ആദ്യ സ്വതന്ത്ര സംരംഭം ദൂരദർശനിൽ (എന്റെ ആൽബം- 58)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
422 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 58
(ഗോപിനാഥ്‌ മുരിയാട്)

ബൈജു അപ്പഴേ ഒന്ന് രണ്ടു ടെലിഫിലിംസ് ഒക്കെ ചെയ്തു കഴിഞ്ഞിരുന്നു. വളരെ പെട്ടെന്ന് തന്നെ ആളുകളുമായി അടുക്കാൻ പ്രത്യേക കഴിവുള്ള ഒരു വ്യക്തി ആയിരുന്നു ബൈജു. ഞാൻ മദ്രാസിൽ ആണ് താമസം എന്ന് പറഞ്ഞപ്പോൾ തന്നെ താൻ ഒരു പടം ചെയ്യാൻ ഉള്ള ആലോചനയിൽ ആണെന്നും മദ്രാസ് വരുമ്പോൾ കാണാമെന്നും പറഞ്ഞ ശേഷം ബൈജു യാത്രയായി. അവിടെ വച്ച് മറ്റൊരു സുഹൃത്തിനെ കൂടി എനിക്ക് കിട്ടി. സുഭാഷിന്റെ സുഹൃത്തായ വൈക്കം സ്വദേശി വിജയ് P. നായർ.

അദ്ദേഹം അഡ്വക്കേറ്റ് ആണെങ്കിലും സിനിമയിൽ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം അന്നേ ഉള്ളിൽ കൊണ്ട് നടന്നിരുന്നു. എന്റെ ടെലിഫിലിമിന്റെ എപ്പിസോഡുകൾ കണ്ട ശേഷം നല്ല അഭിപ്രായം പറഞ്ഞു എന്ന് മാത്രമല്ല ക്രീയേറ്റീവ് ആയ ഒരുപാട് നിർദേശങ്ങളും അദ്ദേഹം പറഞ്ഞു തന്നു.
(പിന്നീട് വരണമാല്യം എന്ന സിദ്ദിഖ് , ശാന്തി കൃഷ്ണ ഫിലിമും നിഷാന്ത് സാഗർ ആദ്യമായി അഭിനയിച്ച കാക്കി നക്ഷത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട് ).

രണ്ടു മൂന്നു ദിവസത്തിനകം “സ്വർഗത്തിലേക്ക് ഒരു കുറുക്കുവഴി “യുടെ വർക്കുകൾ തീർന്നു. സ്റ്റുഡിയോ യിൽ ബാക്കി അടക്കാൻ ഉള്ള എമൗണ്ട് എല്ലാം വികാസ വാണി യുടെ ഓൾ ഇൻ ഓൾ ആയ ഗ്രേസി കണക്കാക്കി വച്ചിരുന്നു.(കേരളത്തിലെ ആദ്യത്തെ വനിത എഡിറ്ററും ഗ്രേസി ആണെന്നാണ് എന്റെ അറിവ് ). സിറിയക്ക് അച്ചനെ കണ്ട് ബാക്കി തുകയെല്ലാം സെറ്റിൽ ചെയ്തു. ടെലിഫിലിമിന്റെ കാസ്സറ്റുകൾ മജീദിനെയും സുഹൃത്തുക്കളെയും ഏല്പിച്ച ശേഷം ഞാനും അഴകും ചെന്നൈക്ക് വണ്ടി കയറി.അന്ന് വൈകുന്നേരം തന്നെ പ്രൊഡ്യൂസറും സുഹൃത്തുക്കളും താമരശ്ശേരിക്ക് പോയിരുന്നു.

പിന്നെയും ഒരുപാട് മാസങ്ങൾക്ക് ശേഷം ആണ് എന്റെ ആദ്യ ടെലിഫിലിം വെളിച്ചം കണ്ടത്. ദൂരദര്ശൻ മാത്രം ഉള്ള കാലം ആയതിനാൽ അതിൽ ഒരു സ്ലോട്ട് കിട്ടാനും എന്തെങ്കിലും ടെലികാസ്റ്റ് ചെയ്യാനും കടമ്പകൾ ഏറെ ആയിരുന്നു. കുടപ്പനക്കുന്നിൽ ഏതെങ്കിലും തരത്തിൽ പിടിപാട് ഉള്ളവർക്ക് മാത്രമേ ആ സൗഭാഗ്യം ലഭിച്ചിരുന്നുള്ളൂ. അതല്ലെങ്കിൽ കാണേണ്ടവരെ ഒക്കെ കാണേണ്ട രീതിയിൽ കണ്ട് “കാണിക്ക” സമർപ്പിക്കണം. മജീദും സുഹൃത്തുക്കളും കൂടി പലവട്ടം തിരുവനന്തപുരം പോയി ആരെയൊക്കെയോ കണ്ട് 95 അവസാനത്തിലോ മറ്റോ ആണ് “സ്വർഗത്തിലേക്ക് ഒരു കുറുക്കുവഴി ” 3 എപ്പിസോഡ് ആയി ദൂരദർശനിൽ ടെലികാസ്റ്റ് ആവുന്നത്. ഞാൻ അന്ന് ചെന്നൈയിൽ ആയതിനാൽ ആദ്യ സംരംഭം ടി. വി. യിൽ വന്നപ്പോൾ അത് കാണാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല.

‌(ഏറ്റവും സങ്കടമായത് ഇതിന്റെ കാസെറ്റുകൾ എന്റെ കയ്യിൽ ഉണ്ടായിരുന്നീട്ടും അത് യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ എനിക്ക് സാധിച്ചില്ല എന്നുള്ളതാണ്. യൂട്യൂബിനെ പറ്റി ഞാൻ അറിഞ്ഞു വന്നപ്പോഴേക്കും എന്റെ കയ്യിൽ ഉണ്ടായിരുന്ന വീഡിയോ ടേപ്പുകൾ ലൈൻസ് വീണ് സംപ്രേഷണം ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയിക്കഴിഞ്ഞിരുന്നു..)

അബൂയി ഫിലിംസിന്റെ ബാനറിൽ മജീദ്, P. R. രാജൻ, N. P ,നാസർ എന്നിവർ നിർമിച്ച ഈ ചിത്രമാണ്
ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഇത് എനിക്ക് ഏറെ പ്രിയപ്പെട്ടതും ആണ്. പ്രതിഭാശാലികൾ ആയിരുന്ന കൃഷ്ണൻ കുട്ടി നായർ, പി. സി. സോമൻ എന്നീ കലാകാരൻമാർ കാല യവനികക്കുള്ളിൽ മറഞ്ഞ് കഴിഞ്ഞു. ലളിത ശ്രീ ചെന്നൈയിൽ ഉണ്ടെന്ന് കേൾക്കുന്നു.
ഇതിന്റെ നിർമാതാക്കളെ ആരെയും പിന്നീട് കാണാൻ എനിക്ക് സാധിച്ചീട്ടില്ല. (അവരുടെ സുഹൃത്തായിരുന്ന യൂസഫിനെ മാത്രം പിന്നീട് ഒരിക്കൽ എറണാകുളത്ത് വച്ചു കാണുകയുണ്ടായി.).

വികാസവാണി പിന്നീട് എറണാകുളം സൗത്ത് ജോസ് ജംഗ്ഷന് അടുത്ത് കുറേ കാലം പ്രവർത്തിക്കുകയുണ്ടായി. പക്ഷേ ഗ്രേസി വികാസ വാണിയിൽ നിന്നും വിട്ടതോടെ ആ സ്ഥാപനം ശരിയായി നോക്കാൻ ആളില്ലാതെ അന്യം നിന്ന് പോയി. ഇടക്കെപ്പോഴോ വികാസവാണി എന്നൊരു ടി.വി.ചാനൽ തുടങ്ങാൻ അച്ചൻ പ്ലാൻ ഇട്ടെങ്കിലും അതൊന്നും വിജയിച്ചില്ല.
(ഇപ്പോൾ അച്ചൻ പത്തനംതിട്ടയിൽ വിശ്രമ ജീവിതം നയിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഗ്രേസി വര്ഷങ്ങളോളം U. K. യിൽ കഴിഞ്ഞ ശേഷം ഇപ്പോൾ കോതമംഗലത്ത് ഒരു ഫാം ഹൌസ് എല്ലാം ആരംഭിച്ച് നാട്ടിൽ തന്നെ സെറ്റിൽ ആവാൻ ഉള്ള ഒരുക്കത്തിൽ ആണ്.)

എന്റെ ആദ്യത്തെ ക്യാമറമാൻ ബഷീർ എവിടെയുണ്ടെന്ന് ഇപ്പോഴും എനിക്കറിയില്ല. മേക്കപ്പ് നിർവഹിച്ച ലില്ലി ജോസഫ് ഇന്ന് സംവിധായകൻ അമ്പിളി രംഗന്റെ ഭാര്യ ആണ്.ആർട്ട്‌ ഡയറക്ടർ ജീവൻദാസ്, എന്റെ പ്രീയ സുഹൃത്ത്‌ അഴക്, സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്ന രാജൻ സിതാര,( ഇതിനോടൊപ്പം ഉള്ള സ്റ്റിൽസ് എല്ലാം രാജൻ എടുത്തതാണ് ),എറണാകുളത്ത് എനിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്ന സുഭാഷ് മേനോൻ, വിനോദ് മേനോൻ എന്നിവരെല്ലാം ഇപ്പോഴും എന്റെ അടുത്ത സുഹൃത്തുക്കൾ തന്നെ . മാസത്തിൽ ഒരിക്കലെങ്കിലും ഇവരുമായി ഒക്കെ ഫോണിൽ സംസാരിക്കാറുമുണ്ട്.

ഈ ചിത്രത്തിൽ എന്നോടൊപ്പം സഹകരിച്ച മജീദിന്റെ സുഹൃത്തുക്കൾ രാജൻ,പൗർണമി ശങ്കർ,
എം.എസ്.ബാബു ബാലുശ്ശേരി, മനോഹരൻ, രാമചന്ദ്രൻ, രാജൻ ഉണ്ണിക്കുളം ഇവരൊക്കെ എവിടെയാണോ എന്തോ? പൗർണമി ശങ്കറിന് ഡബ് ചെയ്ത അബി(ഷെയിൻ നിഗം ന്റെ അച്ഛൻ ),ഇന്ന് നമ്മളോടൊപ്പം ഇല്ല. പ്രൊഡക്ഷൻ മാനേജർ റാഫി യെയും പിന്നീട് കണ്ടീട്ടില്ല.മാമംഗലം വാസന്തി, ചന്ദ്ര, ജിജോ, ഹാം ലെൻ തുടങ്ങിയ അഭിനേതാക്കൾ എല്ലാവരെയും ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.

ഈ എപ്പിസോഡ് വായിക്കുന്ന ആർക്കെങ്കിലും ഇവരെ ആരെയെങ്കിലും പരിചയം ഉണ്ടെങ്കിൽ എന്ന് ഞാൻ വെറുതെ മോഹിക്കുന്നു. കാരണം 27 വർഷത്തിന് ശേഷവും ഇന്നും ഇവരൊക്കെ എനിക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ..അതൊരു പക്ഷേ ആദ്യമായി തിരക്കഥ, സംവിധാനം എന്ന ഒരു ടൈറ്റിലിന് താഴെ എന്റെ പേര് സ്‌ക്രീനിൽ എത്തിക്കാൻ എന്നോടൊപ്പം പരിശ്രമിച്ചവർ എന്ന പരിഗണനകൊണ്ട് കൂടിയാവാം .

(തുടരും)

((***

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ