ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ വിൻഡോ സീറ്റ് നേടാൻ നമ്മളിൽ മിക്കവരും ശ്രമിച്ചിട്ടുണ്ട്. എന്നാൽ വിമാനത്തിന്റെ ജാലകങ്ങൾ ചെറുതും വൃത്താകൃതിയിലുള്ളതും എന്തുകൊണ്ടാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

Sreekala Prasad

ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് വിമാന സാങ്കേതികവിദ്യയിൽ വലിയ കുതിച്ചുചാട്ടം നടത്തി. അതായത് വിമാനങ്ങൾക്ക് കൂടുതൽ യാത്രക്കാരെ വഹിക്കാനും വേഗത്തിൽ പോകാനും കഴിയുന്ന തരത്തിൽ സുരക്ഷ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ വിമാനങ്ങളുടെ രൂപമാറ്റം നടത്തി.

1950 കൾ വരെ വിമാനത്തിലെ ജാലകങ്ങൾ ചതുരാകൃതിയിലായിരുന്നു. വാണിജ്യ വിമാനയാത്ര ആരംഭിച്ചപ്പോൾ, എയർലൈൻ കമ്പനികൾ വിമാന ഇന്ധനം ലാഭിക്കാൻ ഉയർന്ന ഉയരങ്ങളിൽ പറക്കാൻ തുടങ്ങി. ( 35000 – 38000 അടി ഉയരത്തിൽ ആണ് ഇപ്പൊൾ സാധാരണ യാത്രാ വിമാനങ്ങൾ പറക്കുന്നത്). നമ്മൾ മുകളിലേക്ക് പോകുന്തോറും അന്തരീക്ഷമർദ്ദം കുറയുന്നു. ഇതിനർത്ഥം എയർക്രാഫ്റ്റ് ക്യാബിനുള്ളിലെ വായു മർദ്ദം പുറത്തെ വായു മർദ്ദത്തേക്കാൾ കൂടുതലാണ് എന്നാണ്. അപ്പൊൾ ആന്തരിക മർദ്ദത്തെ പിന്തുണയ്ക്കുന്നതിന് ക്യാബിൻ ഒരു സിലിണ്ടർ ആകൃതിയിലേക്ക് മാറ്റി. 1950 -കളിലാണ് ഡി ഹാവിലാൻഡ് കോമറ്റ് ഫാഷനിലേക്ക് വന്നത്. സമ്മർദ്ദമുള്ള ക്യാബിൻ ഉപയോഗിച്ച്, മറ്റ് വിമാനങ്ങളെക്കാൾ ഉയരത്തിലും വേഗത്തിലും പോകാൻ ഇതിന് കഴിഞ്ഞു. ആ കാലഘട്ടത്തിൽ വിമാനത്തിന് ചതുരാകൃതിയിലുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു, 1953 ൽ മൂന്ന് വിമാനങ്ങൾക്ക് വായുവിൽ വച്ച് അപകടം സംഭവിച്ചു., 43 പേർ മരിച്ചു. തകരാറുകൾക്ക് കാരണം ജനാലകളുടെ ആകൃതി ആണെന്ന് കണ്ടെത്തി. ഡിസൈൻ ന്യൂനത പെട്ടെന്ന് കണ്ടെത്തി പരിഹരിച്ചു.

ചതുരാകൃതിയിലുള്ള ജാലകങ്ങൾ വിമാനങ്ങൾക്ക് അപകടകരമായിരുന്നു, കാരണം ക്യാബിനകത്തും പുറത്തും ഉള്ള പ്രഷർ വളരെ വ്യത്യസ്തമാണ്. ,ഈ മർദ്ദം മൂലകളിൽ കേന്ദ്രീകരിക്കുന്നു, അവിടെ ചതുര വിൻഡോകളുടെ അരികുകൾ 90 ° ൽ കൂടിച്ചേരുന്നു. കൂടാതെ, ഒരു കോണുള്ള മറ്റേതെങ്കിലും രൂപത്തിനും, ബലം കോണുകളിൽ കേന്ദ്രീകരിക്കും. ഇത് വിൻഡോ വളയുന്നതിന് കാരണമാകുന്നു. വിമാന അപകടത്തിന് വരെ കാരണമാകുന്നു. വളഞ്ഞ അല്ലെങ്കിൽ വൃത്താകൃതിയിലുള്ള ജാലകങ്ങൾ മർദ്ദം തുല്യമായി വിതരണം ചെയ്യുന്നു. ഇത് മർദ്ദത്തിലെ വ്യത്യാസങ്ങളെ അതിജീവിക്കാൻ കഴിയുമെന്ന് കണ്ടെത്തി. അതിനാൽ കോണുകളില്ലാത്തവിധം വിമാനത്തിന്റെ ജനാലകളുടെ ആകൃതി ആവശ്യമായി വന്നു.

വൃത്തം അനുയോജ്യമായ രൂപമാണ്. എന്നാൽ യാത്രക്കാർക്ക് പ്രകൃതിദൃശ്യങ്ങൾ നന്നായി കാണാൻ കഴിയുന്നതിന് വേണ്ടി ഓവൽ ആകൃതിയിലുള്ള വിൻഡോകൾ ഒരു വിമാനത്തിൽ ഉപയോഗിക്കുന്നു. എയർ ഫ്രെയിമിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് വിമാനത്തിലുള്ള ജാലകങ്ങൾ ചെറുതാക്കിയിരിക്കുന്നത്…
വിമാന ജാലകങ്ങൾക്ക് താഴെ ചെറിയ ദ്വാരങ്ങൾ ഉള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ. വായു മർദ്ദത്തിലെ വ്യത്യാസം വിമാനത്തിന്റെ ജാലകത്തിൽ വളരെയധികം മർദ്ദം ചെലുത്തുന്നു എന്ന് മനസ്സിലായല്ലോ. എയർപ്ലെയിൻ വിൻഡോകളിൽ മൂന്ന് വ്യത്യസ്ത പാളികൾ അടങ്ങിയിരിക്കുന്നു. പുറത്തെ പാളി ഈ വായു മർദ്ദ വ്യത്യാസം കൈകാര്യം ചെയ്യുന്നു. “ബ്ലീഡ് ഹോൾ” എന്നറിയപ്പെടുന്ന നടുക്ക് പാളിയിലെ ചെറിയ ദ്വാരങ്ങൾക്ക് . വായു മർദ്ദം സന്തുലിതമാക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. മധ്യഭാഗവും പുറം പാളികളും തമ്മിൽ ഒരു ചെറിയ വിടവ് ഉണ്ട്. ബ്ലീഡ് ഹോൾ” വായു വിടവിൽ നിന്ന് ഈർപ്പം പുറപ്പെടുവിക്കുന്നു. ഇത് വിൻഡോ ഫോഗിംഗ് അല്ലെങ്കിൽ മഞ്ഞ് വീഴുന്നത് തടയുന്നു.

You May Also Like

അത്ര സോഫ്റ്റ് ആണോ സോഫ്റ്റ് ലാൻഡിങ് ?

എഴുതിയത് : Anoop Nair കടപ്പാട് : നമ്മുടെ പ്രപഞ്ചം അത്ര സോഫ്റ്റ് ആണോ സോഫ്റ്റ്…

എങ്ങനെയാണ് തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനം ആയത് ? സംസ്ഥാനങ്ങളുടെ മധ്യഭാഗത്ത് തലസ്ഥാനം വരുന്നതാണോ അനുയോജ്യം ?

അറിവ് തേടുന്ന പാവം പ്രവാസി എങ്ങനെയാണ് തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനം ആയത് ? ഇന്ത്യയിൽ എല്ലാ…

മിത്രിഡേറ്റ്സ് എന്ന പേര്‍ഷ്യന്‍ ഭടനെ വിധേയനാക്കിയ സ്കാഫിസം എന്ന അതിക്രൂരമായ വധശിക്ഷ എന്താണ് ?

എന്താണ് സ്കാഫിസം ? അറിവ് തേടുന്ന പാവം പ്രവാസി ക്രൂരമായ ഒരു വധശിക്ഷാരീതിയായിരുന്നു സ്കാഫിസം. സ്കാഫിസത്തെക്കാള്‍…

കാട്ടിലെ ഏറ്റവും ശക്തിയുള്ള മൃഗമേതാണ്? സിംഹമോ അതോ കടുവയോ?

കാട്ടിലെ ഏറ്റവും ശക്തിയുള്ള മൃഗമേതാണ്? സിംഹമോ അതോ കടുവയോ? സിംഹവും കടുവയും നേരിൽ പരസ്പരം കണ്ടുമുട്ടുന്ന…