സൂരജ് ബാബുവിന്റെ രണ്ടു ഷോർട്ട് ഫിലിമുകൾ പരിചയപ്പെടുത്തുന്നു

1. എഴുതാത്ത കവിത

സൂരജ് ബാബു സംവിധാനം ചെയ്ത എഴുതാത്ത കവിത ഉദാത്തമായൊരു പ്രണയത്തിന്റെ കഥയാണ്. അനന്തുവിന്റെയും ആരതിയുടെയും പ്രണയം. പ്രണയം എന്ന വികാരം എഴുതാനും വായിക്കാനും ഒരു പ്രത്യേകമായൊരു അനുഭൂതി തന്നെയാണ്. അപ്പോൾ അത് സിനിമയിൽ കാണാൻ കൂടി കഴിയുമ്പോഴോ? പതിന്മടങ്ങു അനുഭവവേദ്യമാകുന്നു. ഒരുപാടൊരുപാട് പ്രണയകഥകൾ ചെറിയ-വലിയ സിനിമകളിൽ പ്രമേയമായിട്ടുണ്ട് . ഒരേ വികാരത്തെ എത്രമാത്രം വെറൈറ്റി തീമുകളിൽ ആണ് അവതരിപ്പിക്കുന്നത് അല്ലെ. പലകാലങ്ങളിൽ പ്രണയത്തെ പല ആവിഷ്കരിക്കുകയും പാടുകയും എഴുതുകയും ചെയ്തവർക്ക് കണക്കില്ല. അത്തരത്തിലൊരു വെറൈറ്റി മേക്കിങ് ആണ് എഴുതാത്ത കവിതയും.

സാധാരണ ഷോർട്ട് മൂവീസിൽ കാണുന്നതുപോലൊരു മാരകമായ നോൺ ലീനിയർ സമീപനമോ ഫാസ്റ്റ് ഷോട്ടുകളുടെ അതിപ്രസരമോ ആസ്വാദകരെക്കൊണ്ട് ചിന്തിപ്പിച്ചു പണ്ടാരമടക്കുന്ന … ഒന്നും ഇതിലില്ല. ഭൂതകാലങ്ങളുടെ തിരിഞ്ഞുനോട്ടമില്ലാതെ മുന്നോട്ടു മാത്രം സഞ്ചരിക്കുന്ന ഒരു സിനിമ. ഒരു കവിതപോലെ ആസ്വദിക്കാവുന്ന മനോഹാരിത ഇതിനുണ്ട്. നമ്മെ പ്രണയത്തിൽ കൈപിടിച്ച് നടത്തിക്കുകയും ഒരു വേള നമ്മെ കരയിപ്പിക്കുകയും ചെയുന്ന ഒന്ന്. എന്നാൽ എല്ലാം അവസാനിക്കുന്നിടത്തു നിന്ന് തുടങ്ങുന്ന ഒരു അപ്രതീക്ഷിതമായ തുടക്കം അനന്തുവിനു പുനരുജ്ജീവനം ആകുകയാണ്.

vote for ezhuthatha kavitha

‘പൊതുവെ അന്തർമുഖനായ,ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലിയിൽ ജനിച്ചു വളർന്ന അനന്തു എന്ന ചെറുപ്പക്കാരൻ അവനു കൂട്ട് അവന്റെ കവിതകൾ മാത്രമായിരുന്നു.കവിതകളിൽ അവൻ അവന്റെതായ ഒരു മായിക ലോകം സൃഷ്ടിച്ചു.അവന്റെ കവിതകളെ ഇഷ്ടപെടുന്ന അവനെ ഇഷ്ടപെടുന്ന ഒരു പെൺകുട്ടിയെ ഒരു മുഖപുസ്തക താളുകളിൽ (Facebook)നിന്നും എന്നോ അവൻ കണ്ടെത്തുന്നു.പരസ്പരം കാണാതെയുള്ള അവരുടെ ആ മനോഹര പ്രണയം മുന്നോട്ട് പോകുന്നു. ഒരുപാട് കാത്തിരിപ്പിനൊടുവിൽ അവളെ ആദ്യമായി കാണാൻ പോകുന്ന അനന്തുവിന്റെ കഥ ‘

അന്തർമുഖത്വം ഉള്ളവരെ നമ്മൾ കണ്ടിട്ടുണ്ടോ ? ബഹളങ്ങളിൽ നിന്നകന്ന് തങ്ങളുടേതായ സ്വപ്നസാമ്രാജ്യങ്ങളിൽ മാത്രം വിഹരിക്കുന്നവർ. അവർ പലപ്പോഴും അനവധി കഴിവുകൾ ഉള്ളവർ ആയിരിക്കും. അനന്തുവും അതിലൊരാൾ ആണ്. കവിതയും കഥയും വരയും ഒക്കെയാണ് അവന്റെ ലോകം. അവന്റെ ആ ബഹുമുഖമായ കഴിവുകൾ കാരണം അവനിലേക്ക്‌ വലിച്ചടുപ്പിക്കപ്പെട്ട ആരതി അവനെ അഗാധമായി തന്നെ പ്രണയിക്കുകയാണ്.

അനന്തു കവിത എഴുതിയ താളുകൾ എല്ലാം തന്നെ അവന്റെ ജീവിതം തന്നെ ആയിരുന്നു. ശൂന്യമായ താളുകളിൽ വിരിഞ്ഞ പ്രണയത്തിന്റെ പൂന്തോട്ടമായിരുന്നു അവനു അക്ഷരങ്ങൾ. ആ പൂന്തോട്ടത്തിൽ പൂവുനുള്ളാൻ മാത്രം വരുന്നവരെ അവൻ ശ്രദ്ധിച്ചതേയില്ല. പൂന്തോട്ടത്തെ പരിപാലിക്കാനും വെള്ളവും വളവും കൊടുത്തു തീരാത്ത വസന്തത്തെ സൃഷ്ടിക്കാനും വന്നവളെ മാത്രമേ അവൻ കണ്ടുള്ളൂ. അവളായിരുന്നു ആരതി.

അവൾ അവന്റെ അക്ഷരങ്ങളെ പെറുക്കിയെടുത്തു സ്വന്തം ഹൃദയത്തിൽ മുല്ലമാലയായി ചൂടി. അതിന്റെ പരിമളത്തിൽ അവൾ അവനിലേക്ക്‌ നടക്കുകയായിരുന്നു. ഒരുപക്ഷെ കാലം അവർക്കിടയിൽ അതിന്റെ കല്പനയുടെ സ്വാതന്ത്ര്യം കൊണ്ട് വരച്ച അദൃശ്യമായ ആ ഋജുരേഖ അവിടെ യാഥാർഥ്യമാകുകയായിരുന്നു. അതങ്ങനെയാണ്, ചിലർ റോഡുകളുടെ വഴി കണ്ടെത്തുമ്പോൾ ചിലരെങ്കിലും അക്ഷരങ്ങളുടെയോ സംഗീതത്തിന്റെയോ കലയുടെയോ ഒക്കെ വഴികളിൽ ആകും സന്ധിക്കുന്നത്. അവിടെ പ്രണയം ഒരു കലയായി കൂടി മാറുകയാണ്. .. അല്ലെങ്കിൽ തന്നെ ഇനി മാറേണ്ടതുണ്ടോ ? ലോകത്തേക്കും വച്ച് ഏറ്റവും ഉദാത്തമായ കലയല്ലേ പ്രണയം. ഒരാളെ അയാൾ പോലും അറിയാതെ കലാകാരനാക്കുന്ന ആ മാസ്മരികമായ ഇന്ദ്രജാലം.

പൊതുവെ സോഷ്യൽമീഡിയ പ്രണയത്തെ ഒരു മൂന്നാംകിട പ്രണയമായും.. വഴിയിൽ നിന്നു ശല്യപ്പെടുത്തി തൊന്തരവുണ്ടാക്കി നേടുന്ന പ്രണയങ്ങളെ ഉദാത്ത പ്രണയങ്ങളായും കരുതുന്ന കാലമാണ് ഇന്നും . ആ കാലത്തിന്റെ പ്രതിനിധിയാണ് അനന്തുവിനെ സുഹൃത്ത്. അത്തരമൊരു ‘നിരുത്സാഹി’യുടെ വാക്കുകളെ അവഗണിച്ചുകൊണ്ട് അനന്തു ആരതിയെ കാണാൻ കൊതിക്കുകയാണ്. ഒരു കോളേജ് ലക്ച്ചർ ആയ ആരതി അനന്തുവിനെ ആവശ്യത്തെ അംഗീകരിക്കുകയും കോളേജിലേക്ക് വരാൻ പറയുകയും ചെയുന്നു. എന്നാൽ അനന്തുവിനു അവിടെ കാണാൻ കഴിയുന്നത് വളരെ ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. സസ്‌പെൻസും ത്രില്ലിങും ഒന്നും പൊളിക്കുന്നില്ല. മൂവി കണ്ടുതന്നെ അറിയേണ്ടതുണ്ട്.

ഞങ്ങളെ നിരാശപ്പെടുത്തില്ല ഈ ചെറിയ സിനിമ..നല്ലൊരു ആസ്വാദനം ഉറപ്പു നൽകുന്നു. ഇതിൽ നല്ല ഗാനങ്ങളുണ്ട്,,..’പലനാളങ്ങനെ കരളിലായിരം കുളിരു തന്ന കനവെ …’  എന്ന തികച്ചും പ്രണയാർദ്രമായ ഗാനം. നിങ്ങളൊരുപക്ഷേ പല ആവർത്തി കേൾക്കാൻ സാധ്യതയുണ്ട്. ‘എഴുതാത്ത കവിത’ കാണുക… ഈ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക… എല്ലാർക്കും അഭിനന്ദനങ്ങൾ..ആശംസകൾ…

2. ഗതി

സൂരജ് ബാബുവിന്റെ മറ്റൊരു ഷോർട്ട് മൂവിയാണ് ‘ഗതി’. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ചിലരുടെയൊക്കെ ഗതികളും ഗതികേടുകളും തന്നെയാണ്. ..അല്ലെങ്കിൽ ഈ ലോകത്തിന്റെയൊരു ഗതികേട് തന്നെയാണ് ഈ മൂവിയുടെ ചർച്ചാവിഷയം. കോവിഡ് പാൻഡെമിക് അതിന്റെ മൂർദ്ധന്യത്തിൽ നിന്നൊരു സമയമാണ് ഈ മൂവിയുടെ പശ്ചാത്തലം.

vote for gathi

ലോകം അഭിമുഖീകരിച്ച മഹാമാരികൾ എല്ലാം തന്നെ അത്രത്തോളം ജീവനാശം വിതച്ചാണ് കടന്നുപോയത്. നൂറ്റാണ്ടുകളുടെ ഇടവേളകളിൽ എത്തുന്ന മഹാമാരികളിൽ ഏറ്റവും ഒടുവിൽ വന്നതാണ് കോവിഡ് 19 . മറ്റു മഹാമാരികളെ അപേക്ഷിച്ചു നോക്കിയാൽ മരണനിരക്കും രോഗഭീകരതയും കുറവാണ് എന്നിരുന്നാലും ഇതിന്റെ വ്യാപനശേഷി കാരണം ഓരോ രാജ്യത്തിന്റെയും ആരോഗ്യമേഖലയ്ക്കു സംഭവിച്ച ക്ഷതം വളരെ വലുതാണ്.

അത്തരമൊരു ക്ഷതം ആണ് ഇവിടെ പ്രധാനമായും ചർച്ചചെയ്യപ്പെടുന്നത്. രോഗികൾ ക്രമാതീതമായി വർദ്ധിച്ചപ്പോൾ സ്വാഭാവികമായും മരണസംഖ്യയും കൂടി എന്ന് പറയുമ്പോൾ അത്രയും രോഗികളെ ഉൾക്കൊള്ളാൻ കഴിയാതെ പോയ നമ്മുടെ ആരോഗ്യമേഖലയുടെ അവസ്ഥയാണ് അതിനു കാരണം. ഒരുപക്ഷെ ചികിത്സയിലൂടെ രക്ഷപ്പെട്ടേക്കാവുന്ന അനേകായിരങ്ങൾ ആണ് വെന്റിലേറ്റർ സൗകര്യങ്ങൾ കിട്ടാത്തതുകൊണ്ട് മരിച്ചത്. വെന്റിലേറ്റർ പോയിട്ട് ആശുപത്രി കിടക്ക പോലും കിട്ടുന്ന അവസ്ഥ ആയിരുന്നില്ല അപ്പോൾ. ജനം പ്രാണവായുവിനു വേണ്ടി നെട്ടോട്ടമോടുമ്പോൾ കൈമലർത്തിക്കാണിക്കുന്നവർ പലപ്പോഴും ചില സ്വജനപക്ഷപാതങ്ങളോ വേണ്ടപ്പെട്ടവർക്ക് വേണ്ടി അർഹരായവരെ വെട്ടിമാറ്റി അനർഹരെ കയറ്റുന്ന അവസ്ഥയോ ഉണ്ടാക്കാൻ മിടുക്കന്മാരും ആണ്.

ഒരർത്ഥത്തിൽ ഈ പക്ഷപാതങ്ങളും വിവേചനങ്ങളും കോവിഡിന്റെ കാര്യത്തിൽ മാത്രമല്ല. സമൂഹത്തിന്റെ സർവ്വ മേഖലകളിലും സർവ്വ സംഭവങ്ങളിലും അതുതന്നെയാണ്. സമ്പന്നനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ കോവിഡ് മാത്രം മനുഷ്യനെ സമത്വബോധത്തിൽ പിടികൂടുമ്പോൾ ഭരണകൂടങ്ങളും അധികൃതരും അവിടെയും വിവേചനകാണ്ഡങ്ങൾ എഴുതുകയാണ്. ഈ സാമൂഹ്യപ്രതിബദ്ധമായ ഷോർട്ട് മൂവിക്കു ആശംസകൾ…

സംവിധായകൻ സൂരജ് ബാബു ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാനിപ്പോൾ കൊച്ചി മെട്രോയിൽ വർക്ക് ചെയ്യുകയാണ്.”

എഴുതാത്ത കവിതയെ കുറിച്ച് 

എഴുതാത്ത കവിതയെ കുറിച്ച് പറയുകയാണെങ്കിൽ അതിന്റെ ക്രൂസ് ഒക്കെ എന്റെ കൂടെ വർക്ക് ചെയ്യുന്നവർ തന്നെയാണ്. ഞങ്ങൾ ഒരുപാട് നാളായി കരുതുന്നതാണ് ഒരു ഷോർട്ട് മൂവി ചെയ്യണം എന്ന്. എന്റെ ആദ്യത്തെ ഷോർട്ട് മൂവിയാണ് എഴുതാത്ത കവിത. കാമറാമാനും എഡിറ്ററും പ്രൊഡ്യൂസറും …അങ്ങനെ എല്ലാം നമ്മുടെ ഫ്രെണ്ട്സ് തന്നെയാണ്. എന്തെങ്കിലും ക്രിയേറ്റിവ് ആയി ചെയ്യണം എന്ന ആഗ്രഹത്തിൽ ആണ് ആ മൂവി ഉണ്ടാകുന്നത്.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”Sooraj Babu” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/11/ezhuthatha-kavitha-final.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

എഴുതാത്ത കവിത ഒരു റിയൽ ഇൻസിഡന്റ്

യഥാർത്ഥത്തിൽ നടന്നൊരു സംഭവമാണ് ഇത്. ക്ളൈമാക്സ് മാത്രമേ നമ്മൾ മാറ്റിയിട്ടുള്ളൂ. നിങ്ങളുടെ കൂടെ ഉള്ളൊരാൾക്കു ഫേസ്ബുക്കിൽ ഉണ്ടായ ഒരു പ്രണയം . പക്ഷെ വളരെ ‘മനോഹരമായി’ തന്നെ അവൻ ചീറ്റ് ചെയ്യപ്പെട്ടു. ആ ഒരു കഥയെ ബേസ് ചെയ്തിട്ടാണ് ഈ ഫിലിം ഉണ്ടാകുന്നത് .

സംവിധായകൻ എന്ന നിലയ്ക്കുള്ള എക്സ്പീരിയൻസ് ?

പഠിക്കുന്ന കാലത്തായാലും ഇപ്പോഴായാലും സിനിമ തന്നെയാണ് പ്രധാന ഹോബി. സിനിമകൾ കാണുക തന്നെയാണ് പ്രധാന ഹോബി. കണ്ടുകണ്ട്‌ ഒരു സിനിമ എങ്ങനെ എടുക്കാം എന്ന ഒരു ചിന്ത വരുമല്ലോ. അതിന്റെ പിറകിലെ കാര്യങ്ങൾ പഠിക്കണം എന്നും. പിന്നെ യുട്യൂബ് വീഡിയോസ് കാണും, അറിയാവുന്ന ആളുകളോടൊക്കെ ചോദിക്കും..അങ്ങനെയൊക്കെയാണ് സിനിമയുടെ പിറകിലുള്ള കാര്യങ്ങൾ മനസിലാക്കുന്നത്. അങ്ങനെയൊക്കെയുള്ള ചില അനുഭവങ്ങൾ കാരണമാണ് നമുക്ക് സ്വന്തമായി എന്തെങ്കിലും ചെയ്തുകൂടെ എന്ന ചിന്ത വരുന്നത്. ഒരു കാമറ ഉണ്ടെങ്കിൽ എന്തെങ്കിലും ചെയ്യാം.. അതുതന്നെയല്ലേ സംതൃപ്തി…അതിനുവേണ്ടി തന്നെയാണ് നമ്മൾ ഇതൊക്കെ ചെയ്തതും. കണ്ടവർ നല്ല അഭിപ്രായവും പറഞ്ഞിട്ടുണ്ട്.

‘ഗതി’യെ കുറിച്ച്

ഗതിയുടെ സ്ക്രിപ്റ്റ് പ്രേംജിത് ലാൽ ആണ് ചെയ്തത് . പുള്ളിയുടെ ഒരു ചിന്തയാണിത്. ആ സമയത്തു നമ്മുടെ നാട്ടിൽ കോവിഡ് കാരണമുള്ള പ്രശ്നങ്ങൾ, ബെഡ് കിട്ടാനുള്ള നെട്ടോട്ടങ്ങൾ ഒക്കെ നടക്കുകയാണ്. അങ്ങനെയൊരു ചിന്തയിൽ നിന്നുണ്ടായ ത്രെഡ് ആണ് . പണക്കാരും പാവപ്പെട്ടവും തമ്മിലുള്ള ഒരു അന്തരം കാണിക്കുന്നുണ്ടല്ലോ ഈ മൂവിയിൽ.. അതിപ്പോൾ കോവിഡിന്റെ കാര്യത്തിൽ മാത്രമല്ല . കോവിഡിൽ സംഭവിച്ചത് ഒരു ഉദാഹരണം മാത്രമാണ്. ഇവിടെ രണ്ടുപേരും ആവശ്യക്കാരാണ്..എന്നാലും ആ അസമത്വം നിലനിൽക്കുന്നു. അതായിരുന്നു അതിന്റെ ബേസിക്ക് പോയിന്റ്.

അഭിനേതാക്കളെ കുറിച്ച് ?

അഭിനേതാക്കൾ എല്ലാം ഫ്രണ്ട് സർക്കിളിൽ ഉള്ളവർ തന്നെയാണ്. നമ്മളൊരു ടീം ആയിട്ട് തന്നെയാണ് ചെയ്തത്. നമ്മൾ ഒരു മൂവിയൊക്കെ ചെയുമ്പോൾ ആദ്യം പരിഗണിക്കുന്നത് നമ്മുടെ സുഹൃത്തുക്കളെ ആണല്ലോ. നായകനായി രണ്ടിലും സ്യൂട്ട് ആയ ഒരാൾ വന്നപ്പോൾ പുള്ളിയെ കൊണ്ട് ചെയ്യിപ്പിച്ചു. ലിയോ എന്നാണു പുള്ളിയുടെ പേര്. കുറച്ചുപേരെ മാത്രമേ പുറത്തുനിന്നു വിളിക്കേണ്ടി വന്നിട്ടുള്ളൂ.

മറ്റു വർക്കുകൾ ?

മൂന്നാമതൊരെണ്ണം കൂടി ചെയ്തിട്ടുണ്ട്. കീപ് സൈലൻസ് എന്നാണു അതിന്റെ പേര്. അതൊരു സാമൂഹ്യപ്രതിബന്ധമായ വിഷയം തന്നെയാണ്. പെൺകുട്ടികൾക്ക് ഒരു അവബോധവും പ്രചോദനവും കൊടുക്കുന്നൊരു മൂവിയാണ്.

അംഗീകാരങ്ങൾ ?

ഗതി എന്ന ഷോർട്ട് മൂവി ഇന്ത്യൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അയച്ചിരുന്നു. അതിൽ തേർഡ് റണ്ണറപ്പ് ആയിരുന്നു. എഴുതാത്ത കവിതയും കീപ് സൈലൻസും ഒന്നും അങ്ങനെ അയച്ചിട്ടില്ല.

അടുത്ത വർക്കുകൾ ?

സ്ക്രിപ്റ്റുകൾ ഉണ്ട്.. ബഡ്ജറ്റ് ആണല്ലോ പ്രശ്നം.

കലയെ സമൂഹത്തിൽ വയ്ക്കുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നത് ? സന്ദേശമോ ആസ്വാദനമോ ?

ഷോർട്ട് ഫിലിം ചെറിയ ഡ്യൂറേഷനിൽ കഥപറഞ്ഞു പോകണം,,, സമയമാണല്ലോ പ്രശ്നം. ചെറിയ സമയപരിധിയിൽ നമ്മൾ പറയുന്നത് പ്രേക്ഷകർ മനസിലാക്കി എടുക്കണം. അതിലെന്തെങ്കിലും സന്ദേശം ഉണ്ടാകണം. അല്ലെങ്കിൽ പിന്ന ജനം അത് ഏറ്റെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. എഴുതാത്ത കവിത ഞാൻ ചെയുമ്പോൾ പല ഫ്രണ്ട്സും പറഞ്ഞു.. ഇതൊരു പൈങ്കിളി കഥയല്ലേ…എന്നൊക്കെ. പക്ഷെ അതിറങ്ങിയപ്പോൾ കുറ്റംപറഞ്ഞവർ തന്നെ പോസിറ്റിവ് അഭിപ്രായങ്ങൾ പറഞ്ഞു. എന്റെ ആദ്യത്തെ വർക്ക് ആയ എഴുതാത്ത കവിതയേക്കാൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത് എന്റെ പിന്നെയുള്ള രണ്ടു വർക്കുകൾ ആയിരുന്നു…കാരണം അത് സാമൂഹികപ്രതിബദ്ധത ഉണ്ടാക്കുന്നതായിരുന്നു. ജനങ്ങളുടെ മനസ്സിൽ ടച്ച് ചെയ്യാൻ സോഷ്യൽ കമ്മിറ്റ്മെന്റ് ഉള്ള വിഷയം തന്നെ വേണം എന്നാണു എന്റെ അഭിപ്രായം.

*******************

എഴുതാത്ത കവിത

a musically treated short film based on a true event

കാലം കവർന്നെടുത്ത കടലാസ് തുണ്ടുകളിൽ, ഏറെ വിജനമായിരുന്ന കവിതകളിലെ, മൂകരായിരുന്ന അവന്റെ വരികൾക്ക് ചലനമേറ്റിരിക്കുന്നു….ആർദ്രമാമൊരാളുടെ സ്പർശനം ഏറ്റതിനാൽ ആവാം, വേരിറങ്ങാത്ത മാറിടത്തിൽ ജലകണികകളാൽ അവൾ ആഴ്‌ന്നിറങ്ങിയതിനാൽ ആവാം, അവരുടെ പ്രണയം ഒരു നീരാവി കണക്കെ നീലാകാശം പരന്നത്….നിലാവിന്റെ മേട്ടിലായി പുഞ്ചിരിച്ചു നിന്ന പാതിരാവിന്റെ ചോട്ടിലായി എഴുതാത്ത കവിതയിലെ പറയാത്ത പ്രണയമായ് അവർ…..????

Written & Directed by
Sooraj Babu

Produced by
Midhun Meppadath

Cinematography
Vineesh Vijayakumar

Editing,Sfx,Dubbing & Film score
Mridhul M Anil

Music Directors
Leo john & Sagar Suresh

Lyrics
Dheeraj Avittathur & Sagar Suresh

Singers
Aneesh & Anjana S

Music mixing & Composing(songs)
Raju Puthur

Basic guitar (song)
Vipin Vijay

Production Manager
Pramod Pathakkara

Art
Syam Kumar & Balu

Creative Assistance
Ajith Kumar & Vinayak

Studio
La – voix & Crimson sound lab

 

cast

Ananthu – Leo Johm

Arathy – Lakshmi P Nair

Ananthu’s Friend – Deepu Karthik

Security – Thilakan

Wayfarer – Pramod Pathakkara

College boy – Vinayak

College staffs – Satheesh,Balu,Swarup,Dheeraj

for your valuable feedbacks call/whatsapp 9846146001

NB: Riding motorcycles without helmet is punishable
Smoking is injuries to health

**

ഗതി

മുൻപരിചയമോ സമാനമായ അനുഭവങ്ങളോ ഇല്ലാത്ത അനിതര സാധാരണമായ ഒരു പ്രതിസന്ധിയിലൂടെയാണ് ലോക ജനത കടന്ന് പോയികൊണ്ടിരിക്കുന്നത്.അത്കൊണ്ട് തന്നെ സാമൂഹ്യജീവിയായ മനുഷ്യൻ, ഈ സാഹചര്യത്തിൽ പല തരത്തിലാണ് ഈ മഹാമാരിയോട് പ്രതികരിക്കുന്നതും പോരാടുന്നതും.മനുഷ്യ ജീവിതത്തിന്റെ സ്വഭാവികമായ ഒഴുക്കിനെ വർത്തമാന കാലം പ്രതികൂലമായി തന്നെ ബാധിച്ചിട്ടുണ്ട്. തന്റെ മുന്നിൽ ആപത്ത്കരമായ ഒരു പ്രതിസന്ധിഘട്ടം വന്നു പെടുമ്പോൾ മനുഷ്യർ എത്രത്തോളം സ്വാർത്ഥന്മാരാകുമെന്ന് ദൈനംദിന വാർത്തകളിൽ നിന്നും നമുക്ക് മനസ്സിലാവുന്നുണ്ട്. നിസ്സഹായരായ മനുഷ്യരുടെ ദയനീയമായ അവസ്ഥയാണത്,ഗതികേടാണത്.അത്കൊണ്ട് തന്നെ അതിനെയൊന്നും കുറ്റപ്പെടുത്താനും നമുക്കാവില്ല. ജീവന് വേണ്ടി നെട്ടോട്ടമോടി കൊണ്ടിരിക്കുന്ന മനുഷ്യർ എത്ര മാത്രം നിസ്സഹായരാവും എന്നും, ഈ ഒരു അവസ്ഥയിൽ മഹാമാരിയിൽ പെടാതെ സുരക്ഷിതരായി നിൽക്കേണ്ട ആവശ്യകതയെ കുറിച്ചും ബോധവൽക്കരണം നടത്തുക എന്നതുമാണ് ഈ ഹ്രസ്വ ചിത്രത്തിലൂടെ സംവേദനം ചെയ്യാൻ ആഗ്രഹിക്കുന്നത്
രാജ്യത്ത് കോവിഡിനെതിരെ പോരാടി കൊണ്ടിരിക്കുന്ന ജനങ്ങൾ ഓക്സിജനു വേണ്ടിയും കിടക്കകൾക്ക് വേണ്ടിയും ഉള്ള നെട്ടോട്ടത്തിലാണ്. കിടക്കകൾക്ക് വേണ്ടിയുള്ള ഓട്ടം ജീവന് വേണ്ടിയുള്ള ഓട്ടം കൂടിയാണ്….

 

Directed by
Sooraj Babu

Script
Premjith Lal

Produced by
Complete entertainer

DOP
Vineesh Vijayakumar

Post production head
Mridhul M Anil

Studio
Crimson Sound Lab

Art
Dheeraj Vedha

Creative Assistance
Ajith Kumar

Leave a Reply
You May Also Like

മോഹൻലാൽ വില്ലൻ വേഷങ്ങൾ ചെയുന്നകാലത്തു മമ്മൂട്ടി മോഹൻലാലിനെ കുറിച്ച് ശ്രീനിവാസനോട് പറഞ്ഞ ദീർഘവീക്ഷണം

കൈരളി ടിവിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിൽ ഒരിക്കൽ ശ്രീനിവാസൻ മമ്മൂട്ടിയുടെ ദീര്‍ഘവീക്ഷണത്തെക്കുറിച്ച്…

തിരസ്കരിക്കപ്പെട്ടൊരിടത്ത് പിന്നെയും സ്നേഹത്തെയാന്വേഷിക്കുന്നത് അപകടമാണ്

Tinku Johnson It’s wrong ! Completely wrong ! തിരസ്കരിക്കപ്പെട്ടൊരിടത്ത് പിന്നെയും സ്നേഹത്തെയാന്വേഷിക്കുന്നത് അപകടമാണ്.തിരസ്കരിച്ചതിനുശേഷം…

മൂന്ന് തലമുറകളിലായി നാല് സുന്ദരിമാർ

Ragesh അനന്തഭദ്രം സിനിമയുടെ പോസ്റ്റ് കണ്ടപ്പോഴാണ് റിയാ സെന്നിനെ കുറിച്ച് എഴുതാൻ തോന്നിയത്.റിയാ സെനിനെ കുറിച്ചു…

രാജേഷ് Vs ദീപു, ജയ ജയ ജയ ജയ ഹേയിലെ രസകരമായ ടെയിൽ ഏൻഡ് ഡിലീറ്റഡ് സീൻ

ഇപ്പോൾ തിയേറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടു പ്രദർശനം തുടരുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ.…