fbpx
Connect with us

Entertainment

ഈഴവർ മുതൽ താഴേയ്ക്കുള്ളവർ തിരുവിതാംകൂറിൽ എങ്ങനെ ജീവിച്ചു എന്നറിയാൻ പത്തൊൻപതാം നൂറ്റാണ്ട് കാണേണ്ടതാണ്

Published

on

പത്തൊൻപതാം നൂറ്റാണ്ട്: തമസ്കരിക്കപ്പെട്ട ചരിത്രത്തിൻ്റെ ചലച്ചിത്രഭാഷ്യം.

ഇ.വി.പ്രകാശ്

കേരള ചരിത്രത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന് സവിശേഷപ്രാധാന്യമുണ്ട്.കൃസ്ത്യൻ മിഷണറിമാരുടെ ആഗമനവും ചാന്നാർ ലഹളയും ശ്രീനാരായണ ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയും സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി അയ്യൻകാളിയുടെ വില്ലുവണ്ടി യാത്രയുമൊക്കെ അരങ്ങേറിയത് 19-ാം നൂറ്റാണ്ടിൻ്റെ മാർദ്ദവമില്ലാത്ത മണ്ണിലാണ്. ആ മണ്ണുഴുതുമറിച്ചാണ് നവോത്ഥാന പ്രസ്ഥാനം ആധുനിക കേരളം സൃഷ്ടിച്ചെടുത്തത്. കേരള നവോത്ഥാന ചരിത്രത്തിൽ ഏറെയൊന്നും കേൾവിപ്പെട്ടിട്ടില്ലാത്ത ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന സാമൂഹ്യ പരിഷ്കർത്താവിനെ തികഞ്ഞ ആർജ്ജവത്തോടെ അഭ്രപാളികളിലെത്തിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ.

കേരള നവോത്ഥാന പ്രസ്ഥാനം സംഘടിത സ്വഭാവത്തിൽ രൂപപ്പെട്ടതും ശക്തിപ്പെട്ടു വന്നതും ഈഴവ ജനവിഭാഗങ്ങൾക്കിടയിൽ നിന്നാണ്. ഈഴവർ ജാതി ശ്രേണിയിലെ മധ്യഭാഗത്ത് ആയതു കൊണ്ടു തന്നെ നവോത്ഥാന മുന്നേറ്റത്തിൻ്റെ അലയൊലികൾ താഴേയ്ക്കും മുകളിലേയ്ക്കും എത്തിച്ചേർന്നു.
വ്യാപാരവും വൈദ്യവൃത്തിയും ചെയ്ത് സമ്പന്നരായി മാറിയ ഈഴവർക്കിടയിലെ ചെറിയൊരു വിഭാഗത്തിന് സാമൂഹ്യ പദവി ലഭിക്കാതെ വന്നപ്പോഴാണ്, സംഘടിത സമരത്തിലൂടെ അത് നേടിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്.

Advertisement

സമ്പത്തും വിദ്യാഭ്യാസവും നേടിയ ചെറിയൊരു വിഭാഗം ഉദയം ചെയ്തെങ്കിലും ജന്മിത്വ-ജാതി വ്യവസ്ഥ സാമൂഹികാംഗീകാരത്തിന് തടസ്സമായി.ആ വൈരുദ്ധ്യത്തിൽ നിന്നാണ് സാമൂഹിക കലാപം ഉടലെടുക്കുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം പരിശോധിച്ചാൽ മേൽപ്പറഞ്ഞ അഭിപ്രായം ശരിയാണെന്ന് കാണാം. ഏക്കറ് കണക്കിന് നെൽവയലുകളും തെങ്ങിൻ തോപ്പുകളും സ്വന്തമായുണ്ടായിരുന്ന കല്ലിശ്ശേരി തറവാട്ടിലാണ് വേലായുധപ്പണിക്കർ വളർന്നത്. സ്വന്തം പായ്ക്കപ്പലുകളിൽ വിദേശ രാജ്യങ്ങളിലേയ്ക്ക് ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവിളകൾ കയറ്റുമതി ചെയ്യാൻ മാത്രം ശക്തരായ വ്യാപാരികളായിരുന്നു കല്ലിശ്ശേരി കുടുംബം.

സമ്പത്തുണ്ട്, സാമൂഹ്യ പദവി ഇല്ല എന്നത് അഭിമാനപ്രശ്നമായി മാറുന്നിടത്താണ് തുല്യത എന്ന ജനാധിപത്യ ബോധം ഉദിക്കുന്നത്. കേരള നവോത്ഥാന പ്രസ്ഥാനത്തിലെ അഗ്രഗാമികളിലൊരാളായ അയ്യൻകാളിയുടെ അഛന് എട്ടേക്കർ ഭൂമിയുണ്ടായിരുന്നു എന്നതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്.ഇംഗ്ലീഷ് വിദ്യാഭ്യാസവും മിഷണറിമാരുടെ കടന്നുവരവും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആശയങ്ങൾ ഉത്പതിഷ്ണുക്കളായ മലയാളികൾക്കിടയിൽ വേരുറയ്ക്കുന്നതിന് ഇടവരുത്തിയിട്ടുണ്ടാവണം.അധ:സ്ഥിത വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്ക് മാറുമറയ്ക്കുവാനും സ്വർണ്ണമൂക്കുത്തി ധരിക്കുവാനും അച്ചിപ്പുടവ ഉടുക്കുവാനുമുള്ള അവകാശത്തിനു വേണ്ടി പൊരുതി മരിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർക്കുള്ള ഉചിതമായ ആദരമാണ് പത്തൊൻപതാം നൂറ്റാണ്ട്. മൺമറഞ്ഞു പോയ മഹാന്മാരെ ആദരിച്ചുകൊണ്ട് അവരുടെ മൂല്യങ്ങൾ സ്വാംശീകരിക്കുകയെന്നത് ഏതൊരു സമൂഹത്തിൻ്റെയും മുന്നോട്ടുള്ള പ്രയാണത്തിൽ അത്യന്താപേക്ഷിതമാണ്.

തൻ്റെ കരുത്തുറ്റ നിലപാടുകൾ കൊണ്ട് മലയാള ചലച്ചിത്ര മേഖലയിലെ പലർക്കും അനഭിമതനായ സംവിധായകനാണ് വിനയൻ. പാർശ്വവത്ക്കരിക്കപ്പെട്ട കലാകാരന്മാർക്കു വേണ്ടിയും സിനിമയിൽ കായികാദ്ധ്വാനം ചെയ്യുന്ന തൊഴിലാളികൾക്കുവേണ്ടിയും ശക്തമായി ശബ്ദിച്ചു എന്നതാണ് വിനയന് മുന്നിൽ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകൾ രൂപപ്പെടാൻ കാരണമായത്. എന്നാൽ, വിലക്കുകളെ തൃണവത്ഗണിച്ചു കൊണ്ട് ചെറിയ സിനിമകളിലൂടെ അദ്ദേഹം തൻ്റെ സാന്നിധ്യം അറിയിച്ചു പോന്നു.

ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ കഥ വിനയൻ എന്ന ഫയർബ്രാൻ്റിൻ്റെ കണ്ണിലൂടെ ലോകം കാണണമെന്നത് കാലം കാത്തു വെച്ച കാവ്യനീതിയാകും.സമീപകാലത്ത് മലയാളത്തിലിറങ്ങിയ പല ചരിത്ര സിനിമകളുമായി താരതമ്യപ്പെടുത്തിയാൽ പത്തൊമ്പതാം നൂറ്റാണ്ട് ബഹുദൂരം മുന്നിലാണ്.സിജു വിൽസൺ എന്ന നടന് തൻ്റെ കഴിവു തെളിയിക്കാനുള്ള സുവർണാവസരമാണ് വിനയൻ ഒരുക്കിയത്.സിജു വിൽസൺ എന്ന താരമൂല്യമില്ലാത്ത നടനെ ആറാട്ടുപുഴ വേലായുധപ്പണിക്കരായി അവതരിപ്പിയ്ക്കുവാൻ വിനയൻ കാണിച്ച ആർജ്ജവത്തോടൊപ്പം അടിയുറച്ചു നിന്ന ഗോകുലം ഗോപാലൻ എന്ന നിർമ്മാതാവിൻ്റെ ധൈര്യവും എടുത്ത് പറയേണ്ടതാണ്. സിജു വിൽസൺ എല്ലാ അർത്ഥത്തിലും വേലായുധപ്പണിക്കരെ അവിസ്മരണീയമാക്കി.ഷാജികുമാറിൻ്റെ ക്യാമറയുടെ സൗന്ദര്യം ഓരോ ഫ്രെയിമിലും കാണാനുണ്ട്. ക്ലൈമാക്സിലെ സംഘട്ടന രംഗത്തിലെ ക്യാമറയുടെ ഇന്ദ്രജാലം അതിഗംഭീരമാണ്. ചരിത്ര സിനിമകളിലെ അതിഭാവുകത്വത്തെ അകറ്റി നിർത്തിയൊരുക്കിയ ആർട്ട് വർക്കും കോസ്റ്റ്യൂമും സിനിമയുടെ മാറ്റുകൂട്ടുന്നുണ്ട്.അത്ര ഭദ്രമല്ലാത്ത തിരക്കഥ,ചിലപ്പോഴെങ്കിലും സിനിമയുടെ രസം കെടുത്തുന്നുണ്ട്. അവിടെയും ബി.ജി.എം ഉൾപ്പടെയുള്ള ടെക്നിക്കൽ വിഭാഗത്തിൻ്റെ മികവുകൊണ്ടാണ് തിരക്കഥയുടെ പോരായ്മകളെ സിനിമ മറികടക്കുന്നത്.

വിവേകാനന്ദ സ്വാമികൾ ഭ്രാന്താലയം എന്നു വിളിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൻ്റെ ഒരേടാണ് വിനയൻ ചലച്ചിത്രമാക്കിയത്. സംഘ പരിവാർ പ്രസ്ഥാനങ്ങൾ ‘വിശാലഹിന്ദു’ എന്ന രാഷ്ട്രീയസംജ്ഞയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈഴവർ മുതൽ താഴേയ്ക്കുള്ളവരുടെ പൂർവ്വികർ, ഹിന്ദുമത നിയമപ്രകാരം ഭരണം നടന്നിരുന്ന തിരുവിതാംകൂറിൽ എങ്ങനെ ജീവിച്ചു എന്നത് മനസ്സിലാക്കുവാൻ പത്തൊൻപതാം നൂറ്റാണ്ട് കാണേണ്ടതാണ്.

Advertisement

 416 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment52 mins ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment1 hour ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge4 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment5 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment5 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment6 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment6 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment7 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment7 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment7 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured7 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment8 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment20 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment22 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »