സിനിമ മേഖലയിലെ ചൂഷണങ്ങൾ : മറ്റൊരു ചിന്ത…!

0
270

നമ്പു

സിനിമ മേഖലയിലെ ചൂഷണങ്ങൾ : മറ്റൊരു ചിന്ത…!

ഒരുപാട് അഭിമാനങ്ങൾക്കും അപ്പുറം സ്ത്രീ ചൂഷണങ്ങൾക്ക് കൂടി പേരുകേട്ട വ്യവസായം കൂടിയാണ് ഇന്ത്യൻ സിനിമ. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും, സിനിമയിൽ പാട്ട് പാടാൻ അവസരം നൽകാമെന്ന് പറഞ്ഞും, ഇതെങ്കിലും മേഖലയിൽ സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞും മോഹിപ്പിച്ചും ഒത്തിരി സ്ത്രീകളെ ശരീരികമായി ഉപയോഗിച്ചു പീഡിപ്പിച്ചിട്ടുണ്ട് എന്നതാണ് സിനിമയെ കുറിച്ച് പണ്ട് തൊട്ടുള്ള കേട്ടറിവ്.

“ഇവിടെ നിലനിൽക്കണമെങ്കിൽ ഇത്തിരി ഇങ്ങനെയൊക്കെ വഴങ്ങികൊടുക്കണം” എന്നൊരു മിഥ്യധാരണ മലയാള സിനിമയിൽ അടക്കം ഉണ്ടെന്ന് തെളിഞ്ഞും മറഞ്ഞും പറയുന്നവരുണ്ട്.പലപ്പോഴായി ചില ഒറ്റപെട്ട പ്രതികരണങ്ങൾ വന്നതൊഴിച്ചാൽ കാര്യമായ നടപടികൾ ഈ വിഷയങ്ങളിൽ കൈക്കൊള്ളാൻ ഇവിടുത്തെ നിയമസംവിധാനങ്ങൾക്ക് ആയിട്ടില്ല. ആരെങ്കിലും ആരോപണം ഉന്നയിക്കും, ആരോപണം ഉന്നയിക്കപ്പെട്ടായാൾ കുറച്ചുകാലം സൈബർ ബുള്ളയിങും സോഷ്യൽ മീഡിയ വിചാരണയും നേരിടും. ഇതാണ് ഇത്രെയും കാലമായി നടന്നുകൊണ്ടിരിക്കുന്നത്.

ഒരു സ്ത്രീ സിനിമയിലേക്ക് വരാനുള്ള ആഗ്രഹവുമായി വരുന്നു. അപ്പോൾ അവളോട് സിനിമയിൽ കയറണമെങ്കിൽ തന്നോട് വഴങ്ങണമെന്നും മറ്റും ചിലർ ആവശ്യപ്പെടുന്നു. സിനിമയിൽ എത്താൻ ഇങ്ങനെ വേണം എന്ന് കരുതി അയാളുടെ ആവശ്യങ്ങൾക്കൊക്കെ അവർ വഴങ്ങുന്നു. ശേഷം അയാളുടെ ഉറപ്പ് പ്രകാരം ആ സ്ത്രീ സിനിമയിൽ അത്യാവശ്യം അവസരങ്ങൾ ഒക്കെ നേടുന്നു. പ്രശസ്തയാകുന്നു. അത്യാവശ്യം സാമ്പത്തിക സ്ഥിതിയും, പ്രശസ്തിയും, സെലിബ്രിറ്റി സ്റ്റാറ്റസും ഒക്കെ ആസ്വദിക്കുന്നു. കുറേ നാളുകൾ കഴിഞ്ഞതിനു ശേഷം പറയുകയാണ് :

“സിനിമയിൽ എത്തിപ്പെടാൻ താൻ കുറേ പീഡനങ്ങൾ ഏറ്റുവാങ്ങി. ഒരുപാട് പേർ തന്നെ ഉപയോഗിച്ചു. സിനിമ മുഴുവൻ ചൂഷണം ആണ്. ഈ വ്യക്തി ആണ് എന്നെ ഉപയോഗിച്ചത്. അയാൾക്കെതിരെ എല്ലാവരും പ്രതികരിക്കണം..”

ഇവിടെ ചൂഷണം ചെയ്ത ആൾക്കൊപ്പം തന്നെ കുറ്റക്കാരി അല്ലേ ആ സ്ത്രീയും? അവർക്ക് അതിനോട് resist ചെയ്യാൻ അല്ലെങ്കിൽ avoid ചെയ്യാൻ ഒരു ഓപ്ഷൻ ഉണ്ടായിരുന്നു. പക്ഷേ അവർ അത് ചെയ്തില്ല. സിനിമയിൽ അവസരം ലഭിക്കാൻ വേണ്ടി, തന്റെ individual നേട്ടത്തിന് വേണ്ടി വഴങ്ങികൊടുക്കുകയാണ് അവർ ചെയ്തത്. ഒരു “NO” പറഞ്ഞു ഒഴിവാകാനോ/അപ്പോൾ തന്നെ പ്രതികരിക്കാനോ അവസരം ഉണ്ടെന്നിരിക്കെ, അത് ചെയ്യാതെ ഇത്തരം പ്രവർത്തികൾക്ക് വഴങ്ങികൊടുത്തുകൊണ്ട് ഇതൊരു ‘കീഴ്‌വഴക്കം’ ആണെന്ന് വരുത്താൻ അവരും വലിയൊരു പങ്ക് വഹിച്ചിട്ടില്ലേ?

അപ്പോൾ തന്നെ പ്രതികരിക്കാൻ ഉള്ള previlege ഇല്ലെങ്കിൽ വേണ്ട, ഒരു NO പറയാൻ ഒരു previlege ന്റെയും ആവശ്യമില്ല എന്നാണ് വിശ്വസിക്കുന്നത്. അങ്ങനെ സഹകരിച്ചതിലൂടെ ഒരു തെറ്റായ കീഴ്‌വഴക്കം ഉണ്ടാകാൻ അവരും ഭാഗമായിട്ടുണ്ട്. അവരുടെ പിന്നാലെ വന്ന ഒരുപാട് സ്ത്രീകളെ ഇതുപോലെ കുടുക്കാൻ അവരുടെ ഈ ‘Selective മൗനം’ കാരണമായിട്ടുണ്ട്. പുരുഷൻ ആയതിന്റെ previlege ൽ ഇത് മനസിലാകില്ല തുടങ്ങിയ പൊയ് വാദങ്ങളും പല ചർച്ചകളിലും വായിച്ചു കണ്ടിട്ടുണ്ട്. പക്ഷേ ആശയപരമായി നോക്കുമ്പോഴും സിനിമ ചൂഷണങ്ങൾക്ക് ഇതൊരു പങ്ക് വഹിച്ചിട്ടുണ്ട് എന്ന് തന്നെ തോന്നുന്നു.

ഒരു exploitation ഒരു ഫീൽഡിൽ നടക്കുമ്പോൾ തീർച്ചയായും ഇരയുടെ ഒപ്പം തന്നെയാണ് സമൂഹവും നിൽക്കേണ്ടത് എന്നതിൽ സംശയമില്ല. അത് കൊണ്ട് തന്നെയാണ് ഈ ഒരു വിഷയം വരുമ്പോൾ എപ്പോളും ജനസമൂഹം ഒപ്പം നിൽക്കുന്നതും. എന്നാൽ ചില സിറ്റുവേഷനുകളിൽ കുറ്റം ആരോപിക്കുന്നവരും അവരറിയാതെ ഈ കീഴ്‌വഴക്കങ്ങൾക്ക് കാരണമായിട്ടുണ്ട് എന്ന് പറയേണ്ടി വരുന്നുണ്ട്.

ഇതൊരു ചിന്ത മാത്രമാണ്. ‘ഇതാണ് ശരി’ എന്നൊരു അഭിപ്രായം എനിക്കില്ല. ഈ പറഞ്ഞതൊക്കെയും എത്രെത്തോളം പൊളിറ്റിക്കലി കറക്റ്റ് ആണെന്നും അറിയില്ല. പ്രധാന പ്രശ്നങ്ങളെ ലഘുകരിക്കുകയോ വേട്ടക്കാരന്റെ ഒപ്പം നിൽക്കുകയോ ചെയ്യുക എന്ന ചിന്ത അല്ല ഉദ്ദേശിച്ചിരിക്കുന്നത്. കുറച്ചു നാളായി തോന്നിയ ഒരു thought ആണ്. പങ്ക് വെച്ചു എന്നേയുള്ളു. തെറ്റുണ്ടെങ്കിൽ തിരുത്താകുന്നതുമാണ്.