ഗൾഫിലേക്ക് പെട്ടിയും കെട്ടി വിമാനം കയറുന്ന എല്ലാവരും നിർബന്ധമായും കാണേണ്ട വീഡിയോ ആണ് ചുവടെ കൊടുക്കുന്നത്. ദുബൈ സർക്കാറിന്റെ കീഴിൽ ഉള്ള ഹിറ്റ് 96.7 എഫ്.എം. റേഡിയോയിലെ ജോക്കിയായ ഫസ്ലുവാണ് നമുക്ക് ഈ അടിയന്തിര പ്രാധാന്യമുള്ള വിവരം തരുന്നത്.
ബിരിയാണിയിൽ ഇടുന്ന കസ്ക്കസ് നമ്മുടെ ലഗേജില്‍ കരുതിയാല്‍ കഞ്ചാവ് കടത്തിനുള്ള ശിക്ഷയാണത്രെ നമ്മെ ദുബായില്‍ കാത്തിരിക്കുന്നത്. കഫ് സിറപ്പ്,നടുവേദനക്കുള്ള ലിറിക്ക ടാബ്ലറ്റ്, ട്രമഡോൾ ഗുളിക മുതലായവ ബാഗിൽ വെച്ചു വിമാന യാത്ര നടത്തിയാലും വലിയ വില നൽകേണ്ടി വരും.