inspiring story
നടിയും മോഡലുമായ കനി കുസൃതിയ്ക്ക് തന്റെ 18ാം ജന്മദിനത്തിന് അച്ഛന് മൈത്രേയൻ നൽകിയ കത്ത് നിങ്ങൾ വായിച്ചിരിക്കണം
തന്റെ 18ാം ജന്മദിനത്തിന് അച്ഛന് നല്കിയ കത്ത് നടിയും മോഡലുമായ കനി കുസൃതി കുറച്ചു നാളുകൾക്കു മുൻപ് പങ്കുവെയ്ക്കുകയുണ്ടായി.
263 total views

ഈ അച്ഛന്റെ വാക്കുകൾ കേൾക്കാതെ പോകല്ലേ…
തന്റെ 18ാം ജന്മദിനത്തിന് അച്ഛന് നല്കിയ കത്ത് നടിയും മോഡലുമായ കനി കുസൃതി കുറച്ചു നാളുകൾക്കു മുൻപ് പങ്കുവെയ്ക്കുകയുണ്ടായി. സാമൂഹ്യ പ്രവര്‍ത്തകരായ മൈത്രേയന്റെയും, ഡോ. ജയശ്രീയുടെയും മകളാണ് കനികുസൃതി. മകള്‍ക്ക് 18 വയസ് തികയുമ്പോള്‍ ഈ അച്ഛന് അവളോട് പറയുന്ന ഓരോ വാക്കുകളും ശ്രദ്ധേയമാണ്
കത്തിലെ പ്രസക്ത ഭാഗങ്ങള്‍,
എന്റെ പ്രിയമുള്ള മകള്‍ കനിക്ക്,ഇന്ന് നിനക്ക് 18 വയസ്സ് തികയുകയാണ്. ഇന്ത്യന്‍ ഭരണഘടനാപരമായി സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ അവകാശമുള്ള ഒരു വ്യക്തിയായി നീ മാറിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ നിന്റെ അവകാശങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും ഒപ്പം നിന്നെ വളര്‍ത്താന്‍ ഒരു പ്രധാന പങ്കുവഹിച്ച വ്യക്തി എന്ന നിലയില്‍ നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളായി ഞാന്‍ നല്‍കുകയാണ്.വ്യത്യസ്തങ്ങളായ ജാതിമത വിശ്വാസങ്ങളുടെയും, വര്‍ഗ്ഗ,വംശ, രാഷ്ട്രീയ വേര്‍തിരുവുകളുടെയും,പുരുഷ മേധാവിത്വ മൂല്യങ്ങളുടെയും സമ്മിശ്ര സംസ്കാര സമൂഹത്തില്‍ വേണം നീ ഇനി മുതല്‍ ഒരു സ്വതന്ത്ര്യ വ്യക്തിയായി ജീവിക്കാന്‍. ഇവിടെ കാലുറപ്പിക്കാന്‍ എളുപ്പമല്ല. അതില്‍ ഏത് ശരി, ഏത് തെറ്റ് എന്ന് സംശമുണര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ ഒന്ന് മറിച്ചു നോക്കാനാണ് ഈ കുറിപ്പ് നിനക്ക് ഞാന്‍ നല്‍കുന്നത്.
വീട് വിട്ട് പോകാനും മാറി താമസിക്കാനുമുള്ള നിന്റെ അവകാശത്തിനു പിന്തുണ പ്രഖ്യാപിക്കുന്നു. ഇഷ്ടപെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും, സങ്കര വര്‍ഗമായാലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിനക്കുള്ള അവകാശത്തിനും പിന്തുണ നല്കുന്നു.ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം, ഒരു പുരുഷന്റെ സംരക്ഷണം മാത്രമായി പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടപ്പിന് വിരുദ്ധമായി, നിനക്കത് സ്വതന്ത്രമായി ചെയ്യാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു. നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗര്‍ഭം ധരിക്കുവാന്‍ ഇടവരികയാണെങ്കില്‍ അത് വേണ്ട എന്ന് വയ്ക്കാന്‍ നിനക്ക് അവകാശമുണ്ട്. തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ടെന്നു വയ്ക്കാനുള്ള അവകാശത്തിനു പിന്തുണ നല്കുന്നു.
ഒരേ സമയം ഒന്നിലധികം പേരോട് പ്രണയം തോന്നാം അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കി അതിനും പിന്തുണ നല്കുന്നു. ആരോടും പ്രേമം തോന്നുന്നില്ല അതിനാല്‍ ഒറ്റയ്ക്ക് കഴിയാനാണ് തീരുമാനം എങ്കില്‍ അതിനും പിന്തുണ നല്കുന്നു. മദ്യംകഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്. നിനക്ക് ഇഷ്ടമുള്ള പ്രവര്‍ത്തി ചെയ്തു ജീവിക്കാന്‍ പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.ബലാത്സംഗത്തിന് വിധേയയായാല്‍ അതിനെ അക്രമം എന്ന് കണ്ട്, ഉളവാക്കിയ സ്തോഭത്തെ മറികടക്കാനുള്ള ആര്‍ജ്ജവം നേടിയെടുക്കണം. മറ്റുള്ളവര്‍ക്ക് അസ്വസ്ഥതകളും ഹാനിയും ഉണ്ടാക്കുന്നതിനാല്‍ പുകവലി ശീലമാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. മദ്യം വേണമെന്നുണ്ടെങ്കില്‍ അത് മിതമായി ഉപയോഗിക്കുവാന്‍ ശീലിക്കുക. പക്ഷെ കുറ്റവാളിയെ പോലെ രഹസ്യമായി ചെയ്യരുത്.
264 total views, 1 views today