Prasannan Cr

പ്രകൃതിയുടെ മടിത്തട്ടിൽ പതുങ്ങിയിരുന്നിരുന്ന ഒരു നാട്.ഒരു യുദ്ധശേഷം അങ്ങോട്ട് ആളുകൾ സർക്കാരിന്റെ അനുവാദത്തോടെ കുടിയേറുന്നു.അവിടെ, അവർ വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും തങ്ങളുടെതായ ഒരു നാടും ജീവിതവും പടുത്തുയർത്തുന്നു അങ്ങനെ ഏറെക്കാലത്തെ കഷ്ടപ്പാടിനൊടുവിൽ അവർ സ്വതന്ത്രവും സന്തോഷകരവുമായ ഒരു ജീവിതം നയിക്കവേ, ഒരു നാൾ അവിടേക്കു റിസോർട്ട് മാഫിയ കടന്നുവരുന്നു. വളരെ വിപുലമായ അവരുടെ പദ്ധതികളിൽ ഗ്രാമീണർ ഒട്ടും തൃപ്തരാവുന്നില്ല. തങ്ങളുടെ കുടിവെള്ളം മലിനമാക്കപ്പെടും, വന്യജീവികളുടെ സ്വൈരവിഹാരം തടസ്സപ്പെടും, സർവ്വോപരി പ്രദേശത്തിന്റെ ശാന്തത നഷ്ടപ്പെടും എന്നെല്ലാം തിരിച്ചറിഞ്ഞ നാട്ടുകാർ പദ്ധതിക്ക് എതിരാവുന്നു. തുടർന്ന് അങ്ങോട്ട് ഗ്രാമീണരെ പലതും പറഞ്ഞ് തങ്ങളുടെ പക്ഷത്താക്കാൻ ശ്രമിക്കുന്ന റിസോർട്ട് മാഫിയയും എന്നാൽ തങ്ങളുടെ നിലനിൽപ്പാണ് വലുത് എന്ന് കരുതി അവരുടെ എല്ലാ വാഗ്ദാനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്ന ഗ്രാമീണരും. ഇത്രയും കേട്ടപ്പോൾ നിങ്ങൾക്ക് എന്തു തോന്നി?

ഇത് കേരളത്തിലെ ഇടുക്കിയെ പറ്റിയോ വയനാടിനെ പറ്റിയോ എഴുതപ്പെട്ട ഒരു തിരക്കഥയാണെന്നോ?എന്നാൽ അല്ല:ഇത് EVIL DOES NOT EXSIST എന്ന ജാപ്പനീസ് ചിത്രമാണ്.ഈ ചിത്രം ഐ.എഫ്.എഫ്.കെ 2023ലെ മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. തിരക്കഥയും സംവിധാനവും റെയ് സുക്കെ ഹമാ ഗുച്ചി. ഇന്ത്യയിലെയും, നമുക്കടുത്തറിയുന്ന പോലെ കേരളത്തിലെയും, ഇത്തരം പ്രശ്നങ്ങളുമായി വളരെയധികം റിലേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഈ ചിത്രം തുടക്കത്തിൽ ഒരു മന്ദതാളത്തിലെങ്കിലും പിന്നീടങ്ങോട്ട് നമ്മുടെ ശ്രദ്ധയെ പൂർണമായും പിടിച്ചെടുക്കുന്നു. പ്രമേയത്തിൽ നമ്മുടെ നാടുമായുള്ള സാദൃശ്യം വളരെ കൗതുകത്തോടെ ഈ സിനിമ കണ്ടിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. ഒരു മികച്ച അവസാനദൃശ്യത്തോടെ സിനിമ അവസാനിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ജാപ്പനീസ്ചിത്രങ്ങളുടെ പതിവ് ശൈലിയിലുള്ള നീളൻ ഷോട്ടുകൾ മാറ്റി നിർത്തിയാൽ തിരക്കഥയിലും നിർമ്മിതിയിലും ചിത്രം നല്ല നിലവാരം പുലർത്തുന്നു. 2023ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ വന്നിട്ടുള്ള മികച്ച ചിത്രങ്ങളിലൊന്നെന്നു ഈ ചിത്രത്തെ നിസ്സംശയം പറയാം. ചിത്രം കണ്ടത് ടാഗോർ തിയേറ്ററിൽ വച്ച്.

You May Also Like

ചാക്കോച്ചന് തന്നെ ഒരു ആക്ഷൻ ഹീറോ റോളിലേക്ക് പാകപ്പെടുത്തിയെടുക്കാൻ ഇത്ര ടൈം വേണ്ടി വന്നത് അതുകൊണ്ടാകാം, കുറിപ്പ്

ഗ്ലാഡ്വിൻ ഷാരുൺ ആക്ഷൻ റോളുകൾ ചെയ്യാൻ പരിമിതികളുള്ള നടനാണ്. അത് ഇങ്ങേർക്കും നല്ല പോലെ അറിയാം…

കുതിരകളെ സ്നേഹിച്ച പോൺ മാലാഖ ജൂലിയ ആൻ

ഒരു അമേരിക്കൻ നീലച്ചിത്ര നടിയും നർത്തകിയുമാണ് ജൂലിയ ആൻ . നിരവധി നീലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവർ…

സിനിമ അവസാനിക്കുമ്പോൾ നായകന്റെ വിജയത്തിൽ പ്രേക്ഷകർ സന്തോഷിക്കുന്നില്ല, പകരം ഒരു ഭീകരത കാഴ്ചക്കാരിൽ തളം കെട്ടിക്കിടക്കും

അഡ്വക്കേറ്റ് മുകുന്ദനുണ്ണി അത്ര നല്ലവനല്ല (സ്പോയിലേഴ്സ് ഉണ്ട്. സിനിമ കാണാത്തവർ ക്ഷമിക്കുമല്ലോ) Amal Das ജീവിതവിജയം…

കണ്ണിലെ തീനാളം, മനസിനു ചിതയൊരുക്കിയോ ? ഇന്ന് സിൽക്ക് സ്മിത വിടപറഞ്ഞ ദിവസം

കണ്ണിലെ തീനാളം, മനസിനു ചിതയൊരുക്കിയോ ? ആർ. ഗോപാലകൃഷ്ണൻ ‘സിൽക്ക് സ്മിത’ ഒരു അഭിനേത്രിയായി അംഗീകരിക്കപ്പെട്ടത്…