‘എന്നും എന്നിൽ’ ആസ്വാദകരിലേക്കു പെയ്തിറങ്ങുന്ന പ്രണയമഴ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
73 SHARES
881 VIEWS

അഭി കൃഷ്ണ സംവിധാനം ചെയ്ത ‘എന്നും എന്നിൽ’ എന്ന സംഗീത ആൽബം തികച്ചും പ്രണയാർദ്രമായൊരു രചനയാണ്‌. എപ്പോഴും പ്രണയം നമ്മിൽ സന്നിവേശിക്കുന്നൊരു ദിവ്യമായ അനുഭൂതിയാണ്. അത് എത്ര നരച്ച ഭൂഭാഗത്തെ പോലും വസന്തമണിയിക്കാൻ പോന്നതാണ്. നമ്മുടെ മനസുകളുടെ വിരസ നരകങ്ങളെ സ്വപ്ന നാകമാക്കാൻ പോന്നതാണ്. അതുകൊണ്ടുതന്നെ പ്രണയം തുളുമ്പുന്ന പാട്ടുകൾ എന്നും നമ്മെ ആകർഷിക്കാറുണ്ട്. പല ആവർത്തി കേൾക്കാനും അതിന്റെ സൗന്ദര്യം നിനയാനും നാം കൊതിക്കാറുണ്ട്. വാക്കിന് സുഗന്ധമുണ്ടോ ? എങ്കിൽ അത് പ്രണയത്തിനു മാത്രമാണ്. പ്രണയം അതിനു അകലങ്ങൾ പ്രശ്‌നമേയല്ല… എത്ര അകലത്തിലായാലും പ്രണയിക്കുന്നവർ ഒരു വിരൽദൂരത്തിൽ ആണ് എപ്പോഴും . മൊബൈലോ ഈമെയിലോ ചാറ്റിങ്ങോ കൊണ്ട് പോലും കൈമാറുന്ന ഒരു അനുഭൂതി തന്നെയാണ് അത്.

എന്നും എന്നിൽ ബൂലോകം ഒടിടിയിൽ ആസ്വദിക്കാം

‘എന്നും എന്നിൽ’ അത്തരത്തിലൊരു മനോഹരമായ പ്രണയഗാനമാണ്. പ്രണയിനിയുടെ പരിഭവങ്ങൾക്കു മുന്നിൽ ജാള്യതയോടെ ഇരിക്കുന്ന കാമുകൻ , അവനാകട്ടെ ലോക് ഡൌൺ കാരണമുള്ള വിരസതയിലുമാണ്. ഇനി അവനൊന്നു റിഫ്രഷ് ചെയ്യണമെങ്കിൽ അതിനു സാധിക്കുന്നത് എന്താണ് പ്രണയത്തെ താലോലിക്കുക തന്നെ വേണം.

പൊൻതാരമേ മായാതെ നെഞ്ചോരമായി ചേരുന്നു….
ഈണങ്ങളായി മൂളുന്നു, ആത്മാവിലായ് തേടുന്നു …..

അവൻ പ്രണയത്താൽ റിഫ്രഷ് ചെയ്യപ്പെടുകയാണ്…. പ്രകൃതിയുടെ മനോഹാരിതയിൽ പ്രണയിനിയുടെ കൈകൾ പിടിച്ചു അവൻ അതിജീവനത്തിലേക്കു ചേക്കേറുകയാണ്. ….കേൾക്കൂ മനോഹരമായ ഗാനം..കാണുക…മനോഹരമായ ചിത്രീകരണ അനുഭവം .

‘എന്നും എന്നിൽ’ സംവിധാനം എഡിറ്റിങ് നിർവഹിച്ച അഭി കൃഷ്ണ ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഇത്തരമൊരു സംഗീത ആൽബം ചെയ്യാനുള്ള പ്രചോദനം ?

എന്നും എന്നിൽ എന്ന മ്യൂസിക് വീഡിയോ ചെയ്യാൻ കാരണം കഴിഞ്ഞ ലോക് ഡൌൺ സമയത്തു ഒരു ക്രിയേറ്റിവ് വർക്ക് ചെയ്യണം എന്ന രീതിയിൽ പ്ലാൻ ചെയ്തപ്പോൾ ഔട്ട് ഡോർ ഷൂട്ടിങ് അധികം വേണ്ടിവരാത്ത രീതിയിൽ ആണ് ഷൂട്ട് പ്ലാൻ ചെയ്തത്. അങ്ങനെയാണ് എന്നും എന്നിലേക്ക്‌ എത്തിയത്. ഒരു ലവ് സ്റ്റോറി, കാമുകീകാമുകന്മാർ രണ്ടുസ്ഥലത്തിരുന്ന് ചാറ്റ് ചെയുന്നു എന്ന രീതിയിലുള്ള ഒരു കൺസപ്റ്റിലേക്ക് എത്തിയതും ഒരു മ്യൂസിക് വീഡിയോ ആയി ചെയ്യാം എന്ന പ്ലാൻ ആകുന്നതും.

ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ?

ആനി ജോർജ്ജ് ആണ് ഇതിന്റെ വരികൾ എഴുതിയത്. അർജുൻ കൃഷ്ണയും ലക്ഷ്മി നായരുമാണ് ഇത് പാടിയിരിക്കുന്നത്. സഞ്ജയ് സുകുമാരൻ എന്ന മ്യൂസിക് ഡയറക്റ്റർ ആണ് സംഗീതം. അഭിനയിച്ചിരിക്കുന്നത് മനുരാഗും ഋതിക കൃഷ്ണയും. രണ്ടുപേരും പുതുമുഖങ്ങളാണ്.

മുൻപ് ചെയ്ത വർക്കുകൾ ?

ലോക് ഡൌൺ സമയത്തിനു മുൻപ് ചില ഷോർട്ട് ഫിലിംസ് ആണ് ഞങ്ങൾ ചെയ്തത്. ഞങ്ങളുടെ ഫസ്റ്റ് മ്യൂസിക്കൽ വീഡിയോ ആണിത്. കൂടുതലും ഞങ്ങൾ ഷോർട്ട് ഫിലിംസും ആഡ്‌സും ആണ് ചെയുന്നത്. ‘പുകമറ’ എന്ന ഷോർട്ട് ഫിലിം ചെയ്തു. ‘ടെയിൽ ഓഫ് ഹാപ്പിനെസ്സ് ‘ എന്ന ഷോർട്ട് ഫിലിമിന് അവാർഡ് കിട്ടി. അതിനു ശേഷം ചെയ്തതാണ് ‘എന്നും എന്നിൽ’. അടുത്തതായി ഞങ്ങൾ ഒരു ഷോർട് ഫിലിം ചെയ്യാൻ ആലോചിക്കുന്നുണ്ട്. സ്ക്രിപ്റ്റ് വർക്കിംഗ് നടക്കുന്നതേയുള്ളൂ. ആഡ്സ് കണ്ടിന്യൂസ് ആയി ചെയുന്നുണ്ട്.

*****

‘എന്നും എന്നിൽ’ ആൽബത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മനുരാഗ് ബൂലോകം ടീവിയോട്

 

ആക്റ്റിംഗിൽ ഒക്കെയുള്ള എക്സ്പീരിയൻസ് ?

ഇതെന്റെ ഫസ്റ്റ് വർക്ക് ആയിരുന്നു. അതിന്റെതായ പേടിയും ഉണ്ടായിരുന്നു. ഇതിന്റെ ഡയറക്റ്റർ അഭി എന്റെ ഫണ്ടിന്റെ ഫ്രണ്ടാണ്. അങ്ങനെയാണ് അതിന്റെ കാസ്റ്റിങ് കാൾ ഞാൻ കാണുന്നത്. മുടിയും താടിയും നീട്ടി വളർത്തിയതൊക്കെ ആ ഒരു സംഭവത്തിന് വേണ്ടി ആയിരുന്നു. ഷൂട്ടിങ് അനുഭവങ്ങൾ നല്ല രസമായിരുന്നു. വെറുതെ ഒരു ആൽബം എന്ന നിലക്കല്ല… ഇതിൽ ഒരു സ്റ്റോറി ഉണ്ട്. ഷോർട്ട് ഫിലിം തന്നെ മ്യൂസിക്കൽ ആയി ചെയ്തു .

കലാപരമായ ഇടപെടലുകൾ ?

ഞാൻ ഒഡിഷൻസിനൊക്കെ അയക്കുന്നുണ്ട്. മൂന്നുനാല് വർക്കുകൾ ചെയ്തു കഴിഞ്ഞു ഒരു സൈഡിൽ കഥയെഴുതും പരിപാടികളുമായി മുന്നോട്ടു പോകുന്നു. ഞാൻ ഐറ്റി ഫീൽഡിൽ ആണ് വർക്ക് ചെയുന്നത്.

അഭികൃഷ്ണ, മനുരാഗ് ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”abi krishna manurag” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/03/ennum-final.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

***

LATEST

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.