ഭാര്യ എലിസബത്ത് ഇപ്പോൾ തനിക്കൊപ്പമില്ലെന്ന് നടൻ ബാല വ്യക്തമാക്കി. എലിസബത്തിനെ ആരുമായും താരതമ്യം ചെയ്യരുതെന്നും ശുദ്ധമായ സ്വഭാവമുള്ള നല്ല വ്യക്തിത്വമാണ് എലിസബത്തിന്റെതെന്നും ബാല പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

“ആരെയും എലിസബത്തിനോട് താരതമ്യം ചെയ്യരുത്. ഒരു അഭിമുഖത്തിലും അവളെ പരാമർശിച്ചിട്ടില്ല. ഒരു വാക്ക് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ. എലിസബത്ത് സ്വർണ്ണമാണ്, ശുദ്ധമായ സ്വഭാവമാണ്. അവളെപ്പോലെ സ്വഭാവമുള്ള ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ എന്റെ കൂടെയില്ല. ഞാൻ അവളുടെ കൂടെയില്ല. എല്ലാം എന്റെ വിധിയാണ്. പ്രണയം ഒരു പൂമ്പാറ്റയെപ്പോലെയാണ്. പറന്നു പോകും, ​​പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാലും അവളെ കുറ്റം പറയില്ല. ഞാൻ കഷ്ടപ്പെടുമ്പോൾ എന്റെ കൂടെ നിന്നു. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നു. എലിസബത്തിന് നല്ലതുമാത്രമേ സംഭവിക്കൂ . ” – ബാല പറഞ്ഞു.

സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഇരുവർക്കും ഇടയിൽ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നും ആരാധകർ ചോദിക്കുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴും എല്ലാത്തിനും എലിസബത്ത് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് കുറച്ച് മാസങ്ങളായി എലിസബത്തിനെ ബാലയ്‌ക്കൊപ്പം കാണാതിരുന്നത് ആരാധകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.

ബാലയുടെ കഴിഞ്ഞ പിറന്നാൾ ആഘോഷത്തിനിടെ എലിസബത്തിനെ കണ്ടില്ല. സുഹൃത്തുക്കൾക്കൊപ്പമാണ് ബാല പിറന്നാൾ ആഘോഷിച്ചത്. അതിനിടെ ജോലി ആവശ്യത്തിനായാണ് കേരളം വിട്ടതെന്ന് എലിസബത്ത് പറയുന്നുണ്ടെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എലിസബത്ത് സ്വന്തം യൂട്യൂബ് ചാനലിലൂടെ എല്ലാ വിശദാംശങ്ങളും പങ്കുവെക്കുന്നുമുണ്ട്.

You May Also Like

ആദ്യമായി ഭൂമിയിൽ നിന്നും ബഹിരാകാശത്തു എത്തിയ ജീവി, ലൈക എന്ന നായക്കുട്ടി അല്ല

ആദ്യമായി ഭൂമിയിൽ നിന്നും ബഹിരാകാശത്തു എത്തിയ ജീവി ഏതാണ് ? Vidya Vishwambharan ഈ ചോദ്യം…

ഡാനിഷ് ഓഫീഷ്യൽ ഓസ്കാർ എൻട്രി കൂടിയായ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട പേർഷ്യൻ പടങ്ങളിൽ ഒന്നാണ്

Holy spider 2022/Persian must watch movie സെക്സ് കണ്ടന്റ് ഉണ്ട് Vino ഒരുപക്ഷെ പിശാച്…

എല്ലാ ജുറാസിക് സിനിമകളിലും അഭിനയിച്ചവർ ഒന്നിക്കുന്ന ഈ സിനിമ മറ്റൊരു വിസ്മയം തീർക്കട്ടെ

Jurassic the Experience മഹേഷ്‌ പി. വിശ്വംഭരൻ വർഷം 1993- സിനിമ എന്ന മാസ്മരീക ലോകത്തിൽ…

ഗൗതം വാസുദേവ് മേനോൻ – വിക്രം ചിത്രം ‘ധ്രുവ നച്ചത്തിരം’ ട്രയ്ൽ ബ്ളാസർ വീഡിയോ

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയുന്ന വിക്രം നായകനാകുന്ന ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. ഒക്ടോബർ 24…