സുനിതയെ കാണാൻ മാമ്പലത്തുള്ള അവരുടെ വീട്ടിൽ പോയ കഥ (എന്റെ ആൽബം- 59)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
392 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 59
(ഗോപിനാഥ്‌ മുരിയാട്)

ടെലിഫിലിമിന്റെ വർക്ക്‌ കഴിഞ്ഞ് തിരിച്ചു മദ്രാസിൽ എത്തിയത് മെയ്‌ മാസം പകുതിക്ക് ശേഷം ആണ്.പടം ഒന്നും ഉടനെ ഇല്ല. അപ്പോൾ ആണ് എറണാകുളത്ത് വച്ച് പരിചയപ്പെട്ട വിജയ്. P. നായർ തന്റെ ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾക്കായി മദ്രാസിൽ എത്തുന്നത്.”വരണമാല്യം “എന്നാണ് ചിത്രത്തിന്റെ പേര്. സിദ്ദിഖ്, ശാന്തി കൃഷ്ണ എന്നിവരാണ് നായികാനായകന്മാർ. മറ്റൊരു പ്രധാന റോളിൽ മധുസാറും ഉണ്ട്. എന്റെ സുഹൃത്തായ സുഭാഷ് മേനോൻ ഈ ചിത്രത്തിൽ ഒരു നെഗറ്റീവ് റോളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വില്ലൻ ആയ ജനാർദ്ദനന്റെ മകന്റെ വേഷം. ആ ചിത്രത്തിന്റെ സെൻസർ വർക്ക്‌ ചെയ്യാൻ എന്നെ ആണ് ഏല്പിച്ചത്.

ചക്കുങ്കൽ ഫിലിംസിന്റെ ബാനർ ൽ P. C എബ്രഹാം നിർമിച്ച ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചത് S.L.പുരം സദാനന്ദൻ ആയിരുന്നു. ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയത് നിസരി ഉമ്മർ. യേശുദാസ്, എം.ജി. ശ്രീകുമാർ, ചിത്ര, സുജാത. എന്നിവർ ആണ് ഗായകർ.ബാക്ക് ഗ്രൗണ്ട് സ്കോർ, S. P. വെങ്കിട്ടേഷ്. ആർട്ട്‌, ഈയിടെ അന്തരിച്ച പദ്മനാഭൻ.മേക്കപ്പ് -പാണ്ട്യൻ, നൃത്തം -കുമാർ,ക്യാമറ -ടോണി, (തൃശൂർ സ്വദേശി ആയ ടോണി 2004 ൽ അന്തരിച്ചു. ജയരാജിന്റെ അറേബ്യ എന്ന ചിത്രത്തിന്റ ക്യാമറമാനും ടോണി ആയിരുന്നു. എന്റെ ഭാര്യയുടെ നാടായ കൊട്ടേക്കാട് പള്ളിയിലെ സെമിത്തേരിയിൽ ടോണി യെ അടക്കുമ്പോഴും എന്തോ നിയോഗം എന്നോണം ഞാൻ അവിടെ ഉണ്ടായിരുന്നു) എഡിറ്റിംഗ്, K. ശങ്കുണ്ണി, അസോസിയേറ്റ് ഡയറക്ടർ സ്, രഘുനാഥ്, ഗിരീഷ് വെണ്ണല തുടങ്ങിയ പ്രഗൽഭർ ഒക്കെയായിരുന്നു അണിയറയിൽ. കഥ സംവിധായകന്റേത് തന്നെ.

“ഭരണി “സ്റ്റുഡിയോ യിൽ ആയിരുന്നു ചിത്രത്തിന്റെ റീ റെക്കോർഡിങ്.തരക്കേടില്ലാത്ത ഒരു കുടുംബചിത്രം ആയിരുന്നീട്ടുകൂടി “വരണമാല്യം “തീരെ ശ്രദ്ധിക്കപ്പെട്ടില്ല. 97ൽ പെരുമ്പാവൂർ വച്ച് നിഷാന്ത് സാഗറിനെ നായകൻ ആക്കി “ഏഴുനില പന്തൽ “എന്നൊരു ചിത്രം വിജയ് P. നായർ ആരംഭിച്ചെങ്കിലും ആ ചിത്രം റിലീസ് ചെയ്തതായി അറിവില്ല.(വർഷങ്ങൾ ആയി വിജയ് P. നായരെ പറ്റി ഒരു വിവരവും ഇല്ല )”വരണമാല്യം”കഴിഞ്ഞ് ഉടനെ തന്നെ ശശി സാർ ന്റെ “ദി സിറ്റി “എന്ന സെവൻ ആർട്സ് ഫിലിംന്റെ വർക്ക്‌ എന്നെ തേടി വന്നു.സെവൻ ആർട്സ് മോഹൻ ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ. പ്രിയദർശന്റെ കഥക്ക് ടി. ദാമോദരൻ തിരക്കഥ സംഭാഷണം എഴുതിയ ചിത്രം.

ബിച്ചു തിരുമല ജോൺസൻ ടീം മ്യൂസിക്.യേശുദാസ്,, S P. B. എം. ജി. ശ്രീകുമാർ, ചിത്ര എന്നിവർ പാടിയ ഗാനങ്ങൾ. ഷാജൂൺ കാര്യാൽ (അസോസിയേറ്റ് ഡയറക്ടർ) K. നാരായണൻ (എഡിറ്റിംഗ്. ) രവി. K. ചന്ദ്രൻ (ക്യാമറ ).എന്നിവർ ഒക്കെ അണിയറയിൽ.സുരേഷ് ഗോപി, ഉർവശി, ആഹാന, ലാലു അലക്സ്‌, രതീഷ്, പപ്പു, ഇവരെ കൂടാതെ ഡൽഹി ഗണേഷ്, കക്ക രവി രാജേഷ്, കിറ്റി, ആനന്ദ് രാജ്, സത്യ പ്രീയ തുടങ്ങിയ തമിഴ് താരങ്ങൾ. മദ്രാസ് ൽ തന്നെ ആണ് ചിത്രം ഷൂട്ട്‌ ചെയ്തതും.‌സെവൻ ആർട്സ് ന് വേണ്ടി ഐ. വി. ശശി ആദ്യമായി ചെയ്യുന്ന ചിത്രം ആയത് കൊണ്ട് വലിയ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരുന്ന ചിത്രം.
ഡ്രഗ് മാഫിയകൾ ക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന പോലീസ് ഓഫീസറെ ട്രാപ് ചെയ്ത് ഡ്രഗ് അഡിക്ട് ആക്കിയ ശേഷം മാനസികനില തകർത്ത് തെരുവിൽ എറിയുന്ന അധോലോകം.ഉർവശി അവതരിപ്പിച്ച സുഹൃത്തായ ഡോക്ടറുടെ കഥാപാത്രം അയാളെ വീണ്ടെടുത്ത് കിറ്റി, ആനന്ദ് രാജ് തുടങ്ങിയ വില്ലന്മാരെ തകർക്കാൻ പ്രാപ്തനാക്കുന്നു..

‌സുരേഷ് ഗോപി യുടെ പോലീസ് വേഷങ്ങൾ പണം കൊയ്യുന്നത് കണ്ട് പെട്ടെന്ന് തട്ടി കൂട്ടിയ സ്ക്രിപ്റ്റിൽ അപാകതകൾ ഏറെ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ചിത്രം ഒരു പരാജയം ആയി. പിന്നീട് വന്ന ചിത്രം ആയിരുന്നു മോഹൻ കുപ്ലേരിയുടെ “നന്ദിനി ഓപ്പോൾ “. “മൗന ദാഹം” എന്ന ചിത്രത്തിൽ അസോസിയേറ്റ് ആയിരുന്ന ശരത് ബേബി (ബേബിയേട്ടൻ ) ആയിരുന്നു ഈ ചിത്രത്തിന്റെയും അസോസിയേറ്റ് ഡയറക്ടർ. എന്റെ സുഹൃത്തും റൂം മേറ്റ് മായിരുന്ന മണികണ്ഠനും ഈ ചിത്രത്തിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിരുന്നു.

‌സ്നേഹ മൂവീസ് ന്റെ ബാനറിൽ ജോമോൻ നിർമിച്ച ഈ ചിത്രത്തിന്റെ കഥ സുധാകർ മംഗളോദയം.(മനോരമ യിലോ മറ്റോ തുടർക്കഥ ആയി വന്നിരുന്നു എന്നാണ് ഓർമ ).‌ഗോവർദ്ധൻ തിരക്കഥ, സംഭാഷണം എഴുതിയ ഈ ചിത്രത്തിൽ,‌O. N. V.- ഔസേപ്പച്ചൻ ടീം ആയിരുന്നു സംഗീതം.ക്യാമറ -രാമചന്ദ്ര ബാബു, എഡിറ്റിംഗ്, ഭൂമിനാഥൻ‌ . വാത്സല്യം മോഡലിൽ ഉള്ള ഒരു കുടുംബ കഥ ആയിരുന്നു “നന്ദിനി ഓപ്പോൾ. “വാത്സല്യത്തിൽ മമ്മൂട്ടി -ഗീത ‌ടീം ആയിരുന്നു എങ്കിൽ ഇതിൽ നെടുമുടി -ഗീത. സഹോദരൻ ആയി സിദ്ദിഖ് ഇതിലും ഉണ്ട്. മറ്റൊരു സഹോദരൻ ആയി ഗണേഷ് കുമാർ. സഹോദരൻമാരുടെ ഭാര്യമാരായി ഗീത വിജയൻ, സുനിത എന്നിവർ. അമ്മാമൻ ആയി രാജൻ പി. ദേവ്. ഇവരെ കൂടാതെ ബഹദൂർ, ഒടുവിൽ, കുഞ്ഞാണ്ടി, പപ്പു, ഫിലോമിന, ശാന്ത ദേവി, കനക ലത എന്നിങ്ങനെ ഒരുപാട് പേർ. നെടുമുടി യുടെ കഥാപാത്രം ഇന്റർവെൽ കഴിയുമ്പോൾ തന്നെ മരിക്കുന്നു. പിന്നീട് ഗീത യുടെ കഥാപാത്രം ഒറ്റപ്പെടുന്നതും അവർക്ക് നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങളും ഒക്കെ കൂടി ഒരു കണ്ണീർ ഡ്രാമ.സ്ത്രീകളുടെ ഉള്ളൂലയ് ക്കും വിധം മനോഹരമായി ചിത്രീകരിച്ചീട്ടുണ്ട്..തരക്കേടില്ലാതെ ആവറേജ് കളക്ഷൻ നേടിയ ചിത്രം ആയിരുന്നു നന്ദിനി ഓപ്പോൾ.‌സുനിതയുടെ പേര് എഴുതിയപ്പോൾ ആണ് മറ്റൊരു കഥ ഓർമ വന്നത്.

‌1987 ൽ റിലീസ് ചെയ്ത‌‌ ‘കണികാണും നേരം “എന്ന രാജസേനൻ ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ സുനിതയെ കാണാൻ ഞാൻ ആദ്യമായി മാമ്പലത്തുള്ള അവരുടെ വീട്ടിൽ പോയ കഥ. ബാലകൃഷ്ണൻ എന്ന പഴയ കാല തമിഴ് സിനിമകളിലെ അസോസിയേറ്റ് ഡയറക്ടർആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങിയപ്പോൾ അദ്ദേഹത്തിന് വേണ്ടി സ്ക്രിപ്റ്റ് ഒരുക്കിയ കഥ.പ്രൊഡ്യൂസർ ആയി വന്ന കക്ഷി നായികയാക്കാൻ കൊണ്ട് വന്ന തെലുങ്ക് സുന്ദരിയെ വളച്ചതോടെ സിനിമാ നിർമാണം ഉപേക്ഷിച്ചു മുങ്ങിയ കഥ..‌ആ കഥ അടുത്ത ഭാഗത്തിൽ

(‌തുടരും)

****

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി