മൂന്നു പെണ്ണുങ്ങൾ കാരണം സംഭവിച്ചത് വായിച്ചാൽ ഫേസ്ബുക് ആധാറുമായി ലിങ്ക് ചെയ്യണം എന്ന് നിങ്ങൾ പറയും
അടുത്ത ബന്ധുക്കളായ മൂന്ന് യുവതികൾ. വിവാഹിതകൾ. അതിൽ രണ്ട് പേർ ചേർന്ന് ‘അനന്തു’
247 total views

അടുത്ത ബന്ധുക്കളായ മൂന്ന് യുവതികൾ. വിവാഹിതകൾ. അതിൽ രണ്ട് പേർ ചേർന്ന് ‘അനന്തു’ എന്നൊരു ഫേസ്ബുക്ക് ഐഡിയുണ്ടാക്കി മൂന്നാമത്തുവളുമായി ചാറ്റ് ചെയ്യാൻ ആരംഭിക്കുന്നു. ചാറ്റിങ് ഒന്നര വർഷത്തോളം നീണ്ടപ്പോൾ ‘കാമുകി,’ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത അനന്തുമായി വല്ലാതെയടുക്കുന്നു.
അവൾ ഭർത്താവിൽ നിന്നും ഗർഭിണിയായ വിവരം പോലും എല്ലാവരിൽ നിന്നും മറച്ചു വയ്ക്കുന്നു. വീടിനടുത്ത് കുറ്റിക്കാട്ടിൽ പ്രസവിച്ച് കുഞ്ഞിനെ അവിടെത്തന്നെ ഉപേക്ഷിക്കുന്നു. കുഞ്ഞുണ്ടായതറിഞ്ഞാൽ ‘കാമുകൻ’ പിണങ്ങുമെന്ന ഭയമായിരുന്നത്രേ കാരണം!
കുഞ്ഞ് അവിടെക്കിടന്ന് ഉറുമ്പ് കടിയേറ്റ് മരിക്കുന്നു. ഏതാനും ആഴ്ച്ചകൾക്ക് ശേഷം കുഞ്ഞിൻ്റെ മാതാപിതാക്കളെ ഡിഎൻഎ ടെസ്റ്റിലൂടെ പോലീസ് കണ്ടെത്തുന്നു. ഭയവും കുറ്റബോധവും കൊണ്ട്, ഫേസ്ബുക്കിൽ വ്യാജ ഐഡി ഉണ്ടാക്കിയ യുവതികൾ രണ്ടും ആത്മഹത്യ ചെയ്യുന്നു! സിനിമാക്കഥയല്ല, കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നടന്ന സംഭവം!
രാജ്യത്തെ പൗരന്മാർക്കെല്ലാം ആധാർ എന്ന Unique Identification Number ഉണ്ടല്ലോ? ഫേസ്ബുക്ക് പ്രൊഫൈൽ കൂടി അതുമായി ബന്ധിപ്പിച്ച് കൂടേ? സൈബർലോകത്തെ കുറ്റകൃത്യങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും കുറവുണ്ടാകില്ലേ? എന്താണ് അഭിപ്രായം? ഇത് നടപ്പിലാക്കിയാൽ ഉണ്ടാകാവുന്ന ദൂഷ്യവശങ്ങൾ എന്തെല്ലാമാണ്?
248 total views, 1 views today
