വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘എക്സിറ്റ്’.
മലയാളത്തിൽ പരീക്ഷണടിസ്ഥാനത്തിൽ ഇറങ്ങുന്ന ചിത്രം ഒറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് പറയുന്നത്. മലയാളത്തിന് പുറമേ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുക. നവാഗതനായ അനീഷ് ജനാർദ്ദനൻ്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഗ്ലിമ്പ്സെ വീഡിയോ പുറത്തിറങ്ങി.

വിശാകിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പസംഗ’ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവാണ് ശ്രീരാം. ഛായാഗ്രഹണം – റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് – നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, സംഗീതം – ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, കലാസംവിധാനം – എം.കോയാസ്, കോസ്റ്റ്യൂം ഡിസൈൻ – ശരണ്യ ജീബു, മേക്കപ്പ് – സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്ടർ – അമൽ ബോണി, ഡി.ഐ – ജോയ്നർ തോമസ്, ആക്ഷൻ – റോബിൻച്ചാ, പി.ആർ.ഒ -പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, ഡിജിറ്റൽ മാർക്കറ്റിങ് – ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻസ് – യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You May Also Like

പച്ചപ്പ് തേടി പച്ച മനുഷ്യരുടെ കഥ, നവംമ്പർ അവസാനം തീയേറ്ററിൽ

പച്ചപ്പ് തേടി, പച്ച മനുഷ്യരുടെ കഥ, .നവംമ്പർ അവസാനം തീയേറ്ററിൽ. പട്ടിണിപാവങ്ങളുടെയും ഭൂരഹിതരുടെയും കഷ്ടപ്പാടുകളും ബുദ്ധിമുട്ടകളും…

നയൻ‌താര വിഘ്നേഷ് ശിവൻ വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തുവന്നു

ആറുവർഷത്തെ പ്രണയത്തിനൊടുവിൽ യുവസംവിധായകൻ വിഘ്നേഷ് ശിവനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും തമ്മിലുള്ള വിവാഹം ജൂൺ…

നടികർ തിലകമല്ല..! ഇനി ‘നടികർ’..! ടോവിനോ തോമസ് ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നടികർ തിലകമല്ല..! ഇനി ‘നടികർ’..! ടോവിനോ തോമസ് ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി മലയാളികളുടെ പ്രിയ…

കരീന എന്ന ഗ്ലാമറസ് സ്റ്റാറിന് വഴങ്ങുന്നതായിരുന്നില്ല നിസ്സഹായയും ഭയചകിതയും ദുർബലയുമായ ഒരു സിംഗിൾ മദറിന്റെ വേഷം

ജാനെ ജാൻ (തുടർന്ന് വായിക്കുമ്പോൾ ചില സ്‌പോയ്‌ലറുകൾ ഉണ്ടെന്ന് ഓർമ്മ വെയ്ക്കുക) Vani Jayate കെയ്‌ഗോ…