ഔദ്യോഗികമായി വേര്‍പിരിയാനൊരുങ്ങി തെന്നിന്ത്യന്‍ നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും. ചെന്നൈയിലെ കോടതിയില്‍ ഇരുവരും വിവാഹ മോചന ഹര്‍ജി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
തമിഴ് സിനിമയിലെ മുൻനിര നടനാണ് ധനുഷ്. തമിഴിന് പുറമെ ബോളിവുഡിലും, ഹോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. 2004-ലാണ് ധനുഷ് തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ രജനികാന്തിൻ്റെ മൂത്ത മകൾ ഐശ്വര്യയെ വിവാഹം ചെയ്തത്. ഐശ്വര്യ രജനികാന്ത് സിനിമാ സംവിധായികയുമാണ്.

ധനുഷ്, ഐശ്വര്യയ്ക്ക് ലിംഗ, യാത്ര എന്നീ രണ്ട് ആൺമക്കളുണ്ട്. ഇവരുടെ കുടുംബജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനിടെയാണ് രണ്ടു പേർക്കും ഇടയിൽ നീരസമുണ്ടായി, 2022-ൽ രണ്ടു പേരും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. അതിന് ശേഷം ഇവരെ ഒന്നിച്ച് നിർത്താനുള്ള പല ശ്രമങ്ങളും ഇവരുടെ ബന്ധു മിത്രാതികളും, രണ്ടു പേർക്കും വേണ്ടപ്പെട്ട ഉറ്റ സുഹൃത്തുക്കളും നടത്തുകയുണ്ടായി. എന്നാൽ ആ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്.8 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വിവാഹമോചന ഹരജി ഫയല്‍ ചെയ്യുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. 2022 ജനുവരിയിലാണ് പരസ്പരം വേര്‍പിരിയുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്‍റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറു മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. തുടര്‍ന്ന് സിനിമാലോകത്ത് ഉയരങ്ങള്‍ കീഴടക്കുന്ന ധനുഷിനെയാണ് പ്രേക്ഷകര്‍ കണ്ടത്. പിന്നണി ഗായിക കൂടിയായ ഐശ്വര്യ ധനുഷും ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്‍റെ സംവിധായിക കൂടിയാണ്.

 

You May Also Like

നിവിന് മുൻപ് 100 ദിവസം ഓടിയ ചിത്രങ്ങൾ കിട്ടിയതിന്റെയും ഇപ്പോൾ കിട്ടാത്തതിന്റെയും കാരണം

Chandramouli Shiva കാലം മാറുന്നത് അനുസരിച്ചു സിനിമയിലും കൊറേ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു.. പഴേ പോലെ 100…

ഒരു സ്ത്രീയുടെ പ്രതികാരം പരിധി വിട്ടാല്‍ നമ്മുടെ സിനിമകളില്‍ അത് മാക്സിമം 22 ഫീമെയില്‍ കോട്ടയം വരെ ചെന്ന് നില്‍ക്കും

റോസ്മേരീസ് ബേബി, ചൈനാടൌന്‍, ദി പിയാനിസ്റ്റ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ വിശ്വപ്രസിധനായ പോളിഷ്-ഫ്രഞ്ച് സംവിധായകന്‍ റോമന്‍ പൊളന്‍സ്കിയുടെ…

നയൻ‌താര വിഘ്നേഷ് ശിവൻ വിവാഹത്തിനു കാരണവർ സ്ഥാനത്തു നിന്നത് തമിഴിന്റെ ഇതിഹാസം രജനികാന്ത്

നയൻ‌താര വിഘ്നേഷ് ശിവൻ വിവാഹത്തിനു കാരണവർ സ്ഥാനത്തു നിന്നത് തമിഴിന്റെ ഇതിഹാസം രജനികാന്ത്. അദ്ദേഹത്തിന്റെ അനുഗ്രഹം…

കാമുകിയെ വിലങ്ങണിയിച്ചു സെക്സ് ചെയ്യുന്നതിനിടെ കാമുകൻ അറ്റാക്ക് വന്ന് മരിക്കുന്നു, കാമുകി പെട്ടു

GERALD’s GAME പോലുള്ള പടങ്ങൾക്ക് ഏത് നാട്ടിലും സ്കോപ്പുണ്ടെന്ന് കരുതുന്നു … Rajesh Leela ജെസിയും…