മൗനദാഹം (എന്റെ ആൽബം- 7)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
82 SHARES
989 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 7
(ഗോപിനാഥ്‌ മുരിയാട്)

മൗനദാഹം.

1989.ചക്കിക്കൊത്ത ചങ്കരൻ റിലീസ് ആയി. തരക്കേടില്ലാത്ത റിപ്പോർട്ടും കളക്ഷനും നേടി. അൽപ ദിവസങ്ങൾക്ക് ശേഷം രാധാകൃഷ്ണേട്ടനെ കണ്ടപ്പോൾ പിറ്റേന്ന് പ്രൊഡ്യൂസർ ഹസ്സന്റെ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു. പാലം എന്ന M. കൃഷ്ണൻ നായർ സാറിന്റെ പടം പ്രൊഡ്യൂസ് ചെയ്തത് ഹസ്സൻ ഇക്കയുടെ H. N. S. ഫിലിംസ് ആണ്. M. കൃഷ്ണൻ നായർ സാറിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന രാധാകൃഷ്ണേട്ടൻ ഇതിനകം ‘നീ അല്ലെങ്കിൽ ഞാൻ’ എന്ന ഒരു ഫിലിം സ്വന്തമായി ചെയ്തിരുന്നു. (R.Kഎന്നപേരിൽ പ്രശസ്തനായ മറ്റൊരു രാധാകൃഷ്ണൻ ഉണ്ടായിരുന്നത് കൊണ്ട് വിജയകൃഷ്ണൻ എന്ന പേരിൽ ആണ് നീ അല്ലെങ്കിൽ ഞാൻ അദ്ദേഹം ചെയ്തത് ).പുതിയ പടം രാധാകൃഷ്ണൻ തന്നെ ചെയ്തോളു എന്ന് ഹസ്സൻ ഇക്ക പറഞ്ഞിട്ടുണ്ട് . ഡിസ്കഷന് ആയി അടുത്ത ദിവസം കോടമ്പാക്കം പവർ ഹൗസിന് അരികെ ഉള്ള ഹസ്സൻ ഇക്കയുടെ ഓഫീസിൽ എത്താനാണ് ചേട്ടൻ പറഞ്ഞത്. ഹസ്സൻ ഇക്ക യുടെ വീടിനോട് ചേർന്ന് തന്നെ ആണ് ഓഫീസ്.

നെടുങ്കാട് രാധാകൃഷ്ണൻ എന്ന പുതിയ എഴുത്തുകാരന്റെ സ്ക്രിപ്റ്റ് ആണ്. പുള്ളി അടുത്ത ദിവസം ചെന്നൈയിൽ എത്തും. ഉമ ലോഡ്ജിൽ റൂം പറഞ്ഞിട്ടുണ്ട്. വലിയ ബഡ്ജറ്റ് ഒന്നും ഇല്ല. നായകനും നായികയും പുതുമുഖങ്ങൾ മതി. പിന്നെ നിഴൽകൾ രവി, മാള അരവിന്ദൻ, ഇക്കയുടെ സുഹൃത്തായിരുന്ന പ്രതാപചന്ദ്രൻ (ഇരുവരും സിനിമയിൽ വരുന്നതിനു മുമ്പ് കൊല്ലം കാളിദാസ കലാകേന്ദ്രത്തിലെ നടൻമാരായിരുന്നു. ഇരുവരും ഒരുമിച്ച് സിനിമയിൽ അഭിനയിക്കാൻ മദ്രാസിൽ എത്തിയതാണ്. പ്രതാപചന്ദ്രനെ ഭാഗ്യം അനുഗ്രഹിച്ചു. മലയാളത്തിലും തമിഴിലും തിരക്കുള്ള നടൻ ആയി. ഹസ്സൻ ഇക്ക സിനിമ മോഹം ഉപേക്ഷിച്ചു കോടമ്പാക്കത് തന്നെ ഹോട്ടൽ തുടങ്ങി.വാശിയോടെ പണം സമ്പാദിച്ചു നിർമ്മാതാവായി. )

ഉമ ലോഡ്ജിൽ ഡിസ്കഷൻ തുടങ്ങി. രാധാകൃഷ്ണന്റെ സ്ക്രിപ്റ്റ് തരക്കേടില്ലായിരുന്നു. ഞാനും ഡയറക്ടറും, സ്ക്രിപ്റ്റ് രാധാകൃഷ്ണൻ, ഹസ്സൻ ഇക്ക ഇങ്ങനെ നാല് പേരേ ഡിസ്കഷന് ഉണ്ടായിരുന്നുള്ളൂ. ഒരാഴ്ചക്കുള്ളിൽ എല്ലാം തീരുമാനം ആയി. ചെന്നൈയിൽ തന്നെ ഷൂട്ടിങ്. എന്നെ കൂടാതെ ശരത് ബേബി, (ബേബിയേട്ടൻ പഴയ അസ്സോസിയേറ്റ് ഡയറക്ടർ ആണ്. സ്ക്രിപ്റ്റും എഴുതിയിട്ടുണ്ട്. ഭാഗ്യം അനുഗ്രഹിക്കാത്തത് കൊണ്ട് മാത്രം കോടമ്പാക്കത്തു സ്വപ്‌നങ്ങൾ ഹോമിക്കേണ്ടി വന്ന ആയിരങ്ങളിൽ ഒരാൾ ), അനിൽ മാങ്കാവ് എന്നിങ്ങനെ 2 പേർ കുടി പിന്നീട് സഹസംവിധായകർ ആയി എത്തി. സംഗീതം S. P. വെങ്കിടേഷ്, ക്യാമറ മെല്ലി ദയാ ളൻ. 2 ഗാനങ്ങൾ ഉണ്ടായിരുന്നു ചിത്രത്തിൽ.

പറഞ്ഞ പോലെ അടുത്ത ആഴ്ച തന്നെ ചെന്നൈയിൽ ചിത്റീകരണം ആരംഭിച്ചു. ഹരീഷ് എന്ന തെലുങ്കു പയ്യൻ ആയിരുന്നു നായകൻ. നായിക പ്രിയങ്ക എന്ന പുതിയ തമിഴ് നടി. ഹരീഷ് പക്ഷേ ബാലനടൻ ആയി ഒരുപാട് തെലുങ്കു പടങ്ങൾ ചെയ്തീട്ടുണ്ട്. നിഴൽകൾ രവി നായികയുടെ ഭർത്താവിന്റെ റോളിൽ ആയിരുന്നു. വേലക്കാരൻ ആയി മാള ചേട്ടൻ, വേലക്കാരി ആയി ശ്യാമള. ഹരീഷിന്റെ ഫ്രണ്ട് ആയി മെർവിൻ എന്ന പുതുമുഖവും. പ്രതാപചന്ദ്രൻ നായകന്റെ അമ്മാവന്റെ റോളിൽ ഒരു ദിവസത്തെ വർക്കേ ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിംഗ് തുടങ്ങി 18 ദിവസത്തിനുള്ളിൽ പാക്ക് അപ്പ്‌ ആയി. (വർക്ക്‌ സ്പീഡിൽ തീർക്കാൻ രാധാകൃഷ്ണേട്ടൻ മിടുക്കൻ ആണ് )

മെയിൻ ലൊക്കേഷൻ നായികയുടെ വീട് ആയിരുന്നു. പിന്നെ മൂന്നാല് ദിവസം ക്യാമ്പസും. ചെന്നൈയിലെ Y. M. C. A. യിൽ ആണ് ക്യാമ്പസ്‌ രംഗങ്ങൾ ഷൂട്ട്‌ ചെയ്തത്. പ്രൊഡ്യൂസർക്ക് ഒരു നിർബന്ധം മാത്രേ ഉണ്ടായിരുന്നുള്ളൂ. “പടം അൽപ്പം ഹോട്ട് ആയിരിക്കണം. വലിയ ആര്ടിസ്റ്റുകൾ ആരും ഇല്ലാത്തതിനാൽ ബിസിനസ്‌ ആവാൻ ബുദ്ദിമുട്ടാണ്. “അതൊക്കെ ഭംഗിയായിതന്നെ രാധാകൃഷ്ണേട്ടൻ എടുത്തതിനാൽ ബിസിനസ്‌ മോശം ആയില്ല. മാത്രമല്ല പടം തമിഴിലും ഹിന്ദിയിലും ഒക്കെ ഡബ് ചെയ്ത് ഹസ്സൻ ഇക്ക മുടക്ക് മുതൽ തിരിച്ചു പിടിച്ചു എന്നാണ് അറിവ്.

1990 ൽ ആണ് ഈ ഫിലിം റിലീസ് ആയത്. വെറും 4 ലക്ഷം ആയിരുന്നു അന്ന് ഈ പടത്തിന്റെ നിർമാണത്തിന് ചിലവായത്. ഇതിന് മുമ്പ് നീ അല്ലെങ്കിൽ ഞാൻ എന്ന ചിത്രവും ഇതിന് ശേഷം ഒരു തരം രണ്ട് തരം മൂന്ന് തരം എന്ന ചിത്രവും ഹസ്സൻ ഇക്ക നിർമിച്ച് രാധാകൃഷ്ണൻ തന്നെ സംവിധാനം ചെയ്തവയാണ് .
ഈ ചിത്രത്തിൽ ആണ് മാള ചേട്ടനുമായി ഞാൻ ആദ്യമായി വർക്ക്‌ ചെയ്യുന്നത്.. ആ നല്ല സൗഹൃദമാണ് ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും വലിയ നേട്ടം..ആ കഥ പിന്നീട്…

(തുടരും..)

Pics.
1.ഡയറക്ടർ രാധാകൃഷ്ണൻ.
2.നിഴൽകൾ രവി
3.ഹരീഷ്
4.മാള അരവിന്ദൻ
5.ഹരീഷ്, പ്രിയങ്ക. രവി, ശ്യാമള
6.മെർവിൻ, ഞാൻ, അജിത്, (മറ്റേ കക്ഷി യുടെ പേര് മറന്നു )
7.രാധാകൃഷ്ണൻ, അനിൽ, ഞാൻ, ശരത് ബേബി.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ, ആദ്യമായാണ് യുകെയിൽ ഒരു തമിഴ് സിനിമയുടെ ബുക്കിങ് ആരംഭിക്കുന്നത്

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നടൻ വിജയെ

ബാബയും ശിവാജിയും നേർക്കുനേർ, രജനിക്കെതിരെ രജനി തന്നെ മത്സരിക്കുന്നു, തമിഴകം ആഘോഷ ലഹരിയിൽ

ശിവാജിയുടെ പെട്ടെന്നുള്ള അപ്‌ഡേറ്റ് ബാബയെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ ഒരു സർപ്രൈസ് സമ്മാനിച്ചു.സൂപ്പർസ്റ്റാർ

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി