ഫേസ്ബുക്ക് കാരണം ജോലി പോയവരുടെ ചില വാര്‍ത്തകള്‍

164

1

സ്വിറ്റ്‌സര്‍ലാന്‍ഡിലാണ് സംഭവം. നാഷണല്‍ സുസ്സെ എന്നാ ഇന്‍ഷുറന്‍സ്സു കമ്പനിയിലെ ക്ലാര്‍ക്കാണ് താരം . സുഖമില്ലെന്നു പറഞ്ഞു ലീവ് എടുത്ത് വീട്ടില്‍ ഇരുന്ന യുവതി മുഴുവന്‍ സമയവും അവരുടെ ഐ ഫോണില്‍ ഫേസ് ബുകില്‍ സര്‍ഫ് ചെയ്യുകയായിരുന്നു. അത് കണ്ടുപിടിച്ച സ്ഥാപന അധികാരികള്‍ അവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ‘ ഈ പ്രവര്‍ത്തി കമ്പനിക്ക് തൊഴിലാളിയില്‍ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുത്തി’ എന്നാണ് പത്രക്കുറിപ്പില്‍ കമ്പനി നല്‍കിയ വിശദീകരണം.

ബ്രിട്ടനിലെ ജഡ്ജി അതി രഹസ്യമായ കേസിന്റെ വിവരം ഫേസ് ബുക്ക് പ്രൊഫൈല്‍ വഴി വോട്ടിനിട്ടതാണ് സംഭവം. എങ്ങനെ വിധി പറയണമെന്ന് അറിയില്ല എന്നും എന്റെ സുഹൃത്തുക്കളുടെ ഇടയില്‍ ഒരു വോട്ടെടുപ്പ് നടത്തുകയാണെന്നും പറഞ്ഞാണ് വോട്ടിനിട്ടത് . ഏതായാലും ജഡ്ജി ഇപ്പോള്‍ വീട്ടില്‍ സുഖമായി ഇരിക്കുന്നു !

വിര്‍ജിന്‍ അറ്റ്‌ലാന്റിക് എന്ന വിമാന കമ്പനി അതിലെ പതിമൂന് തൊഴിലാളികളെ പിരിച്ചു വിട്ടു. ഫേസ് ബുകില്‍ കമ്പനിയുടെ സുരക്ഷാ മാന ദണ്ഡത്തെ പറ്റി വിമര്‍ശിക്കുകയും യാത്രക്കാരെ കളിയാക്കുകയും ചെയ്യുന്നതരത്തില്‍ കമന്റ് ചെയ്തു എന്നതാണ് കാരണം. വിമാനം നിറച്ചും പാറ്റകളാണെന്നും, കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് വിമാനത്തിന്റെ എന്‍ജിന്‍ മൂന്ന് പ്രാവശ്യം മാറ്റിയെന്നും ആണ് തൊഴിലാളികള്‍ ഫേസ് ബുകില്‍ പറഞ്ഞത് . ഇവ നിഷേധിച്ച കമ്പനി പോസ്റ്റ് ഡിലീറ്റ് ചെയ്ത് തൊഴിലാളികളെ പിരിച്ചു വിട്ടു

ബ്രിക്‌സ് എന്ന പിസ്സാ റസ്‌റ്റോറന്റില്‍ ആഷ് ലിക്ക് എന്ന വെയിറ്റര്‍ക്ക് ജോലി പോയത് തന്റെ ഫേസ്ബുകില്‍ ഒരു കസ്റ്റമറെ പറ്റി പരാതി പറഞ്ഞതിനാലാണ്. തന്റെ ഷിഫ്റ്റ് തീരുന്ന സമയത്ത് വന്ന രണ്ടുപേരെ സെര്‍വ് ചെയ്ത് ടേബിള്‍ വൃ ത്തിയാക്കിയതിനു ശേഷം കിട്ടിയ ടിപ് നോക്കിയപ്പോള്‍ വളരെ കുറവായി തോന്നി. അതിനെ പറ്റി ഫേസ് ബുകില്‍ പരാമര്ശിച്ചതാണ് വിനയാത്.

ജോര്‍ജിയയിലെ ഒരു ഹൈ സ്‌കൂള്‍ ടീച്ചര്‍ക്ക് പണി പോയത് അവര്‍ ഫേസ് ബുക്ക് പേജില്‍ മദ്യപിക്കുന്നതും മദ്യം കൈയില്‍ പിടിച്ചിരിക്കുന്ന ഫോട്ടോ ഇട്ടതിനാണ്. ഒരു ടീച്ചര്‍ക്ക് നിരക്കാത്ത പ്രവര്‍ത്തി ചെയ്തു എന്ന് ആരോപിച് പ്രിന്‍സിപ്പാള്‍ അവരെകൊണ്ട് നിര്‍ബന്ധിച് രാജി വെപ്പിക്കുകയായിരുന്നു . ടീച്ചര്‍ ഏതായാലും സ്‌കൂള്‍ അധികാരികളെ കോടതിയില്‍ കയറ്റിയിരിക്കുകയാണ്‌

Advertisements