ജയരാജ് വാക്കു പാലിച്ചു, ‘പൈതൃക’ത്തിന്റെ വർക്കിലേക്ക് (എന്റെ ആൽബം- 38)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
54 SHARES
651 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 38
(ഗോപിനാഥ്‌ മുരിയാട്)

“93 ജനുവരി ആദ്യത്തെ ആഴ്ചയിൽ എന്നോ ഒരു ദിവസം വിജയേട്ടൻ (പ്രൊഡക്ഷൻ കൺട്രോളർ N. വിജയകുമാർ )എന്നോട് പറഞ്ഞു.
“നാളെ രാവിലെ ജയൻ (ഡയറക്ടർ ജയരാജ്‌ ) ഗോപിയെ കാണണം എന്ന് പറഞ്ഞു. പുള്ളി palmgrove ഹോട്ടലിൽ ഉണ്ട്.”
ജയൻ പുതിയ പടം തുടങ്ങാൻ പോകുന്നു എന്നും വിജയേട്ടൻ ആണ് നിർമാണ കാര്യദർശി എന്നും ഇതിനകം ഞാൻ അറിഞ്ഞിരുന്നു. പക്ഷേ സിനിമയല്ലേ. നടക്കാം… നടക്കാതിരിക്കാം. ഇനി നടന്നാൽ തന്നെ അതിൽ നമ്മൾ ഉണ്ടാവണം എന്ന് നിർബന്ധം ഒന്നും ഇല്ല. ‘കുടുംബസമേതം’ ഫൈനൽ വർക്ക്‌ നടക്കുന്ന സമയത്ത് അടുത്ത ചിത്രത്തിൽ വർക്ക്‌ ചെയ്യാമെന്ന് ജയൻ എന്നോട് പറഞ്ഞ കാര്യം ഞാൻ ഓർത്തു. കൊള്ളാം.. പുള്ളി വാക്ക് പാലിച്ചു.

അടുത്ത ദിവസം രാവിലെ തന്നെ ഞാൻ palmgrove -ൽ എത്തി. ജയൻ കതക് തുറന്ന് എന്നെ റൂമിലേക്ക്‌ ക്ഷണിച്ചു. കുശല പ്രശ്നങ്ങൾക്ക് ശേഷം ജയൻ കഥ പറയാൻ തുടങ്ങി.കഥ വിസ്‌തരിച്ചു തന്നെ വിശദീകരിച്ച ശേഷം ജയൻ ചോദിച്ചു.
“എങ്ങനെയുണ്ട്..? ”
വിശ്വാസി ആയ അച്ഛനും യുക്തിവാദി ആയ മകനും തമ്മിൽ ഉള്ള ഏറ്റുമുട്ടൽ. അവസാനം തെറ്റ് മനസിലാക്കി തിരിച്ചെത്തുന്ന മകൻ കാണുന്നത് അഗ്നിയിൽ സ്വയം വെന്തെരിയുന്ന അച്ഛനെ. ഇവർക്കിടയിൽ നിഷ്കളരായ അമ്മ, അനിയൻ, ഭാര്യ തുടങ്ങിയവർ ഒക്കെയുണ്ട്. ‘പൈതൃക’ത്തിന്റെ
കഥ കേട്ട് കഴിഞ്ഞ ഞാൻ സത്യത്തിൽ അതിൽ നിന്നും മോചിതനായിരുന്നില്ല. ഒറ്റ വാക്കിൽ ഞാൻ മറുപടി പറഞ്ഞു.
“മനോഹരം.. ജയൻ ഈ പറഞ്ഞത് പോലെ നമുക്ക് ഫ്രെയിമിൽ എത്തിക്കാൻ കഴിഞ്ഞാൽ അത് ഇന്ത്യൻ സിനിമയിലെ തന്നെ ഒരു classic ആയിരിക്കും.. No doubt.. ആരുടെയാ ഈ സബ്ജെക്ട്??”
“ജോർജ് വെട്ടം.”
സബ്ജെക്ട് മാത്രം പുള്ളിയുടെ. തിരക്കഥ, സംഭാഷണം, ഡെന്നിച്ചൻ ആണ് എഴുതുന്നത് ”

ജയന്റെ ആ മറുപടി എന്നെ അൽപ്പം ചിന്താക്കുഴപ്പത്തിൽ ആക്കി. യാഗവും മനയും ശെമ്മാതിരിപ്പാടും എല്ലാം അടങ്ങിയ ഇങ്ങനെ ഒരു കഥ ഡെന്നിച്ചൻ എഴുതിയാൽ എങ്ങനെ ഉണ്ടാവും. അന്ന് മലയാളത്തിൽ ഇറങ്ങുന്ന ഹ്യൂമർ പടങ്ങളുടെ എല്ലാം സ്ക്രിപ്റ്റ് അദ്ദേഹത്തിന്റെതായിരുന്നു. ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവരെ നായകൻമാരാക്കി ഇറങ്ങിയ ഒരുപാട് വിജയചിത്രങ്ങൾ. ഈ സബ്ജെക്ട് അങ്ങനെ ഒരു ബാക്ക് ഗ്രൗണ്ടിൽ ആണോ പ്ലാൻ ചെയ്യുന്നത്??
ഞാൻ എന്റെ സംശയം ജയനോട് ചോദിച്ചു.
“ഹേയ്, സ്ക്രിപ്റ്റ് പുള്ളി എഴുതുന്നു എന്നേ ഉള്ളു. എന്റെ ‘കുടുംബസമേത’വും അദ്ദേഹം തന്നെ അല്ലേ എഴുതിയത്. എന്തെങ്കിലും കുഴപ്പം തോന്നിയോ?”
അത് ശരിയാണല്ലോ. ഞാൻ ചിന്തിച്ചു. ജയൻ ഇതിനകം തന്റെതായ ഒരു ഐഡന്റിറ്റി അദ്ദേഹത്തിന്റെ എല്ലാ ചിത്രത്തിലും നിലനിർത്തിയിരുന്നു.
“ആട്ടെ. ആരൊക്കെയാണ് ആര്ടിസ്റ്റ്? ഇങ്ങനെ ഒരു ചിത്രത്തിൽ അതും പ്രധാനമാണല്ലോ.”
“സുരേഷ് ഗോപി ചേട്ടൻ, ജയറാം, അനിയൻ, അച്ഛൻ ആയി നരേന്ദ്ര പ്രസാദ്, അമ്മ നന്ദിതാ ബോസ്, സുരേഷ് ന്റെ പെയർ ഗീത, ജയറാമിന്റെ കൂടെ ഒരു ന്യൂ കമർ ആണ്. പേര് പദ്മിനി. തമിഴിൽ മണിരത്നത്തിന്റെ റോജ യിൽ അഭിനയിച്ചിട്ടുണ്ട് “.
കൊള്ളാം…ആ കാസ്റ്റിംഗ് എനിക്ക് ഇഷ്ടപ്പെട്ടു. മറ്റ് അണിയറക്കാർ ആരൊക്ക എന്നറിയാൻ എനിക്ക് ആകാംഷയായി.
ക്യാമറ -S. കുമാർ, മ്യൂസിക് കൈതപ്രം -S. P.വെങ്കിട്ടേഷ്, ആർട്ട്‌ ഒരു പുതിയ ആൾ ആണ്. നേമം പുഷ്പരാജ്. ഗോപി അറിയാൻ വഴി ഇല്ല. ദാസേട്ടൻ, ബോംബെ ജയശ്രീ, ചിത്ര തുടങ്ങിയവർ ഒക്കെ പാടുന്നുണ്ട്. നൃത്തം -പുലിയൂർ സരോജ. എഡിറ്റിംഗ് -ലെനിൻ, വിജയൻ. അസ്സോസിയേറ്റ് ആയി വിനോദ് ഉണ്ടാവും. പിന്നെ അസിസ്റ്റന്റ്സ് ആയി എന്റെ കൂടെ ഉണ്ടായിരുന്ന ഹക്കീം, ജീജോർജ് എന്നിവരും ഗോപിക്കൊപ്പം ഉണ്ടാവും.”
വിനോദ് ഏട്ടനെ (സുരേഷ് – വിനു ടീമിലെ വിനു ആണ് ഈ വിനോദ്. കുസൃതി കുറുപ്പ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത തുടങ്ങിയ ചിത്രങ്ങൾ ഇവർ ഒരുമിച്ച് ചെയ്തതാണ് )എനിക്ക് പരിചയം ഉണ്ട്. ഡാഡിയിൽ പുള്ളി ആയിരുന്നു അസ്സോസിയേറ്റ്. അന്നത്തെ അസ്സോസിയേറ്റുമാരിൽ ഏറ്റവും ബിസി ആയിരുന്നു അദ്ദേഹം. യാത്ര പറഞ്ഞു പോരുമ്പോൾ ജയൻ പറഞ്ഞു.
“നാളെ രാവിലെ പോരേ. തിരുമേനി (കൈതപ്രം) ഉണ്ടാവും. കമ്പോസിംഗ് തുടങ്ങണം.”
അന്ന് വീട്ടിൽ തിരിച്ചെത്തിയത് വല്ലാത്ത സന്തോഷത്തോടെ ആയിരുന്നു. വെങ്കലം എന്നിൽ എൽപിച്ച മുറിവുകൾ ഉണക്കാൻ ഈ ചിത്രത്തിനു കഴിയും എന്ന് എന്റെ മനസ്സ് പറഞ്ഞു.അടുത്ത ദിവസം രാവിലെ ഞാൻ palmgrovil എത്തി. കൈതപ്രത്തിന്റ റൂമിൽ അദ്ദേഹത്തോടൊപ്പം ഒരു പുതിയ ഗായകനും ഉണ്ട്.
(ദിനേശ് ആണെന്നാണ് എന്റെ ഓർമ. വൈശാലിയിൽ ദും ദും ദും ദുന്ദുഭിനാദം പാടിയ കക്ഷി ).
താൻ എഴുതിയ വരികൾ കോപ്പി എടുക്കാൻ ആയി തിരുമേനി എന്നെ ഏല്പിച്ചു.

വാൽകണ്ണെഴുതിയ മകരനിലാവിൽ,
സീതാ കല്യാണ വൈഭോഗമേ,
സ്വയംവരമായി,
ശിവം ശിവദം,
നീലാഞ്ജനനപ്പൂവിൽ,
തുടങ്ങി 6 മനോഹരഗാനങ്ങൾ.

ഇതിൽ ആദ്യത്തെ 4 എണ്ണം പാടേണ്ടത് ദാസേട്ടൻ തന്നെ. നീലാഞ്ജന പൂവിൽ പാടിയത് ബോംബെ ജയശ്രീ. (ഇത് പിന്നീട് കാസറ്റ് കമ്പനി ക്കാരുടെ താല്പര്യപ്രകാരം ചിത്രയെ കൊണ്ടും പാടിപ്പിച്ചു ). സ്വയം വരമായി എന്ന duet ൽ ദാസേട്ടനൊപ്പം ചിത്രയും മിൻമിനിയും പാടിയിട്ടുണ്ട്. പ്രസാദ് 70 mm തിയേറ്ററിൽ ആയിരുന്നു song റെക്കോർസിങ്. ദാസേട്ടൻ അന്ന് സ്ഥലത്ത് ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാം ട്രാക്ക് എടുത്തു. ചിത്രയും അന്ന് എത്തിയിരുന്നില്ല. ദാസേട്ടന്റെ ട്രാക്കുകളും ബോംബെ ജയശ്രീ യുടെ ഗാനവും മാത്രം ആണ് അന്ന് റെക്കോർഡ് ചെയ്തത്.ലൊക്കേഷൻ കണ്ടെത്താനും മറ്റ് കാര്യങ്ങൾക്കുമായി ജയനും വിജയേട്ടനും എല്ലാം നാട്ടിലേക്ക് പോയി. മലപ്പുറത്ത്‌ തവനൂർ ആയിരുന്നു പൈതൃകത്തിന്റെ ലൊക്കേഷൻ.
ദാസേട്ടൻ വന്ന് പാടിയ ശേഷം ആ ഗാനങ്ങൾ എല്ലാം മിക്സ്‌ ചെയ്ത് കാസറ്റ് ഞാൻ വരുമ്പോൾ കൊണ്ട് വരാൻ ആയിരുന്നു നിർദേശം. വിജയേട്ടന്റെ അസിസ്റ്റന്റ് ജനാർദ്ദനൻ എന്നെ സഹായിക്കാൻ ഒപ്പം ഉണ്ട്. അവസാനം ആ ദിവസം വന്നെത്തി. ഗാന ഗന്ധർവ്വൻ വരുന്ന ദിവസം. അദ്ദേഹത്തെ കൂട്ടി കൊണ്ട് വരാൻ എന്നെയാണ് നിയോഗിച്ചിരുന്നത്. രാവിലെ തന്നെ പ്രൊഡക്ഷൻ കാർ വീട്ടിൽ എത്തി.ഞാൻ തയ്യാർ ആയി നിൽപ്പുണ്ടായിരുന്നു. കാർ ബസന്ത് നഗറിൽ ഉള്ള ദാസേട്ടന്റെ വീട്ടിൽ എത്തി.

(തുടരും )

 

Pics.
1. ജയരാജ്‌
2. S. കുമാർ
3. നേമം പുഷ്പരാജ്
4. കൈതപ്രം
5. S. P. വെങ്കിടേഷ്
6. യേശുദാസ്
7. ചിത്ര
8. ബോംബെ ജയശ്രീ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം