fbpx
Connect with us

history

ഏറ്റുമാനൂർ വിഗ്രഹമോഷണവും പോലീസിന്റെ സിനിമാ സ്റ്റൈൽ അന്വേഷണവും

Published

on

അറിയപ്പെട്ട രഹസ്യം!

Thanseem Ismail

പാറശാലക്കടുത്ത് കുളത്തിങ്കര ഭഗവതി ക്ഷേത്രത്തിന് സമീപം ഒരു കൊച്ചു കൂര. കാലം 40 വർഷം മുൻപൊരു മെയ്‌മാസം. വൈദ്യുതിയെത്താത്ത ആ വീട്ടിൽ മണ്ണെണ്ണ ഇല്ലാതായിട്ട് ആഴ്ചയൊന്നായി. രാത്രിയായാൽ കുറ്റാക്കൂരിരുട്ട്. പെണ്മക്കളെ ചേർത്ത് പിടിച്ച ഗൃഹനാഥ ആകെ ആശങ്കയിലായിരുന്നു. കുറച്ച് വെളിച്ചത്തിനെന്താണ് വഴി? അവർ കണ്ടെത്തിയ മാർഗ്ഗം, പിന്നീട് കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രമാദമായൊരു കുറ്റാന്വേഷണത്തിനും വെളിച്ചം കാട്ടി.

കണ്ടും കെട്ടും പറഞ്ഞും വളരെ പഴകിയ കഥയാണല്ലോ ഏറ്റുമാനൂർ വിഗ്രഹമോഷണം. സ്വന്തം നാടിന്റെ പേര് പത്രത്തിൽ ഒന്നാം പേജിലെ ലീഡ് വാർത്തയായത് കണ്ട് മൂന്നാം ക്ലാസ്സുകാരനായ എനിക്ക് സത്യം പറഞ്ഞാൽ ലേശം അഭിമാനമാണ് ആദ്യം തോന്നിയത്! ഏറ്റുമാനൂരപ്പന്റെ മൂല വിഗ്രഹം മോഷണം പോവുക; ഭക്തജനങ്ങൾക്ക് അത് പക്ഷേ, ഞെട്ടിക്കുന്ന, അവിശ്വസിനീയമായ വാർത്തയായിരുന്നു. ഏറ്റൂമാനൂർ പട്ടണം ഇളകി. അനശ്വര കലാകാരൻ, ക്ഷേത്രത്തിന്റെ വടക്കേ നടയിൽ താമസിച്ചിരുന്ന, എസ് പി പിള്ളയുടെ നേതൃത്വത്തിൽ ടൗണിൽ ഉപവാസം തുടങ്ങി. “നായനാരുടെ ഭരണത്തിൽ ദൈവങ്ങൾക്ക് പോലും രക്ഷയില്ല” എന്ന് കരുണാകരൻ നിയമസഭയിൽ ഭള്ള് പറഞ്ഞു. “ഭഗവാന് എന്തിനാടോ പാറാവ്” എന്ന് നായനാർ തിരിച്ചടിച്ചു!

Advertisement

കൊണ്ടുപിടിച്ച അന്വേഷണങ്ങൾക്കൊടുവിൽ ക്ഷേത്രത്തിന് സമീപത്തെ കിണറ്റിൽ നിന്നും അക്ഷരാർത്ഥത്തിൽ പൊലീസിന് ഒരു തുമ്പ് കിട്ടി. ‘രമണി സി. STD VII സി” എന്നെഴുതിയിരുന്ന പാറശ്ശാലയിലെ ഒരു സ്‌കൂളിന്റെ വിലാസമുള്ള, ഒരു കടലാസ്. ആ തുമ്പിൽ പിടിച്ചുകയറിയ അന്വേഷണ സംഘം, ആദ്യം പരാമർശിച്ച പാറശാല കുളത്തിങ്കര ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ആ കൊച്ചു കൂരയിലെത്തി.

വിളക്ക് തെളിക്കാൻ മണ്ണെണ്ണ വാങ്ങാനുള്ള കാശിനായി അമ്മ പറഞ്ഞത് പ്രകാരം തലേവർഷത്തെ സ്‌കൂൾ ബുക്കുകൾ തൂക്കി വിറ്റതാണ് രമണി എന്ന ആ കൊച്ചു പെൺകുട്ടി. കൊച്ചുകുഞ്ഞൻ നാടാരുടെ ഇരുമ്പുകടയിൽ ബുക്ക് വിറ്റവകയിൽ അവൾക്ക് കിട്ടിയത് 60 പൈസയായിരുന്നു. 40 പൈസക്ക് മണ്ണെണ്ണയും ബാക്കിക്ക് മുട്ടായിയും വാങ്ങി അവൾ. ആ ഇരുമ്പുകടയിൽ നിന്നാണ് ഏതാനും ദിവസം മുൻപ് പാര വാങ്ങിയിരുന്ന സ്റ്റീഫൻ എന്നയാളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. വൈകാതെ അയാൾ അറസ്റ്റിലായി. വിഗ്രഹം തെങ്ങിന്തോപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു. 90 പവൻ വരുന്ന പ്രഭ അയാൾ വിറ്റിരുന്നതും കൊട്ടാരക്കരയിലെ കടയിൽ നിന്നും വീണ്ടെടുത്തു. ഒരു പുതിയ KSRTC ബസിൽ വമ്പിച്ച ആഘോഷങ്ങളോടെയാണ് വിഗ്രഹം ഏറ്റുമാനൂരിൽ തിരികെയെത്തിച്ചത്. നാടാകെ കൊടിതോരണങ്ങളാൽ അലങ്കരിച്ചിരുന്നു.

സ്റ്റീഫനെക്കുറിച്ചുള്ള നിറം പിടിപ്പിച്ച അപസർപ്പകകഥകൾ ഞങ്ങൾ സ്‌കൂൾ കുട്ടികളുടെ ഇടയിൽ പ്രചരിച്ചിരുന്നു. ഇരുമ്പ് പാര കടിച്ച് പിടിച്ച് അയാൾ എട്ടടി പൊക്കമുള്ള ക്ഷേത്രമതിൽ ചാടിക്കടന്നതും, രാത്രി പൂജക്ക് ശേഷമുള്ള അമ്പലത്തിലെ മണിയടിയുടെ താളത്തിനൊപ്പിച്ച് ശ്രീകോവിൽ കുത്തിത്തുറന്നതുമൊക്കെ അതിഭാവുകത്വത്തോടെ അവതരിപ്പിക്കപ്പെട്ടു. ജയന്റെ മരണ ശേഷം ഇറങ്ങിയ “ജയൻ അമേരിക്കയിൽ” എന്ന കഥക്ക് ശേഷം “ഏറ്റുമാനൂർ വിഗ്രഹ മോഷണം” എന്ന കളർ സചിത്രകഥ വൻ ഹിറ്റായി. വിശ്വാസികൾ അവരുടെ ഭാഗത്തുനിന്നും കഥകളിറക്കിയിരുന്നു. ഭീകര നാഗങ്ങൾ വിഗ്രഹത്തിന് കാവൽ നിൽക്കുന്നതായി സ്റ്റീഫൻ കണ്ടത്രേ. അയാൾ ഭയന്ന് മൂത്രമൊഴിച്ചപ്പോൾ ശ്രീകോവിൽ അശുദ്ധമായതിനാൽ നാഗങ്ങൾ പിന്മാറിയത്രേ. വിഗ്രഹവുമായി പുറത്തിറങ്ങിയപ്പോൾ ക്ഷേത്രമതിൽക്കകത്ത് ഒരു വൃദ്ധൻ ഉലാത്തിയിരുന്നു. അതേ വൃദ്ധനാണ് പിന്നീട് സമീപത്തെ കിണറ്റിലേക്ക് പൊലീസിന് വഴികാട്ടിയത്. അയാളെ അതിനു മുൻപോ ശേഷമോ അവിടെങ്ങും കണ്ടിട്ടേ ഇല്ലത്രേ!

1979 ൽ ക്ഷേത്രത്തിൽ നടന്ന “കോടി അർച്ചന” വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. ഏറ്റുമാനൂർ ഏഴരപ്പൊന്നാനകളെ കുറിച്ച് സ്റ്റീഫൻ അറിയുന്നത് അങ്ങനെയാണ്. “ഏഴര പൊന്നാന പുറത്തെഴുന്നെള്ളും ഏറ്റുമാനൂരപ്പാ” എന്ന ഓപ്പോളിലെ പ്രശസ്ത ഹിറ്റ് ഗാനം ഇറങ്ങിയ സമയവും.. മൊത്തത്തിൽ സ്വർണ്ണമാണെന്ന ധാരണയിൽ ഏഴരപ്പൊന്നാന മോഷ്ടിക്കലായിരുന്നു അയാളുടെ യഥാർത്ഥ ലക്ഷ്യം. തെക്കേനടയിലെ കൈലാസ് തിയ്യറ്ററിൽ നിന്നും ജയൻ-നസീർ ടീമിന്റെ “അറിയപ്പെടാത്ത രഹസ്യം” എന്ന സിനിമ സെക്കൻഡ് ഷോ കണ്ട ശേഷമാണ് സ്റ്റീഫൻ അമ്പലത്തിൽ എത്തിയത്. നിലവറക്കുള്ളിലായിരുന്ന പൊന്നാനകളെ കിട്ടാതെ വന്നപ്പോഴാണ് മൂലവിഗ്രഹത്തിൽ അയാളുടെ കണ്ണുടക്കിയത്. മോഷ്ടിച്ച വിഗ്രഹം ചാക്കിലാക്കി ക്ഷേത്രത്തിന്റെ കിഴക്കേ നടക്ക് സമീപം ഒരു കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു. പ്രഭയുമായി കൊട്ടാരക്കരയെത്തിയ സ്റ്റീഫൻ അതവിടെ ഒരു സ്വർണ്ണക്കടക്കാരന് വിറ്റു. പിറ്റേന്ന് വീണ്ടും ഏറ്റുമാനൂർ എത്തിയപ്പോൾ പോലീസും, പൊതുജനങ്ങളും പത്രക്കാരും എല്ലാം ചേർന്ന് ക്ഷേത്രത്തിൽ വൻ കോലാഹലം നടക്കുകയായിരുന്നു. ഇതിനിടയിലൂടെയാണ് വിഗ്രഹം ചാക്കിൽ കെട്ടി തലയിൽ വച്ച് ക്ഷേത്രത്തിന് മുൻപിൽ എംസി റോഡിലെ ബസ്റ്റോപ്പിൽ നിന്നും ഒരു ഫാസ്റ്റ് പാസ്സഞ്ചറിൽ അയാൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. ചാക്ക് കെട്ട് സീറ്റിനടിയിൽ സൂക്ഷിച്ചു.

ജയിൽ ശിക്ഷാകാലത്ത് ചെസ്സ് കളിയിൽ പ്രാവീണ്യം നേടിയ സ്റ്റീഫൻ പിന്നീട് സംസ്ഥാന തലത്തിൽ ചില ടൂർണമെന്റുകളൊക്കെ ജയിച്ചിട്ടുണ്ട്. ശിക്ഷാനന്തരം, ഇപ്പോൾ കണ്ണൂർ ജില്ലയിൽ പേരാവൂരിനടുത്ത് കോളയാട് എന്ന സ്ഥലത്ത്, കുറ്റകൃത്യങ്ങളിൽ നിന്നെല്ലാം അകന്ന് അയാൾ ഒരു ഓട്ടോ തൊഴിലാളിയായി കുടുംബസമേതം ജീവിക്കുന്നു.

 2,452 total views,  4 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
Entertainment9 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment30 mins ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment37 mins ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment48 mins ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment1 hour ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment2 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment2 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment3 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science14 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment14 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment15 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured21 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »