യുവതികളും യുവാക്കളും ഒരു പോലെ പ്രയാസപ്പെടുന്ന കാര്യമാണ് അവരുടെ മുഖത്തെ പാടുകള്‍ . പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പലര്‍ക്കും ആ പാടുകള്‍ കൂടുകയാല്ലാതെ കുറയുകയില്ല. കൂടുതല്‍ മുഖക്കുരു വന്നു അത് കൂടാനും സാധ്യതയുണ്ട്. പാടുകള്‍ കളയാന്‍ വേണ്ടി പരസ്യത്തില്‍ കണ്ട ക്രീമുകള്‍ വാങ്ങി പെട്ട് പോകുന്നവരും നമ്മളില്‍ കൂടുതലാണ്. ഇത്തരക്കാര്‍ക്ക് വേണ്ടി അവര്‍ക്ക് തന്നെ ട്രൈ ചെയ്യാവുന്ന ചില സൂത്രങ്ങള്‍ ആണ് ചുവടെ കൊടുക്കുന്നത്. ഈ സൂത്രപ്പണിക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല എന്നതാണ് സത്യം.
- കറ്റാര്‍ വാഴപ്പോള അല്പം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഇത് മിക്സിയില്‍ അരച്ചെടുത്ത് ഇതിലേക്ക് തേന്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ഈ മിശ്രിതം മുഖത്തു പുരട്ടി അല്പം കഴിഞ്ഞ് കഴുകിക്കളയാം.
- മുഖത്തിന് നിറം വയ്ക്കാനും തിളക്കം നല്‍കാനും കറ്റാര്‍വാഴയുടെ നീര് പനിനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മതിയാകും. കണ്തടമൊഴികെയുള്ള ഭാഗത്ത് പുരട്ടി നല്ലപോലെ മസാജ് ചെയ്യുക. അല്പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യാം
- മറ്റൊരു മാര്‍ഗം ഓറഞ്ച് നീരും പനിനീരും സമം എടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക എന്നതാണ്
- ഉരുളക്കിഴങ്ങ് പേസ്റ്റും പാടുകള്‍ കളയാന്‍ നല്ലതാണ്. പേസ്റ്റ് മുഖത്ത് തേച്ചാല്‍ മതി.
- മറ്റൊരു ഔഷധമാണ് തക്കാളി നീര് പുരട്ടുന്നത്
- രക്തചന്ദനം പാല് ചേര്‍ത്ത് അരച്ചത് ദിവസേന മുഖത്ത് തേച്ചാല്‍ നല്ലതാണ്
- ആര്യവേപ്പിന്റെ മണം പ്രശ്നമല്ലെങ്കില്‍ ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച് മുഖത്ത് പുരട്ടുന്നത് പാടുകളെ പെട്ടെന്ന് ഓടിക്കും
- ഒരു കപ്പ് തൈരില്‍ ഒരു കോഴിമുട്ട നന്നായി അടിച്ചു ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതം മുഖത്ത് പുരട്ടി ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
ഈ പറഞ്ഞ മാര്‍ഗങ്ങളില്‍ നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായത് സ്വീകരിക്കേണ്ടതാണ്. അത് നിങ്ങള്‍ തെരഞ്ഞെടുക്കേണ്ട സംഗതിയാണ്. എല്ലാം മാര്‍ഗവും ട്രൈ ചെയ്ത് ഉള്ള ഗുണം കളയാതെ നോക്കുകയും വേണം.