EYES OF BILAL

Nirmal Arackal

ബിലാലിൻറെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ?. സിനിമയിൽ ഭൂരിഭാഗം സമയത്തും പാതി അടഞ്ഞ സ്ഥിതിയിൽ തളം കെട്ടി കിടക്കുന്ന ഒരു നിസ്സംഗതയാണ് ആ കണ്ണുകളിൽ , കൂടാതെ മറ്റുള്ളവരുമായി നേത്ര സമ്പർക്കം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുന്നതും കാണാം . തൻറെ മുന്നിൽ വന്നു നിൽക്കുന്നവരാരും തനിക്ക് പേരിനു പോലും ഒരു എതിരാളികളല്ല എന്ന ആറ്റിട്യൂട് . അയാളുടെ കഴിഞ്ഞ കാലവും, മറ്റു കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ അയാൾക്ക് കൊടുക്കുന്ന ബിൽഡപ്പും എല്ലാം വഴി പ്രേക്ഷകരുടെ മനസ്സിൽ ബിലാൽ എന്ന കഥാപാത്രം possess ചെയ്യുന്ന വല്ലാത്ത ഒരു ഗ്രാവിറ്റിയുണ്ട് . അത് വളരെ convincing ആയി പ്രേക്ഷകർക്ക് അനുഭവപ്പെടുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നത് ആ കണ്ണുകളാണ് .

എന്നാൽ പാതി അടഞ്ഞു കിടക്കുന്ന ആ കൺപോളകൾ ചില സന്ദർഭങ്ങളിൽ മാത്രം പെട്ടന്ന് ആക്റ്റീവ് ആവുന്നതും wide open ആവുന്നതും കാണാൻ സാധിക്കും . ഭക്ഷണം കഴിക്കുന്ന സീനിൽ മേരി ടീച്ചർ സംസാരിക്കുന്ന സമയത്ത് , മേരി ടീച്ചറുടെ മരണം ക്യാമറയിൽ കാണുന്ന സമയത്ത് , ഒരാൾ മേരി ടീച്ചറുടെ മരണത്തിൻറെ സാക്ഷിയെ പറ്റി പറയുമ്പോൾ , അനിയൻ ബിജോയുടെ കരച്ചിൽ കേൾക്കുമ്പോൾ ….ഈ സീനുകളിലൊക്കെ ബിലാലിൻറെ കണ്ണുകളിലെ നിസ്സംഗത , പെട്ടന്നുള്ള തീവ്രതയിലേക്ക് മാറുന്നത് കാണാം .അയാളുടെ ബലവും ബലഹീനതയുമെല്ലാം തൻറെ കുടുംബമാണെന്ന് ആ കണ്ണുകൾ പറയും .

ഇനി പ്രധാന കാര്യത്തിലേക്ക് വരാം . അഭിനയത്തിൽ കണ്ണുകളുടെ പ്രാധാന്യം ഏറ്റവും നന്നായി ഉപയോഗിച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ബിലാൽ . എന്നാൽ ആ കാരണം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച പെർഫോമൻസ് അതാണെന്നൊന്നും അല്ല പറയുന്നത്. കൺപോളകൾ ഇത്ര മില്ലിമീറ്റർ തുറക്കുന്നുണ്ടോ , വിരലുകൾ ഇത്ര ഡിഗ്രി വളയുന്നുണ്ടോ എന്നൊക്കെ നോക്കി അളക്കാവുന്ന ഒന്നല്ല അഭിനയം . its about the character . ഒരു സിനിമ തുടങ്ങി അവസാനിക്കുന്ന അത്രയും സമയം ഒരു കഥാപാത്രത്തെ കയ്യിൽ നിന്ന് ചോർന്നു പോകാതെ എത്ര convincing ആയി hold ചെയ്‌തു പിടിക്കാൻ ഒരു അഭിനേതാവിനു സാധിക്കുന്നുണ്ടോ അതാണ് അഭിനയത്തിൻറെ അളവുകോൽ . ഒരു കഥാപാത്രത്തിൻറെ ആത്മാവ് മനസിലാക്കി അതിനെ ഉൾകൊള്ളാൻ ഒരു അഭിനേതാവിനു സാധിച്ചാൽ പിന്നെ അയാളുടെ കണ്ണുകളും വിരലുകളും ശബ്ദവും എല്ലാം ആ കഥാപാത്രത്തിൻറെതായി മാത്രമേ ചലിക്കുകയുള്ളു . അത് അവർ പോലും അറിയാതെ സംഭവിക്കുന്നതാണ് .

ബിഗ് ബി ഒരു സ്റ്റൈലിഷ് മാസ്സ് മൂവി എന്ന പേരിൽ ആഘോഷിക്കപ്പെടുന്നതുകൊണ്ടാവാം അതിലെ അഭിനയം അങ്ങനെ ചർച്ച ചെയ്യപ്പെടാറില്ല . എന്നാൽ ചെയ്‌തു ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കഥാപാത്രമാണ് ബിലാൽ . കുറച്ചു ലൗഡ് ആയി പെർഫോം ചെയ്‌താൽ പോലും ആ കഥാപാത്രത്തിൻറെ വ്യക്തിത്വം നഷ്ടപ്പെടും . അത്ര സൂക്ഷ്മമായ സമീപനം ആവശ്യമായ കഥാപാത്രത്തെ എത്ര ആയാസരഹിതമായാണ് മമ്മൂക്ക conceive ചെയ്തിരിക്കുന്നത് എന്നത് സ്വാഭാവികമായും അദ്ദേഹത്തിൻറെ greatness . ചെയ്‌തത്‌ മമ്മൂട്ടി ആയതുകൊണ്ട് അതിൽ അത്ഭുതമൊന്നും തോന്നുന്നില്ല

Leave a Reply
You May Also Like

വേഗതയെ ഭ്രാന്തമായി സ്നേഹിച്ച ഗാർസൻ അമോ എന്ന സ്പാനിഷ് ലോക്കോപൈലറ്റ് ഓടിച്ച ട്രെയിനിന് സംഭവിച്ചത്, ഈ സംഭവകഥ വായിക്കാതെ പോകരുത്

Dileesh Ek ഗാർസൻ അമോ എന്ന സ്പാനിഷ് ലോക്കോപൈലറ്റിന്റെ കഥ വല്ലാത്തൊരു കഥയാണ് (വല്ലാത്തൊരു കഥ…

നമ്മളുടെ കണ്ണുകൾ തമ്മിലുടക്കി ആ നിമിഷവും, നമ്മൾ നോക്കിയതും ഇന്നലെയെന്നപോലെ ഓർമയിലുണ്ട്. വൈറലായി കുഞ്ചാക്കോ ബോബൻ പ്രിയക്കുവേണ്ടി കുറിച്ച വാക്കുകൾ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരിൽ പ്രിയപ്പെട്ട ദമ്പതി ആണ് കുഞ്ചാക്കോബോബനും പ്രിയയും. ഭാര്യാഭർത്താക്കന്മാർ ബന്ധത്തിന് പുറമേ ഇരുവരും മികച്ച സുഹൃത്തുക്കളും കൂടിയാണ്. അതുകൊണ്ടുതന്നെ ഇരുവരുടെയും ബന്ധം ശക്തമാണ്. ഇപ്പോഴിതാ തൻറെ പ്രിയപത്നി പ്രിയയുടെ പിറന്നാൾദിനത്തിൽ കുഞ്ചാക്കോ ബോബൻ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

എയർഫോഴ്സ് ഉദ്യോഗസ്ഥനായി ജയകൃഷ്ണൻ എത്തുന്ന കൃഷ്ണ കൃപാസാഗരം നവംബർ 24 ന്

എയർഫോഴ്സ് ഉദ്യോഗസ്ഥനായി ജയകൃഷ്ണൻ എത്തുന്ന *കൃഷ്ണ കൃപാസാഗരം* എന്ന ചിത്രം നവംബർ 24 ന് കേരളത്തിലെ…

ഒരു ഹാസ്യനടനിലുപരി, വ്യത്യസ്തമായ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച മികച്ച സംവിധായകനുമാണ് മനോബാല

മനോബാലയ്ക്ക് ആദരാഞ്ജലികൾ Shaju Surendran തമിഴ് സിനിമകൾ കാണാറുള്ള പ്രേക്ഷകർക്ക് സ്ഥിരം കോമഡി റോളുകളിൽ വരാറുള്ള…