ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
56 SHARES
667 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 16
(ഗോപിനാഥ്‌ മുരിയാട്)

അന്ന് ഗുഡ് ഫ്രൈഡേ..

രാംജി അഴക്..

1987 മുതൽ എന്റെ സുഹൃത്താണ് അഴക്. കാരക്കുടിക്കാരനായ അഴകിന്റെ അച്ഛൻ മുരുകാ ട്രാൻസ്‌പോർട് എന്നൊരു ട്രാൻസ്‌പോർട്ട് കമ്പനി ചെന്നൈയിൽ നടത്തിയിരുന്നു.ഭാര്യയും അഴകിനെ കൂടാതെ 4 മക്കളും അടക്കമുള്ള അവരുടെ കുടുംബം താമസിച്ചിരുന്നത്, K.K. Nagar 4 th sector ൽ ആണ്. (അതിന് തൊട്ടടുത്ത സ്ട്രീറ്റിൽ ആണ് സംവിധായകൻ ഭദ്രൻ താമസിച്ചിരുന്നത്.) വീട് അന്വേഷിച്ചു നടന്ന ഞാൻ ആരോ പറഞ്ഞറിഞ്ഞു അഴകിന്റെ വീടിന്റെ ആപ്‌സ്‌റ്റെയറിൽ ഒരു റൂം വാടകക്ക് കൊടുക്കാൻ ഉണ്ടെന്ന്. ഞാൻ ചെന്ന് കാളിങ് ബെൽ അമർത്തിയപ്പോൾ അഴക് തന്നെയാണ് വന്ന് വാതിൽ തുറന്നത്. ഞാൻ ആവശ്യം പറഞ്ഞപ്പോൾ അദ്ദേഹം മുകളിലേക്ക് കൂട്ടികൊണ്ട് പോയി റൂം കാണിച്ചു തന്നു. ടെറസിൽ ഒരു സിംഗിൾ റൂം. ബാത്റൂം ഒക്കെ താഴെയാണ്.വാടക 250 രൂപ.ഞാൻ സമ്മതിച്ചു അഡ്വാൻസ് നൽകി അടുത്ത ദിവസം തന്നെ ആ വീട്ടിലേക്ക് താമസം മാറി.

ഞാൻ സിനിമാ രംഗതാണ് പ്രവർത്തിക്കുന്നതെന്ന് അറിഞ്ഞതോടെ ഞാൻ റൂമിൽ ഉള്ളപ്പോൾ ഒക്കെ അഴക് അങ്ങോട്ട് വരും. സിനിമയെ പറ്റി സംസാരിക്കാൻ ഇരുന്നാൽ ഞങ്ങൾ രാത്രി വൈകുന്നത് വരെ ഓരോ കഥകൾ പറഞ്ഞിരിക്കും.വീട്ടിൽ നിന്നും അമ്മയോ അനിയൻമാരോ വന്നു വിളിച്ചാലേ അഴക് ഇറങ്ങി പോകുകയുള്ളൂ. അത്രക്കാണ് സിനിമാകമ്പം.ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി.ഒരു വർഷത്തോളം ഞാൻ അഴകിന്റെ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്.

അച്ഛന്റെ ബിസിനസ്‌ പാർട്ണർ ചതിച്ചത് മൂലം അധികം താമസിയാതെ അഴകിനും കുടുംബത്തിനും സ്വന്തം വീട് തന്നെ വിറ്റ് വാടക വീട്ടിലേക്കു മാറേണ്ട അവസ്ഥയിലായി.ഇതിനു മുമ്പേ തന്നെ ഞാൻ വടപളനിയിൽ ഉള്ള മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നു.വീട് മാറിയെങ്കിലും ഞങ്ങളുടെ സൗഹൃദത്തിന് കോട്ടം ഒന്നും സംഭവിച്ചില്ല.ആഴ്ച യിൽ രണ്ടു മൂന്നു ദിവസം എങ്കിലും അവൻ എന്റെ റൂമിൽ എത്തും. അധികം വൈകാതെ T. K.prasad എന്ന മലയാളി സംവിധായകൻ തമിഴിൽ ഡയറക്റ്റ് ചെയ്ത “ആശയ് കിളിയെ കോപമാ “എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി അഴക് സിനിമാ രംഗത്തെത്തി.(87ൽ തുടങ്ങിയ ഞങ്ങളുടെ സുഹൃത് ബന്ധത്തിന് ഇന്നും ഒരു പോറലും ഏറ്റിട്ടില്ല എന്ന് മാത്രം അല്ല ആഴ്ചയിൽ ഒരിക്കലെങ്കിലും ഞങ്ങൾ പരസ്പരം വിളിക്കാറുണ്ട് ).

ബേപ്പൂർ മണി സാർ എനിക്കിഷ്ടം ഉള്ള ആളെ അസിസ്റ്റന്റ് ആയി വച്ചോളാൻ പറഞ്ഞപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് അഴകിനെയാണ്. മണി സർനോട് പറഞ്ഞപ്പോൾ അഴക് ഒരു തമിഴനല്ലേ എന്നൊരു ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും കണ്ടിന്യൂയിറ്റി നോക്കാനും മറ്റും ലാംഗ്വേജ് പ്രശ്നം ഇല്ലല്ലോ എന്നായി ഞാൻ.
അവസാനം എന്റെ താല്പര്യപ്രകാരം അഴക് എന്റെ അസിസ്റ്റന്റ് ആയി “അന്ന് ഗുഡ്ഫ്രൈഡേ”യിൽ ജോയിൻ ചെയ്തു.ഞാൻ ഷൂട്ടിംഗിന് പോകുന്ന വിവരം അറിഞ്ഞപ്പോൾ ജ്യോതി വല്ലാതായി. ഇതിനിടയിൽ ഞങ്ങളുടെ അടുപ്പം റൂമിൽ ചർച്ചയായി തുടങ്ങിയിരുന്നു.ബാലുവും വിജയേട്ടനും ഒക്കെ അതൊരു തമാശയായേ എടുത്തുള്ളൂ.(സിനിമയിൽ അന്നും ഇന്നും ഇത്തരം ബന്ധങ്ങൾ ഒക്കെ വളരെ സാധാരണമാണ് ).

പക്ഷേ ജ്യോതി വളരെ സീരിയസ് ആണെന്ന് അറിയാവുന്ന എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒരവസരം ഉണ്ടാക്കി ജ്യോതിയെ കൂടെ “ഗുഡ് ഫ്രൈഡേ “യിൽ കൂടെ കൂട്ടാൻ എനിക്ക് കഴിയുമായിരുന്നെങ്കിലും ഞാൻ അത് മനഃപൂർവം ഒഴിവാക്കി. (വേറെ റോൾ ഒന്നും ഇല്ലെന്നായിരുന്നു ഞാൻ പറഞ്ഞത്. പക്ഷേ അവളെ കൂടെ കൂട്ടിയിരുന്നെങ്കിൽ എനിക്ക് മനഃസമാധാനത്തോടെ എന്റെ വർക്ക്‌ ചെയ്യാൻ സാധിക്കുമായിരുന്നില്ല )

ഇതിനിടയിൽ വിജയേട്ടനും ബാലുവും നാട്ടിൽ പോയി. ഞാനും ശരത് ചന്ദ്രനും മാത്രമായി റൂമിൽ. ഷൂട്ടിംഗിന് പോകുന്നതിന്റെ തലേ ദിവസം ഞാൻ പാർസൺ കോംപ്ലക്സ്ൽ ഉള്ള P. M. R. Creations ന്റെ ഓഫീസിൽ പോയി ടിക്കറ്റ് എല്ലാം വാങ്ങി വന്നു. അടുത്ത ദിവസം 7-30 നുള്ള Mangalore ട്രെയിനിൽ ആണ് എനിക്ക് ടിക്കറ്റ്. കോഴിക്കോട് ഇറങ്ങിയാൽ അവിടെ നിന്ന് കാർ ഉണ്ടാവും താമരശ്ശേരിക്ക്‌ പോവാൻ. മേക്കപ്പ്മാൻ, കോസ്ട്യൂമർ, അഴക് ഇങ്ങനെ വേറെ ചിലരൊക്കെ കൂടെ അതേ ട്രെയിനിൽ എന്റെ കൂടെ ഉണ്ടാവും. ഒരേ കമ്പാർട്മെന്റിൽ തന്നെയാണ് എല്ലാവർക്കും ടിക്കറ്റ്. മണി സാറും പ്രൊഡ്യൂസേർസും കാറിൽ ആണ് വരുന്നത്. ഞങ്ങൾ എത്തുന്നതിനു മുമ്പേ അവർ അവിടെ എത്തിയിട്ടുണ്ടാവും.

ഞാൻ റൂമിൽ എത്തി അടുത്ത ദിവസം പോകാൻ ഉള്ള സാധനങ്ങൾ ഒക്കെ ഒരുക്കി വെക്കവേ ജ്യോതി കയറി വന്നു. റൂമിൽ വേറെ ആരും ഇല്ല. ശരത് പുറത്ത് എവിടെയോ പോയിരിക്കയാണ്.വന്ന ഉടനെ കയ്യിൽ ഉണ്ടായിരുന്ന ഒരു പൊതി എനിക്ക് നീട്ടി.
“എന്നാ ഇത്. സാപ്പിടരുത്ക്കാ??
എപ്പോൾ വരുമ്പോഴും എന്തെങ്കിലും കഴിക്കാൻ കൊണ്ട് വരാറുണ്ട് ജ്യോതി.
“ഇല്ലൈ. ഇനി നാൻ സാപ്പിടര്ത്തുക്ക് ഒണ്ണും കൊണ്ട് വരാമാട്ടെൻ ”
അവൾ പിണക്കത്തിൽ ആണ്. പൊതി എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി ഞാൻ പാക്ക് ചെയ്തിരുന്ന പെട്ടിക്കടിയിലേക്ക് അത് തിരുകി വച്ച ശേഷം അവൾ
തുടർന്നു. “ഉങ്ക ഊര് പോയ്‌ ശേർന്തതുക്ക് അപ്പുറം താൻ ഇത് തുറന്ത് പാക്കണം ”
“ഏൻ?? അവളം രഹസ്യമാ എന്നാ.?”
“അതെല്ലാം ഇരുക്ക്. കേൾക്ക കൂടാത് ”
“ശരി. കേൾക്കാമാട്ടേൻ. നാളേക്ക് എന്നെ വണ്ടി ഏത്ത വരിയാ. സെൻട്രൽ സ്റ്റേഷനുക്ക്‌ ”
“ഇല്ലൈ. നാൻ ഏതുക്ക് വരണം. നീ ഉൻ പടത്തുക്ക് എന്നെ കൂട്ടിയിട്ട് പോകാമട്ടേ ൻല്ലേ.”
“നാൻ സൊന്നെൻല്ലേ. വേറെ റോൾ ഒണ്ണും കിടയാത്. എല്ലാം ഫിക്സ് പണ്ണിയാച്.”
“അതൊന്നും ഇല്ലൈ. നീ പെരിയ ഡയറക്ടര്. നാൻ അങ്കെ വന്നാ ഉനക്ക് ഭയം..
യാരവത് നമ്പ വിഷയം തെരിയുമാന്ന്..”
“അയ്യോ. അപ്പിടിയൊന്നും ഇല്ലമ്മാ..”
“ചുമ്മാ കഥ വിടാതെ. എനക്ക് തെരിയാതാ ”
ജ്യോതി മുഖം വെട്ടിച്ചു.
ഞാൻ ആ മുഖം പിടിച്ച് എന്റെ നേരെ തിരിച്ചു.
ആ കണ്ണ് നിറഞ്ഞിരുന്നു.
ഞാൻ ആ കണ്ണീർ തുടച്ച ശേഷം ആ കവിളിൽ തലോടി..
“ഏയ്‌ എന്നാ ജ്യോതി ഇത്..
നീ അഴരത് മട്ടും എന്നാലേ സഹിക്ക മുടിയലേ.. പ്ലീസ്. സിരി കൊഞ്ചം..”
അവൾ ചിരിച്ചില്ല. ഇതിനകം പാക്ക് ചെയ്തു കഴിഞ്ഞ എന്റെ suitcase എടുത്തു താഴെ വച്ച് അവൾ എന്റെ മടിയിലേക്ക് വീണു. എന്നീട്ട് എന്റെ അരയിൽ ചുറ്റി പിടിച്ചു.ഞാൻ വല്ലാതായി.
പതുക്കെ അവളുടെപുറം മൂടിക്കിടക്കുന്ന മുടിയിൽ തലോടി ഞാൻ പറഞ്ഞു.
“എഴുന്ത്തിട് അമ്മാ. യാരവത് വരപ്പോരെൻ..”
അവൾ ഒന്നും മിണ്ടിയില്ല.
“നാളേക്ക് ഷൂട്ടിംഗ് പോരേൻല്ലേ. യാരവത് വന്തിടും.”
“നാൻ കൊഞ്ചനേരം ഇപ്പിടി പടുത്തിട്ട് പോയിടരേൻ ടാ.
ഇനി എപ്പോ ഉന്നൈ പാക്കപ്പോരെൻ..”
അവൾ കണ്ണടച്ച് കൈ കൊണ്ട് എന്നെ ഇറുക്കി പിടിച്ച് കിടക്കയാണ്. ഞാൻ എണീറ്റ് പോകുമോ എന്ന് ഭയന്നീട്ടെന്നോണം!!
പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. എനിക്ക് എന്തോ വല്ലാത്ത പോലെ..
ഇവളുടെ ഈ സ്നേഹം ഞാൻഅർഹിക്കുന്നില്ല.
അവളെ ഒന്ന് ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കണം എന്നുണ്ട്..പക്ഷേ എന്തോ അകാരണമായ ഭയം എന്റെ കൈകളെ ബന്ധിച്ചിരുന്നു.
പെട്ടെന്ന് അവൾ കണ്ണ് തുറന്നു എന്നെ ചെരിഞ്ഞു നോക്കി. ഒരു നിമിഷം അങ്ങനെ നോക്കിയിരുന്ന ശേഷം പതുക്കെ ചോദിച്ചു.
“നാളേക്ക് എപ്പോ പോരേൻ?”
“5 മണിക്ക്.ഇങ്കെന്ന്
കെളമ്പിടും 7-30 ക്ക്‌ താൻ ട്രെയിൻ. നീ വരിയാ നാളേക്ക്?
“നാൻ ഇന്നേക്കെ പോരേൻ ബാംഗ്ലൂർക്ക്. അങ്കെ തമിഴ് പടം ഔട്ട്‌ ഡോർ ഇരുക്ക്‌.”
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
“പോക വേണാന്നു താൻ നിനച്ചേ. ആനാ നീ ഇങ്കെ ഇല്ലാനാ എനക്ക് ഇങ്കെ ഇരിക്ക പിടിക്കലെയ്. നാൻ പൈത്യം ആയിടും.നീ പോരേൻ ല്ലേ?.”
കിടന്ന കിടപ്പിൽ എന്റെ മൂക്കിൽ പിടിച് ആട്ടി അവൾ തുടർന്നു.
“എങ്കെയോ പോയ്‌ തൊല..തിരുടൻ..”
എന്റെ ഷർട്ടിൽ പിടിച്ചു താഴ്ത്തി വലതു കവിളിൽ ചുംബിച്ച ശേഷം ജ്യോതി എണീറ്റു.
പിന്നെ എന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അവൾ അഴിക്കാൻ തുടങ്ങി.
“എന്നാ പണ്റെൻ..”
അമ്പരപ്പോടെ ഞാൻ ചോദിച്ചു.
“ഉന്നൈ റേപ്പ് പണ്ണ പോരേ. പോതുമാ!!”
എനിക്ക് ചിരി വന്നു.
അവൾ എന്റെ ചുണ്ടിൽ കുത്തി.
“അയ്യടാ, സീരിപ്പെ പാര്..”

അതിനകം ഊരിയ ഷർട്ട്‌ എടുത്ത് ജ്യോതി എണീറ്റു. ഷെൽഫിൽ നിന്നും കിട്ടിയ ഒരു പേപ്പറിൽ അത് പൊതിയാൻ തുടങ്ങിയ അവൾ എന്റെ നേരെ തിരിഞ്ഞു നോക്കി.
“ഇത് നാൻ എടുത്തിട്ട് പോരേൻ. നീ ഷൂട്ടിംഗ് മുടിഞ്ഞു വരുമ്പോത് താൻ തിരുപ്പി തരുവേൻ. എന്നാ??”
“വേണംന്നാ വേറെ ഷർട്ട്‌ എടുത്തു പോട്.”
ഞാൻ എണീറ്റ് സ്റ്റാൻഡിൽ കിടന്ന മറ്റൊരു ഷർട്ട്‌ എടുത്തിട്ട് അവളെ നോക്കി.
“ഇന്ത പഴയ ഷർട്ട്‌ ഉനക്ക് ഏതുക്ക്. വേണംന്നാ വേറെ നല്ലത് ഇരുക്ക്. അത് എടുത്തുക്കോ ”
“പറവായില്ലേ. എനക്ക് ഇത് പോതും. അപ്പോ സീഖ്രം ഷൂട്ടിംഗ് മുടിച്ചു വാങ്കോ.
വരട്ടുമാ..?
എണീറ്റ് പിറകെ ചെന്ന എന്നെ വാതിൽക്കൽ ചെന്ന് അവൾ തിരിഞ്ഞു നോക്കി.
പിന്നെ പതുക്കെ എന്റെ കയ്യിൽ പിടിച്ച് വിരലുകൾ ക്കിടയിൽ അവളുടെ വിരലുകൾ കോർത്ത്‌ പിടിച്ചു അൽപനേരം നിന്നു.
ഞാൻ അവളെ തന്നെ ശ്രദ്ധിച്ചു നിന്നു.
“മറന്തിടമാട്ടേൻല്ലേ?”
“ഏൻമ്മാ സന്ദേഹപ്പെടറെ?
എന്നെ അവളം നമ്പിക്കൈയില്ലിയാ ”
“എങ്ക ഊരില് സൊല്ലുവാങ്കേ, കൊലയാളിയെ നമ്പലാം, മലയാളിയെ നമ്പക്കുടാത് ന്ന്… ഉണ്മയാ??”
ഞാൻ കളിയായി കൈ ഓങ്ങി.
“മലയാളിയെ സൊള്റിയാ.. ഉന്നൈ..”
അവൾ കണ്ണിറുക്കിയിട്ട് പറഞ്ഞു,
“ചുമ്മാ..”
പിന്നെ എന്റെ ഷർട്ട്‌ പൊതിഞ് പിടിച്ചിരുന്നു കൈവീശി അവൾ സ്റ്റെപ്സ് ഇറങ്ങി പുറത്തേക്ക് നടന്നു.
എന്തിനായിരിക്കാം അവൾ എന്റെ ഷർട്ട്‌ എടുത്തു കൊണ്ട് പോയത്..??
(തുടരും..)

 

 

 

1. ശ്രീരാമൻ, ലാലു അലക്സ്‌ & Me.
2.മാള അരവിന്ദൻ, തെലുഗ് നടി,ബേപ്പൂർ മണി, അഴക് & Me.
3.ബേപ്പൂർ മണി, ഡാൻസ് മാസ്റ്റർ കൃഷ്ണ വേണി & Me.
4.ശ്രീരാമൻ, നിഷ, my self & രാജൻ ഉണ്ണിക്കുളം.
5.ശ്രീരാമൻ, നിഷ, ബേപ്പൂർ മണി & Me.
6.രാംജി അഴക്.

****

Leave a Reply

Your email address will not be published. Required fields are marked *

LATEST

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ, ആദ്യമായാണ് യുകെയിൽ ഒരു തമിഴ് സിനിമയുടെ ബുക്കിങ് ആരംഭിക്കുന്നത്

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നടൻ വിജയെ

ബാബയും ശിവാജിയും നേർക്കുനേർ, രജനിക്കെതിരെ രജനി തന്നെ മത്സരിക്കുന്നു, തമിഴകം ആഘോഷ ലഹരിയിൽ

ശിവാജിയുടെ പെട്ടെന്നുള്ള അപ്‌ഡേറ്റ് ബാബയെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ ഒരു സർപ്രൈസ് സമ്മാനിച്ചു.സൂപ്പർസ്റ്റാർ

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി