ബോളിവുഡിലെ മുടിചൂടാമന്നന്മാരിൽ ഒരാളാണ് അക്ഷയ്കുമാർ. ഒരുകാലത്തു ഹിറ്റുകളുടെ പെരുമഴ തന്നെ സൃഷ്ടിച്ച താരം ഇപ്പോൾ ട്രോളുകളുടെ കടലിലാണ് എന്നതാണ് സത്യം. സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്നതുകൊണ്ടു മാത്രമല്ല, തന്റെ കനേഡിയൻ പൗരത്വം ആണ് ഏറെ ട്രോളുകൾക്കു ഇടയാക്കുന്നത്. ‘കനേഡിയൻ കുമാർ’ എന്നാണു പലരും അദ്ദേഹത്തെ പരിഹാസ രൂപേനെ വിളിക്കുന്നത്. ഈ പൗരത്വ വിഷയം നേരത്തെയും ചർച്ചയായിരുന്നു. 2019 ൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കും എന്നാണു അദ്ദേഹം പറഞ്ഞിരുന്നത്. മൂന്നുവര്ഷത്തിനു ശേഷം അദ്ദേഹം ഈ വിഷയത്തെ കുറിച്ച് പറയുകയാണ്

“ഞാൻ 2019 ൽ പറഞ്ഞിരുന്നു, പാസ്പോര്‍ട്ടിന് അപേക്ഷിക്കുമെന്ന്, തുടര്‍ന്ന് അപേക്ഷിച്ചു. എന്നാല്‍ പിന്നാലെ കൊറോണ മഹാമാരി എത്തി. തുടര്‍ന്ന് രണ്ടര വര്‍ഷത്തോളം കഴിഞ്ഞു. ഇപ്പോള്‍ അതിനുള്ള നടപടികള്‍ നടക്കുന്നുണ്ട് വളരെ വേഗം എന്റെ ഇന്ത്യന്‍ പാസ്‌പോർട്ട് വരും”

1991 ൽ സൌഗന്ധ് എന്ന സിനിമയിലൂടെയായിരുന്നു അക്ഷയ് കുമാർ സിനിമയിലേക്ക് വന്നത്. . അത്ര ശ്രദ്ധിക്കാതെ ഈ സിനിമക്ക് ശേഷം 1992 ൽ ഇറങ്ങിയ ഖിലാഡി എന്ന ചിത്രം അക്ഷയിനെ ബോളിവുഡ് സിനിമ രംഗത്ത് ശ്രദ്ധേയനായ ഒരു നടനാക്കുകയായിരുന്നു. പിന്നീട് ഒരു പാട് വിജയചിത്രങ്ങൾ അക്ഷയിന്റെ സിനിമ ജീവിതത്തിൽ ഉണ്ടായി.. എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1990കളിൽ ഒരു ആക്ഷൻ നായകനായിട്ടാണ് അക്ഷയ് കൂടുതലും സിനിമകളിൽ അഭിനയിച്ചത്.അക്കാലത്ത് ആക്ഷൻ നായകനായി വിജയിച്ച ചില ചിത്രങ്ങൾ ഖിലാഡി, മോഹ്ര, സബ്സെ ബഡ ഖിലാഡി എന്നിവയാണ്. പിന്നീട് 2000 ൽ ധഡ്‌കൻ , ഏക് രിഷ്ത എന്നീ സിനിമകളിൽ ഒരു റൊമാന്റിക് നായകനായും അഭിനയിച്ചു. 2001 ൽ അഭിനയിച്ച അജ്നബീ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. 2009-ൽ ഭാരതസർക്കാറിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

Leave a Reply
You May Also Like

സിനിമയിൽ പാരയായ എന്റെ ആ ‘നിർബന്ധം’ (എന്റെ ആൽബം- 48)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

കാലുകളെ കൊണ്ട് ഇരകളുടെ ദുരവസ്ഥ പറയിക്കുന്ന ‘വിക്ടിമ’

ഹാജ സംവിധാനം ചെയ്‌ത ഷോർട്ട് മൂവിയാണ് VICTIMA അഥവാ ഇര. ഈ ഷോർട്ട് മൂവി വ്യത്യസ്തത…

കുറച്ച് ജീവിത പ്രാരാബ്ദങ്ങളോടെ തന്നെ ജീവിക്കുമ്പോഴാണ് ജീവിതം കൂടുതൽ ആസ്വാദ്യകരമാവുന്നത്

Gayathri Suresh കേൾക്കുമ്പോൾ തികച്ചും തെറ്റാണെന്ന് തോന്നാം പക്ഷെ എനിക്ക് മിക്കവാറും തോന്നിയിട്ടുള്ള കാര്യമാണ് കുറച്ച്…

ബാഹ്യഘടനയിലും ആന്തരികവ്യവസ്ഥയിലും മഹാവിസ്മയമാണ് ശംഖ്

ശംഖ് “എന്താണ്?⭐ അറിവ് തേടുന്ന പാവം പ്രവാസി ????ബാഹ്യഘടനയിലും ആന്തരികവ്യവസ്ഥയിലും മഹാവിസ്മയമാണ് ശംഖ് (Conch) എന്ന…