Connect with us

സാറായുടെ തെരഞ്ഞെടുപ്പുകൾ-സിനിമ തെളിയിയ്ക്കാത്തത്

Sara’s എന്ന സിനിമ അതിന്റെ പേരുകൊണ്ട് ഉദ്ദേശിക്കുന്നത് സാറയുടെ തെരഞ്ഞെടുപ്പുകൾ, തീരുമാനങ്ങൾ, ഗർഭം ഇവയിലൊന്നോ എല്ലാമോ ആയിരിക്കാം

 24 total views

Published

on

1

സാറായുടെ തെരഞ്ഞെടുപ്പുകൾ-സിനിമ തെളിയിയ്ക്കാത്തത്

Ethiran Kathiravan ബ്ലോഗിൽ എഴുതിയത്

 Sara’s എന്ന സിനിമ അതിന്റെ പേരുകൊണ്ട് ഉദ്ദേശിക്കുന്നത് സാറയുടെ തെരഞ്ഞെടുപ്പുകൾ, തീരുമാനങ്ങൾ, ഗർഭം ഇവയിലൊന്നോ എല്ലാമോ ആയിരിക്കാം.  പ്രസവിക്കണോ വേണ്ടയോ എന്നത് സ്ത്രീ തീരുമാനിക്കേണ്ടതാണ്, “ഞാൻ പ്രസവിക്കില്ല” എന്ന് തീർത്തു പറയുന്ന സ്ത്രീയെ ബഹുമാനിക്കേണ്ടതാണെന്നും മലയാളസിനിമയിലെ നായിക ഇങ്ങനെ പ്രഖ്യാപനം നടത്തുമ്പോൾ ആശ്വസിക്കേണ്ടതാണെന്നും അഭിനന്ദനാർഹമാണെന്നും ചിന്തിയ്ക്കുന്നവർ ഏറെയുണ്ട്, പ്രത്യേകിച്ചും സ്ത്രീകൾ. പ്രസവവേദനയെക്കുറിച്ചുള്ള ഭീതിദമായ കഥകൾ പലേ പെൺകുട്ടികളെയും പ്രസവം എന്നുള്ളത് ഒഴിവാക്കാൻ പ്രേരിപ്പിക്കാറുണ്ട്, സാക്ഷ്യങ്ങൾ ഏറെയുണ്ടുതാനും. അവരെയെല്ലാം പ്രതിനിധീകരിയ്ക്കുന്ന സാറായുടെ കഥ തികച്ചും സ്വാഗതാർഹമാണെന്ന് നിരവധി സ്ത്രീകൾ പ്രഖ്യാപിച്ചും കഴിഞ്ഞു.

എന്നാൽ “സാറാസ്” എന്ന സിനിമ പൊതുനോട്ടത്തിൽ സ്ത്രീപക്ഷമാണെന്നും പ്രസവം എന്നത് തെരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തെ പ്രക്ഷേപണം ചെയ്യുന്നു എന്നും വശ്വസിച്ചു പോയവരാണിവർ. സിനിമയുടെ ഋജുവല്ലാത്ത സമീപനങ്ങളും ശബ്ദായമാനമായ  ചിത്രീകരണവും മാത്രം ശ്രദ്ധിച്ച് സാറായുടെ തീരുമാനങ്ങളെ സ്വാധീനിച്ച ഘടകങ്ങളേയും അവ എങ്ങനെ ഉരുത്തിരിഞ്ഞു എന്നതിനേയും പറ്റി ആലോചിക്കാതെ,  സിനിമ മെനഞ്ഞെടുക്കുന്ന ലോജിക്കുകൾ സൂക്ഷ്മമായി ശ്രദ്ധിക്കാതെയും പോയതിന്റെ അപകടകരമായ പരിണതിയാണ് ഈ തോന്നൽ. സിനിമ അവസാനിക്കന്ന സീൻ ശ്രദ്ധിച്ചാൽ ഇത് എളുപ്പം മനസ്സിലാകുന്നതാണ്. സാറയുടെ അച്ഛനും ഭർത്താവും അവർ കാരണമാണ് സാറയുടെ വിജയം സാദ്ധ്യമായത് എന്ന് അവകാശപ്രഖ്യാപനം നടത്തുന്ന രംഗം ചേർത്തിട്ടുണ്ട് അവിടെ. ഗർഭധാരണം, മാതൃത്വം, പേരെന്റിങ്, സ്ത്രീയുടെ കരിയർ നിർമ്മിതി ഇവയെക്കുറിച്ച് വികലധാരണകളുള്ള സാറയെ മുൻ നിറുത്തി സ്ത്രീപക്ഷമെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനം ഉരുത്തിരിച്ച് തെറ്റിദ്ധാരണ ഉളവാക്കുന്നതാണ് “സാറാസ്”. ബാല്യകാലത്ത് സാറയ്ക്കുള്ളിൽ കടന്നുകൂടിയ ഗർഭപ്പേടി (Tokophobia) ഒളിച്ചു വയ്ക്കാൻ മറ്റ് കാരണങ്ങൾ കൊണ്ടുവരുന്നതുപോലെയാണ് സാറായുടെ പാത്രനിർമ്മിതിയും സിനിമയുടെ ആഖ്യാനപരിസരവും.

സിനിമ തുടങ്ങുന്നതുതന്നെ സ്കൂൾ കുട്ടിയായ സാറാ പ്രസവം  വേണ്ടെന്ന് പ്രഖ്യാപിക്കുന്നതോടെയാണ്. പ്രസവവേദനയെക്കുറിച്ച് പേടികൾ നിറഞ്ഞ കഥകൾ കേൾപ്പിച്ച് വളർത്തപ്പെടുന്ന പെൺകുട്ടികൾ ധാരാളമുണ്ട്, റ്റൊകോഫോബിയ (Tokophobia) എന്ന എന്ന മാനസികപ്രശ്നത്തിൽ എത്താറുമുണ്ട്. എന്നാൽ പ്രസവം സ്ത്രീയുടെ ‘ചോയ്സ്’ മാത്രമാണെന്ന് വ്യക്തമാക്കുന്നത് സിനിമയുടെ ഒരു ഉദ്ദേശമായി സംവിധായകൻ കരുതിയിട്ടുണ്ടെങ്കിൽ ഈ ആശയം അവിടെ തകർന്നു പോകയാണ്. വരാൻ പോകുന്ന കഥയിൽ സാറാ എന്തുവന്നാലും പ്രസവം നിരാകരിക്കുന്നവളായിരിക്കും എന്ന് പറഞ്ഞു വയ്ക്കുന്നതോടെ സ്ത്രീയുടെ സ്വാതന്ത്ര്യം എന്ന ആശയം ആദ്യമേ ഇല്ലാതാകുകയും ഒരു മാനസികപ്രശ്നത്തിൽ ഒതുക്കുകയും ചെയ്യപ്പെടുന്നു. (റ്റോകോഫോബിയയുടെ കേസ് സ്റ്റഡി മാത്രമാണ് സിനിമ എന്ന് ഡോ. മെലിൻ ഫ്രാൻസ് എഴുതിയിട്ടുണ്ട്, ട്രു കോപ്പിയിൽ). കരിയറിന്റെ ഒരു സന്നിഗ്ധഘട്ടത്തിൽ  പ്രെഗ് നൻസി ഒഴിവാക്കേണ്ടി വരുമ്പോൾ എടുക്കുന്ന തീരുമാനം എന്നൊരു സാഹചര്യത്തിലേക്ക് സിനിമയെ വളർത്തിയെടുക്കാനുള്ള എല്ലാ സാദ്ധ്യതയും സിനിമയുടെ തുടക്കത്തിൽത്തന്നെ ഇല്ലാതാക്കുകയാണ് സംവിധായകനും കഥാകൃത്തും ചെയ്തത്. Shoot yourself on the foot എന്ന പ്രയോഗത്തെ ഓർമ്മിപ്പിക്കുന്ന മാതിരി ഗർഭധാരണവും പ്രസവവും സ്ത്രീയുടെ തെരഞ്ഞെടുപ്പ് അവകാശമായിരിക്കേണ്ടതില്ലെന്നും വെറും പേടി മാത്രമാണ് അതിന്റെ പിന്നിൽ എന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യപ്പെട്ട്  ഇനി അധികം കഥ പറയാനില്ലെന്ന്  സംവിധായകൻ വ്യക്തമായി സൂചിപ്പിക്കുകയുമാണ്.    പിന്നീടും സാറ പകൽ മയക്കത്തിൽപ്പോലും ദുഃസ്വപ്നം കാണുന്നത് ഗർഭകാലം ശാരീരികമായി വൻ ബുദ്ധിമുട്ടുകൾ വരുത്തിത്തീർക്കുന്നതായിട്ടാണ്. ഗർഭകാലത്തെ കളിയാക്കുന്ന രീതിയിലുള്ള പാട്ട് നിബന്ധിച്ചും  ഗർഭം എന്നതിനെ കാരിക്കേച്ചർ ചെയ്തും അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രദ്ധിച്ചിട്ടുള്ളത്.

പ്രസവിക്കാൻ പേടി മാത്രമല്ല സാറായ്ക്ക്, കുട്ടികളോട് അത്ര മമതയുമില്ല. ജീവന്റെ ഫ്ലാറ്റിൽ വച്ച് അവിടെയുള്ള രണ്ട് കുട്ടികളോട് കഴിയുന്നതും അകലാൻ ശ്രമിക്കുന്നുണ്ട് അവൾ. കുട്ടികളെ എന്തുകൊണ്ട് ഇഷ്ടപ്പെടേണ്ടതില്ല എന്ന് തെളിയിക്കാൻ അവരെ അവാഞ്ഛനീയവികൃതജീവികളായി ചിത്രീകരിച്ച് ഒഴിവാക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്ന ധാരാളം സീനുകളും ചേർക്കപ്പെട്ടിട്ടുണ്ട്. പെൻസിൽ മഗ് വെറുതേ ഉടയ്ക്കുന്നവരും ഭിത്തിയിൽ കുത്തി വരയ്ക്കുന്നവരും പൊടുന്നനവേ തറുതല പറയുന്നവരും ആണ് കുട്ടികൾ എന്ന് ജീവനു നിശ്ചയമുണ്ട്, ജീവൻ തന്നെ തന്റെ പ്രതിശ്രുത വരൻ എന്നു തീരുമാനമെടുക്കാൻ സാറയ്ക്ക് എളുപ്പമാകുകയും ചെയ്യുന്നു. മറ്റൊരിടത്ത് കുട്ടികളെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്ന് സാറ അച്ഛനോട് പറയുന്നുണ്ടെങ്കിലും അതിനു സാധുതയൊന്നും സിനിമ മുന്നോട്ട് വയ്ക്കുന്നില്ല. നിലത്ത് മൂത്രമൊഴിയ്ക്കുമ്പോൾ അത് തുടയ്ക്കേണ്ടി വരിക എന്നത് ഒരു ഹീനകൃത്യമായി സാറയ്ക്ക് അനുഭവപ്പെടുന്നത്  കുഞ്ഞുങ്ങളെ വെറുക്കാനുള്ള പൊതുകാരണമാണെന്ന രീതിയിലാണ് സിനിമാസമർത്ഥനം. ഇത് സാറായ്ക്ക് ഗർഭമൊഴിവാക്കാനുള്ള ഒരു കാരണമെന്ന നിലയിലാണ് അവതരണം. സിനിമാ തിയേറ്ററിൽ കുഞ്ഞ് കരയുമ്പോൾ പുറത്തേയ്ക്ക് പോകാൻ തയാറെടുക്കുന്ന അമ്മയോടു സാറായുടെ  ബോയ്ഫ്രണ്ട് ജീവനും അവൾക്കും ആക്ഷേപമാണ്,”country bloody families’ എന്നാണ് വിദ്വേഷവാക്യം.

പേരെന്റിങ് ആർക്ക്എങ്ങിനെ

പത്തിരുപതു കൊല്ലത്തെ ത്യാഗങ്ങൾ, അതിൽ റിസ്കുകൾ ധാരാളമുണ്ട് ഇതാണ് സാറായുടെ പേരെന്റിങ്നിനെക്കുറിച്ചുള്ള ധാരണ. “അതിനു പറ്റാത്തവർ ആ പണിയ്ക്ക് പോകരുത്” എന്ന് അവൾ സമർത്ഥിയ്ക്കുന്നുണ്ട്. ഇതു തന്നെ സാറയുടെ ഗൈനക്കോളജിസ്റ്റും പറയുന്നുണ്ട്. സിനിമയുടെ പ്രധാനസന്ദേശമായി ഉറപ്പിക്കാനായിരിക്കും ഡോക്ടറെക്കൊണ്ടും ഇങ്ങനെ പറയിച്ചത്. നൈസർഗ്ഗികമായ കഴിവുകൾ മക്കൾപാലനത്തിൽ ഉണ്ട്, പക്ഷേ ആധുനികസമൂഹത്തിനിണങ്ങുന്ന വിധത്തിൽ ഒരു പൗരനെ വാർത്തെടുക്കാൻ അത് പോരാതെ വന്നേയ്ക്കും. അതിനു കൗൺസെലിങ് ലഭിയ്ക്കാനുള്ള ഉപാധികൾ ഉണ്ട് എന്ന് സാറയ്ക്കും ഡോക്റ്റർക്കും അറിവില്ല എന്ന് സിനിമ സൂചിപ്പിയ്ക്കുന്നു.പേരെന്റിങ് അറിയാത്തതുകൊണ്ട് കുട്ടികൾ വേണ്ട എന്ന വാദം തികച്ചും അനവസരയുക്തിയാണ്, ജന്തുസഹജമായ ചോദനകൾക്ക് വിരുദ്ധവുമാണ്. ഗർഭധാരണത്തോടുള്ള (അകാരണ) പേടി മാത്രമല്ല പേരെന്റിങ്ങിനു പറ്റാത്തവൾ കൂടി ആണവൾ എന്ന് സ്ഥിരീകരിക്കപ്പെടുകയാണ് ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോറ്റ് കൂടിത്തന്നെ.  . “ആക്സിഡന്റൽ ഗർഭധാരണം’ സംഭവിച്ചിട്ട് ഗർഭസ്ഥ ശിശുവിനെ വേണോ വേണ്ടയോ എന്ന് ആലോചിയ്ക്കുന്ന സ്വതന്ത്രസ്ത്രീയുടെ അവസ്ഥയുമായി ബന്ധമില്ലാതാകുകയാണ് സാറയുടെ കടും പിടിത്തങ്ങൾ. എന്തുകൊണ്ട് പ്രസവത്തെ പേടിയ്ക്കുന്നു എന്നതിനു ഒരു ഉത്തരവും, കൗൺസെലിങ് ഉൾപ്പെടെ, തേടാൻ അവൾ ശ്രമിക്കുന്നില്ല, അവളുടെ അച്ഛനും അമ്മയും ഇതിനൊരു ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നുമില്ല.

Advertisement

സാറായുടെ ആത്യന്തിക ഉദ്ദേശം ലോകത്തിനു എന്തെങ്കിലും സംഭാവന ചെയ്യണം എന്നാണെന്ന് അവൾ തെളിച്ചു പറയുന്നുണ്ട്. മാതൃത്വം എന്നത് ഇതിനു വിഘാതമാണ് എന്ന തത്വശാസ്ത്രം അവൾ മെനഞ്ഞെടുത്ത പാഴ്ക്കഥയാണ്. കല്യാണാഘോഷ സമയത്ത് “ഭാവിയിലെ അഞ്ജലി മേനോനാണ്” എന്ന പുകഴ്ത്തൽ കേട്ടവളാണവൾ. അഞ്ജലി മേനോനു ഒരു മകൻ ഉണ്ടെന്നുള്ള സത്യം അറിയാതെ വന്നോ സാറാ? കുടുംബവും സിനിമാലോകവും തമ്മിൽ കണിശമായി വേർ തിരിച്ചാണ് രണ്ടും സമന്വയിക്കുന്നത് എന്ന് അഞ്ജലി മേനോൻ ഒരു ഇന്റെർവ്യൂയിൽ വ്യക്തമാക്കിയിട്ടുണ്ട്.   ലോകത്തെ പല സ്ത്രീസംവിധായികമാരും കുഞ്ഞുങ്ങളുള്ള കുടുംബമായി ജീവിയ്ക്കുന്നവരാണെന്ന് സാറാ അറിയാതെ പോയിട്ടുണ്ട്. പ്രസിദ്ധ സിനിമാനടികൾ ലോകത്ത് എത്രയോ ഉണ്ട് പ്രസവിച്ച് കുഞ്ഞുങ്ങളെ വളർത്തിയവർ. എന്നിട്ടും സിനിമാപ്രവർത്തനവും സ്ത്രീയുടെ കുടുംബതാൽപ്പര്യങ്ങളും ഒത്തു പോവുകയില്ലെന്ന് വാശി പിടിയ്ക്കുകയാണ് ഈ സിനിമ. തീർച്ചയായും പ്രസവത്തോടുള്ള പേടി മറച്ചുവയ്ക്കാൻ മറ്റ് കാരണങ്ങൾ നിരത്തുകയായിരിക്കണം സാറാ, സംശയിക്കേണ്ടിയിരിക്കുന്നു. അവൾ സംവിധാനം ചെയ്യുന്ന സിനിമയിൽ വിവാഹാനതരം കുഞ്ഞുങ്ങളുമായി അഭിനയം വിട്ടുപോയ അഞ്ജലിയെ ഉൾക്കൊള്ളിയ്ക്കുന്നുണ്ട്. മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടവർക്ക്. വിവാഹം, കുടുംബം, കുഞ്ഞുങ്ങൾ ഒക്കെ ഒരു സ്ത്രീയുടെ സിനിമാകരിയർ  നിർമ്മിതിയിൽ അത്രകണ്ട് ബാധകമാകുന്നതല്ലെന്ന് സ്വയം തെളിയിക്കുകയാണ് സാറാ ഈ ചെയ്തി കൊണ്ട്. ഇതിനു മുൻപ് തന്നെ സാറ തന്റെ ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുമുണ്ട്. സിനിമ സംവിധാനം ഇനിയും ആകാമല്ലോ എന്ന് അച്ഛൻ പറയുമ്പോൾ “സിനിമയ്ക്കു വേണ്ടിയല്ല ഇത് ചെയ്യുന്നത്. പപ്പയെങ്കിലും എന്നെ മനസ്സിലാക്കുമെന്നാണ് കരുതിയത്” എന്നാണ് അവൾക്ക് സമർത്ഥിക്കാനുണ്ടായിരുന്നത്. എന്നാൽ അധികം താമസിയാതെ ഭർത്താവ് ജീവനോട് “എന്റെ കാരിയറോ? ഇതുമായി മുന്നോട്ട് പോയാൽ രണ്ടുകൊല്ലത്തിനു മുൻപ് എവിടെയായിരുന്നോ അവിടെ തിരിച്ചെത്തും. ഞാൻ സ്വപ്നം കണ്ട സിനിമയോ?” എന്ന് തർക്കിക്കുന്നുണ്ട്. സ്ത്രീയുടെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമായി ഉദാഹരിക്കാൻ പറ്റാത്തതാണ് സാറയുടെ ഇത്തരം നിലപാടുകൾ. പേരെന്റിങ് അറിയാത്തതുകൊണ്ട് കുട്ടികൾ വേണ്ട എന്ന സാറായുടെ വാദം അവൾ തന്നെ അട്ടിമറിയ്ക്കുകയാണ്.  പാത്രനിർമ്മിതിയിലെ വിശ്വസനീയത ചുരുങ്ങിച്ചെറുതാകുന്നു.

റീത്താമ്മയും മല്ലിക സുകുമാരനും

മാതൃത്വം എന്നതിനെക്കുറിച്ച് വികലധാരണകളാണ് സാറായ്ക്ക്.റീത്താമ്മയോട് “അമ്മച്ചി എന്താ ചെയ്തത്? മക്കളെ വളർത്തി വലുതാക്കിയതോ” എന്ന് നേരേ ചോദിക്കുന്നുണ്ടവൾ.ലോകത്തെ എല്ലാ അമ്മമാരേയും ഒറ്റയടിക്ക് നിസ്സാരരാക്കി വീഴ്ത്തിക്കളഞ്ഞിരിക്കുന്നു സാറാ.പേരെന്റിങ് എല്ലാ സ്ത്രീകൾക്കും പറ്റിയതല്ലെന്ന് വാദിയ്ക്കുന്നവൾക്ക് അത് വിദഗ്ധമായി സാധിച്ചെടുത്തവരോട് ആദരവ് തോന്നേണ്ടതല്ലേ എന്ന ചോദ്യം ഉദിപ്പിക്കത്തക്ക വിധത്തിത്തിലാണ് റീത്താമ്മയുടെ മാതൃത്വത്തെ നിന്ദിച്ചപമാനിയ്ക്കുന്നത് അവൾ. റീത്താമ്മയുടെ മൂത്തമകൾ ഒരു ഡോക്റ്ററാണ്, രണ്ടാമത്തെ മകൻ ഉയർന്ന ഐ റ്റി ജോലിക്കാരനുമാണ്. ഇവരെ വളർത്തിയെടുത്തത് അത്ര കാര്യമല്ലെന്നും ലോകത്തിനു ഒരു സംഭാവനയും റീത്താമ്മ നൽകിയിട്ടില്ലെന്നുമാണ് സാറായുടെ വാദം. മക്കൾ അവരോടൊപ്പം വന്ന് നിൽക്കാൻ ആവശ്യപ്പെടുന്നുമില്ല എന്നത് റീത്താമ്മയുടെ പരാജയവുമാണെന്ന് അവരെ തെര്യപ്പെടുത്തുന്നുണ്ട് സാറാ. ഇത് കേട്ട് തകർന്ന റീത്താമ്മ പൊട്ടിക്കരയുകയാണ്. റീത്താമ്മ അവരുടെ ജീവിതം കൊണ്ട് എന്തു ചെയ്യണമായിരുന്നു എന്നാണ് സാറാ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. റീത്താമ്മയുടെ വേഷം ചെയ്യുന്നത് മല്ലിക സുകുമാരൻ ആണെന്നുള്ളത് വിരുദ്ധകാവ്യനീതി ആയി മാറുന്നത് സംവിധായകൻ ശ്രദ്ധിച്ചിരുന്നോ എന്ന് സംശയം.  പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നീ പ്രഗൽഭരെ പ്രസവിച്ച്  വളർത്തിയ സ്ത്രീ ആണവർ, അതേസമയം സ്ഥിരമായി അഭിനയവും തുടർന്നു, ഇന്നും അഭിനയിക്കുന്നു. പ്രസവം, പേരെന്റിങ്, കരിയർ എന്നിവ സമന്വയിപ്പിച്ച സ്ത്രീയുടെ ഉദാഹരണമായി മല്ലിക സുകുമാരൻ തന്നെ സാറായുടെ മുൻപിൽ വന്ന് നിന്നാൽ അവൾക്ക് എന്തായിരിക്കും പറയാനുള്ളത് എന്നത് കൗതുകമായി അവശേഷിക്കുന്നു. ലോകത്തിനു എന്തെങ്കിലും സംഭാവന ചെയ്യണം എന്ന നിശ്ചയം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അനുമോദനീയം തന്നെയാണ്, പക്ഷെ മക്കളെ ഉത്തമപൗരന്മാരായി വളർത്തി  വിടുന്നത് ഒരു സംഭാവന തന്നെയെന്ന് സാറാ മനസ്സിലാക്കിയിട്ടില്ല. സാറാ അവളുടെ സിനിമാക്കഥയുടെ നിർണ്ണായകഭാഗങ്ങളുടെ വിശദാംശങ്ങൾക്കായി സമീപിക്കുന്ന ഫോറെൻസിക് ഡോക്റ്ററായ സന്ധ്യ ഫിലിപ്, റീത്താമ്മയുടെ മകൾ, സിനിമയിലെ മറ്റൊരു വിപരീത ഉദാഹരണമാണ്. ഭർത്താവ് മരിച്ച അവർ ജോലിയും കുഞ്ഞുങ്ങളെ വളർത്തലും  നൈപുണ്യത്തോടെയും കാര്യക്ഷമതയോടെയും സാധിച്ചെടുക്കുന്നുണ്ട്. റീത്താമ്മയുടെ വ്യർത്ഥജീവിതത്തിന്റെ ഉദാഹരണം മാത്രമായിരിക്കണം സാറായ്ക്ക് ഡോക്റ്റർ സന്ധ്യ. കുടുംബജീവിതവും കരിയറും സമന്വയിപ്പിയ്ക്കുന്ന സ്ത്രീകളുമായിട്ട് ഇടപഴകുന്ന സാറാ അവരിൽ നിന്ന് ഒന്നും പഠിച്ചെടുക്കുന്നില്ല.

ബന്ധുക്കൾ എന്ന ശല്യക്കാർ

മക്കൾ മാതാപിതാക്കളെ വീട്ടിലേക്ക് ക്ഷണിയ്ക്കാത്തത് അപരാധമാണെന്ന് റീത്താമ്മയെ ബോദ്ധ്യപ്പെടുത്തുന്ന സാറാ  നേർ വിപരീതമായി ചിന്തിച്ച് ബന്ധുക്കൾ ശല്യമാണെന്നും ഒരു പണിയും നടക്കാതെ വരുമെന്നും അവളുടെ പദ്ധതികൾ മുടങ്ങുമെന്നും വിചാരിയ്ക്കുന്നുണ്ട്. ആദ്യത്തെ പടം തീർന്നിട്ട് മതി കല്യാണം എന്നാണവളുടെ അഭിപ്രായം. സാറായുടെ സിനിമയുടെ ആദ്യപ്രദർശനത്തിനു ശേഷം സ്വന്തം ബന്ധുക്കാർ സഹർഷാനുമോദനവുമായി എത്തുന്നത് ആസ്വദിക്കുന്നുണ്ട് സാറാ. ബന്ധുക്കൾ ശല്യങ്ങളല്ലാതാവുന്ന വേളകളും ഉണ്ടെന്ന് സാറാ മനസ്സിലാക്കിയോ എന്തോ. കുടുംബവ്യസ്ഥ ഒരു വെല്ലുവിളി ആയി അനുഭവപ്പെടുന്നെങ്കിൽ വിവാഹത്തിൽ ഏർപ്പെടാതിരിക്കുയാണ് വേണ്ടത് എന്നൊരു യുക്തി ഇവിടെ തെളിഞ്ഞു വരുന്നു.

സാറായുടെ പ്രസവപ്പേടി ഗർഭം നിലനിർത്തണോ വേണ്ടയോ എന്നായി മാറിയത് തന്മയത്വത്തോടേയാണ് ഒളിപ്പിച്ചിരിക്കുന്നത്. റ്റോക്കോഫോബിയ എങ്ങനെ മാറി എന്നത് സിനിമയിൽ വ്യക്തമാക്കാൻ ഒരുമ്പെടുന്നില്ല സംവിധായകൻ. ഡോക്റ്റരോടും അവൾ പറഞ്ഞിട്ടില്ല ഇത് എന്നാണ് സൂചനകൾ. കരിയറിന്റെ പ്രശ്നം മാത്രമായി ചുരുക്കിയിരിക്കുന്നു. പേരെന്റിങ് അത് അറിയാവുന്നവർ മാത്രം ചെയ്യേണ്ട പണിയാണ് എന്നത് ഉറപ്പിക്കാൻ ഒരു ഡോക്റ്ററെക്കൊണ്ട് അത് പറയിപ്പിക്കുന്നുണ്ട്. Bad parenting ഇനെക്കുറിച്ച് ആപ്തവാക്യം ചമച്ച് ഭിത്തിയിൽ തൂക്കുന്ന ഡോക്റ്റർ അതിനുള്ള കൗൺസിലിങ് സാദ്ധ്യതകൾ അറിയാതെ പോയത് എങ്ങനെയെന്തോ. അത് നൈസർഗ്ഗികമാണ് ചിലർക്ക് എന്ന് ഉറപ്പിക്കാനായിരിക്കും ഡോക്റ്റർ സന്ധ്യ വികൃതിക്കുട്ടിയെ ഡിസിപ്ലിൻ പരിശീലിപ്പിക്കുന്ന സീൻ സാറായും ജീവനും ആശുപത്രിയിൽ ഇരിയ്ക്കുമ്പോഴുള്ള സീനിനോട് ചേർത്തത്.

സാറായുടെ ഗർഭപ്രതിസന്ധിയ്ക്ക് സമാന്തരമായി ഭർത്താവിന്റെ നിർബ്ബന്ധപ്രകാരമെന്നോണം നിരന്തരമായി പ്രസവിക്കുന്ന ലൂസി എന്നൊരു കഥാപാത്രത്തെ ഉൾക്കൊള്ളിച്ചിട്ടുണ്ട് സിനിമയിൽ. സാറായുടെ അതേ ഡോക്റ്ററെത്തന്നെ കാണാൻ സാധിയ്ക്കുന്ന സാമൂഹ്യചുറ്റുപാടുകൾ ഉള്ളവളാണെങ്കിലും ലൈംഗികവേഴ്ച്ച വേണ്ടെന്ന് വയ്ക്കുക മാത്രമാണ് ഗർഭനിയന്ത്രണത്തിനു മാർഗ്ഗം എന്ന പഴഞ്ചൻ ചിന്താഗതി വച്ചു പുലർത്തുന്നവളാണ് ലൂസി. സ്വന്തമായി തീരുമാനങ്ങളെടുക്കണം, സ്വന്തം ശരീരമാണെന്നോർക്കണം എന്നൊക്കെ ഡോക്റ്റർ ഉപദേശിച്ചത് ലൈംഗികവേഴ്ച്ചയ്ക്ക് ശ്രമിക്കുന്ന ഭർത്താവിനെ ചവിട്ടി മാറ്റുക എന്ന് ധരിച്ചെടുത്തവളാണവൾ. ഇത് ആൺ അഹന്തയ്ക്ക് കിട്ടിയ ചവിട്ടാണെന്ന് ധരിച്ചു വശായ ചിലരുണ്ട്, സ്ത്രീകൾ തന്നെ എന്നുള്ളത് വിചിത്രമാണ്. പ്രസിദ്ധ ഗൈനക്കോളഗിസ്റ്റിനെ കാണുന്ന ലൂസിയ്ക്ക് ഗർഭനിയന്ത്രണ മാർഗങ്ങൾ ലഭിയ്ക്കാൻ എളുപ്പമാണ്. ദി ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചണിലെ ഭാര്യ സ്വാതത്ര്യം പഖ്യാപിക്കുന്ന രീതിയ്ക്ക് കയ്യടിച്ചവർ തന്നെയാണോ സന്താനനിയന്ത്രണത്തിനു ഭർത്താവിന്റെ നാഭിയ്ക്ക് ചവിട്ടുന്നത് അതേ രീതിയിൽ സ്വാംശീകരിച്ചത് എന്ന് അദ്ഭുതം കൂറാൻ അവകാശമുണ്ട്.

Advertisement

ആണുങ്ങൾ അവസാനവാക്ക് പറയുന്നതിനോട് യോജിച്ചു പോകുന്ന പെണ്ണിനെ അവതരിപ്പിച്ചിരിക്കുന്നു സിനിമ.  സാറായ്ക്ക് ആത്യന്തികതീരുമാനങ്ങൾ എടുക്കാൻ അച്ഛനെ ആശ്രയിക്കേണ്ടി വരുന്നു, അമ്മയെ അല്ല. അത് വളർന്ന ചുറ്റുപാടുകളുടെ സ്വധീനം ആയിരിക്കാം. പക്ഷേ അവസാന സീനുകളിൽ ഒന്നിൽ സാറായുടെ വിജയങ്ങൾക്ക് പിന്നിൽ അച്ഛനും ഭർത്താവുമാണെന്ന് അവർ രണ്ടുപേരും അവകാശപ്പെടുന്നത് ദൃശ്യമാക്കിയിട്ടുണ്ട്. അമ്മയ്ക്ക് പ്രസവിയ്ക്കുന്ന ജോലിയേ ഉള്ളു. ആ രംഗം ഉൾപ്പെടുത്താതെ സിനിമ പൂർണ്ണമാകുകയില്ല എന്ന് കരുതുന്നുണ്ടാവണം സംവിധായകനും കൂട്ടരും.

കുട്ടികളെ ഇഷ്ടപ്പെടുന്ന, ഗർഭധാരണപ്പേടി ഇല്ലാത്ത, പേരെന്റിങ്ങിനെക്കുറിച്ച് ധാരണയുള്ള ഒരു സ്ത്രീ തന്റെ കരിയറിലെ ഒരു നിർണ്ണായകമായ അവസ്ഥയിൽ ഗർഭസ്ഥ ശിശുവിനെ വേണ്ടെന്ന് വയ്ക്കുന്നെങ്കിൽ അവിടെയാണ് സ്വാതന്ത്ര്യത്തിന്റെ ഉചിത ആഖ്യാനത്തിനു സാദ്ധ്യതകൾ ഉള്ളത്. തന്റെ ഉടലിനോടും ഫിസിയോളജിയോടുമുള്ള കടപ്പാടും ഉത്തരവാദിത്തവും ആർജ്ജവത്തോടെ തെളിയുന്നത് അന്നേരമാണ്.


2

Shafy Kalakkattil Muthalif എഴുതിയത് 

പെൺകുട്ടികൾക്ക് അവരുടെ തീരുമാനങ്ങളിൽ ഉറച്ച് നിൽക്കാനുള്ള പോസിറ്റീവ് സന്ദേശം നൽകുന്നു എന്നതാണ് നല്ല വശം. സിനിമയുടെ പേര് പറയുന്നത് പോലെ സാറയുടെ മാത്രം തീരുമാനം , അവളുടെ മാത്രം ജീവിതം , അവളുടെ ഇഷ്ടങ്ങൾ . എന്നതിന് പ്രാധാന്യം കൊടുക്കുന്നു. അതും അംഗീകരിക്കാവുന്നതാണ്.
കുട്ടികളെ നോക്കാനും ആ വിധ ഉത്തരവാദിത്വങ്ങളിൽ കുടുങ്ങി ജീവിതം നശിപ്പിക്കാനും ഇഷ്ടമില്ലാത്തവളാണ് സാറ .തന്റെ മരണശേഷം തന്റെതായ ഒരു കലാസൃഷ്ടി ( ഒരു ത്രില്ലർ സിനിമയോടെയാണ് കരിയർ തുടക്കം. ശോഭനമായ ഭാവി ഉണ്ടോ എന്ന് സംശയമുള്ള ഒരു ഫോറൻസിക് തീമും. ) ഈ ലോകത്തിന് മുൻപിൽ സമർപ്പിക്കാനാണ് അവളുടെ തീരുമാനം . അതും തീർച്ചയായും സാറായുടെ choice എന്ന് തന്നെ പറയാം. അങ്ങനത്തെ തീരുമാനങ്ങൾ സാറയുടെ അമ്മയോ നമ്മുടെ അമ്മമാരോ എടുത്തിരുന്നെങ്കിൽ സാറയുടെയും നമ്മുടേയും existence ഉണ്ടാവുമായിരുന്നില്ലെന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി. സ്വന്തം ജീവിതം എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെ അല്ലേ ?

പോസിറ്റീവ് ആയും പ്രോഗ്രസ്സീവ് ആയിട്ടും ചിന്തിക്കുന്ന പെണ്ണ് ഇതിൽ നായിക മാത്രമാണ്. അമ്മായി അമ്മ , അമ്മയേയും പതിവു പോലെ അത്ര പോസിറ്റീവ് അല്ല. പൊതുവെ ഈ സിനിമയിലെ ആണുങ്ങൾ ആളുകളെ കൊണ്ട് നല്ലത് പറയിപ്പിക്കാൻ വേണ്ടി ജനിച്ചിട്ടുള്ള നന്മ മരങ്ങളാണ്.

നല്ലവനായ ഡോക്ടർ ( അത് നല്ല ഒരു ചെയിഞ്ച് ആയി . നാട്ടുകാർ തല്ലികൊല്ലുന്ന ഡോക്ടറെ ആയിരുന്നു റിയലിസ്റ്റിക് സിനിമ ആയിരുന്നെങ്കിൽ കാണിക്കേണ്ടിയിരുന്നത്.) നായകനായ ജീവൻ വളരേ Soft ആയ മാനസിക സ്ഥിതിയുള്ള ആര് വളച്ചാലും വളയാൻ തയ്യാറായി നിൽക്കുന്ന കാര്യമായ ഒരു ജീവനൊന്നും ഇല്ലാത്ത ഒരു ജീവൻ ആണ്.എല്ലാ ജൂഡ് ആന്റണി ചിത്രങ്ങളിലും കാണുന്ന അതി നല്ലവനായ മകൾക്ക് വ്യക്തിത്വം നൽകാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരച്ഛൻ . പിന്നെ മദ്യം അദ്ദേഹം കഴിക്കുന്നത് ചായ കുടിക്കുന്ന ലാഘവത്തോടെയാണ്. നന്മ മരം ആയത് കൊണ്ടായിരിക്കാം. ജീവനും ഭാര്യയും ആഘോഷവേളയിൽ ഒരുമിച്ച് മദ്യം കഴിക്കുന്നവരാണ്. ജൂഡ് കുറച്ച് കൂടി സംവിധായകനെന്ന നിലയിൽ പുരോഗമിക്കാനുണ്ട്. മയക്ക് മരുന്നു കൂടി ആകാമായിരുന്നു. കഞ്ചാവ് ലീഗലൈസ് ചെയ്യണമെന്ന് പറയുന്ന കേരളത്തിലെ പുരോഗമന വാദികളെ ഇങ്ങനെ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയാണോ ?

Advertisement

അബോർഷൻ ആണല്ലോ സിനിമയിലെ പ്രധാന വിവാദ വിഷയം . അതിലേയ്ക്ക് വരാം. കല്യാണശേഷം കുട്ടികൾ വേണ്ട എന്നാണ് ആരുടെയെങ്കിലും വ്യക്തമായ തീരുമാനമെങ്കിൽ ഉത്തരവാദപൂർവ്വം contraceptive methods തെരഞ്ഞെടുക്കണം. double contraception ഒരു തെരഞ്ഞെടുക്കാവുന്ന രീതിയാണ് . അതായത് ഒരു barrier contraception ( കോണ്ടം ) അതോടൊപ്പം Pills പോലുള്ള മറ്റൊരു മെത്തേഡും ,അപ്പോൾ contraceptive failure മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം. അനാവശ്യമായ അബോർഷനും മാനസിക സമ്മർദ്ദങ്ങളും സിനിമ വിജയിക്കാൻ നല്ലതാണെങ്കിലും ജീവിതത്തിൽ നല്ലതല്ല.ഇനി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പ്രത്യേകിച്ചും പെർമനന്റ് ആയി ഒരിക്കലും കുട്ടികൾ വേണ്ട എന്നാണെങ്കിൽ Permanent methods. Vasectomy , fallopian tubes closure / seal ചെയ്യുക മുതലായ കാര്യങ്ങൾ ചെയ്യാവുന്നതാണ്. പക്ഷേ തീരുമാനത്തിന് ഉറപ്പില്ലാത്തവരാണെങ്കിൽ പിൽക്കാലത്ത് കുട്ടികൾ വേണമെന്നുണ്ടെങ്കിൽ അങ്ങിനെ ചെയ്യാതിരിക്കുന്നതാണ് ഉത്തമം.

ഇത് ചുമ്മാ contraceptive failure എന്ന് പറയുന്നു. എന്നാൽ പെട്ടെന്ന് അബോർഷന് മുതിരുന്നില്ല. സാറയുടെ തീരുമാനം മാറാൻ സാദ്ധ്യത ഇല്ലെന്ന് നമുക്കെല്ലാം അറിയാം. ജീവന്റെ കൺഫ്യൂഷൻ ആണ് ചില്ലറ delay വരുത്തുന്നത്.( ആ ആഴ്ചകളിൽ കുട്ടിയുടെ ഡെവലപ്പ്മെന്റ് നടക്കുന്നുണ്ട് എന്നോർക്കണം ) . വീട്ടിലുള്ളവരുടേയും സമൂഹത്തിന്റേയും സ്വാധീനം ആണ് ജീവന്റെ ചിന്താഗതികളിൽ മാറ്റം വരുത്തുന്നത്. അബോർഷന്റെ ന്യായാന്യായങ്ങളെ ക്കുറിച്ച് അയാൾ ചിന്തിക്കുന്നതായി നമുക്കറിയില്ല. മറ്റുള്ളവരുടെ സന്തോഷം നമ്മളായിട്ട് ഇല്ലാതാക്കണോ എന്ന ഒരു വീൺന്യായംമാത്രമാണ് അയാളിൽ കൺഫ്യൂഷൻ സൃഷ്ടിക്കുന്നത്.

മാതാപിതാക്കളാകാനുള്ള ഒരു maturity എന്തുകൊണ്ടൊ ഈ ദമ്പതിമാരിൽ നമുക്ക് കാണാൻ കഴിയുന്നില്ല. പക്ഷേ ആരും പൂർണ്ണമായി പ്രിപ്പയർഡ് ആയി ഒന്നാം സ്ഥാനം മേടിയ്ക്കേണ്ട ഒരു കാര്യം ഒന്നും അല്ല ഇത്. പക്ഷേ ഒരു basic level acceptance വേണം. അത് ഈ രണ്ട് പേരിലും കാണാത്തത് കൊണ്ട് അവരെടുത്ത അല്ലെങ്കിൽ സാറ എടുത്ത തീരുമാനം ശരി എന്ന് പറയേണ്ടി വരും . കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വച്ച കുഞ്ഞു മൃതദേഹത്തിന്റെ കഥ വായിക്കാൻ ആർക്കും തന്നെ താൽപ്പര്യം ഉണ്ടാവില്ല. മനസാക്ഷിയുടെ ലാഞ്ചന പ്രധാന കഥാപാത്രങ്ങളിൽ കാര്യമായി നിഴലിക്കുന്നില്ല. ലാഘവത്വത്തോടെ ജീവിതത്തെ സമീപിക്കുന്നവരും കരിയറിന് പ്രാധാന്യം നൽകുന്നവരും ആണ് അവർ . നമുക്ക് ചിലപ്പോൾ അത് ഒരു അമിത പ്രാധാന്യം ആയി തോന്നും എങ്കിലും സാറയെ സംബന്ധിച്ച് അവളുടെ കരിയറിന്റെ തുടക്കം ആണ് .
കുട്ടികളുടെ ആവശ്യം ജീവിതത്തിൽ എന്താണ് എന്നതിന് സാറ യാതൊരു നല്ല മാതൃകയും കണ്ടിട്ടില്ല എന്നത് വളരേ വ്യക്തമാണ്. അവളെ സംബന്ധിച്ച് ജീവിതത്തിലെ പ്രധാന വർഷങ്ങൾ നശിപ്പിച്ചു കളയുന്ന ഒരു പ്രക്രിയ ആണ് അത്. വളരേയധികം സ്വാർത്ഥമായ ഒരു വ്യൂ പോയിന്റ് ആണ് അത്. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്നതും അതു തന്നെയാണ്.

ഇതോടൊപ്പം ചില കരിയർ പ്രശ്നങ്ങളും കാണിക്കുന്നത് കൊണ്ട് ചില കാര്യങ്ങൾ പറയട്ടെ. മലയാള സിനിമാ മേഖലയിൽ ഒരു വനിതാ director ക്ക് പ്രഗ്നന്റ് ആകാൻ വേണ്ടത്ര വർക്ക് പ്ലെയ്സ് സപ്പോർട്ട് ഇല്ലെങ്കിൽ എങ്കിൽ അത് കൂടുതൽ ശ്രദ്ധ അർഹിക്കേണ്ട വിഷയമല്ലേ ? അത് ഒരു യാഥാർത്ഥ്യം തന്നെയായിരിക്കേ . സാറയുടെ തീരുമാനത്തിന്റെ മൂല കാരണം അതല്ലെങ്കിലും. ( അഞ്ജലീ മേനോൻ അടക്കമുള്ളവർ ഗർഭിണി ആയിരിക്കെ തന്നെ ജോലി ചെയ്ത് മാതൃക കാണിച്ചിട്ടുണ്ട് എങ്കിലും കൂടുതൽ സപ്പോർട്ട് വേണ്ട കാര്യം ആണ് )ജൂഡ് അടക്കമുള്ള സംവിധായകർക്ക് കൂടുതൽ ഉത്തരവാദിത്വം ഉള്ള വിഷയമാണ് അത്.

ഇനി വിഷയം ഈ സിനിമ പറയുന്നത് ഫെമിനിസമാണോ ആന്റി ഫെമിനിസമാണോ എന്നതാണ്. ഗർഭാവസ്ഥ , പ്രസവം എന്ന സ്ത്രീസഹജമായ വിഷയങ്ങളിൽ അവർക്ക് വേണ്ടത്ര സപ്പോർട്ട് ഇല്ലാതെ ചെയ്യാതെ അബോർട്ട് ചെയ്യപ്പെടാൻ നിർബന്ധിക്കപ്പെടുന്നു എങ്കിൽ ഒരു നല്ല കാര്യമല്ല. സ്ത്രീ പക്ഷ അനുകൂല സിനിമയായി കാണാൻ ബുദ്ധിമുട്ടുണ്ട്.സാറ ഒരിക്കലും കുട്ടി വേണ്ട എന്നതാണ് യഥാർത്ഥ കാരണമെങ്കിൽ സാറ തീർച്ചയായും അൽപ്പം കൂടി ഉത്തരവാദിത്വത്തോടെ ഞാൻ മുകളിൽ സൂചിപിച്ച contractive മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കേണ്ടതായിരുന്നു.

സാറാസ് എന്ന defensive ആയ പേര് ഇട്ടു കൊണ്ടാണ് തിരക്കഥാകൃത്ത് അതിനെ നേരിടുന്നത്. സാറയുടെ മാത്രം തീരുമാനം എന്ന് പറഞ്ഞു കൊണ്ട് . അതായത് മറ്റ് അഭിപ്രായങ്ങൾക്ക് പ്രസക്തി ഇല്ലെന്ന് ചുരുക്കം. അതെത്ര മാത്രം sensible ആണെങ്കിലും . ഇനി ചില വസ്തുതകൾ .ഗർഭധാരണത്തിന് ശേഷം ചില ആഴ്ചകൾ കഴിയുമ്പോഴാണ് – Human Chorionic Gondotrophin മൂത്രത്തിൽ വന്ന് Pregnancy test പോസിറ്റീവ് ആകുന്നത്. ( 2- 3 weeks )

കുട്ടിയുടെ പ്രാഥമിക മുഖ ഛായ – 4 ആഴ്ചയോട് കൂടി തന്നെ ആദ്യമായി കണ്ടു തുടങ്ങുന്നു.തലച്ചോറിന്റേയും നാഡീവ്യൂഹത്തിന്റേയും ആദ്യ രൂപങ്ങളും ഒട്ടും വൈകാതെ കാണുകയും ഹൃദയമിടിപ്പ് ട്രാൻസ് വജൈനൽ അൾട്രാ സൗണ്ട് വഴി ഏഴാഴ്ചയോട് കൂടി തന്നെ കേൾക്കുകയും ചെയ്യുന്നു.അനാവശ്യമായ ജീവൻ നശിപ്പിക്കലുകൾ ഒഴിവാക്കേണ്ടതാണ് എന്നതാണ് എന്റെ അഭിപ്രായം.

Advertisement

( പേരിൽ മാത്രം ജീവൻ ഉണ്ടായാൽ പോരല്ലോ ) . അതിലാഘവത്വത്തോടെ സമീപിക്കേണ്ട ഒന്നല്ല ഈ പ്രമേയം.)

 25 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 hours ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment23 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement