സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നാലും എന്റളിയാ. മാജിക് ഫ്രെയിംസിന്റെ ബാറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മീര നന്ദന്, ജോസ്ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പുറത്തുവന്ന വീഡിയോ ആണ് വിമർശന വിഷയമാകുന്നത്.
നുതന സിനിമാ പ്രൊമോഷൻ.ആശയ ദാരിദ്ര്യം ഒന്ന് കൊണ്ട് മാത്രം ഒരു സിനിമയെ പ്രൊമോട്ട് ചെയ്യാൻ മറ്റ് 3 സിനിമകളെ പരിഹസിക്കുന്നു.ഇന്നലെ എന്നാലും എന്റെ അളിയാ എന്ന് സിനിമയുടെ പ്രൊമോഷന്റെ ഭാഗം ആയി പുറത്ത് വന്ന് വീഡിയോ ആണ് ഇത്.മലയാളത്തിലെ ഇത്ര സീനിയർ നടി നടൻമാർ ഇമ്മാതിരി കോപ്രായങ്ങൾ ചെയ്തു കുട്ടുന്നത് എന്തിനാണ് ആവോ.ബേസിലിന്റെ ജയ് ജയ് ഹേ, ചാക്കോച്ചന്റെ ദേവദൂതർ പാടി, പൃഥ്വിരാജിന്റെ പാലാ പള്ളി തിരുപ്പള്ളി എന്ന് ഇങ്ങനെ 3 പാട്ടുകളെയും.എന്നിട്ട് ഒടുവിൽ സുരാജിന്റെ വക മരണ വീട്ടിൽ പോലും പാലാ പള്ളി തിരുപ്പള്ളി ആണെന്നുള്ള ചളിയും.
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ദിഖ്, ലെന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് കൃഷ്ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാകുന്നു. എഡിറ്റിംഗ് മനോജ്.സംഗീതം വില്യം ഫ്രാൻസിസ് ഷാൻ റഹ്മാൻ. പാർത്ഥൻ ആണ് അസോസിയേറ്റ് ഡയറക്ടർ. സൗണ്ട് ഡിസൈൻ- ശ്രീജേഷ് നായർ, ഗണേഷ് മാരാര്‍ എന്നിവരുമാണ്. ഗാനരചന-ഹരിനാരായണൻ, പ്രൊഡക്ഷൻ ഡിസൈനർ- അജി കുട്ടിയാണി, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ.