പ്രഭുദേവയുടെ സഹോദരന്റെ സ്റ്റെപ്‌സിന് മുന്നിൽ മോഹൻലാൽ കുഴങ്ങി (എന്റെ ആൽബം- 45)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
53 SHARES
636 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 45
(ഗോപിനാഥ്‌ മുരിയാട്)

കഴിഞ്ഞ രണ്ട് എപ്പിസോഡുകളിൽ അപ്രതീക്ഷിതമായി രണ്ടു സുഹൃത്തുക്കളെ പറ്റി(നിജീഷ്, പൂവച്ചൽ ഖാദർ )പറയേണ്ടി വന്നതിനാൽ അനുഭവങ്ങളിൽ നിന്ന് അൽപ്പം മുന്നോട്ട് പോകേണ്ടി വന്നു. 93 ൽ “പൈതൃകം “റിലീസ് ആയിടത്താണ് നമ്മൾ നിർത്തിയത്. 93 ജൂണിൽ “ബട്ടർഫ്‌ളൈസ് ” എന്ന രാജീവ്‌ അഞ്ചൽ -മോഹൻലാൽ ചിത്രം (നിർമാണം -മേനക സുരേഷ് കുമാർ )സെൻസർ വർക്ക്‌ കഴിഞ്ഞ ശേഷം പുതിയ വർക്ക്‌ ഒന്നും ഇല്ലല്ലോ എന്ന് വിചാരിച്ച് ഇരിക്കുന്ന സമയം. പെട്ടെന്ന് ഒരു ദിവസം ജോമോൻ ചേട്ടൻ വിളിപ്പിച്ചു. ഞാൻ ചെന്നപ്പോൾ പുള്ളി പറഞ്ഞു.
“നാളെ സുജാത സ്റ്റുഡിയോയിലേക്ക് വാ. സോങ് റെക്കോർഡിങ്ങും പൂജയും ഉണ്ട്. സംഗീതിന്റെ പുതിയ ഫിലിം.സുരേഷ് ബാലാജി ആണ് പ്രൊഡ്യൂസർ. (മോഹൻലാലിന്റെ അളിയൻ, തമിഴിലെ പ്രശസ്ത നടനും നിർമ്മാതാവും ആയ ബാലാജിയുടെ മകൻ.).കൂടുതൽ ഒന്നും എനിക്കും അറിഞ്ഞൂടാ. മേനോൻ സാർ
(പ്രണവം മേനോൻ )ഇപ്പോഴാ എന്നെ വിളിച്ചു കാര്യം പറഞ്ഞത്.”

അടുത്ത ദിവസം ബാലാജിയുടെ ഉടമസ്ഥതയിൽ ഉള്ള സുജാത സ്റ്റുഡിയോയിൽ ചെന്നപ്പോൾ ആണ് കാര്യങ്ങൾ വിശദമായി അറിയുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ ആണ് പടം പ്ലാൻ ചെയ്തിരിക്കുന്നത്. ജൂലൈ ഫസ്റ്റ് വീക്കിൽ പൂജ ഇട്ട പടം ഓഗസ്റ്റിൽ ഓണത്തിന് റിലീസ് ചെയ്യാൻ ആണ് പ്ലാൻ. ഷൂട്ടിംഗ് ഫുൾ ചെന്നൈയിൽ തന്നെ. രണ്ടു യൂണിറ്റ് ആയിട്ടാണ് ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്നത്. ഒരു യൂണിറ്റിന്റെ അസോസിയേറ്റ് ജോമോൻ ചേട്ടൻ. (C. P. ജോമോൻ )സെക്കന്റ്‌ യൂണിറ്റിന്റെ അസോസിയേറ്റ് വിനോദ് (സുരേഷ് -വിനു ടീം ലെ വിനു ). രണ്ടു പേരുടെയും കൂടെ ഞാൻ വർക്ക്‌ ചെയ്തീട്ടുണ്ട്. യോദ്ധയിൽ ജോമോൻ ചേട്ടൻ ആയിരുന്നെങ്കിൽ ‘ഡാഡി’ യിലും “പൈതൃക”ത്തിലും വിനുവേട്ടൻ ആയിരുന്നു. ഇരുവരും മലയാളസിനിമയിലെ ഒട്ടുമുക്കാൽ ഡയറക്ടേഴ്സിനെക്കാളും പരിചയ സമ്പന്നർ. എന്നെ കൂടാതെ ഭാസി, സജിൻ രാഘവൻ (പദ്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന ചിത്രത്തിന്റെ സംവിധായകൻ ), കുക്കു സുരേന്ദ്രൻ (സുബിൽ സുരേന്ദ്രൻ )എന്നീ മറ്റ് അസിസ്റ്റന്റ് ഡയറക്ടേഴ്സ് കൂടി ആ ചിത്രത്തിൽ വർക്ക്‌ ചെയ്തിരുന്നു. (പാലക്കാടുകാരൻ ആയ ഭാസിയെ ഞാൻ വെങ്കലത്തിന്റെ സെറ്റിൽ വച്ചു പരിചയപ്പെട്ടിരുന്നു. ആ ചിത്രത്തിൽ അസിസ്റ്റന്റ് ആയി പുള്ളിയും എനിക്കൊപ്പം ഉണ്ടായിരുന്നു ).
.
കുക്കു സഞ്ജീവ് ശിവന്റെ റിലേറ്റീവ് ആയിരുന്നു. ഡാഡിയിൽ ആയിരുന്നു കുക്കു ആദ്യമായി വർക്ക്‌ ചെയ്യാൻ എത്തിയത്. (2000 ൽ റിലീസ് ആയ “സ്നേഹപൂർവ്വം അന്ന ” എന്നൊരു ചിത്രത്തിലൂടെ
സംഗീത് കുക്കുവിനെ നായകൻ ആക്കാൻ ശ്രമിച്ചു എങ്കിലും ചിത്രം പരാജയം ആയതോടെ കുക്കു സംവിധാനത്തിലേക്ക് മടങ്ങി. ഒരാൾ (മുകേഷ് ), വീരാളിപ്പട്ട് (പ്രഥ്വിരാജ് )തുടങ്ങിയ ചിത്രങ്ങൾ കുക്കു സംവിധാനം ചെയ്തതാണ്.

“ഗാന്ധർവം” അതായിരുന്നു സിനിമയുടെ പേര്. സ്ക്രിപ്റ്റ് ഡെന്നിസ് ജോസഫ്.( കഥ -സംഗീത് &അലക്സ്‌ കടവിൽ ),ഗാനങ്ങൾ -കൈതപ്രം, സംഗീതം -S. P. വെങ്കിട്ടേഷ്, ക്യാമറ -സന്തോഷ്‌ ശിവൻ, എഡിറ്റിംഗ് -ശ്രീകർ പ്രസാദ്, മറ്റ് ടെക്‌നിഷ്യൻ സും മലയാളത്തിലെ പ്രഗൽഭർ തന്നെ.പൂജക്ക്‌ മലയാളം, തമിഴ് ഇന്ഡസ്ട്രിയിലെ പ്രമുഖർ എല്ലാം ഉണ്ടായിരുന്നു. ഹരിഹരൻ, ഐ.വി.ശശി, സെവൻ ആർട്സ് വിജയ് കുമാർ, തമ്പി കണ്ണന്താനം, ഇവർ ഒക്കെ എന്റെ ഓർമയിൽ ഉള്ള ചിലർ മാത്രം. കൈതപ്രം എഴുതിയ 5 ഗാനങ്ങൾ (എല്ലാം ഹിറ്റ്‌ ആയിരുന്നു )റെക്കോർഡ് ചെയ്യാൻ ഉണ്ടായിരുന്നു.

1. നെഞ്ചിൽ കഞ്ചബാണം,
2. മാലിനിയുടെ തീരങ്ങൾ,
3.പ്രണയ തരംഗം.
4. ഓമലെ നിൻ മുഖം
5. അബലത്വമല്ല അടിമത്വമല്ല
(മോഹൻലാൽ പാടിയത് )

മൂന്നോ നാലോ ദിവസം ഉണ്ടായിരുന്നു സോങ് റെക്കോർഡിങ് എന്നാണ് എന്റെ ഓർമ. S. P. B. പാടിയ “നെഞ്ചിൽ, M. G. ശ്രീകുമാർ, സുജാത പാടിയ “മാലിനിയുടെ ‘ എന്നീ ഗാനങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരം തന്നെ. (സുജാതയിലെ വലിയ റെക്കോർഡിങ് തിയേറ്റർ നിറയെ മ്യൂസിക്കൽ ഇൻസ്‌ട്രുമെൻറ്സ് വച്ചുള്ള ആ സോങ് റെക്കോർഡിങ് ഒക്കെ അവിസ്മരണീയമായ ഓർമ്മകൾ തന്നെ.A. R. റഹ്‌മാൻ യുഗം ആരംഭിച്ചതോടെ അങ്ങനെയുള്ള റെക്കോർഡിങ്‌സ് എല്ലാം പഴങ്കഥകളായി.കീബോർഡിൽ പ്രോഗ്രാം ചെയ്തീട്ടുള്ള ആധുനിക കാലത്തെ റെക്കോർഡിങ്ങുകൾ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നാറുണ്ട് ).

ഒരാഴ്ചക്കുള്ളിൽ തന്നെ ഷൂട്ടിംഗ് ആരംഭിച്ചു. മോഹൻലാൽ, ദേവൻ, വിജയകുമാർ, (തമിഴ് ), ശാന്തികൃഷ്ണ, കവിയൂർ പൊന്നമ്മ, കല്പന, ഗീത വിജയൻ, ശങ്കർ, ജഗതി, പ്രേകുമാർ, കുഞ്ചൻ, നന്ദു, സുകുമാരി, അബൂബക്കർ, മൂകേഷ് ഋഷി (ഹിന്ദി )തുടങ്ങി ഒരുപാട് താരങ്ങൾ ഉണ്ടായിരുന്നു ചിത്രത്തിൽ.
മഹാബലിപുരത്തുള്ള M.G.M.ബീച്ച് റിസോർട് ആയിരുന്നു മെയിൻ ലൊക്കേഷൻ.നായികയുടെ വീട് ആയിരുന്നു അത് .വർക്ക്‌ ഷോപ്പ് സാന്തോം church ന് മുമ്പിൽ സെറ്റ് ഇടുകയായിരുന്നു.’ മാലിനിയുടെ തീരങ്ങൾ ‘song ന് വേണ്ടി ശ്യാമള സ്റ്റുഡിയോയിൽ സെറ്റ് ഒരുക്കി. കല മാസ്റ്റർ ആയിരുന്നു ആ ഗാനത്തിന്റ നൃത്തസംവിധായിക. മനോഹരമായി കമ്പോസ് ചെയ്ത ആ song ഇന്നും T. V. പ്രോഗ്രാമുകളിൽ പലപ്പോഴും കാണാറുണ്ട്.
(സാബു സിറിൾ ആയിരുന്നു ആർട്ട്‌ ഡയറക്ടർ. അദ്ദേഹത്തിന്റെ ആരംഭകാല ചിത്രങ്ങളിൽ ഒന്നായിരുന്നു “ഗാന്ധർവം “.)

യോദ്ധയിൽ സന്തോഷിന്റെ അസിസ്റ്റന്റ് ആയിരുന്നു ബീജോയ്‌സ് ഗാന്ധർവ്വത്തിലും ഉണ്ടായിരുന്നു. (യോദ്ധയിൽ ഉണ്ടായിരുന്ന സഞ്ജീവ് ശങ്കർ ഇതിനകം വിജി തമ്പി ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറമാൻ ആയി മാറിക്കഴിഞ്ഞിരുന്നു.)

ദ്രുതഗതിയിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് തീർത്തത്. 20-22 ദിവസം കൊണ്ട് ഷൂട്ടിംഗ് തീർത്തു. ലാലും കഞ്ചനും ആയുള്ള ഒരു പ്രണയഗാനം മാത്രം ഊട്ടിയിൽ പോയി എടുത്തു (പ്രണയ തരംഗം എന്ന duet. ഊട്ടി ഷൂട്ടിംഗിന് ഞാൻ പോയില്ല. ഓണത്തിന് പടം റിലീസ് ചെയ്യേണ്ടതിനാൽ എഡിറ്റിംഗ് വർക്കുകൾ അതിനകം ആരംഭിച്ചു കഴിഞ്ഞിരുന്നു.) റൊമാൻസ് -കോമഡി -ആക്ഷൻ എല്ലാം മിക്സ്‌ ചെയ്ത ഫെസ്റ്റിവൽ സീസൺ ലക്ഷ്യം ആക്കി ചെയ്ത ഒരു എന്റർടൈൻമെന്റ് ആയിരുന്നു ഗാന്ധർവം. ഈ ചിത്രത്തെ പറ്റി ഓർക്കുമ്പോൾ എന്റെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത് “നെഞ്ചിൽ കഞ്ചബാണം ” എന്ന ഫാസ്റ്റ് നമ്പർ സോങ് ആണ്. പ്രഭു ദേവ യുടെ സഹോദരൻ രാജൂ സുന്ദരം ആയിരുന്നു ഈ ഗാനത്തിന്റെ നൃത്ത സംവിധായകൻ. ചെന്നൈയിൽ “റെഡ് ഹിൽസ് ” എന്ന സ്ഥലത്ത് ആയിരുന്നു സോങ്‌ പ്ലാൻ ചെയ്തിരുന്നത്.
ഒരു ദിവസം ഉച്ചക്ക് ആണ് യൂണിറ്റ് റെഡ് ഹിൽസിലേക്ക് സോങ്‌ എടുക്കാൻ ഷിഫ്റ്റ്‌ ചെയ്തത്.
രാജുവിന്റെയും dancers ന്റെയും ഫാസ്റ്റ് പേസിൽ ഉള്ള ചലനങ്ങൾക്കൊപ്പം നൃത്തം വെക്കാൻ ആവാതെ ലാൽ കുഴങ്ങി. 8-10 ടേക്ക് ആയിട്ടും ഒന്നും ഓകെ ആവുന്നില്ല.
(പ്രഭുദേവ യുടെ സ്കൂളിൽ നിന്നും വരുന്ന രാജുവിന്റെ സ്റ്റെപ്സും പ്രഭുവിന്റേത് പോലെ തന്നെ ചടുലവും ചെയ്യാൻ ബുദ്ധിമുട്ടുള്ളതും ആയിരുന്നു എന്നുള്ളത് സത്യം. ഇന്നും ഈ ഗാനം ശ്രദ്ധിക്കുന്നവർക്ക് അത് മനസ്സിലാവും )

റെഡ് ഹിൽസിലെ പൊള്ളുന്ന ചൂട് യൂണിറ്റിൽ എല്ലാവരെയും തളർത്തുന്നുണ്ടായിരുന്നു. കാക്കക്ക് ഇരിക്കാൻ പോലും തണൽ ഇല്ലാത്ത പ്രദേശം ആണ്‌ റെഡ് ഹിൽസ്. നൃത്തം ആയാലും ആക്ഷൻ ആയാലും ഒന്നോ രണ്ടോ ടേക്കിൽ നമ്മൾ പ്രതീക്ഷിക്കുന്നതിലും ബെറ്റർ റിസൾട്ട്‌ തരുന്ന ആർട്ടിസ്റ്റ് ആണ് ലാൽ . അത് കൊണ്ട് തന്നെ യൂണിറ്റിൽ എല്ലാവർക്കും അത്ഭുതം ആയി. 4 മണി ആയപ്പോൾ ലാൽ രാജുവിനെ വിളിച്ചു പറഞ്ഞു.
“നമുക്ക് ഇന്ന് പാക്ക് അപ്പ്‌ ചെയ്യാം.
നാളെ രാവിലെ തുടങ്ങാം. എന്താ??”

സംഗീതും സമ്മതിച്ചു. നൃത്തരംഗങ്ങളിൽ ഡയറക്ടർക്ക് അല്ലെങ്കിലും വലിയ പങ്കില്ല. ഷോട്സ് എല്ലാം മാക്സിമം choreographer തന്നെ ആണ് നിർദേശിക്കുക. ഇടക്ക് സംവിധായകനോട് അഭിപ്രായം ചോദിക്കും എന്ന് മാത്രം.
(ഈ അനുഭവത്തെ ആസ്‌പദമാക്കി ഞാനും മറ്റൊരു സുഹൃത്തും കൂടെ E. M. S. A fan of Mohanlal എന്നൊരു സ്ക്രിപ്റ്റ് തയ്യാർ ആക്കിയിരുന്നു, 2010 ൽ. പക്ഷേ ആ ഐഡിയ എങ്ങനെയോ ലീക്ക് ആയി അതിന്റെ മറ്റൊരു തലം ഉപയോഗിച്ച് വന്ന ചിത്രം ആണ് “മോഹൻലാൽ “എന്ന ഫിലിം. ആ കഥ പിന്നൊരിക്കൽ പറയാം )
അടുത്ത ദിവസം രാവിലെ വീണ്ടും യൂണിറ്റ് റെഡ് ഹിൽസിൽ ഒത്തു ചേർന്നു. എല്ലാവരും നെഞ്ചിടിപ്പോടെ രാജുവിനെയും ലാലിനെയും ശ്രദ്ധിച്ചു. ഇന്ന് രാജു പ്ലാൻ ചെയ്യുന്ന സ്റ്റെപ്പുകൾ ഏത് വിധം ആയിരിക്കും. അത് ചെയ്യാൻ ലാലിന് ബുദ്ധിമുട്ടുണ്ടാവുമോ??

(തുടരും)

 

Pics.
1.സുരേഷ് ബാലാജി.
2. ഡെന്നിസ് ജോസഫ്
3. മോഹൻലാൽ.
4. കഞ്ചൻ
5. ദേവൻ.
6. ശാന്തി കൃഷ്ണ
7. ജഗതി.
8. മൂകേഷ് ഋഷി
9. വിജയകുമാർ
10.കല്പന.
11. ഗീത വിജയൻ.
12. മോഹൻലാൽ, കഞ്ചൻ.
13. രാജു സുന്ദരം.
14. ഗാന്ധർവം പോസ്റ്റർ.
15. സംഗീത് ശിവൻ.
16. സന്തോഷ് ശിവൻ.
17. കുക്കു സുരേന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ