‘ഫീല്‍ ദ ജയില്‍’ പദ്ധതി; 500 രൂപ കൊടുത്താല്‍ ഒരു ദിവസം ജയിൽവാസം

അറിവ് തേടുന്ന പാവം പ്രവാസി

ജയിലില്‍ കിടക്കുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ നേരെ വിട്ടോളൂ തെലങ്കാനയിലേക്ക്.. തെലങ്കാന സംസ്ഥാന ത്തെ സംഗറെഡ്ഡി ജയിലിലാണ് പണം മുടക്കി തടവുശിക്ഷ അനുഭവിക്കാന്‍ അവസരമൊ രുക്കിയിരിക്കുന്നത്.കൊളോണിയല്‍ കാലത്ത് സ്ഥാപിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു ആശയം നടപ്പിലാക്കിയത്. ഈ ജയിലില്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്.ഹൈദരാബാദിലെ നൈസാം ഭരണ കാലമായ 1796-ലാണ് ഈ ജയില്‍ നിര്‍മ്മിച്ചത്‌. മൂന്ന് ഏക്കര്‍ ഭൂമിയില്‍ ഒരേക്കറോളം വിസ്താരത്തിലാണ് കെട്ടിടം നിര്‍മിച്ചിരി ക്കുന്നത്. 2012 വരെ ഇവിടെ തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്നു.

സഞ്ചാരികൾക്ക് ഖാദി കൊണ്ടുള്ള ജയില്‍ യൂണിഫോം, സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ് , സോപ്പ്, ബെഡ്ഡ് തുടങ്ങിയവ നല്‍കും. ജയില്‍ മാനുവല്‍ അനുസരിച്ചുള്ള ഭക്ഷണമാകും ലഭിക്കുക. തടവുപുള്ളികള്‍ തടവറ സ്വയം വൃത്തിയാ ക്കണം. എന്നാല്‍ ജയിലില്‍ മരങ്ങള്‍ നടാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ജയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ‘ഫീല്‍ ദ ജെയില്‍’ എന്ന പേരില്‍ 500 രൂപ മുടക്കി 24 മണിക്കൂര്‍ തടവില്‍ കിടക്കാന്‍ അവസരമൊരുക്കി യിട്ടുള്ളത്.

ശരിക്കുമുള്ള ജയിലില്‍ കിടക്കാതെ തന്നെ ജയിലില്‍ പോയ അനുഭവം നല്‍കുക എന്നതാണ് പദ്ദതിയിലൂടെ ലക്ഷ്യമിടുന്നത്. 500 രൂപ നല്‍കിയാല്‍ 24 മണിക്കൂര്‍ സമയം ഇവിടെ ചെലവഴിക്കാനാകും. അത് കൊണ്ട് തന്നെ 220 വര്‍ഷം പഴക്കമുള്ള മേദക്ക് ജയില്‍ ഇപ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് പകരം ടൂറിസ്റ്റ് കുറ്റവാളികളെ താമസിപ്പിക്കുന്ന മ്യൂസിയമാണ്. പ്രതിദിനം നിരവധി ടൂറിസ്റ്റുകള്‍ ഇവിടെ എത്താറുണ്ടെങ്കിലും ‘ജയിലില്‍’ കിടക്കാന്‍ ആരും തയ്യാറായിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

You May Also Like

65 മത്തെ വയസ്സില്‍ ആത്മഹത്യ ചെയ്യാനിറങ്ങി, 88 ല്‍ ബില്ല്യണയര്‍, നമ്മെ ആവേശ ഭരിതരാക്കുന്ന ജീവിതം

അമേരിക്കക്കാരനായ കേണേൽ ഹാർലാൻഡ് സാണ്ടെര്സ് ആണ് കെ.എഫ്.സി ആരംഭിച്ചത് . ഗ്രേറ്റ് ഡിപ്രഷൻ നടന്ന കാലത്ത്…

ഈ ബാർബറിന്റെ പണിയായുധം കത്രികയൊന്നും അല്ല… “ചുമ്മാ തീ “

നമ്മളിൽ പലരും മുടി വെട്ടാനും ഷേവ് ചെയ്യാനും മറ്റും ബാർബർ ഷോപ്പുകളെയാണ് ഉപയോഗിക്കുന്നത്. വീടുകളിൽ ഷേവ്…

തനിക്കൊപ്പം നീന്തുന്ന മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുന്ന ഹംസം, അത്ഭുതകരമായ വീഡിയോ !

തനിക്കൊപ്പം നീന്തുന്ന മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുന്ന ഹംസം, സ്നേഹത്തിന്റെ ഉദാത്ത മാതൃക. ഇത്തരം സംഭവങ്ങൾ നാം…

ഇന്ത്യയിലെ മനോഹരമായ മ്യൂസിയമായ കോയമ്പത്തൂരിലെ ജീ ഡീ കാർ മ്യൂസിയം, വാഹനപ്രേമികൾ തീർച്ചയായും കണ്ടിരിക്കണം

അബുദാബിയിലെ എമിരേറ്റ്സ് നാഷണൽ ഓട്ടോ മ്യൂസിയമാണ് ഏറ്റവും ഇഷ്ടപ്പെട്ട കാർ മ്യൂസിയം. ഇന്ത്യയിൽ ധർമ്മസ്ഥലയിലെയും ഗോവയിലെയും കൂർഗിലെയും കാർ മ്യൂസിയങ്ങൾ മുമ്പ് സന്ദർശിച്ചിട്ടുണ്ട്. എന്നാല് ഇതിൽ വെച്ച് ഏറ്റവും മനോഹരമായ മ്യൂസിയം കോയമ്പത്തൂരിലേത് തന്നെയാണ്.