“പ്രേക്ഷകർക്ക് ചിരി വിരുന്നൊരുക്കി എന്നാലും ന്റെളിയാ”
നമ്മുടെ മലയാള സിനിമ ഇൻഡസ്ട്രിയൽ ഏറ്റവും വലിയ പോരായ്മ ആണ് നല്ല കോമഡി സിനിമകൾ ഇറങ്ങുന്നില്ല എന്നത്. ഇപ്പോൾ കൂടുതലായി ഇറങ്ങുന്നത് ത്രില്ലറുകളും-റിയലിസ്റ്റിക് സിനിമകളുമാണ്. ഒരുപക്ഷേ പ്രേക്ഷകർ എപ്പോഴും കാണാൻ കൊതിക്കുന്നത് നല്ല കോമഡി ചിത്രങ്ങൾക്ക് വേണ്ടി ആയിരിക്കും. എന്നാൽ മലയാളത്തിൽ ഇപ്പോൾ കോമഡി സിനിമകൾ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ എത്താറുള്ളത്. എന്നാൽ അവ ഒന്നും പ്രേക്ഷരെ നല്ലരീതിയിൽ എന്റർടൈൻമെന്റ് ചെയ്യിപ്പിക്കാൻ സാധിച്ചിട്ടില്ല.
അവിടെ ആണ് എന്നാലും ന്റെളിയാ വ്യത്യസ്തമാകുന്നത്. മലയാളികളെ മുഴുവൻ ചിരിപ്പിക്കണം എന്ന് 100% ഉദ്ദേശത്തോടെ തന്നെയാണ് സംവിധായകൻ ബാഷ് മുഹമ്മദ് എന്നാലും എൻറെ അളിയാ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. തുടക്കം മുതൽ ഒരു അവസാനം വരെ പ്രേക്ഷകനെ പൊട്ടിച്ചിരിയുടെ ഒരു വിരുന്നൊരുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് സിദ്ദിഖ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം എന്നു കേൾക്കുമ്പോൾ തന്നെ അതൊരു മികച്ച എന്റർടൈനർ ആയിരിക്കും എന്ന കാര്യം ഉറപ്പാണ്. ഇവിടെയും അത് തന്നെ ആണ് സംഭവിച്ചത്.
സിദ്ധിക്കും-സുരാജ് വെഞ്ഞാറമൂട് കുറെ കാലത്തിനുശേഷം കോമഡികൾ കൊണ്ടും പരസ്പരം ഉള്ള കൗണ്ടറുകൾ കൊണ്ടും പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ ഇത്രയേറെ ചിരിപ്പിച്ച പടം ഇതായിരിക്കും. ഗൾഫിൽ കുടുംബ സമേതം കഴിയുന്ന തന്റെ അടുത്തേക്ക് വിസിറ്റിങ് വിസയിൽ എത്തുന്ന അളിയൻ എത്തുന്നതോടെ രണ്ടു കുടുംബങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അതിൽ നിന്ന് ഒക്കെ ഊരി പോരാൻ ശ്രമിക്കുന്നത് ആണ് സിനിമയുടെ പ്രേമേയം.90കളിലും 2000 ലും ഒക്കെ മലയാളത്തിൽ വന്ന കോമഡി സിനിമകളെ അനുസ്മരിപ്പിക്കും വിധം ആണ് സംവിധായകൻ ഈ ചിത്രം അണിയിച്ചൊരിക്കിയത്.
ചിത്രത്തിലെ ഓരോ താരങ്ങളും മത്സരിച്ചു അഭിനയിച്ച സിനിമ കൂടി ആണ്. ഗായത്രി അരുൺ,ലെന മീരാനന്ദൻ, ജോസ് കുട്ടി, സുധീർ പറവൂർ എന്നിവർ ഒക്കെ അവരുടെ വേഷങ്ങൾ ഗംഭീര മായി ചെയ്തു. പുതു വർഷത്തെ വരവേറ്റ മലയാളി പ്രേക്ഷകർക്ക് ഉള്ള ഈ വർഷത്തെ ഏറ്റവും വലിയ പുതുവത്സര ചിരി സമ്മാനമാണ് എന്നാലും ന്റെളിയാ ഫാമിലി ആയി പോയി ചിരിച്ചു രസിക്കാവുന്ന ഈ വർഷത്തെ ഏറ്റവും മികച്ച കോമഡി എന്റെർറ്റൈനെർ .