fbpx
Connect with us

Ente album

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Published

on

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 1
(ഗോപിനാഥ്‌ മുരിയാട്)

ഈ ഫോട്ടോയിൽ എന്നോടൊപ്പം ഉള്ള ആളെ ഇവിടെ എത്ര പേർക്ക് അറിയാം എന്നറിയില്ല, ശരത് ചന്ദ്രൻ കൊട്ടാരക്കര.സിനിമാ മോഹവുമായി ചെന്നൈ പട്ടണത്തിൽ വന്ന് എങ്ങുമെങ്ങും എത്താതെ പോയ ആയിരങ്ങളിൽ ഒരാൾ.എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നു തന്ന ആദ്യത്തെ സിനിമാക്കാരൻ.

1984 ഏപ്രിലിൽ ആണ് ഞാൻ സൗത്ത് ഇന്ത്യയിലെ സിനിമാ കേന്ദ്രമായ മദ്രാസിൽ എത്തുന്നത് (ഇന്നത്തെ ചെന്നൈ ).സിനിമാ വാരികകളിൽ നിന്നും ലഭിച്ച വിവരപ്രകാരം കോടമ്പാക്കതാണ് സിനിമാസ്റ്റുഡിയോകളും, ഷൂട്ടിങ്ങും, സിനിമാക്കാരും എല്ലാം.. എങ്ങിനെ സിനിമയിൽ കേറി പറ്റും എന്ന് ഒരു പിടിയും ഇല്ല. അൽപ്പം എഴുത്തും വായനയും നാടകാഭിനയവും സിനിമകൾ കണ്ടുള്ള അടങ്ങാത്ത അഭിനിവേശവും ഒഴിച്ചാൽ മറ്റൊന്നും മൂലധനം ആയിട്ടില്ല. അത് വരെ നോർത്ത് ഇന്ത്യയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ഉണ്ടായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം 3 വർഷത്തോളം ആണ് ഞാൻ ആ കമ്പനിയിൽ ജോലി ചെയ്തത്. സത്യത്തിൽ ആ ജോലിയിൽ അത്രയും കാലം തുടർന്നത് തന്നെ വീട്ടുകാരുടെ നിർബന്ധം മൂലം ആയിരുന്നു..

അൽപ്പം ഫ്ലാഷ് ബാക്ക്..

Advertisement

സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ സിനിമാഭ്രാന്ത് കോളേജിൽ എത്തിയതോടെ അതിന്റെ മൂർദ്ധന്യത്തിൽ എത്തി.കൂട്ടത്തിൽ പറയട്ടെ ബാംഗ്ലൂരിൽ മെജസ്റ്റിക്കിൽ ഉള്ള ഗവണ്മെന്റ് ആർട്സ് കോളേജിൽ ആണ് ഞാൻ P. U. C. ക്ക് ചേർന്നത്. (ഇന്നത്തെ പ്ലസ് 2). 10 th കഴിഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ചെറിയച്ഛൻ ആണ് എന്നെ ബാംഗ്ലൂർ ലേക്ക് കൊണ്ട് പോയത്. അന്നത്തെ മെജസ്റ്റിക്കിൽ, 30 ഓളം സിനിമ തിയേറ്ററുകൾ ഉണ്ടായിരുന്നു.ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, കന്നഡ, മലയാളം, തെലുഗ് ഇങ്ങനെ എല്ലാ ഭാഷയിലും ഉള്ള സിനിമകൾ സുലഭം.10 മണിക്ക്, മോർണിംഗ് ഷോ, 1 മണിക്ക് നൂൺ ഷോ, 3 മണിക്ക് മാറ്റിനി ഇങ്ങനെ. മിക്കവാറും ദിവസങ്ങളിൽ എന്റെ ക്ലാസുകൾ സിനിമാ തിയേറ്ററുകളിലായി.അങ്ങനെ ബിരുദ പഠനം സിനിമയിൽ ആയെന്ന് ചുരുക്കം. പഠിച്ചു നന്നാവില്ലെന്ന് തീരുമാനം ആയതോടെ വീട്ടുകാരുടെ നിർബന്ധപ്രകാരം ആയിരുന്നു വടക്കേ ഇന്ത്യയിലേക്കുള്ള ജോലിക്ക് പോക്ക്.3 വർഷം ഒരു കണക്കിന് ജോലിയിൽ പിടിച്ചു നിന്നു. 23 വയസ്സായതോടെ ഇനി ഈ ജോലിയിൽ തുടർന്നാൽ എന്റെ സിനിമാ മോഹങ്ങൾ ഒരിക്കലും പൂവണിയില്ലെന്ന് ബോധ്യം ആയതോടെ ചെന്നൈ യിലേക്ക് കെട്ടു കെട്ടാൻ തീരുമാനിച്ചു..

Cut back to…
കോടമ്പാക്കം..
ഏപ്രിൽ 2nd വീക്ക്‌ ആയപ്പോഴേക്കും സംഗതികൾ അത്ര പന്തിയല്ലെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. ഒരു മാസത്തെ ശമ്പളം ആയിരുന്ന കഷ്ടി 1500രൂപ ആയിരുന്നു ചെന്നൈയിൽ വരുമ്പോൾ എന്റെ കയ്യിൽ ഉള്ളത്.വടപളനിയിൽ ഉള്ള ഒരു ലോഡ്ജിൽ റൂം എടുത്ത് ദിവസവും സ്റ്റുഡിയോകളിൽ തെണ്ടാൻ ഇറങ്ങും.. ഷൂട്ടിംഗ് ഫ്ലോറുകളിൽ പലപ്പോഴും കയറാൻ സാധിക്കാറില്ല.വിജയാ ഗാർഡനിൽ മാത്രം ചിലപ്പോൾ ഏതെങ്കിലും തമിഴ്, തെലുഗ് ചിത്രങ്ങളുടെ സോങ് ചിത്രീകരണം കാണാൻ സാധിക്കാറുണ്ട്.ഒരു ദിവസം വിജയാ ഗാർഡനിൽ കറങ്ങവേ അവിടെ ഒരു മലയാളചിത്രത്തിന്റെ ഷൂട്ടിംഗ്.. ബാലു കിരിയത് ആണ് സംവിധായകൻ . ചിത്രം പാവം പൂർണിമ. ശങ്കരാടിയും മേനക യും ഉള്ള ഏതോ scene ആണ് ഷൂട്ട്‌ ചെയ്യുന്നത്.

പതുക്കെ ഒരു സഹായിയോട് പടത്തിനെ പറ്റി ചോദിച്ചു സഹായി യുടെ പേര് ശിവശങ്കരൻ എന്ന് പറഞ്ഞതായിട്ടാണ് ഓർമ.സഹായി ആവുകയാണ് എന്റെയും ലക്ഷ്യം എന്ന് പറഞ്ഞപ്പോൾ ബാലു സാർ ന്റെ കൂടെ അപ്പോൾ അഞ്ചു പേരോ മറ്റോ ഉണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്തായാലും സാർ നെ വീട്ടിൽ പോയി കണ്ടോളു. പ്രസാദ് സ്റ്റുഡിയോ യുടെ ഓപ്പോസിറ്റിൽ ഉള്ള കാവേരി സ്ട്രീറ്റിൽ ആണ് അവർ അപ്പോൾ താമസിക്കുന്നതെന്നും പുള്ളി പറഞ്ഞു തന്നു.

അടുത്ത ദിവസം കാവേരി സ്ട്രീറ്റിലെ ബാലു കിരിയത്തിന്റെ ഓഫീസിൽ ചെന്നു.അവിടെ അസ്സോസിയേറ്റ് ഡയറക്ടർ V.r.ഗോപാലകൃഷ്ണൻ ഉണ്ട്. പരിചയപ്പെട്ടു. കാര്യം പറഞ്ഞു..അവർ ആകെ തിരക്കിൽ ആണ്. തത്തമ്മേ പൂച്ച പൂച്ച എന്ന പുതിയ ചിത്രത്തിന്റ ഷൂട്ടിങ് ന് ഊട്ടി യിൽ പോവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് അവർ. ബാലു സാർ അപ്പോൾ 3 പടം ഒരേ സമയം ചെയ്തു കൊണ്ടിരിക്കുന്നു. Evershine ന്റെ ഒന്നും മിണ്ടാത്ത ഭാര്യ, പാവം പൂർണിമ, ഒന്നും മിണ്ടാത്ത ഭാര്യ വിജയാ ഗാർഡനിൽ റീ റെക്കോർഡിങ് നടക്കുന്നു.പാവം പൂർണിമ ഷൂട്ടിംഗ് ഒരു വശത്തു നടക്കുന്നു. തത്തമ്മേ പൂച്ച യുടെഔട്ട്‌ ഡോർ ഷൂട്ടിംഗ് ന് ഊട്ടി യിൽ പോണം.. വിസ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം അതായിരുന്നു അദ്ദേഹത്തിന്റെ തിരക്ക്. എന്തായാലും അവിടെ നിന്നീട്ടു പ്രയോജനം ഇല്ലെന്ന് കണ്ടു ഞാൻ തിരിച്ചു പോയി. വീണ്ടും വിജയാ ഗാർഡനിലേക്കു തന്നെ.ഏതെങ്കിലും മലയാളം സിനിമകൾ നടക്കുന്നുണ്ടെങ്കിലോ ? കൂട്ടത്തിൽ ഒരു കാര്യം പറയാൻ വിട്ടു. ഞാൻ ആദ്യമായി പരിചയപ്പെട്ട ആ സഹായി ശിവശങ്കരൻ ആണ് ഇന്നത്തെ പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് !!

വിജയ ഗാർഡനിൽ നിന്നു അകത്തേക്ക് ചെല്ലവേ അവിടെ ഒരു തിയേറ്റർ.. ചുമ്മാ കേറി നോക്കി..അകത്തു നിന്നും മലയാളം ഡയലോഗ് സ് കേൾക്കുന്നു. പുറത്തു കുറെ പേർ കൂടി നിൽക്കുന്നു.. ആരൊക്ക ആണെന്ന് അറിയില്ല. അകത്തേക്ക് എത്തി നോക്കിയപ്പോൾ സ്‌ക്രീനിൽ മമ്മൂട്ടി ആണ്. അടുത്ത് ഒരു നോട്ടു ബുക്ക്‌ മായി താടി വച്ച ഒരു ചെറുപ്പക്കാരൻ എന്തൊക്കയോ കുത്തി കുറിക്കുന്നു.. മലയാളി ആണെന്ന് മനസ്സിലായപ്പോൾ ധൈര്യം സംഭരിച്ചു സംസാരിക്കാൻ തുടങ്ങി.അദ്ദേഹത്തിന്റെ പേര് ശരത് ചന്ദ്രൻ. സ്ഥലം കൊട്ടാരക്കര.ശ്രീകുമാരൻ തമ്പി യുടെയും മറ്റും സഹസംവിധായകൻ ആണ്.. ഈ ചിത്രത്തിന്റെ സെൻസർ സ്ക്രിപ്റ്റ് താനാണ് ചെയ്യുന്നത്.ഫിലിം ഒന്നും മിണ്ടാത്ത ഭാര്യ.

Advertisement

ഇവിടെ ഇപ്പോൾ ചിത്രത്തിന്റെ റീ റെക്കോർഡിങ് നടക്കുകയാണ്.( ഇന്നത്തെ പോലെ c.d.യോ ഒന്നും ഇല്ലാത്തതിനാൽ പടം റീറെക്കോർഡിങ് ചെയ്യുമ്പോൾ ആണ് വിഷ്വൽസ് ഷോട്ട് ബൈ ഷോട്ട് ആയി നോട്ട് ചെയ്തു എഴുതി എടുക്കുന്നത്.. )എന്നെ പറ്റി യുള്ള വിശേഷങ്ങൾ എല്ലാം ഞാനും പങ്കു വെച്ചു.
സ്വദേശം ഇരിങ്ങാലക്കുട. പേര് ഗോപിനാഥ്..ഉണ്ടായിരുന്ന ജോലി കളഞ്ഞ് മലയാള സിനിമയിൽ സംവിധായകൻ ആവാൻ വന്നതാണ്. കഥ ഒക്കെ എഴുതും. മനോരാജ്യം, എക്സ്പ്രസ്സ്‌, അരുണ ഈ വാരികയിൽ ഒക്കെ ചെറുകഥകൾ എഴുതിയിട്ടുണ്ട്. എന്നെ സഹായിക്കാമോ.. ഒരാഴ്ച ആയി ചെന്നൈയിൽ വന്നീട്ട്. ലോഡ്ജിൽ ആണ് താമസം. പൈസ തീരാറായി.പുള്ളി അൽപ്പം സൗമ്യൻ ആണെന്ന് ബോദ്ധ്യപെട്ടതോടെ ഞാൻ എന്റെ സങ്കടങ്ങൾ തുറന്നു പറഞ്ഞു. നിനക്ക് ഇംഗ്ലീഷും മലയാളവും എഴുതാൻ അറിയാലോ ല്ലേ?? അദ്ദേഹം ചോദിച്ചു. ഞാൻ ഒരു പേജ് പുള്ളി ആവശ്യ പ്പെട്ട പ്രകാരം എഴുതി കാണിച്ചു കൊടുത്തു.ശരി. നീ എന്റെ കൂടെ പോരെ.. സംവിധാനം ഒക്കെ പഠിക്കാം. ഇപ്പോൾ എന്റെ കൂടെ ഈ ജോലിയിൽ സഹായിക്കുക.ഇത്രയും കേട്ടതോടെ എനിക്ക് സന്തോഷം ആയി. അന്ന് വൈകീട്ട് റീറെക്കോർഡിങ് കഴിഞ്ഞു തിരിച്ചു പോകവേ ലോഡ്ജ് vacate ചെയ്ത് ഞാനും അദ്ദേഹതിന്റെ അശോക് നഗറിൽ ഉള്ള വീട്ടിലേക്ക് താമസം മാറ്റി. ഒരു പരിചയവും ഇല്ലാത്ത ഒരപരിചിതനെ സ്വന്തം വീട്ടിലിലേക്ക് ക്ഷണിക്കാൻ അന്നദ്ദേഹം കാണിച്ച ആ മഹാ മനസ്കത എനിക്ക് ഇന്നും അത്ഭുതത്തോടെയേ ഓർക്കാൻ കഴിയൂ..

വീട്ടിൽ ചെന്നതും ഭാര്യ സുശീല യെ പരിചയപ്പെടുത്തിയിട്ട് അവരോട് പറഞ്ഞു. ഇവൻ എൻ തമ്പി. ഊരിൽ ഇരുന്ത്‌ വന്ദിര്ക്ക്. ഇനി ഇവൻ നമ്മ കൂടെ താൻ ഇരുപ്പൻ.. (അദ്ദേഹത്തിന്റെ ഭാര്യമദ്രാസിൽ സെറ്റിൽ ചെയ്ത തെലുഗ് സ്ത്രീ ആണ്. )അവരും സ്വന്തം സഹോദരനെ പോലെ തന്നെ എന്നെ ആ വീട്ടിലേക്ക് സ്വീകരിച്ചു..

ക്രമേണ ഞാൻ അദ്ദേഹത്തെ പറ്റി കൂടുതൽ അറിഞ്ഞു.. എന്നെ പോലെ തന്നെ കൽക്കട്ടയിൽ നല്ലൊരു ജോലി ഉണ്ടായിരുന്നത് ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയത്.ശ്രീകുമാരൻ തമ്പിയുടെ സിംഹാസനം ആയിരുന്നു ആദ്യ ചിത്രം. (മധു, ലക്ഷ്മി ).തുടർന്ന് I.v.ശശി, p.n.സുന്ദരം, ഭദ്രൻ തുടങ്ങി പലരുടെയും സഹസംവിധായകൻ ആയി ജോലി ചെയ്തു. നിയമം എന്ത് ചെയ്യും, ഒപ്പം ഒപ്പത്തിനൊപ്പം തുടങ്ങിയ ചിത്രങ്ങളുടെ കഥ അദ്ദേഹത്തിന്റെതായിരുന്നു.സ്വയം സംവിധാനം ചെയ്യാൻ ഇരുന്ന ആദ്യചിത്രം മുടങ്ങിയതോടെ സെൻസർ സ്ക്രിപ്റ്റ് വർക്കുകൾ ചെയ്യാൻ തുടങ്ങി.. ആ സമയത്താണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്.ഒന്നും മിണ്ടാത്ത ഭാര്യ, ജനകീയ കോടതി, ആരോരുമറിയാതെ, രക്ഷസ്സ്, മണിച്ചെപ്പ് തുറന്നപ്പോൾ, ഇങ്ങനെ കുറെ ചിത്രങ്ങളിൽ ഞാൻ അദ്ദേഹത്തിന്റെ സഹായി ആയിരുന്നു..

അപ്പോഴേക്കും സ്വന്തം ആയി സ്ക്രിപ്റ്റ് കൾ എന്നെ തേടി വന്നു. തമ്പി കണ്ണംന്താനം സംവിധാനം ചെയ്ത ആ നേരം അല്പദൂരം, ജോഷി യുടെ ശ്യാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ഞാൻ സ്വതന്ത്രനായി.. അധികം വൈകാതെ ഞാൻ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി.. എങ്കിലും ഇന്നും അദ്ദേഹം എന്റെ പ്രിയപ്പെട്ട ചേട്ടൻ ആണ്..പുതിയ മേച്ചിൽപ്പുറങ്ങളിലൂടെ ഞാൻ ഒരുപാട് ദൂരം മുന്നോട്ട് പോയെങ്കിലും ആദ്യമായി എനിക്ക് സിനിമയിലേക്കുള്ള വാതിൽ തുറന്നു തന്ന ഈ മനുഷ്യന്റെ ചിത്രം എന്റെ ആൽബത്തിന്റെ ആദ്യപേജ്ൽ തന്നെ ഉണ്ട്.. ഒരിക്കലും മറക്കാൻ ആവാത്ത ഒരുപാട് നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച ശരത് ഏട്ടൻ എനിക്കെന്നും പ്രിയപ്പെട്ടവനാണ്.. അതോടൊപ്പം സിനിമ എന്ന മായിക പ്രപഞ്ചത്തിൽ എത്തി ഒന്നുമൊന്നും ആവാതെ പോയ അനേകായിരങ്ങളിൽ ഒരാൾ.. എന്നെപോലെ മറ്റൊരാൾ…

 

Advertisement

***

 2,993 total views,  16 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
Entertainment4 mins ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Science24 mins ago

നിങ്ങൾ ഇപ്പോൾ കാണുന്ന പ്രകാശം എട്ട് മിനിറ്റുകൾക്ക് മുൻപ് സൂര്യനിൽ ഉണ്ടായതല്ല, മറിച്ച് ലക്ഷകണക്കിന് വർഷങ്ങൾക്ക് മുൻപ് സൂര്യന്റെ കേന്ദ്രത്തിൽ ഉണ്ടായതാണ്

Entertainment46 mins ago

“കൊറോണയ്ക്ക് ശേഷം ആദ്യമായാണ് ഹൌസ്ഫുള്ളായ തിയറ്ററിൽ കേറുന്നത്”, അഡ്വ ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ കുറിപ്പ്

Entertainment1 hour ago

തല്ലിനെ ട്രെൻഡ് ആക്കുന്നവരാണ് ചെറുപ്പക്കാർ എന്ന് ഇവരോട് ആരാണ് പറഞ്ഞത് ?

house2 hours ago

മെയിൻ റോഡിന്റെ സൈഡിൽ വീടുവച്ചു കടത്തിൽ മുങ്ങിച്ചാകുന്ന മലയാളികൾ

Entertainment3 hours ago

വ്യഭിചാരിയും റൗഡിയുമായിരുന്ന മംഗലശ്ശേരി നീലകണ്ഠന് ഭാനുമതിയെപ്പോലെ ‘പതിവ്രത’, എന്നാൽ ഒരു വ്യഭിചാരിണിക്ക് പത്‌നീവ്രതനായ പുരുഷനെ കിട്ടുമോ ?

Entertainment4 hours ago

“അവളുടെ ആ ഒരു ആഗ്രഹം സാധിച്ചുകൊടുക്കാൻ എനിക്കായില്ല”, ഭാര്യയുടെ ഓർമകളിൽ വിതുമ്പി ബിജുനാരായണൻ

Entertainment4 hours ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment5 hours ago

താക്കൂർ ബൽദേവ് സിംഗിന്റ പകയുടെയും പോരാട്ടത്തിന്റെയും കഥ പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടു 47 വര്ഷം

SEX13 hours ago

കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ 5 മാര്‍ഗങ്ങള്‍

Entertainment14 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment14 hours ago

നമ്മുടെ ഓണവും പൂജയും ഇത്തവണ മലയാള സിനിമ കൊണ്ട് പോകുന്ന ലക്ഷണം ആണ്

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 hours ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment14 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment15 hours ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment16 hours ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment1 day ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment2 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment3 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment3 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured3 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment4 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment4 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Advertisement
Translate »