സുരാജ് വെഞ്ഞാറമൂട് നായകനായ ‘എന്നാലും ന്റെളിയാ’ 2023 ജനുവരി 6 റിലീസ് ചെയുന്നു. ബാഷ് മൊഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഗായത്രി അരുണാണ് നായിക. സിദ്ദിഖ്, ലെന, മീര നന്ദൻ, സുധീർ പറവൂർ, ജോസ്കുട്ടി, അമൃത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.സംവിധായകന് തന്നെയാണ് തിരക്കഥ ഒരുക്കിയത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സന്തോഷ് കൃഷ്ണൻ, ക്യാമറ-പ്രകാശ് വേലായുധൻ തിരക്കഥ-ബാഷ് മൊഹമ്മദ്, ശ്രീകുമാർ അറയ്ക്കൽ, മ്യൂസിക്-വില്യം ഫ്രാൻസിസ്, ഷാൻ റഹ്മാൻ, എഡിറ്റിംഗ്-മനോജ്, ഗാനരചന-ഹരിനാരായണൻ,സൗണ്ട് ഡിസൈൻ-ശ്രീജേഷ് നായർ,ഗണേഷ് മാരാർ, അസോസിയേറ്റ് ഡയറക്ടർ-പാർത്ഥൻ, പ്രൊഡക്ഷൻ ഡിസൈനർ-അജി കുട്ടിയാണി,ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ഡെസോം, പ്രൊഡക്ഷൻ കാൻട്രോളർ-റിന്നി ദിവാകർ,കോസ്റ്റും-ഇർഷാദ് ചെറുകുന്ന്,മേക്കപ്പ്-സജി കാട്ടാക്കട, അഡ്മിനിസ്ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ്-ബബിൻ ബാബു, വി.എഫ്.എക്സ്-കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ്-ബിനു ബ്രിങ് ഫോർത്ത്, പി.ആർ.ഒ- വാഴൂർ ജോസ്, സ്റ്റിൽ-പ്രേംലാൽ, വിതരണം-മാജിക് ഫ്രയിംസ് ഫിലിംസ്, ഡിസൈൻ-ഓൾഡ് മോങ്ക്.