ഡബിൾ മീനിങ് വൾഗർ മീനിങ് ഒന്നുമില്ലാത്ത ഒരു ക്ലീൻ ഫാമിലി കോമഡി സിനിമ..!
Rakesh Radhakrishnan
അഴിഞ്ഞാട്ടം ലെവൽ എന്നൊക്കെ തീർത്തു പറയാവുന്ന സിദ്ദിഖിന്റെ മാരക പെർഫോമൻസ്. പോയ വർഷം ഇറങ്ങിയ പീസ് എന്ന സിനിമയിലും അദ്ദേഹത്തിന്റെ കിടിലൻ പെർഫോമൻസ് ആയിരുന്നു എങ്കിലും ഇത് അതിന്റെയും ഒരുപാട് മുകളിൽ നിൽക്കുന്ന ഒന്നാണ്.രണ്ട് കുടുംബങ്ങൾക്ക് ഇടയിൽ ഉണ്ടാവുന്ന ഒരു സിമ്പിൾ കോൺഫ്ളിക്റ്റ്.പ്രണയവും തമാശയും വൈകാരികതയും കൂടിച്ചേർന്ന് ഒരൊറ്റ ഫ്ലോയിൽ തുടക്കം മുതൽ ഒടുക്കം വരെ നീങ്ങുന്ന രസകരമായ പ്ലോട്ട്.ഇൻഡോർ സീനുകളാണ് കൂടുതലെങ്കിലും സംവിധായകന്റെ വിഷ്വൽ ഗ്രാമർ അതിന്റെ മനോഹാരിതയിൽ പ്രേക്ഷകനിലേക്ക് എത്തിക്കും വിധത്തിലുള്ള ക്യാമറ വർക്ക്.സുരാജിന്റെയും ലെനയുടെയും കിടിലൻ പെർഫോമൻസ്. കൈകാര്യം ചെയ്യുന്ന വിഷയം ഒരല്പം തീവ്രത കൂടിയത് ആണെങ്കിൽ പോലും ഒരിക്കൽപോലും മസിൽ പിടിച്ചിരുന്നു കാണാൻ പ്രേരിപ്പിക്കാത്ത വിധത്തിലുള്ള അടിപൊളി നറേറ്റീവ് ആണ് സിനിമയുടെ വിജയം എന്ന് പറയാം. സംവിധായകൻ ബാഷ് മുഹമ്മദിനു കൈയടികൾ..! ഈ വർഷത്തെ ആദ്യത്തെ ഹിറ്റ് എന്ന് ഉറപ്പിച്ചു പറയാവുന്ന ഐറ്റം.