0 M
Readers Last 30 Days

ജയരാജിന്റെ വിവാഹവിശേഷവും ‘അറേബ്യ’ സിനിമയും (എന്റെ ആൽബം- 74)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
12 SHARES
146 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 74
(ഗോപിനാഥ്‌ മുരിയാട്)

വടപളനി വിജയ ഹോസ്പിറ്റലിന് എതിരെയായി വിജയ സ്ട്രീറ്റ് എന്ന ഒരു തെരുവ് ഉണ്ടായിരുന്നു. വളരെ വീതി കുറഞ്ഞ ടു വീലേഴ്‌സ് ന് മാത്രം പോകാവുന്ന റോഡ്. ഈ റോഡിലെ ചെറിയ ഒരു കോമ്പൗണ്ട് വീട്ടിലേക്കാണ് സുരേന്ദ്രൻ ചേട്ടൻ എന്നെ കൊണ്ട് പോയത്. (ഒരു പ്രധാന വാതിൽ കടന്ന് അകത്തു പ്രവേശിക്കുമ്പോൾ ഇരുവശത്തു മായി അഞ്ചോ ആറോ വീടുകൾ. കാണും.വീടുകൾ എന്നുദ്ദേശിച്ചത് ഒരു റൂമും ചെറിയ ഒരു അടുക്കളയും മാത്രം ഉള്ള താമസസ്ഥലങ്ങൾ ആണ്. എല്ലാത്തിനും കൂടി കോമൺ ആയി ഒന്നോ രണ്ടോ ടോയ്ലറ്റും ബാത്‌റൂമും ആ കോമ്പൗണ്ടിൽ ഉണ്ടാകും ഇതിനെ ആണ് കോമ്പൗണ്ട് വീടുകൾ
എന്ന് പറയുന്നത് ).

പ്രധാന വാതിൽ കടന്ന് അകത്തേക്ക് കയറിയപ്പോൾ ഒരു വശത്ത് നടുവിൽ ആയി ഉള്ള റൂമിന്റെ മുൻഭാഗത്ത് തന്നെ രണ്ടു യുവതികൾ മാക്സി മാത്രം ധരിച്ചു കൊണ്ട് ഇരുന്നിരുന്നു.ഞങ്ങളെ കണ്ട ഉടനെ അൽപ്പം ലജ്ജയോടെ അവർ അകത്തേക്ക് കയറി. ഞാൻ ഒന്നമാന്തിച്ചു നിന്നപ്പോൾ സുരേന്ദ്രേട്ടൻ എന്നെ നോക്കി വരാൻ ആംഗ്യം കാണിച്ചു കൊണ്ട് അവരുടെ റൂമിലേക്ക് കയറി.അവിടെയുള്ള 2 കസേരകൾ നീക്കിയിട്ട് അവർ ഞങ്ങളെ ഇരിക്കാൻ ക്ഷണിച്ചു.
“ഗോപി, ഇതാണ് ഞാൻ പറഞ്ഞ കക്ഷി. സരോജ വിജയ ഹോസ്പിറ്റലിൽ നേഴ്സ് ആയി വർക്ക്‌ ചെയ്യുന്നു . കൂടെ ഉള്ളത് അവളുടെ കൂടെ ഹോസ്പിറ്റലിൽ തന്നെ ജോലി ചെയ്യുന്ന കുട്ടിയാണ്. അന്ന് നീ വാഹിനിയിൽ ഷൂട്ടിംഗ് കാണാൻ വന്നപ്പോൾ അവിടെ വച്ച് കണ്ടില്ലേ. അവർ തന്നെ.”
ഞാൻ ഒന്ന് ഞെട്ടി.. എവിടെയോ കണ്ട പോലെ തോന്നിയിരുന്നു. ഇപ്പോൾ ആണ് മനസ്സിലായത്. അന്ന് ഷൂട്ടിംഗ് കാണാൻ വന്ന വിജയ ഹോസ്പിറ്റലിലെ നേഴ്സ്മാർ.!!

ഞാൻ അത്ഭുതത്തോടെ ചേട്ടനെ നോക്കി. പഹയൻ..ഒറ്റ ദിവസത്തെ പരിചയം കൊണ്ട് തന്നെ ആ ചേച്ചിയെ വളച്ച് കല്യാണം വരെ എത്തിയോ???
“ഞങ്ങൾക്ക് താമസിക്കാനാ വീട് അന്വേഷിച്ചത്. ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് സൗകര്യം പോരാ, ഫാമിലി ആയിട്ട് താമസിക്കാൻ.”
അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ..അപ്പോഴേക്കും സരോജ ചേച്ചിയുടെ കൂട്ടുകാരി 2 ചായ ഉണ്ടാക്കി കൊണ്ട് വന്നു. അത് കുടിച്ച ശേഷം സുരേന്ദ്രൻ എണീറ്റു..
“ഗോപി യുടെ താമസ സ്ഥലത്തിന് അടുത്ത് ഒരു വീട് കാലിയുണ്ട്. ഞാൻ ഇപ്പോൾ തന്നെ ഇവന്റെ കൂടെ പോയി ആ വീടിന് അഡ്വാൻസ് കൊടുത്തീട്ട് വരാം. നാളെ തന്നെ നമുക്ക് അങ്ങോട്ട് താമസം മാറ്റാം.”

അവർ ലജ്ജയോടെ തലയാട്ടി. ഞങ്ങൾ ഒരുമിച്ച് തിരിച്ചു പോയി അപ്പോൾ തന്നെ എന്റെ താമസസ്ഥലത്തിന് അടുത്തുള്ള വീട് കണ്ടു അഡ്വാൻസ് നൽകി.
പറഞ്ഞപോലെ അടുത്ത ദിവസം തന്നെ അവർ ആ വീട്ടിലേക്ക് താമസം മാറ്റി.. കുറേ കാലം ഇരുവരും സന്തോഷം ആയി തന്നെ കഴിഞ്ഞു. പലപ്പോഴും ഞാൻ ആ വീട്ടിലെ നിത്യ സന്നർശകൻ ആയിരുന്നു. ഇരുവർക്കും എന്നെ വലിയ കാര്യം ആയിരുന്നു. എപ്പോൾ അവിടെ ചെന്നാലും ഭക്ഷണം തന്നേ വിടൂ.. നാലോ അഞ്ചോ വർഷം അങ്ങനെ കടന്ന് പോയി. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് അവർക്ക് ഒരു കുഞ്ഞുണ്ടായത്.ഒരു പെൺകുട്ടി..

‌കാലം പിന്നെയും കടന്ന് പോയി.. ഇതിനിടയിൽ ബാലുവേട്ടൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. നേരത്തെ സൂചിപ്പിച്ച കാലത്തിന്റെ ശബ്ദം, ഇനിയും കഥ തുടരും എന്ന മലയാളം ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം ചെയ്തു. ട്രസ്റ്റ് പുരത്തെ കാസറ്റ് കട ബാലുവേട്ടൻ നിർത്തിയതോടെ സുരേന്ദ്രൻ ഏതോ ഒരു ഗാർമെന്റ് കമ്പനിയിൽ ജോലിക്ക് കയറി. ഇടക്ക് എപ്പോഴോ അദ്ദേഹം എന്റെ റൂമിൽ വന്നപ്പോൾ ഞാൻ പുതിയ വിശേഷങ്ങൾ ചോദിച്ചു.
‌”എങ്ങനെയുണ്ട് ഗാർമെന്റ് കമ്പനി.. ”
” ഒന്നും പറയണ്ടടാ.. മുഴുവൻ പെൺപിള്ളേർ ആണ്. എന്നാണാവോ ഞാൻ പിഴച്ചു പോകുന്നെ. ”
പുള്ളി ഒരു കള്ളച്ചിരി പാസ്സാക്കി ”
“ചേച്ചി കേൾക്കണ്ട..”
ഞാൻ പറഞ്ഞു..
കുറേ നേരം സംസാരിച്ചിരുന്ന ശേഷം അദ്ദേഹം പോയി.
എന്തായാലും വളരെ സന്തോഷവാൻ ആയിരുന്നുഅദ്ദേഹം..
‌ആ കുട്ടിക്ക് രണ്ടോ മൂന്നോ വയസുള്ളപ്പോൾ ഒരിക്കൽ ഞാൻ ആ വീട്ടിൽ ചെന്നു.
‌സുരേന്ദ്രേട്ടൻ അവിടെ ഇല്ലായിരുന്നു. കുഞ്ഞ് ഉണ്ടായ ശേഷം ചേച്ചി ഹോസ്പിറ്റലിൽ ജോലിക്ക് പോകുന്നത് നിർത്തിയിരുന്നു.

‌എന്നെ കണ്ട ഉടനെ സരോജ ചേച്ചി വല്ലാതെ ഇമോഷണൽ ആയി കാണപ്പെട്ടു. ഞാൻ കാര്യം തിരക്കി..
‌”ചേട്ടൻ ഹോസ്പിറ്റലിൽ ആണ്.. തീ പൊള്ളൽ ഏറ്റ്.. ”
‌ഞാൻ അമ്പരന്നു… ഞാൻ അറിഞ്ഞില്ലല്ലോ..
‌എന്ത് വിശേഷം ഉണ്ടെങ്കിലും അവർ രണ്ടു പേരും എന്നെ അറിയിക്കാറുണ്ട്..
‌”അത് പറയാൻ കുറച്ചു നാണക്കേട് ഉള്ള വിഷയമാ.. പിന്നെ എങ്ങനെയാ അയാള് വന്ന് പറയാ.. അയാൾക്ക് ഇവിടെ ഒരു ചിന്ന വീട് ഉണ്ടായിരുന്നു.. ഞാൻ അതറിഞ്ഞില്ല..
‌ഗാർമെന്റ്സിൽ നൈറ്റ് ഷിഫ്റ്റ് ഉണ്ടെന്നൊക്ക പറഞ്ഞ് പല രാത്രിയിലും ഇവിടുന്ന് പോകാറുണ്ട്.. എന്റെ മോൾ ആണ് സത്യം ഗോപി ഞാൻ അയാളെ വിശ്വസിച്ചു കൂടെ പോണതല്ലേ.. എന്റെ വീട്ടുകാർ ക്ക് പോലും ഇഷ്ടമല്ലായിരുന്നു ഈ ബന്ധം..
എന്നീട്ടും അയാൾ എന്നോട് ഇത് ചെയ്തല്ലോ ..!”
‌അവർ വിതുമ്പി… ഞാൻ ആകെ വല്ലാതായി..
‌”നിനക്ക് അറിയാരുന്നോ ഗോപി ഇത്??
‌ഒരു മലയാളി പെണ്ണ് തന്നെയാ.. ”
‌”ഹെയ്.. ചേച്ചി യോട് ആരാ ഇതൊക്ക പറഞ്ഞെ.. നുണയാവുംന്നേ..”
‌ഞാൻ ചേച്ചി യെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

‌സുരേന്ദ്രൻ ചേട്ടൻ അൽപ്പം കോഴി ആണെന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. ഷൂട്ടിംഗ് കാണാൻ വന്ന ഒരു പെൺകുട്ടിയെ ഒറ്റ ദിവസം കൊണ്ട് വളച്ച് കെട്ടിയ പുള്ളി അല്ലെ…
‌എന്നാലും കുട്ടി ഒക്കെ ആയ സ്ഥിതിക്ക് അൽപ്പം ഒതുങ്ങിയിട്ടുണ്ടാവും എന്നായിരുന്നു എന്റെ വിചാരം..
‌”നീ അങ്ങനെ ന്യായീകരിക്കാൻ നിൽക്കല്ലേ.. ആരും പറഞ്ഞതല്ല. ഞാൻ നേരിൽ കണ്ടതാ.
‌പല നാൾ തിരുടൻ ഒരു നാൾ മാട്ടും എന്ന് പറയാറില്ലേ.. അതാ ഉണ്ടായേ.. അവളുടെ വീട്ടിൽ വച്ചാണ് പൊള്ളൽ ഏറ്റത്..

‌പാത്രത്തിൽ തിളപ്പിക്കാൻ വച്ച വെള്ളം ദേഹത്ത് വീണു എന്നാ എന്നോട് പറഞ്ഞത്.
‌എന്റെ സംശയം എന്തെങ്കിലും പറഞ്ഞു വഴക്ക് ഉണ്ടായപ്പോൾ അവൾ തന്നെ എടുത്ത് ഒഴിച്ചതാവും എന്നാ… ”
‌ചേച്ചി യുടെ കലി മുഴുവൻ ആ സ്ത്രീയെ പറ്റി ആയിരുന്നു..
‌”ആ… മോൾക്ക് ഭാര്യേം കുഞ്ഞും ഉള്ള ആളെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ.. തേവിടിയാ.. ”
‌ദേഷ്യം മൂത്ത ചേച്ചി തമിഴിൽ തന്നെ തെറി പറയാൻ തുടങ്ങി.. കുറേശ്ശേ കുറേശ്ശേ എനിക്ക് കാര്യങ്ങൾ വ്യക്തമായി. മറ്റേ സ്ത്രീയുടെ വീട്ടിൽ വച്ച് രാത്രി ആണ് അപകടം സംഭവിച്ചത്.. സുരേന്ദ്രന്റെ കൂടെ തന്നെ ജോലി ചെയ്തിരുന്ന

‌ആ സ്ത്രീ അപകടം പറ്റിയപ്പോൾ ആരെയോ വിട്ട് സരോജ ചേച്ചി യെ വിവരം അറിയിക്കാൻ പറഞ്ഞു. പുള്ളിക്കാരി പഴയ നേഴ്സ് ആണല്ലോ..താൻ ആരാണെന്നോ അദ്ദേഹം അവരുടെ വീട്ടിൽ എങ്ങനെ എത്തിയെന്നോ ആ സ്ത്രീ ആലോചിച്ചില്ല പോലും.. എന്തായാലും അവിടെ എത്തിയ സരോജ ചേച്ചി ആദ്യം തന്നെ ഭർത്താവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. പിന്നെ യാണ് അദ്ദേഹം എങ്ങനെ ആ സമയത്ത് അവളുടെ വീട്ടിൽ എത്തി എന്ന ചിന്ത അവരുടെ മനസ്സിൽ ഓടിയെത്തിയത്..
‌പിന്നെ ചോദ്യം ആയി.. വഴക്കായി.. അവസാനം ചേച്ചി ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി പോന്നു..
‌എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.
‌”ഇപ്പോൾ ചേട്ടൻ എവിടെയാണ്. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയോ?? ”
‌”ആയി ക്കാണും. നീ ഒരു കാര്യം ചെയ്യ്. കെ. കെ. നഗറിൽ ആണ് അവളുടെ വീട്. വഴി ഒക്കെ ഞാൻ പറഞ്ഞു തരാം. ഒന്നവിടെ ചെന്ന് വിവരങ്ങൾ ഒക്കെ ഒന്നറിയ്.. എനിക്ക് അറിയേണ്ടത് എന്നെ രജിസ്റ്റർ മാര്യേജ് ചെയ്യുന്നതിന് മുമ്പുള്ള ബന്ധം ആണോ ഇതെന്നാണ്… എന്നോട് “ഒന്നും ഇല്ല വെറും ഫ്രണ്ട് മാത്രം ആണ്” എന്നൊക്ക പറഞ്ഞ് കുറേ ഉരുണ്ടു.. നമ്മളും ചോറല്ലേ കഴിക്കുന്നത്…
ആട്ടെ, നീ ഇന്ന് തന്നെ പോവോ.. അതറിഞ്ജീട്ട് വേണം ‌എനിക്ക് എന്ത് വേണം എന്ന് തീരുമാനിക്കാൻ.. ”
‌ഞാൻ പോകാം എന്ന സമ്മതിച്ച് അവിടെ നിന്നിറങ്ങി..
‌ അന്ന് തന്നെ ഞാൻ സുരേന്ദ്രൻ താമസിക്കുന്ന വീട്ടിൽ എത്തി.

‌ചെറിയ ഒരു റൂം.. പിന്നിൽ ഒരു കുടുസ്സ് അടുക്കള.. ഒരു വശത്ത് താഴെ വിരിച്ച
‌പായ യിൽ അവശൻ ആയി സുരേന്ദ്രൻ ചേട്ടൻ കിടപ്പുണ്ട് . ക യ്യി ൽ ബാൻഡേജ് അപ്പോഴും ഉണ്ട്..എന്നെ കണ്ടതും അടുത്തിരുന്ന കറുത്ത് മെല്ലിച്ച ഒരു സ്ത്രീ എണീറ്റു. എന്നെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ആകെ ഒരു ജാള്യത… ഞാൻ വിശേഷങ്ങൾ ആരാഞ്ഞു.. അദ്ദേഹം പറഞ്ഞത് മറ്റൊരു കഥ..
‌ഈ സ്ത്രീ പുള്ളിയുടെ പഴയ കാമുകി ആയിരുന്നു അത്രേ!!! യാദൃശ്ചികമായി വീണ്ടും അടുത്ത യിടെ കണ്ടപ്പോൾ അവർ വിധവയും. സാമ്പത്തിക മായി വലിയ ബുദ്ധിമുട്ടിലും.. സഹതാപം കൊണ്ട് മാത്രം ആണ് ഇടക്കൊക്കെ അവിടെ പോയിരുന്നത്.

‌കഷ്ട കാലത്തിന് ആ ദിവസം അടുപ്പത്തു വച്ച തിളച്ച വെള്ളം വാങ്ങുമ്പോൾ അബദ്ധത്തിൽ അത് ദേഹത്ത് വീണു.. എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രമിച്ച ആ സ്ത്രീ സരോജ ചേച്ചി യെ വിളിച്ചു വരുത്തിയതാണത്രേ..
‌എനിക്ക് എന്തോ കഥ അത്ര ദാഹിച്ചില്ല.. എന്തൊക്കയോ ചില പൊരുത്തക്കേടുകൾ ഇരുവരും പറഞ്ഞ കഥകളിൽ ഉണ്ടായിരുന്നു.
‌എന്തായാലും ഞാൻ ഒന്നും പറയാതെ അവിടെ നിന്ന് പോന്നു..
‌ചേച്ചി യെ കണ്ട് എന്ത് പറയണം എന്ന കൺഫ്യൂഷൻ കാരണം ഞാൻ പിന്നെ അവരെയും കാണാൻ പോയില്ല..
‌പിന്നെ കുറേ കാലം കഴിഞ്ഞാണ് ഒരു ദിവസം ഞാൻ സരോജ ചേച്ചി യെ വഴിയിൽ വച്ച് കാണുന്നത്.. ഏതോ പടത്തിന്റെ ഔട്ട് ഡോർ ഷൂട്ടിംഗ് ന് പെട്ടെന്ന് പോകേണ്ടി വന്നത് മൂലം ആണ് ഞാൻ പിന്നെ വീട്ടിൽ വരാഞ്ഞതെന്നു കള്ളം പറഞ്ഞു..
‌”ഉം.. സാരമില്ല.. അല്ലെങ്കിൽ തന്നെ എനിക്കിനി ആ മനുഷ്യനെ വേണ്ട. ഇത്രയും ചതിയൻ ആയ ഒരുത്തനെ വിശ്വസിച്ചു വീട്ടുകാരെ കൂടെ അറിയിക്കാതെ കൂടെ പോയതിന് ദൈവം എനിക്ക് തന്ന ശിക്ഷയാവും ഇത്. ഞാൻ തന്നെ അനുഭവിച്ചോളാം… ”
‌അവർ നടന്നു പോകുന്നത് നോക്കി ഞാൻ നിശ്ശബ്ദം നിന്നു.. എന്ത് പറയണം എന്ന്
‌സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു..
‌സിനിമയിൽ തിരക്ക് കൂടിയതോടെ ഞാൻ പിന്നെ അവരെ കണ്ടീട്ടേ ഇല്ല.. മാത്രമല്ല എന്റെ കണ്മുന്നിൽ ആരംഭിച്ച ഒരു പ്രണയത്തിന്റെ അവസാനം ഇങ്ങനെ ആയതിൽ എനിക്ക് വിഷമം ഉണ്ടായിരുന്നു..
‌കഴിഞ്ഞതെല്ലാം ഒരു നിമിഷം ഞാൻ ഓർത്തു പോയി. “എഴുതാത്ത ശട്ടങ്ങൾ ” എന്ന സിനിമയുടെ ലൊക്കേഷനിൽ തുടങ്ങിയ ഒരു പ്രണയം അങ്ങനെ ഒരു ദുരന്തം ആയി അവസാനിച്ചു. സുരേന്ദ്രൻ ചേട്ടനെയും ഞാൻ പിന്നീട് ഇന്നേവരെ കണ്ടീട്ടില്ല.

fffw 1

സരോജ ചേച്ചിയെയും അതിന് ശേഷം ഞാൻ കാണുന്നത് ഇപ്പോൾ ആണ്…കോടതി വരാന്തയിൽ മറ്റൊരു പുരുഷനോടൊപ്പം.
‌ചേച്ചി തുടർന്നു..
‌”അന്ന് നമ്മൾ കണ്ടതിനു ശേഷം ഞാൻ വീണ്ടും ജോലിക്ക് പോയി. മറ്റൊരു ഹോസ്പിറ്റലിൽ നേഴ്സ് ആയി തന്നെ.എങ്ങനെയും എന്റെ കുട്ടിയെ വളർത്തണമല്ലോ.. ആദ്യം ഒക്കെ കുറേ ബുദ്ദിമുട്ടി. ഞാൻ ഇപ്പോൾ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ ഒരു ഓപ്പറേഷൻ ചെയ്യാൻ വേണ്ടി വന്നതാണ് ഇദ്ദേഹം.ഭാര്യ നേരത്തെ മരിച്ചു. രണ്ട് ചെറിയ ആൺമക്കൾ ഉണ്ട്. അവരെ അമ്മയെ പോലെ നോക്കാൻ ഒരാൾ വേണം.. ഒപ്പം എന്റെ മോളെയും സ്വന്തം മോളെ പോലെ നോക്കാമെന്ന് അദ്ദേഹം എനിക്ക് വാക്ക് തന്നു. അങ്ങനെ ആണ് ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചത്… പക്ഷേ അതിന് മുമ്പ് സുരേന്ദ്രനുമായുള്ള വിവാഹം ഡിവോഴ്സ് ചെയ്തു എന്ന് തീർപ്പാക്കണം. അതിന്റെ കാര്യത്തിനായി ഒരു വക്കീലിനെ കാണാൻ വന്നതാണ് ഞങ്ങൾ. പുള്ളിക്ക് പരിചയം ഉള്ള ഒരു അഡ്വക്കേറ്റ് ഉണ്ട് ഇവിടെ.. സ്നേഹം ഉള്ള ആളാ അദ്ദേഹം.. ബിസിനസ്‌ മാൻ. ഒരുപാട് സ്വത്തും ഉണ്ട്.. തമിഴൻ ആണെങ്കിൽ എന്താ.എന്നെയും കുഞ്ഞിനേയും സംരക്ഷിക്കാൻ കഴിയുന്ന ഒരാളെ ആണ് എനിക്കിന്ന് ആവശ്യം.അത് മാത്രേ ഞാൻ നോക്കിയുള്ളു. “അപ്പോഴേക്കും ഞങ്ങളുടെ നേരെ അയാൾ വരുന്നത് കണ്ട് സരോജ ചേച്ചി എന്നോട് യാത്ര പറഞ്ഞു പിരിഞ്ഞു..

തിരിഞ്ഞ് നടക്കുമ്പോൾ ഞാൻ ആലോചിച്ചു.. എങ്ങനെ ഒക്കെയാണ് ദൈവം ഓരോരുത്തരുടെ ജീവിതത്തിൽ ഇടപെടുന്നത്… കേരളത്തിൽ ഒരു ഗ്രാമത്തിൽ ജനിച്ച ആ സ്ത്രീ ചെന്നൈയിൽ എത്തി ഒരാളെ വിവാഹം കഴിച്ച് കുട്ടിയും ആയ ശേഷം ഇപ്പോൾ ഇതാ മറ്റൊരു സ്റ്റേറ്റിൽ ഉള്ള മറ്റൊരു മനുഷ്യനോടൊപ്പം പുതിയ ഒരു ജീവിതം തുടങ്ങാൻ പോകുന്നു.. തമിഴന്റെ ഭാര്യ ആയ ശേഷം സരോജ ചേച്ചി എങ്ങനെ ജീവിച്ചോ എന്തോ???
മറ്റൊരു സ്ത്രീക്കൊപ്പം സുഖം തേടി പോയ സുരേന്ദ്രന് എന്ത് സംഭവിച്ചെന്നും എനിക്കറിയില്ല.
അധികം താമസിയാതെ ഞാനും ചെന്നൈ വിടേണ്ടി വന്നല്ലോ..
ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം ഞാൻ എ. വി. എം. സ്റ്റുഡിയോയിൽ ചെന്നപ്പോൾ അവിടെ ലെനിൻ സാർ ന്റെ റൂമിന് മുന്നിൽ ജയൻ നിൽക്കുന്നു..(ഡയറക്ടർ ജയരാജ്‌ ). ഞാൻ ഓടി അടുത്ത് ചെന്നു. “കടപ്പുറം” കഴിഞ്ഞു പോയ ശേഷം ഇപ്പോൾ ആണ് ഞാൻ ജയനെ കാണുന്നത്.
ഒപ്പം ഭാര്യ സബിതയും ഉണ്ട്. ജയന്റെ വിവാഹം നടന്ന വിവരം ഞാൻ അറിഞ്ഞിരുന്നെങ്കിലും ആദ്യമായ് ആണ് ഞാൻ അവരെ കാണുന്നത്.

t3tt3 3ഈ കുട്ടി “പൈതൃകം” ത്തിന്റെ ലൊക്കേഷനിൽ വരാറുണ്ടായിരുന്നു എന്നും അങ്ങനെ കണ്ട് ഇഷ്ടപ്പെട്ടിട്ട് ആണ് ജയൻ അവരെ വിവാഹം കഴി ച്ചതെന്നും ഒക്കെ ആയിടെ കേട്ടിരുന്നു. പക്ഷേ ഞാൻ സബിതയെ കണ്ടതായി ഒന്നും ഓർക്കുന്നില്ല. അല്ലെങ്കിൽ തന്നെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരു സഹ സംവിധായകന് വായ് നോക്കാൻ എവിടെ സമയം??
ജയൻ സബിതയെ എനിക്ക് പരിചയപ്പെടുത്തി.
“ഇത് ഗോപി.. എന്റെ കൂടെ പൈതൃകത്തിലും കുടുംബ സമേതത്തിലും ഒക്കെ വർക്ക്‌ ചെയ്തീട്ടുണ്ട്.
സബിത ചിരിച്ച് വിഷ് ചെയ്തു. ഞാനും കൈ കൂപ്പി.
ജയൻ തുടർന്നു.

“പുതിയ പടം “അറേബ്യ “യുടെ എഡിറ്റിംഗ് ഇന്ന് തുടങ്ങുന്നു.. പെട്ടെന്ന് പ്ലാൻ ചെയ്തതാ. ചെറിയ പടം ആണ്. ഉടനെ തന്നെ റീ റെക്കോർഡിങ് തുടങ്ങും.. സ്ക്രിപ്റ്റ് എഴുതുന്നില്ലേ..”
ഞാൻ തലയാട്ടി.. ഉടനെ അടുത്ത് നിന്ന കെ. ബി. മധു വിനെ വിളിച്ച് എനിക്ക് പരിചയപ്പെടുത്തി.
(ഞാൻ ജയന്റെ അടുത്ത് നിന്ന് പോന്നതിനു ശേഷം വന്ന അസിസ്റ്റന്റ് ഡയറക്ടർ ആണ് മധു.
“ചിത്ര ശലഭം ‘ദീപ സ്തംഭം മഹാ ശ്വര്യം, വിനയപൂർവ്വം വിദ്യാദരൻ , “തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ )
“മധുവിനെ കോൺടാക്ട് ചെയ്താൽ മതി. റീ റെക്കോർഡിങ് തുടങ്ങാറാവുമ്പോൾ പറയും.
ഈ മാസം തന്നെ നമുക്ക് പടം കോപ്പി ആക്കണം..”
അപ്പോഴേക്കും ലെനിൻ സാർ വിളിക്കുന്നു എന്ന് പറഞ്ഞു ഒരു എഡിറ്റിംഗ് അസിസ്റ്റന്റ് അങ്ങോട്ട്‌ എത്തി. എന്നോട് പിന്നെ കാണാം എന്ന് പറഞ്ഞ് ജയനും സബിതയും എഡിറ്റിംഗ് റൂമിലേക്ക് നടന്നു.

Pics..
1. Jayaraj.
2. Sabitha jayaraj.
3. K. B. Madhu.
4. Poster.. Arabia..

Leave a Reply

Your email address will not be published. Required fields are marked *

LATEST

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്

ബേസിക് ഇൻസ്‌റ്റിങ്ക്‌റ്റിലെ ആ നഗ്‌ന രംഗത്തിൽ അഭിനയിച്ചതിന്റെ പേരിൽ മകനെ നഷ്ടപ്പെട്ട കഥപറഞ്ഞു ഷാരൺ സ്റ്റോൺ, ഇതാണ് ആ രംഗം !

നഗ്നരംഗങ്ങളിൽ അഭിനയിച്ചതിന്.. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു’.. ഹോളിവുഡ് മുതിർന്ന നടി ഷാരോൺ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി, നായികമാർക്കപ്പുറം സൗന്ദര്യം, മാധുരി ദീക്ഷിതനെപോലെ എന്ന് ചിലർ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി.. നായികമാർക്കപ്പുറം സൗന്ദര്യം. സീനിയർ നായിക ഗൗതമി

“റൂമിൽ പോയി സംസാരിക്കാമെന്ന് അയാൾ പറഞ്ഞു, എനിക്ക് കാര്യം മനസിലായി, മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു” കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ

കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ. കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരണവുമായി ബോളിവുഡ് താരം വിദ്യാ

സെക്സ് ൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ?

സെക്‌സിൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ? ദീര്ഘകാലം ലൈംഗികബന്ധത്തിലേര് പ്പെട്ടില്ലെങ്കിൾ പ്രതിരോധശേഷിക്കുറവ്

വ്യത്യസ്‌ത പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലന് സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾക്കിടയിൽ ലഭിക്കുന്നത്

വ്യത്യസ്‌തമായ പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലൻ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്ത്കൊണ്ട് ?

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന്