അന്നത്തെ സന്തോഷവും പിറ്റേന്നത്തെ ദുരന്തവാർത്തയും (എന്റെ ആൽബം- 18)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
86 SHARES
1034 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 18
(ഗോപിനാഥ്‌ മുരിയാട്)

അന്ന് ഗുഡ് ഫ്രൈഡേ (തുടർച്ച ).

അന്ന് ഗുഡ് ഫ്രൈഡേ യിലെ കോമഡി റോൾ ചെയ്തത് മാള ചേട്ടൻ ആയിരുന്നു.ഒരു മീൻകാരന്റെ റോൾ ആയിരുന്നു അദ്ദേഹത്തിന്. 2 ദിവസത്തെ വർക്കേ മാള ചേട്ടന് ഉണ്ടായിരുന്നുള്ളൂ. ഭാനു എന്ന് പേരുള്ള ഒരു തെലുങ്ക് നടിയായിരുന്നു മാള ചേട്ടന്റെ പെയർ ആയി അഭിനയിച്ചിരുന്നത്. ആ ചിത്രത്തിൽ എനിക്ക് മുമ്പ് പരിചയം ഉള്ള ഒരേ ഒരു ആർട്ടിസ്റ്റ് മാള ചേട്ടൻ മാത്രം ആയിരുന്നു. അടുത്ത നാട്ടുകാരൻ ആയത് കൊണ്ടോ എന്തോ ചേട്ടന് എന്നോട് ഒരുപ്രത്യേക സ്നേഹം ആയിരുന്നു. ഷൂട്ടിംഗ് മുന്നോട്ടു പോകവേ സെറ്റിൽ സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായി തുടങ്ങി.

ഒരു ദിവസം രാത്രി ഷൂട്ടിംഗിന് ശേഷം പ്രൊഡക്ഷൻ മാനേജർ വർഗീസ് എന്നെ ശ്രീരാമേട്ടന്റെ റൂമിലേക്ക് ക്ഷണിച്ചു. മദ്യ സേവയിൽ ആയിരുന്ന ഇരുവരും എന്നെ കമ്പനി കൂടാൻ ക്ഷണിച്ചു.ഓരോ പെഗ് കഴിഞ്ഞ ശേഷം ശ്രീരാമേട്ടൻ കാര്യം എന്റെ മുമ്പിൽ അവതരിപ്പിച്ചു. സംഭവം വേറൊന്നും അല്ല, അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നെങ്കിലും ആദ്യത്തെ ഒന്ന് രണ്ടു ദിവസത്തെ വർക്കിന്‌ ശേഷം ഷൂട്ടിംഗ് കംപ്ലീറ്റ് എന്റെ നിയന്ത്രണത്തിൽ ആയിരുന്നു. ക്യാമറമാൻ ആയിരുന്ന മണി സാർ തന്നെ ആയിരുന്നു ഡയറക്ടർ എങ്കിലും പുള്ളിക്ക് എന്തോ ഒരു പരിചയക്കുറവ് പോലെ. ഓരോ ഷോട്ടിന് ശേഷവും അദ്ദേഹം അടുത്ത ഷോട്ടിനെ പറ്റി എന്നോട് ആണ് അഭിപ്രായം ചോദിക്കുന്നത്. ക്രമേണ എനിക്ക് മനസ്സിലായി ഞാൻ കാര്യങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ ഷൂട്ടിംഗ് മുന്നോട്ടു പോവില്ലെന്ന്.

സ്വന്തമായി സംവിധാനം ചെയ്യാൻ അവസരം കിട്ടിയതിൽ ഞാനും സന്തോഷവാനായിരുന്നു.
എന്റെ താല്പര്യ പ്രകാരം ചിത്രീകരണം ചെയ്യാം എന്ന് വന്നപ്പോൾ പരമാവധി ഷോട്ടുകൾ എടുത്ത് രംഗങ്ങൾ കൊഴുപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഇതിനാൽ തന്നെ വിചാരിച്ച പോലെ ഷൂട്ടിംഗ് തീരുന്നുണ്ടായിരുന്നില്ല. ഞാൻ എങ്ങനെയെങ്കിലും ഷൂട്ടിംഗ് ഫാസ്റ്റ് ആക്കണം എന്നതായിരുന്നു നിർമാതാക്കളുടെ താല്പര്യം. അത് പറയാൻ ആണ് വർഗീസ് ശ്രീരാമേട്ടന്റെ മുറിയിലേക്ക് എന്നെ ക്ഷണിച്ചതും അദ്ദേഹം കാര്യം അവതരിപ്പിച്ചതും.ഞാൻ എന്റെ അഭിപ്രായം തുറന്നു പറഞ്ഞു.

“പടം ചുരുട്ടി തീർക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. ഡയറക്ടർ അങ്ങനെ താല്പര്യപ്പെട്ടാൽ എനിക്കതിനു ബുദ്ധിമുട്ടില്ല. പക്ഷേ ഇവിടെ അദ്ദേഹം എല്ലാം എന്നെ ഏല്പിച്ച് വെറും ക്യാമറമാൻ മാത്രം ആയിട്ടാണ് പ്രവർത്തിക്കുന്നത്. ഞാൻ തന്നെ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ അത് മാക്സിമം വൃത്തിയായി തന്നെ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. ഇല്ലെങ്കിൽ നാളെ ചിത്രം മോശം ആണെന്ന് ഒരഭിപ്രായം വന്നാൽ അത് എന്നെയാവും ബാധിക്കുക. കാരണം ഇതിനകം തന്നെ ഞാൻ ആണ് ആ ചിത്രം ചെയ്യുന്നതെന്ന് ഒരു ധാരണ സെറ്റിൽ വന്ന മീഡിയക്കാർ അടക്കം എല്ലാവർക്കും ഉണ്ട്. ഞാൻ നിസ്സഹായൻ ആണ്.”

കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ ഞാൻ ശ്രീരാമേട്ടനോട് സോറി പറഞ്ഞ് എന്റെ മുറിയിലേക്ക് മടങ്ങി. അടുത്ത ദിവസം തുടങ്ങി സോങ് ആണ് ചാർട് ചെയ്തിരുന്നത്.നൃത്ത സംവിധായക കൃഷ്ണവേണിയും ഡാൻസെർസും ചെന്നൈയിൽ നിന്നും എത്തി. രാത്രി ആയിരുന്നു ഗാനം എടുക്കാൻ ഉദ്ദേശിച്ചിരുന്നത്.
വൈകീട്ട് തന്നെ മഴ ആരംഭിച്ചു. എങ്ങിനെയൊക്കയോ രണ്ടു രാത്രി കൊണ്ട് സോങ് തീർത്തു എന്ന് പറഞ്ഞാൽ മതിയല്ലോ. പ്രൊഡ്യൂസേഴ്‌സ് മുരളിയും കുമാറും എന്നോട് എങ്ങനെയും രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ പാക്ക് അപ്പ്‌ ചെയ്യണം എന്ന് നിർബന്ധിക്കാൻ തുടങ്ങി.അപ്പോൾ ആണ് എനിക്ക് കാര്യങ്ങൾ വ്യക്തമായത്.

മണി സാർ പറഞ്ഞതിലും ഒക്കെ ബഡ്ജറ്റ് കടന്നിരിക്കുന്നു. പ്രൊഡ്യൂസറെ ചാക്കിടാൻ ആയി വളരെ ചെറിയ ഒരു എമൗണ്ട് ആയിരുന്നു ഇൻവെസ്റ്റ്‌ ചെയ്യാൻ സംവിധായകൻ പറഞ്ഞിരുന്നത്. പക്ഷേ എനിക്കിതിനെ പറ്റി ഒരു ധാരണയില്ലായിരുന്നു.അക്കാര്യങ്ങൾ ഒന്നും മണി സാർ എന്നോട് പറഞ്ഞിരുന്നില്ല. പിന്നെ ഞാൻ തർക്കിക്കാൻ ഒന്നും നിന്നില്ല. എന്തായാലും സംവിധായകൻ ഞാൻ അല്ല. അടുത്ത മൂന്ന് ദിവസം ഡേ ആൻഡ്‌ നൈറ്റ്‌ ഷൂട്ട് ചെയ്ത് പടം പാക്ക് അപ്പ്‌ ചെയ്തു.തിരികെ എല്ലാവരും ചെന്നൈയിലേക്ക്.ജമിനി സ്റ്റുഡിയോയിൽ ആയിരുന്നു എഡിറ്റിംഗ്. തമിഴ് സിനിമകളിൽ വർക്ക്‌ ചെയ്തിരുന്ന ശശികുമാർ എന്ന ഒരു മലയാളി തന്നെ ആയിരുന്നു എഡിറ്റർ. റഷ് ഓർഡർ ചെയ്യാൻ ഞാനും ശശിയും മാത്രം ആണ് ഇരുന്നത്. മണി സാർ
നാട്ടിൽ നിന്നും തിരിച്ചെത്തിയിരുന്നില്ല.റഷ് ഓർഡർ ചെയ്യവേ ശശി വിഷ്വൽസിനെ പറ്റി നല്ല അഭിപ്രായം പറഞ്ഞത് എന്നെ സന്തോഷവാനാക്കി.എന്നെ പ്രോത്സാഹിപ്പിക്കാൻ ആയി പുള്ളി കൂട്ടി ചേർത്തു.

“സെറ്റിലെ വിവരങ്ങൾ ഒക്കെ ഞാൻ അറിഞ്ഞൂട്ടോ.ഗോപി ആയിരുന്നു പടം ചെയ്തതെന്ന് കുമാർ സാർ പറഞ്ഞു. മുറുക്കി പിടിച്ചോ. അവർക്ക് ഗോപിയെ പറ്റി നല്ല അഭിപ്രായമാ. ചിലപ്പോൾ അടുത്ത പടം ചെയ്യാം.”
അന്ന് വളരെ സന്തോഷതോടെയാണ് ഞാൻ മടങ്ങിയത്.

അടുത്ത ദിവസം സൺ‌ഡേ ആയിരുന്നു. റൂമിൽ ഒറ്റക്കിരിക്കവേ ജ്യോതി കയറി വന്നു. അവൾ ബാംഗ്ലൂരിൽ നിന്നും രണ്ടു ദിവസം മുമ്പ് ആണ് ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയത്. ദിവസവും റൂമിൽ അന്വേഷിച്ചു വരാറുണ്ട്. എഡിറ്റിംഗ് നടക്കുന്നതിനാൽ ഞാൻ ദിവസവും രാവിലെ ജമിനിയിൽ പോയാൽ രാത്രി 9 മണിയൊക്കെ ആവും തിരിച്ചെത്താൻ. ഹൌസ് ഓണറിൽ നിന്നും ഞാൻ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചു വന്ന വിവരം അവൾ അറിഞ്ഞിരിക്കുന്നു.വന്നിട്ടും ഞാൻ അന്വേഷിച്ചില്ലെന്നായിരുന്നു അവളുടെ പരാതി.ഞാൻ എന്റെ നിസ്സഹായവസ്ഥ അവളെ ബോദ്ധ്യപ്പെടുത്തി. ഞാൻ എന്ത് പറഞ്ഞാണ് നിന്നെ അന്വേഷിച്ചു വരിക??
മറ്റുള്ളവർ തെറ്റിദ്ധരിക്കില്ലേ??
അതൊന്നും അവളുടെ തലയിൽ കയറിയില്ല. പോകുന്നതിന് മുമ്പ് അവൾ മറ്റൊരു ബോംബിട്ടു.
“എപ്പോ വച്ച് കലാം നമ്പ കല്യാണം ”
ഞാൻ ഞെട്ടി പോയി.
കല്യാണമോ??
“പിന്നെന്നാ. കൊഞ്ചം നാൾ ഇപ്പടിയേ ഓട്ടിയിട്ട് എന്നെ വീട്ടിടലാം ന്ന് നിനച്ചിരിക്കാ ”
“അതല്ലമ്മാ. എനിക്ക് 29 വയസ്സ് താൻ ആകത്. അത് മട്ടും ഇല്ലൈ. ഒരു പടം ആവത് സ്വന്തമാ ഡയറക്റ്റ് പന്നിയതുക്കു അപ്പുറം താൻ നാൻ കല്യാണത്തെ പറ്റി യോശിക്കുവേ..”
അവളുടെ മുഖം വാടി.
“നീങ്കെ എപ്പോ പടം പണ്ണി എപ്പോ എന്നെ കല്യാണം പണ്ണ പോരേൻ. എനക്ക് വയസ്സ് 26 ആകത്.”
ഞാൻ അവളെ സമാധാനിപ്പിച്ചു..
“എല്ലാം ശരിയായിടും. നീ കവലപ്പെടാതെ..”
ആരോ അപ്പോൾ മുറിയിലേക്ക് കടന്ന് വന്നു. ജ്യോതി നാളെ രാവിലെ വരാം എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി.
ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.പക്ഷേ വലിയൊരു ദുരന്തം അടുത്ത ദിവസം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു എന്ന് അപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ..

(തുടരും..)

Pics.
1. മാള, ഭാനു, ബേപ്പൂർ മണി & Me.
2.ശ്രീരാമൻ, നിഷ, ബേപ്പൂർ മണി & Me.
3. ബേപ്പൂർ മണി, കൃഷ്ണവേണി, dancers & Me.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം