Everything Everywhere All at Once
2022/English
95-മത്തെ അക്കാഡമി അവാർഡിന് ഏഴു ഓസ്കാർ അടിച്ച ചിത്രം, best picture, director, actress, supporting actor, supporting actress, best original screenplay, best editing. അങ്ങനെ ഓസ്കാർ വേദിയെ കൈയടക്കിയ വിസ്മയ ചിത്രം കാണാത്തവർക്കായി ഒരു വട്ടം കൂടി പരിചയപെടുത്തുന്നു.
സിനിമയിലേക്ക് വന്നാൽ ഇത് വേറെ ലീഗ് ആണ്, വേറെ യൂണിവേഴ്സ്. എന്ന് വെച്ചാൽ എന്നാ എന്ന് ചോദിക്കുന്ന കൂട്ടുകാരൻമാർക്ക് മനസ്സിലാക്കി തരാൻ, ഒരു പടത്തിൽ സലിം കുമാറിന്റെ ഒരു ഡയലോഗ് ഇല്ലേ …ശരിക്കും ഉള്ള ഞാനില്ലേ, ഇത് അല്ല.. ശരിക്കും ഉള്ള ഞാൻ എവിടയോ ഒരു കോടീശ്വരന്റെ വീട്ടിൽ കുളിച്ചു നല്ല സുന്ദരക്കുട്ടപ്പനായി കഴിയുവല്ലേ.ഈ ഇരിക്കണ ഞാനെ..അത് ഞാൻ അല്ലെന്നു. ആ…അത് തന്നെ, ശരിക്കുള്ള ഞാൻ വേറെ ഒരു സ്ഥലത്ത് ആണെന്ന്. ആകെ കൺഫ്യൂഷൻ ആയല്ലോ… ആ,..എന്നാ പുറപ്പെട് .
ഒരു ചൈനീസ്-അമേരിക്കൻ കുടുംബത്തിലെ എല്ലാമെല്ലാമായ എവലിനിലൂടെയാണ് കഥ ആരംഭിക്കുന്നത്. തന്റെ ലോണ്ടറി സ്ഥാപനത്തിന്റെ ഓഡിറ്റിങ് നടക്കാൻ പോകുന്ന ആ ദിനം,എവില്യൻ,ഭര്ത്താവ് വെയ്‌മണ്ട്, മകൾ ജോയ്,അവളുടെ അച്ഛൻ ഗോങ് ഗോങ് ഏവർക്കുമിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സംഘർഷങ്ങൾ, പിരിമുറക്കങ്ങൾ എന്നിവ അതിന്റെ മൂർദ്ധന്യവസ്ഥയിൽ നിൽക്കുന്ന സമയത്തു, സ്ഥാപനത്തിന്റെ ഭാവി ഓർത്തു തലപെരുത്തു ഇരിക്കുന്ന എവില്യന്റെ തലമണ്ടയിലേക്ക് മൾട്ടിയൂണിവേഴ്സ് എന്ന വിചിത്രമായ മറ്റൊരു പ്രപഞ്ചം വാതിൽ തുറക്കുകയാണ്, തുടർന്ന് നടക്കുന്ന രസകരവും വൈകാരികവുമായ സംഭവങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്.
ജാക്കി ചാൻ പ്രധാന റോളിൽ വരേണ്ടിയിരുന്ന ഈ ചിത്രം മാറ്റങ്ങൾക്കെല്ലാം ഒടുവിൽ Michelle Yeoh ലേക്ക് എത്തിചേരുകയായിരുന്നു,അങ്ങനെയൊരു ചരിത്രമുള്ള ഈ പടം എല്ലാർക്കും കത്തുന്ന ഒരു കഥയല്ല പറയുന്നത് ,..മനസ്സിലാകാത്തവർക്ക് രണ്ടേകാൽ മണിക്കൂർ ഉള്ള തലവേദന or ഉറക്കഗുളിക ,ഇതിനൊരു അവസാനം ഇല്ലേ എന്നുള്ള അവസ്ഥ.,മനസ്സിലായവർക്കൊ,.an another world with full of fun and wonders അതാണ് അക്ഷരാർഥത്തിൽ ഈ പടം.
സിനിമ നൽകുന്ന കഥാപരമായ ഔട്ട്‌പുട് അപേക്ഷികമാണെങ്കിലും കണ്ടവരെല്ലാം ഒരേ മനസ്സോടെ അംഗീകരിക്കുന്ന കാര്യം ഇതിലെ മേക്കിങ് ആയിരിക്കും,അന്യായ മേക്കിങ് ആണ് പടത്തിൽ ഉടനീളം. എവിലിന്റെ മാറി മാറി വരുന്ന ലോകം അങ്ങോട്ട് ഉള്ള ജംപിങ്, അവിടെയെല്ലാം ചറപറാന്ന് കയറി വരുന്ന ആക്ഷൻ സീക്വൻസ് , vfx മിക്സിങ്, ബിജിഎം എല്ലാം കൂടി ഒരു ജഗ പോകയാണ്. എഡിറ്റർ പൂണ്ട് വിളയാടുന്ന കാഴ്ച, ബാക്കി ടെക്‌നിഷ്യന്മാരൊക്കെ രാവിലെ വന്നു പണി കഴിഞ്ഞു വൈകിട്ട് പഞ്ച് ഔട്ട് അടിക്കുമ്പോൾ നമ്മുടെ എഡിറ്റർ Paul Rogers ഡബിൾ ഷിഫ്റ്റ് പണി എടുത്തിട്ടുണ്ട് .അജ്ജാതി വർക്ക് 👌👌.. He deserve this oscar..👍
സ്ക്രീൻപ്ലെയിലേക്ക് നോക്കിയാൽ ഒരുപാട് മൾട്ടി ലയർ ഒളിപ്പിച്ചിട്ടുള്ള തിരക്കഥയിൽ കൂടുതൽ തവണ കണ്ടാലേ പലതിനും പൂർണ്ണരൂപം കിട്ടു,.(ഇപ്പോൾ ഒരു കൂട്ടര് അങ്ങ് ഉണരും എന്നിട്ട്, ലേലത്തിലെ കടയാടി രാഘവൻ പറയും പോലെ “ഒന്ന് പോടാ നാറി അവന്റെ ഒരു ചക്കോച്ചി, ഇവിടെ ഒരു തവണ കണ്ടു തീർത്തത് പാടുപെട്ടാ അപ്പോഴാ അവന്റെയൊരു …ഇഷ്ടപ്പെടാത്തവരുടെ അഭിപ്രായം മാനിക്കുന്നു ).എന്തായാലും ഓരോ കാഴ്ചയിലും പുതിയ പുതിയ പല കാര്യങ്ങൾ കണ്ടെത്താനും കഴിയുന്ന രീതിയിൽ ഹിഡൻ ഐറ്റംസുകൾ അങ്ങ് അറാടുകയാണ്.(കുറച്ചു ഒക്കെ എനിക്കു യൂട്യൂബിൽ നോക്കേണ്ടി വന്നു മനസ്സിലാക്കാൻ).ഒരുപാട് വിഷയങ്ങൾ സിനിമ ചർച്ച ചെയ്യുന്നുണ്ട്, ടോക്സിക് പേരെന്റിംഗ്, അസ്തിത്വവാദം, നിഹിലിസം ,ഏഷ്യൻ അമേരിക്കൻ വംശജരുടെ ഇടയിലെ വേർതിരിവ് തുടങ്ങി പലതും, ഒപ്പം ഫാന്റസി,സൈ ഫൈ,ബ്ലാക്ക് കോമഡി മാർഷ്യൽ ആർട്സ് തുടങ്ങി പല പല ജെണറിലൂടെയുള്ള കഥപറച്ചിൽ.മൊത്തത്തിൽ മൾട്ടി യൂണിവേഴ്സ് എന്ന കോൺസെപ്റ്റ് ഒരുവിധം എല്ലാർക്കും മനസിലാക്കി തരുന്നതിനൊപ്പം ഫുൾ എന്റർടൈൻമെന്റ് ചെയ്യിപ്പിക്കുന്നുണ്ട് ചിത്രം.
പടം ഇറങ്ങിയ സമയത്തു പല റിവ്യൂ ചെയ്യുന്ന സുഹൃത്തുക്കളും പത്തിൽ പത്തു മാർക്ക് ഒക്കെ കൊടുത്തിരുന്നു ഇതിന് , അന്ന് എനിക്ക് അത്രക്ക് ഒന്നും തോന്നിയില്ല എന്നാൽ ഇപ്പോൾ വന്ന ഓസ്കാർ ഫലം തെളിയിക്കുന്നത് അവരുടെ അനുമാനം ശരിയായിരുന്നു എന്ന് തന്നെയാണ്,ചിലർക്ക് ഒക്കെ ഇഷ്ടമാകാത്തത് ചിലപ്പോൾ പൂർണ്ണമായും കോൺസെപ്റ്റ് മനസ്സിലാകാത്തത് കൊണ്ട് ആവാം..എന്തായാലും ഓസ്കാർ കിട്ടിയ സ്ഥിതിക്ക് ഒന്ന് റീവാച്ച് ചെയ്യണം , കൂടുതൽ മനസ്സിലാക്കാനും , കൂടുതൽ ഡയറക്ടർ ബ്രില്ലൻസ് ഒക്കെ കണ്ടെത്താനുമായി. ജീവിതത്തിന്റെ അർഥം എന്തെന്ന് സംവിധായകർ ഫിലോസഫിക്കലി പറയുമ്പോൾ അതിനെ ബ്ലാക്ക് ഹ്യൂമർ കൊണ്ട് ആവരണം ചെയ്തു, ഭാവനയുടെ അങ്ങേ തലത്തിൽ എത്തിക്കുന്ന ഗംഭീര അനുഭവമാണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. എന്നാലിത് എല്ലാരുടെയും കപ്പിലെ ചായയല്ല .
മലയാളം സബ് ലഭ്യമാണ്.
🔞