Connect with us

നരകത്തിലെ രണ്ട് പകുതികൾ

കാറ്റ് നിറച്ച ഒരു പന്ത് നിങ്ങളുടെ ജീവനും മരണവും തീരുമാനിക്കുമോ?
ഇഷ്ടതാരമോ ക്ളബ്ബോ രാജ്യമോ നിങ്ങളെ
ആവേശം കൊള്ളിച്ചേക്കാം.പക്ഷേ പന്ത് തട്ടുന്നവൻ ജീവിതത്തിനും മരണത്തിനും ഇടയിലാണെന്ന് പറയാനാകുമോ?

 43 total views

Published

on

ഡിബിൻ റോസ് ജേക്കബ്

നരകത്തിലെ രണ്ട് പകുതികൾ

കാറ്റ് നിറച്ച ഒരു പന്ത് നിങ്ങളുടെ ജീവനും മരണവും തീരുമാനിക്കുമോ?
ഇഷ്ടതാരമോ ക്ളബ്ബോ രാജ്യമോ നിങ്ങളെ
ആവേശം കൊള്ളിച്ചേക്കാം.പക്ഷേ പന്ത് തട്ടുന്നവൻ ജീവിതത്തിനും മരണത്തിനും ഇടയിലാണെന്ന് പറയാനാകുമോ?

ഇനിയങ്ങനെ ആണെങ്കിൽ? തൊണ്ണൂറ് മിനിറ്റ് അയാൾക്ക് ആയുസിൽ
ശേഷിക്കുന്ന ഏതാനും നിമിഷമാണെങ്കിൽ?
അങ്ങനയൊരു കളി നടന്നിട്ടുണ്ട്- മരണക്കളി (Death match). 1942-ൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് യുക്രൈനിലെ കീവിൽ ജർമൻ പടയാളികളും സോവിയറ്റ്‌ യുക്രൈൻ യുദ്ധതടവുകാരും തമ്മിൽ. തൊണ്ണൂറ് നിമിഷം തീർന്നപ്പോൾ എന്തു സംഭവിച്ചു എന്നറിയാൻ നമുക്ക് രണ്ടു സിനിമകളിലൂടെ സഞ്ചരിക്കാം.

Escape to victory(1981):

1944-ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട കാലം, ഫ്രാൻസിലെ ഒരു തടവറ.
ഹിറ്റ്ലറുടെ ജൻമദിനം സമാഗതമായി.
ആഘോഷങ്ങൾക്കായി പാരീസിലെ കൊളംബസ് സ്റ്റേഡിയത്തിൽ നടക്കുന്ന
ഫുട്‌ബോൾ മൽസരത്തിന് ടീമിനെ ഒരുക്കാൻ ഇംഗ്ലീഷ് ക്ളബ് വെസ്റ്റ് ഹാമിന്റെ പഴയ കളിക്കാരനായ കോൾബിയെ
(മൈക്കൽ കെയ്ൻ) നാസികൾ നിയോഗിക്കുന്നു. സഖ്യകക്ഷി രാജ്യങ്ങളിലെ
തടവുകാരിൽ നിന്ന് മികച്ച താരങ്ങളെ കോൾബി തെരഞ്ഞെടുക്കുന്നു.കിഴക്കൻ യൂറോപിലെ ലേബർ-കോൺസൻട്രേഷൺ ക്യാംപിൽ നിനുള്ളവരും ടീമിൽ ഇടം നേടുന്നു.കളിക്കാരനല്ലാത്ത അമേരിക്കൻ കേണൽ ഹാച്ച് (സിൽവസ്റ്റർ സ്റ്റാലൻ)
കോച്ച് എന്ന നാട്യത്തിൽ ടീമിൽ കയറുന്നു.
May be an image of 1 person, standing and outdoorsക്യാമ്പിൽ ഒരുക്കം തകൃതി (വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരാണ്
തടവുകാരായി വേഷമിടുന്നത്).
പെലെ(ട്രിനിഡ്രാഡ്),ബോബി മൂർ(ഇംഗ്ലണ്ട്),
ഡോൾവാൻ ഹിംസ്(ബൽജിയം),
ലോപെയിൻസ് (ഹോളണ്ട്)-ഉൾപ്പെടെ അന്നത്തെ സൂപ്പർ താരങ്ങൾ,
ആദ്യകാല ഗലാറ്റിക്കോസ്. പരിശീലകനായി നടിച്ച അമേരിക്കൻ കേണൽ സ്റ്റാലൻ
പരിക്കേറ്റ ഗോളിക്കു പകരം ഗോൾ വല
കാക്കുന്നു.
ഇനി അയാളെ പരിശീലിപ്പിക്കണം!
മൽസര ദിനം വന്നെത്തി, കനത്ത സുരക്ഷാ സന്നാഹങ്ങളോടെ തടവുകാരുടെ ടീമിനെ സ്റ്റേഡിയത്തിൽ കൊണ്ടു വന്നു. അതേസമയം നാസി വിരുദ്ധ ഫ്രഞ്ച് പോരാളികൾ പുറത്തെ അഴുക്കു ചാലിനടിയിലൂടെ ഡ്രസ്സിംഗ് റൂമിലെ വാട്ടർ ടാങ്കിലേക്ക് നിർമിച്ച തുരങ്കം പൂർത്തിയായി.
This prestigious match is an escape plan.
നാസികൾ ഇറക്കിയത് ജർമൻ ദേശീയ ടീമിനെ(അഭിനയിക്കുന്നത് യഥാർത്ഥ ടീം അംഗങ്ങൾ).തിങ്ങിനിറഞ്ഞ സ്റ്റേഡിയം.
തടവുകാരുടെ ടീമിന് കളി ഒട്ടും എളുപ്പമല്ല.
ഫൗളിന്റെ പരമ്പര,സ്ട്രൈക്കർ ലൂയി ഫെർണാണ്ടസ് എന്ന പെലെ ചവിട്ടേറ്റ് പുറത്ത്. റഫറി എതിരാളി,അടിച്ച ഗോൾ ഓഫ്സൈഡ്,ഇടവേളയിൽ തടവുകാരുടെ ടീം 1-3 ന് പിന്നിൽ.
കളിക്കാർ ഡ്രസിംഗ് റൂമിൽ മടങ്ങിയെത്തി.
കളിയിൽ നിന്ന് മോചനത്തിലേക്ക്
കടക്കാനുള്ള അവസരം കൺമുന്നിൽ.
തുരങ്കം പൂർത്തിയാക്കിയ ഫ്രഞ്ച് പോരാളികൾ രക്ഷപെടാനുള്ള മാർഗം ഒരുക്കിയിരിക്കുന്നു. പകുതി പേർ സ്വാതന്ത്ര്യത്തിലേക്ക് ഇറങ്ങുന്നു,
മറുപാതിയുടെ നിർബന്ധം മൂലം തിരിച്ചു കയറുന്നു. ഒളിച്ചോടുന്നതെന്തിന്?
നമുക്കൊരു കളി ജയിക്കാനുണ്ട്.
ടീം വീണ്ടും മൈതാനത്ത് തിരിച്ചു കയറി. രണ്ടു ഗോൾ തിരിച്ചടിച്ചു, സമനില.
ജർമനി വീണ്ടും മുന്നിൽ കയറി. 4-3
കളി തീരാൻ നാല് മിനിറ്റ് ബാക്കി. വിജയത്തിന് ആർത്തു വിളിക്കുന്ന കാണികൾ, സൈഡ് ബെഞ്ചിൽ ഇരിപ്പുറക്കാതെ പെലെ ഇറങ്ങുന്നു.
മൂന്നു പേരെ വെട്ടിച്ചു കയറി പെനാൽറ്റി ബോക്സിൽ വെട്ടിത്തിരിഞ്ഞ്,
ബൈസിക്കിൾ കിക്ക്. ഗോൾ! 4-4
നാസികൾക്ക് തടവുകാരോട് തോൽക്കാനാകില്ല. കളി തീരാൻ 30 സെക്കന്റ് ബാക്കി, റഫറി ജർമനിക്ക്
പെനാൽറ്റി തളികയിൽ വച്ചു കൊടുക്കുന്നു.
May be an image of 3 people and people standingഗാലറിയിൽ ചെറുത്തു നിൽപിന്റെ ഗാനം.
ജർമൻ ക്യാപ്റ്റൻ ബോമൻ എടുത്ത കിക്ക് തടവുകാരുടെ ഗോളി സിൽവർസ്റ്റൻ സ്റ്റാലൻ
ചാടി വീണു തടയുന്നു.ആർത്തിരമ്പിയ ജനം
മൈതാനത്ത് ഇരച്ചു കയറി നാസികളെ
ഇടിച്ചു വീഴ്ത്തി, കവാടം തകർത്ത് കളിക്കാരെ ചേർത്തു പിടിച്ച്,
സ്വാതന്ത്ര്യത്തിലേക്ക് ഓടി മറയുന്നു.
Such a heart warming feel good story!
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?

May be an image of 3 people and people standingTwo half times in hell(1961):

ഹംഗേറിയൻ സിനിമയിലെ പ്രമുഖനാണ് സോൾടാൻ ഫാബ്രി. തന്റെ ജന്മദേശത്ത്
മേധാവിത്വം നേടിയ നാസികളുടെ ഫാഷിസ്റ്റ് ഭരണമാണ് ചലച്ചിത്രങ്ങളുടെ വിഷയം.
അനുഭവം സിനിമ. ഫുട്‌ബോൾ പ്രമേയമായ
ചലച്ചിത്രത്തിലും വിഷയം വ്യത്യസ്തമായില്ല,
പന്ത് ഒരു രൂപകം.
വസന്തം 1944. നാസികളുടെ കീഴിൽ ഹംഗറിയുടെ കിഴക്കൻ പ്രവിശ്യയായ തവാസയിൽ ബാരക്കുകളിൽ അടിമപ്പണി ചെയ്യുന്ന യുദ്ധതടവുകാർ. ഭക്ഷണം കമ്മി,
വിശപ്പ് അധികം; രോഗാതുരർ.
അതിജീവനവും സ്വാതന്ത്ര്യവും
May be an image of 3 people and people standingസ്വപ്നങ്ങളിൽ. ഒരു ദിവസം സേനാധിപൻ തടവുകാരനായ ഡിയോയെ സമീപിക്കുന്നു.
ഡിയോ മുൻ ദേശീയ ഫുട്‌ബോൾ ടീമംഗവും ഒളിംപിക്‌സ് ചാമ്പ്യനും.
ഹിറ്റ്ലറുടെ ജൻമദിനം ഇങ്ങെത്തി.
ആഘോഷത്തിന്റെ ഭാഗമായി പട്ടാളക്കാരും തടവുകാരുടെ സംഘവുമായി പന്തുകളി മൽസരം നടത്തണം.പ്രൊഫഷണൽ പ്ളേയറായ ഡിയോ വേണം തടവുകാരുടെ
ടീം ഉണ്ടാക്കി നയിക്കാൻ. ഈ അവസരം തന്റെ സ്വാതന്ത്ര്യത്തിലേക്ക് തുറന്ന വാതിലായി ഡിയോ കാണുന്നു.
പക്ഷേ ആവശ്യത്തിന് ഭക്ഷണം കിട്ടാതെ എല്ലും തോലുമായ തടവുകാരെ
എങ്ങനെ കളിപ്പിക്കും? നാസികൾ ആദ്യം വിസമ്മതിച്ചു,പിന്നീട് കാര്യം നടക്കാൻ ആവശ്യം അംഗീകരിച്ചു. ടീമിൽ അംഗത്വം നേടുന്നവർ നടുവൊടിക്കുന്ന ദൈനംദിന ജോലികൾ ചെയ്യേണ്ടതില്ല,ഭക്ഷണത്തിന്റെ അളവ് കൂട്ടാം.ഇനിയെന്താണ് വേണ്ടത്?
ഒരു പന്ത്, ഡിയോ പറഞ്ഞു.
May be an image of 2 people, people standing and outdoorsഅത് കിട്ടുമ്പോൾ അയാളുടെ ആനന്ദം വർണനാതീതം. മേലോട്ട് തട്ടിയും തലകൊണ്ട് ഏറെ നേരം വായുവിൽ
നിർത്തിയും കാലു കൊണ്ട് നിയന്ത്രിച്ചും ആത്മഹർഷത്തോടെ അയാൾ.
ശേഷിച്ച ദിനങ്ങളിൽ ഡിയോ ഊർജ്വസ്വലനായി ടീമിനെ സജ്ജമാക്കുന്നു. കഠിനജോലികളിൽ നിന്ന് ഒഴിവാകാനും കൂടുതൽ ഭക്ഷണം കിട്ടാനും ലഭിച്ച അവസരം. തടവുകാരിൽ എല്ലാവർക്കും
ടീമിൽ കയറം,ആരോഗ്യം ഇല്ലാത്തവർക്ക് പോലും. ഹൃദയാലുവായ ഡിയോ പക്ഷേ ടീം തെരഞ്ഞെടുപ്പിൽ ഒത്തുതീർപ്പിന് തയ്യാറല്ല.
ഫുട്‌ബോൾ പവിത്രമായ കളിയാണെനെന് അയാൾ ആവർത്തിക്കുന്നു.മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കളി അറിയാമെന്ന് കള്ളം പറഞ്ഞ ഒരു ജൂതനെ ഡിയോ പുറത്താക്കി,ഫുട്‌ബോളിൽ വഞ്ചന പാടില്ലെന്നാണ് അയാളുടെ പക്ഷം.
അയാളിലെ കളിക്കാരൻ ഉണർന്നു കഴിഞ്ഞു,അശ്രാന്ത പരിശ്രമം വഴി
ഭേദപ്പെട്ട ഒരു ടീം തയ്യാർ.
തെരഞ്ഞെടുക്കപ്പെട്ടവരിൽ ആനന്ദം, ആത്മാഭിമാനം, സ്വാതന്ത്ര്യ ദാഹം. തഴയപ്പെട്ടവരിൽ അസൂയ,അപകർഷത.
മൽസര ദിനം അടുത്തു,പരിമിതമായ സ്വാതന്ത്ര്യം അവർക്ക് അനുവദിച്ചു.
കളിയേക്കാൾ സ്വാതന്ത്ര്യ മോഹം കലശലായ ഒരു രാത്രിയിൽ അവർ തടവറയിൽ നിന്ന് രക്ഷപ്പെടുന്നു.
പക്ഷേ പിടിയിൽ. പട്ടാളക്കോടതി വിചാരണയിൽ മരണശിക്ഷ കിട്ടാം.
പക്ഷേ കമാന്റർക്ക് ഫ്യൂററിന്റെ ജന്മദിനാഘോഷം മുഖ്യം.
മൽസരം നടക്കണം,കൊല പിന്നീട്.
കളി കഴിയുന്നതു വരെ നീട്ടികിട്ടിയ ജീവൻ വേണ്ട എന്ന് തടവുകാർ ആണയിട്ടു.
ജർമൻ കേണൽ ഒന്നലിഞ്ഞു-
മൽസരം പൊരുതി ജയിക്കുക,
ശിക്ഷയിൽ ഇളവ് പ്രതീക്ഷിക്കാം.
May be an image of 3 people and text that says "ESCAPE To VICTORY"കളി ഇപ്പോൾ ജീവിതത്തിനും മരണത്തിനും ഇടയിലെ ഒരു നൂൽപ്പാലമാകുന്നു,
അത് തുടങ്ങുന്നു. പ്രൊഫഷണൽ താരങ്ങളുടെ ജഴ്സിയിൽ ജർമൻ ടീം,
പ്രാകൃതമായ വേഷത്തിൽ പഴഞ്ചൻ ബൂട്ടുമായി തടവുകാർ.
കേണൽ കാമുകിയോടൊപ്പം വിശിഷ്ട വേദിയിൽ. അയാൾക്കിത് വിനോദം,
തടവുകാർക്ക് ജീവൻമരണ പോരാട്ടം. ജർമൻ ടീം അടിച്ചു കയറുന്നു.എങ്ങനെ കളിച്ചാലാണ് രക്ഷ എന്നറിയാതെ ക്യാപ്റ്റൻ ഡിയോ കുഴങ്ങി.നാസികളെ തോൽപ്പിച്ചാൽ കൊല്ലപ്പെടും. അവർ ജയിച്ചോട്ടെ എന്ന് കരുതിയാൽ ആത്മാർത്ഥത ഇല്ലെന്ന കാരണത്താൽ ജീവൻ പോകും. ഭക്ഷണവും സ്വാതന്ത്ര്യവും വെറുതെ അനുവദിച്ചതല്ല, കളത്തിൽ കാണണം. മൽസരഫലം
എന്തായാലും ഒളിച്ചോടാൻ ശ്രമിച്ചു എന്ന കുറ്റത്തിന് പിറ്റേന്ന് നടക്കുന്ന കോർട്ട് മാർഷ്യലിൽ വധശിക്ഷ ലഭിക്കാം.
ചെകുത്താനും കടലിനും നടുവിൽ. ആശയക്കുഴപ്പം കളത്തിൽ കാണാം.
ഒന്നാം പകുതി തീരുമ്പോൾ 3-1 ന് പിന്നിൽ.
ഇടവേളയിൽ അടുത്ത പകുതിയിലെ
തന്ത്രങ്ങൾ തീരുമാനിക്കുന്നതിനു പകരം ഉടൻ തീർന്നു പോയേക്കാവുന്ന ജീവിതമാണ് സംസാര വിഷയമാകുന്നത്.
രണ്ടാം പകുതി തുടങ്ങുന്നു.
ഹംഗറിയുടെ ഒളിംപ്യൻ,തടവുകാരുടെ ടീമിന്റെ മാനേജർ-ക്യാപ്റ്റൻ ഡിയോ കളി തുടങ്ങി. ഒരു ഗോൾ തിരിച്ചടിച്ചു- 3-2
ഇപ്പോഴും പിന്നിൽ. ആ നിമിഷം ഹംഗറിയുടെ തടവുകാരുടെ ടീമിന്റെ മുന്നേറ്റം,പെനാൽറ്റി ബോക്‌സിൽ ജർമനിയുടെ ഫൗൾ. പെനാൽറ്റി! ആരെടുക്കും? ഡിയോ, അല്ലാതാര്?
ഗോളടിക്കരുത്,പുറത്തടിച്ചു കളയുക-
ഡിയോയുടെ സുഹൃത്ത്, ടീമിന്റെ ഗോളി ഉപദേശിച്ചു. തുല്യത പോലും നാസികൾ
സഹിക്കില്ല,ജീവനാണ് പ്രധാനം.പക്ഷേ ഡിയോവിന് ഫുട്‌ബോൾ സത്യമുള്ള കളിയാണ്, കളത്തിൽ പ്രതിബദ്ധതയിൽ കുറഞ്ഞ് ഒന്നുമില്ല. നാസികളെ ഞെട്ടിച്ച് കിക്ക് വലയിൽ! ഗാലറിയിൽ തടവുകാരുടെ ആരവം മുഴങ്ങുമ്പോൾ അഭിമാനം എന്തെന്ന് ഹംഗറിയുടെ ഗോളി അറിയുന്നു.
പാരതന്ത്ര്യത്തിന്റെ വിലങ്ങുകൾ വീണതിനു ശേഷം ഇന്നാണ് ഒരു മനുഷ്യനായി തലയുയർത്തി നിൽക്കുന്നത്.
ഇനി ഒന്നും നോക്കാനില്ല.
കേറി അടിക്കടാ പിള്ളേരെ!
ചത്താലും പ്രശ്നമില്ല.
പറന്നു കളിച്ച തടവുകാർ അവസാന മിനിറ്റിൽ വിജയഗോളടിച്ച് നാസി ടീമിനെ തകർക്കുന്നു. ഗാലറിയിലെ പട്ടിണിക്കോലങ്ങൾ മൈതാനത്ത് ആവേശം തീർക്കുമ്പോൾ ജർമൻ
കേണൽ കോപാകുലനാകുന്നു.
പതിനൊന്ന് കളിക്കാരേയും
വിജയാഹ്ലാദത്തിന്റെ കൊടുമുടി കയറിയ കാണികളേയും അയാൾ വെടിവച്ചു കൊല്ലുന്നു.
രക്തനിലം:
Two half times in hell കാൽപന്തുകളി പ്രമേയമായ ചലച്ചിത്രങ്ങളിലെ ശ്രേഷ്ഠ
പദം അർഹിക്കുന്നു,ഏറ്റവും മികച്ച ഫുട്‌ബോൾ സിനിമ. 1942-ൽ യുക്രൈനിൽ
നടന്ന സംഭവം 1944-ൽ ഹംഗറിയിൽ നടന്നതായി സങ്കൽപിച്ചു, വസ്തുതകളോട്
ഏറെക്കുറെ നീതി പുലർത്തി.ഇരുപത് വർഷം കഴിഞ്ഞ്, അതിന്റെ ചുവടു പിടിച്ചു വന്ന Escape to Victory ജനപ്രിയമായി,
പക്ഷേ വിമർശകർ ഏറെയുണ്ടായി.
സിനിമയിലേയും ഫുട്‌ബോളിലേയും
സൂപ്പർസ്റ്റാറുകളെ കുത്തി നിറച്ച പടം. പെലെയും ബോബി മൂറും സ്റ്റാലനും
കെയിനും അവരുടെ റോളുകൾ ഭംഗിയാക്കി,പക്ഷേ സിനിമയുടെ
ആത്മാവ് ചോർന്നു. തടവുകാർ മാന്യമായി വസ്ത്രം ധരിച്ചിരിക്കുന്നു, ഹോളിവുഡ് സിനിമയുടെ വാർപ്പു മാതൃകകൾ നിറഞ്ഞപ്പോൾ യൂറോപ്യൻ സിനിമയുടെ മൗലികത അന്യമായി. ചരിത്രത്തെ
വളച്ചൊടിച്ചു,കാണികളെ രസിപ്പിക്കാൻ കലയെ ഒറ്റുകൊടുത്തു,അമേരിക്ക
യൂറോപിനെ പോലെ യുദ്ധത്തിന്റെ കെടുതികൾ അറിഞ്ഞിട്ടില്ല,അവർക്ക് യുദ്ധം വിനോദവും വ്യവസായവുമാണ്- പരാതികൾ ഇങ്ങനെ നീണ്ടു പോയി.
ഇതിൽ ചിലതെല്ലാം അംഗീകരിക്കാം.
ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. Two half time in hell അനന്യനായ ഒരു
കലാസൃഷ്ടിയാണ്.അനാവശ്യമായ താരതമ്യം വേണ്ടതില്ല, രണ്ടും രണ്ടു തരം കാണികളെയാണ് ലക്ഷ്യമിടുന്നത്.
Escape to victory ഇത്രയധികം സൂപ്പർ താരങ്ങളെ കാസ്റ്റ് ചെയ്ത് വലിയ ബജറ്റിൽ സിനിമ എടുക്കുമ്പോൾ വിനോദമൂല്യമാണ് ലക്ഷ്യം, കാണികളെ രസിപ്പിക്കുന്നത്
ഒരു തെറ്റല്ല(മൽസരത്തിലെ ഫുട്‌ബോൾ
ആക്ഷൻ രംഗങ്ങൾ ചിട്ടപ്പെടുത്തിയത് പെലെ). സാബ്രിയുടെ ഹംഗേറിയൻ
ക്ളാസിക്കിനെ ജോൺ ഹസ്റ്റണിന്റെ ഹോളിവുഡ് ചിത്രം അനുകരിക്കേണ്ടതില്ല,
അതേപടി പകർത്താനുമാകില്ല.
ഒരു ചരിത്ര സംഭവത്തെ മറ്റൊരു സാധ്യതയിലേക്ക് ബന്ധിപ്പിക്കുന്ന തരം സിനിമാ സങ്കേതത്തിന്റെ ആദ്യരൂപമാണ് ഈ സിനിമ. പിന്നീട് ടരന്റീനോ Inglourious Basterds-ൽ(2009)അവലംബിച്ച അതേ രീതി.
ഹിറ്റ്ലറെ വധിക്കാൻ അനേകം ശ്രമങ്ങൾ നടന്നിട്ടുണ്ട്,പലതും അവസാന നിമിഷം പരാജയപ്പെട്ടു. അതിലൊന്ന് വിജയിച്ചിരുന്നു എങ്കിൽ എങ്ങനെയെന്ന അന്വേഷണമാണ് ആ സിനിമ. കാണികളെ മുൾമുനയിൽ നിർത്തി അവസാന രംഗത്ത് സമാശ്വാസം നൽകുന്നു,പക്ഷേ തിയറ്റർ വിട്ടിറങ്ങി
അടുത്ത നിമിഷം യഥാർത്ഥ അന്ത്യം ഇങ്ങനെയല്ലായിരുന്നു എന്ന ബോധം കാണിയിൽ തെളിയുന്നുണ്ട്. ചരിത്രത്തിന്റെ ഭീകരത ആ നിമിഷം സംവൽസരങ്ങൾ താണ്ടി വന്ന് നിങ്ങളെ തൊടും.
A shocking realization dawns on you that all is not well with the world. You are standing on the blood-soaked soil of your ancestors.
ചരിത്രത്തിലെ ക്രൂരമായ തമാശ എന്ന നിലയിൽ കണ്ടാൽ പോലും ഈ കച്ചവട സിനിമകളിൽ കലാമൂല്യമുണ്ട് എന്നാണ്
എന്റെ പക്ഷം,യഥാർത്ഥ സംഭവത്തെ
കൂടുതൽ പേരിലേക്ക് എത്തിക്കാനും സഹായിക്കും.Escape to (Victory) കാണുന്ന നിങ്ങൾ Two half times in (Hell) തേടിപ്പോകും. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ, കളിക്കാർ മൈതാനത്ത് ഹർഷോന്മാദത്തിൽ മുഴുകുമ്പോൾ നെഞ്ചത്ത് തറയ്ക്കുന്ന വെടിയുണ്ടയുടെ ശബ്ദം കേൾക്കും. ചോരവീണു കുതിർന്ന നിലത്ത് മരണത്തോടെ സ്വാതന്ത്ര്യം നേടി കളി പൂർത്തിയാക്കിയവരെ നിങ്ങൾ കാണും.

Reference:
1.ഫുട്‌ബോൾ-കാഴ്ചയും പ്രതിനിധാനവും,
മധു ജനാർദനൻ,DC Books,2006.
2.The Guardian-Escape to Victory,2010.

 44 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment15 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement