Basheer Pengattiri

വ്യാഴത്തിന്റെ ഉപ​ഗ്രഹമാണ് യൂറോപ്പ. അതിന്റ തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കടിയിൽ വലിയൊരു സമുദ്രം തന്നെ ഉണ്ടെന്നാണ് നിലവിലുള്ള നിഗമനം. യൂറോപ്പയിൽ സമുദ്രമുണ്ട് എന്ന നിഗമനത്തിലെത്തിയപ്പോൾ മുതൽ നാസയുടെയും ബഹിരാകാശ ഗവേഷകരുടെയും ഒരു സ്വപ്നമാണ് അവിടേക്ക് ഒരു ദൗത്യം. യൂറോപ്പ ക്ലിപ്പർ എന്നു പേരിട്ട ആ ദൗത്യം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. 2024 ഒക്ടോബറിലാവും ഇതിന്റെ വിക്ഷേപണം. 2030ലാവും ക്ലിപ്പർ വ്യാഴത്തിലെത്തുക. ഈ യാത്രയിൽ അത് 1.8 ബില്യൺ മൈൽ സഞ്ചരിക്കും.

europa satellite jupiter
europa satellite jupiter

യൂറോപ്പയിൽ ഇറങ്ങി പരീക്ഷണം നടത്തുന്ന ഒരു ദൗത്യമല്ല യൂറോപ്പ ക്ലിപ്പർ. വ്യാഴത്തിനു ചുറ്റുമാണ് ക്ലിപ്പർ സഞ്ചരിക്കുക. അതിനിടയിൽ യൂറോപ്പയുടെ അടുത്തുകൂടി 50 തവണയോളം പേടകം കടന്നുപോവും. ചിലപ്പോഴൊക്കെ യൂറോപ്പയുടെ തൊട്ടടുത്ത്, അതായത് വെറും 25കിലോമീറ്റർ അകലെക്കൂടിപ്പോലും കടന്നുപോവുന്ന വിധത്തിലാണ് സജ്ജീകരണം. യൂറോപ്പയ്ക്കടിയിൽ ജീവന് അനുകൂലമായ സാഹചര്യമുണ്ടോ എന്ന പരിശോധനയാവും മുഖ്യം. ഗ്രഹാന്തരയാത്രയ്ക്കായി നാസ നിർമിക്കുന്ന ഏറ്റവും വലിയ ബഹിരാകാശപേടകം കൂടിയാവും ഇത്. അത്യാധുനിക ക്യാമറകളും സ്പെക്ട്രോമീറ്ററുകളും ഒക്കെയുണ്ടാവും യൂറോപ്പ ക്ലിപ്പറിൽ.

യൂറോപ്പയിലേക്കു പോകുന്ന ഈ പേടകത്തിൽ നമ്മുടെ പേരുകൾകൂടി കൊണ്ടുപോകാനുള്ള സംവിധാനമുണ്ട്. ലോകത്തുള്ള ആർക്കും തങ്ങളുടെ പേര് യൂറോപ്പ ക്ലിപ്പറിന്റെ ഭാഗമാക്കാം. യൂറോപ്പ ക്ലിപ്പർ മിഷനു വേണ്ടി ഒരു കവിതതന്നെ തയ്യാറാക്കിയിട്ടുണ്ട്. യു എസ് കവി ആയ Ada Limn എഴുതിയ ഒരു കവിത. In Praise of Mystery: A Poem for Europa എന്നതാണ് കവിതയുടെ പേര്. ജലം ഭൂമിയെയും യൂറോപ്പയെയും പരരം ബന്ധിപ്പിക്കുന്നു എന്ന തീമിലാണ് കവിത. ഈ സന്ദേശത്തിലാവും നമ്മൾ പേരുകൊണ്ട് ഒപ്പുവയ്ക്കുക. നിങ്ങളുടെ പേര് ചേർക്കാൻ താഴെയുള്ള ലിംങ്ക് തുറന്ന് നിർദേശങ്ങൾക്കനുസരിച്ച് പൂരിപ്പിച്ചാൽ മതിയാകും.  > https://europa.nasa.gov/message-in-a-bottle/sign-on/

Leave a Reply
You May Also Like

വരാനിരിക്കുന്നത് സൂപ്പര് കണ്ടക്ടറുകളുടെ നാളുകൾ

വരാനിരിക്കുന്നത് സൂപ്പര് കണ്ടക്ടറുകളുടെ നാളുകൾ Sabu Jose ഇന്ന് ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഊര്ജത്തിന്റെ നഷ്ടത്തില് പകുതിയും…

ഭൂമിയില്‍ ആദ്യമുണ്ടായത് സ്‌പോഞ്ച്

ഭൂമിയില്‍ ആദ്യമായി ഉണ്ടായത് ഓക്‌സിജനാണെന്ന് ആരുമിനി പടിക്കേണ്ട. കാരണം ഭൂമിയില്‍ ആദ്യമുണ്ടായത് ഓക്‌സിജനല്ലത്രെ. ഭൂമിയില്‍ ആദ്യമുണ്ടായ വസ്തു സ്‌പോഞ്ചാണ്. സ്‌പോഞ്ചില്‍ നിന്നാണ് ഓക്‌സിജനുണ്ടായത്. ജൈവവൈവിധ്യത്തിന് കാരണം ഓക്‌സിജനാണെന്ന ശാസ്ത്രനിഗമനം തെറ്റാണെന്ന് പറയുന്നത് ഇംഗ്‌ളണ്ടിലെ എക്‌സീറ്റര്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്.

ലോകത്തെ മാറ്റിമറിച്ച ഇന്ത്യന്‍ കണ്ടുപിടിത്തങ്ങൾ

ലോകത്തെ മാറ്റിമറിച്ച ഇന്ത്യന്‍ കണ്ടുപിടിത്തങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി ശാസ്ത്ര ലോകത്ത് വലിയ പാരമ്പര്യമുള്ള…

ബഹിരാകാശ യാത്രികര്‍ ധരിക്കുന്ന വസ്ത്രത്തെ അടുത്തറിയാം – വീഡിയോ

റഷ്യന്‍ ബഹിരാകാശ വാഹനം സോയൂസിലെ യാത്രികനാണ് ഈ വസ്ത്രം ധരിക്കുന്ന കാഴ്ച നമ്മെ കാണിക്കുന്നത്. ശാസ്ത്ര കുതുകികള്‍ എന്ന നിലയ്ക്ക് നമ്മള്‍ ഓരോരുത്തര്‍ക്കും വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ.