ഫേസ് ഫോട്ടോ ഫോബിയ: ഫേസ്ബുക്കില്‍ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യാത്ത ഫെമിനിസ്റ്റുകളോട്

0
550

photo-phobia

കേരളത്തിലെ സ്ത്രീകള്‍ക്ക് ഫേസ്ബുക്കില്‍ ഫോട്ടോയിടാനുള്ള പേടി ഇനിയും മാറിയിട്ടില്ല. ഒട്ടുമിക്ക സ്ത്രീകളുടെയും ഫേസ്ബുക്ക് ഫോട്ടോ ഒരു പൂവോ, അല്ലെങ്കില്‍ ഒരു കൊച്ചുകുട്ടിയോ, അതുമല്ലങ്കില്‍ തന്റെ പുറംതിരിഞ്ഞു നില്‍ക്കുന്നതോ മുഖം പാതി മറച്ചതോ ആയിരിക്കും. അതായത് നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് ഫേസ്ബുക്കില്‍ സ്വന്തം ഫോട്ടോയിടാനുള്ള സ്വാതന്ത്രം ഇനിയും കിട്ടിയിട്ടില്ലേ?. സ്വാതന്ത്ര്യമുണ്ട്, പക്ഷേ എന്തോ..എവിടെയോ ഒരു ഭയം ഭൂരിഭാഗം സ്ത്രീകളിലും ഉണ്ട്.

ഫോട്ടോ ഫേസ്ബുക്കിലിട്ടാല്‍ ചിലര്‍ അത് ദുരുപയോഗം ചെയ്യുമെന്നാണ് പലരും വിശ്വസിച്ചു വെച്ചിരിക്കുന്നത്. ഫേസ്ബുക്കിലിട്ട ഫോട്ടോ മോര്‍ഫ് ചെയ്ത് നഗനയായിട്ടുള്ള ഫോട്ടോ ഉണ്ടാക്കി വിലപേശുകയോ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയോ ചെയ്താലോ എന്നാണ് എന്റെ ഒരു സുഹൃത്തി ചോദിച്ചത്. ശരിയല്ലേ…, അങ്ങനെ സംഭവിക്കാനും സാധ്യതയുണ്ട്. അപ്പോ പിന്നെ ഫോട്ടോ അപ്ലോഡ് ചെയ്യാതിരിക്കാം അല്ലേ. അതായത് പീഡനമേല്‍ക്കാതിരിക്കാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പറയുന്നതുപോലെ തന്നെ. ഇതാണോ വേണ്ടത് ? ഫേസ്ബുക്കില്‍ ഫോട്ടോയിടുന്നത് കൊണ്ട് സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാവുമെന്ന് എനിക്കു തോന്നുന്നില്ല. കാരണം ആരെങ്കിലും അവരുടെ ഫോട്ടോ ദുരുപയോഗിക്കുന്നത് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയാല്‍ അയാളെ നിയമപരമായി നേരിടാവുന്നതാണ്. മോര്‍ഫ് ചെയ്യപ്പെട്ടതോ തന്നെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ളതോ ആയ പോസ്റ്റുകള്‍ ലൈക് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. പിന്നെന്തിനാ സ്ത്രീകള്‍ ഭയം കാരണം ഫോട്ടോ ഫേസ്ബുക്കിലിടാതിരിക്കുന്നത്.

ആണ്‍പെണ്‍ സമത്വം വേണം, സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന വേണം എന്നൊക്കെ പ്രസംഗിച്ചു നടക്കുന്ന ഫെമിനിസ്റ്റുകളൊന്നും ഈ പ്രശ്‌നം എവിടെയും ഉന്നയിക്കുന്നത് കാണുന്നില്ല. change.org എന്ന വെബ്‌സൈറ്റില്‍ Gender Equalityക്കു വേണ്ടി പെറ്റീഷന്‍ ഫയല്‍ ചെയ്ത ഒരു വനിതാ ക്ഷേമ പ്രവര്‍ത്തക പോലും ഫേസ്ബുക്കില്‍ സ്വന്തം ഫോട്ടോ ഇതുവരെ അപ്ലോഡ് ചെയ്തിട്ടില്ല. ഇവിടെ സ്വയം പിന്മാറുന്നത് സ്ത്രീതന്നെയാണ്‌