സുരാജ് വെഞ്ഞാറമൂട് നായകനായ ‘എന്നാലും ന്റെളിയാ’ 2023 ജനുവരി 6 ന് റിലീസ് ചെയ്തു .ബാഷ് മൊഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ദിഖ്, ഗായത്രി അരുൺ, ലെന, മീര നന്ദൻ, സുധീർ പറവൂർ, ജോസ്കുട്ടി, അമൃത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Aswin Rj
“ലുക്ക ചുപ്പിയുടെ സംവിധായകന്റെ സിനിമ..!”
വമ്പൻ താരമൂല്യമുള്ള സ്റ്റാർ കാസ്റ്റിങ്ങിനും ബ്രഹ്മാണ്ഡ ബഡ്ജറ്റിനും മുകളിലായി സിനിമയെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകന് വിശ്വസിച്ച് ടിക്കറ്റ് എടുക്കാൻ ഇതിലും വലിയൊരു കാരണം വേറെ ആവശ്യമില്ല എന്നാണ് തോന്നുന്നത്.മാനുഷിക ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളിലൂടെ, അതിമനോഹരമായ ഒരു കലാലയ ഭൂതകാലം അതിന്റെ പൂർണ്ണതയിൽ കേവലം ഡയലോഗുകളിലൂടെ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോയി ഒരു മികച്ച സിനിമാനുഭവം തന്റെ ആദ്യ സിനിമയിലൂടെ സമ്മാനിച്ച ബാഷ് മുഹമ്മദിന്റെ രണ്ടാമത്തെ സിനിമയും പ്രതീക്ഷയ്ക്ക് ഒത്തു ഉയർന്ന ഒരു അനുഭവം തന്നെയാണ്.
കഴിഞ്ഞ കുറെ നാളുകളായി സ്ഥിരമായി സീരിയസ് റോളുകൾ മാത്രം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂടിന്റെ ഫുൾ മോഡ് കോമഡി ട്രാക്കിലേക്കുള്ള വമ്പൻ തിരിച്ചുവരവാണ് പടം. ഭീമന്റെ വഴിയിലും മുകുന്ദൻ ഉണ്ണിയിലുമൊക്കെ കോമഡി ഷെഡ് ഉള്ള കഥാപാത്രങ്ങൾ ആയിരുന്നെങ്കിൽ പോലും ഒരു കമ്പ്ലീറ്റ് കോമഡി റോൾ സുരാജ് നിന്നു കിട്ടിയത് ഇപ്പോഴാണ്. കൂടെ സിദ്ധിക്കും കൂടിയായപ്പോൾ ചിരിയുടെ മാലപ്പടക്കം എന്നൊക്കെ പറയാവുന്ന ലെവൽ ആയിട്ടുണ്ട് പടം.സിമ്പിൾ മെസ്സേജുകൾ ഒക്കെ ഉണ്ടെങ്കിൽ പോലും ഒരു ഉപദേശ സിനിമ എന്നൊരു ലൈനിലേക്ക് വരാതെ കംപ്ലീറ്റ് ലൈറ്റ്ഹെർട്ടഡ് മൂഡിൽ പോകുന്നൊരു ചെറിയ വലിയ കോമഡി എന്റർടൈനർ. ധൈര്യമായിട്ട് ടിക്കറ്റ് എടുക്കാം…!