‘കുത്തിപ്പൊക്കല്‍’ കാലത്ത് മാനം പോകാതിരിക്കാന്‍ ചെയ്യേണ്ടത്

അറിവ് തേടുന്ന പാവം പ്രവാസി

അടുത്തകാലത്തായി നിങ്ങളുടെ ഫേസ്ബുക്കില്‍ കണ്ടുവരുന്ന പ്രതിഭാസമാണ് ‘കുത്തിപ്പൊക്കല്‍’. നിങ്ങളുടെ ന്യൂസ് ഫീല്‍ സ്ഥിരമായി സുഹൃത്തുക്കളുടെയും നിങ്ങള്‍ ഫോളോ ചെയ്യുന്ന, സെലബ്രെറ്റികളുടെയോ ഫോട്ടോകളും പഴയ പോസ്റ്റുകളും സ്ഥിരമായി കാണുന്നുണ്ടോ. ഇത് എന്താണ് കൂത്ത് എന്ന് ആലോചിച്ച് വിഷമിക്കുന്നവരും, ഇത് പുതിയ സൈബര്‍ ആക്രമണമാണോ എന്ന് ചിന്തിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇത് ഒരു പുതിയ സൈബര്‍ ബുള്ളിയിം​ഗാണ്. ഒരു ഫേസ്ബുക്ക് അക്കൗണ്ടിലെ പഴയ ഫോട്ടോകള്‍ക്കോ, പോസ്റ്റുകള്‍ക്കോ ഇപ്പോള്‍ കമന്‍റ് ഇട്ടാല്‍ അത് ആ പേജോ, പ്രോഫൈലോ ഫോളോ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടും. മലയാളത്തിലെ സൈബര്‍ ഇടത്തില്‍ ‘കുത്തിപ്പൊക്കല്‍’ എന്നാണ് ഈ പ്രതിഭാസത്തിന് നല്‍കിയിരിക്കുന്ന ഓമനപ്പേര്.

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗില്‍ നിന്നാണ് ഇതിന്‍റെ തുടക്കം. സൂക്കറിന്‍റെ പഴയ ഫോട്ടോകള്‍ പലരും ഇത്തരത്തില്‍ കമന്‍റ് ഇട്ടതോടെ അത് വ്യാപകമായി ഷെയര്‍ ചെയപ്പെട്ടു. ഇതിന് പിന്നാലെ ഹോളിവുഡ് താരങ്ങളും ഈ കുത്തിപ്പൊക്കലിന് ഇടയാക്കി. പ്രമുഖ ഹോളിവുഡ് താരം വിന്‍ ഡീസലിന്‍റെ പേജിലാണ് പ്രധാനമായും ഈ പ്രതിഭാസം കാണപ്പെട്ടത്. ഇതിനെക്കുറിച്ച് വിദേശ സിനിമ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. ഇതിന് ചുവട് പിടിച്ചാണ് മലയാളത്തിലേക്ക് ‘കുത്തിപ്പൊക്കല്‍’ സംഭവിച്ചത്. ഇതിന് ആദ്യം ഇരയായത് പൃഥ്വിരാജാണ്. പൃഥ്വിരാജിന്‍റെ പേജിലെ പഴയ പോസ്റ്റുകള്‍ പലതും ന്യൂസ് ഫീഡുകളില്‍ ഒഴുകാന്‍ തുടങ്ങി. അതിന് അടിയില്‍ വന്ന പല കമന്‍റുകളും ട്രോളുകളായിരുന്നു.

ഇതിന് പിന്നാലെ മമ്മൂട്ടി, ആസിഫ് അലി, ചില നടിമാര്‍ തുടങ്ങിയവരുടെ പേജുകളിലും ഈ പ്രതിഭാസം ആരാധകര്‍ നടത്താന്‍ തുടങ്ങി.ഇപ്പോള്‍ രാഷ്ട്രീയക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവരൊക്കെ ഇരകളാണ്. ഇതിന് പുറമേയാണ് സാധാരണ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും ശല്യം. ഫ്രണ്ട്സ് ലിസ്റ്റിലെ ചിലര്‍ കരുതിക്കൂട്ടി പണി കൊടുക്കുകയാണ് തങ്ങളുടെ ലിസ്റ്റിലെ മറ്റുള്ളവര്‍ക്ക്. അതിനാല്‍ പൊറുതിമുട്ടിയാണ് ഇതില്‍ നിന്നും രക്ഷയില്ലെ എന്ന് ചിലര്‍ ചോദിക്കുന്നത്.

ഫേസ്ബുക്കിന്‍റെ രീതി അനുസരിച്ച് പബ്ലിക്കായി ഇട്ട പോസ്റ്റ് എല്ലാം തന്നെ അതില്‍ വരുന്ന റിയാക്ഷന്‍ അനുസരിച്ച് മുകളിലേക്ക് കയറിവരും. അതാണ് കുത്തിപ്പൊക്കലിന്‍റെ അടിസ്ഥാനവും. അത് കൊണ്ട് തന്നെ ഏറ്റവും നല്ല കാര്യം ഫേസ്ബുക്കില്‍ പണികിട്ടും എന്ന് തോന്നുന്ന പഴയ പോസ്റ്റുകള്‍ അതിന്‍റെ പ്രൈവസി സെറ്റിംഗ് മാറ്റുക എന്നതാണ്. ഈ കുത്തിപ്പൊക്കല്‍ കാലം കഴിയുംവരെ എങ്കിലും പബ്ലിക്ക് പോസ്റ്റ് ക്ലോസ് ഫ്രണ്ട്സിന് കാണുന്ന രീതിയിലോ, അല്ലെങ്കില്‍ ഓണ്‍ലി മീ എന്നോ മാത്രം ആക്കുക. അത് മാത്രമല്ല നിങ്ങളുടെ ഫേസ്ബുക്കിലെ പഴയപോസ്റ്റ് ആരെങ്കിലും ലൈക്ക് അടുച്ചുവെന്ന് കാണുന്ന മാത്രയില്‍ അതിന്‍റെ പബ്ലിക്ക് സെറ്റിംഗ് മാറ്റിയാല്‍ തടികേടില്ലാതെ രക്ഷപ്പെടാം.

Leave a Reply
You May Also Like

അമ്മാ ഒരു ലൈക് തരണേ…

പിച്ചക്കാര്‍ ഫെസ്ബൂക്കില്‍ വന്നതാണോ അതോ ഫേസ്ബൂക്കില്‍ വന്നതിനു ശേഷം പിച്ചക്കാരായതാണോ. ചിലരുടെ ഫേസ്ബുക്കിലെ അപേക്ഷകള്‍ കാണുമ്പോള്‍ നമുക്ക് അങ്ങിനെയാണ് തോന്നുക.

എങ്ങനെ വാട്‌സ്ആപ്പില്‍ ‘ഓട്ടോ ഡൗണ്‍ലോഡിംഗ്’ തടയാം ?

വാട്‌സ്ആപ്പിലെ ഓട്ടോ ഡൗണ്‍ലോഡിംഗ് തടയാന്‍ ചുവടെ പറയുന്നത് ചെയ്താല്‍ മതിയാകും.

സിനിമ ഡൗണ്‍ലോഡ് ചെയ്യുന്ന ചേട്ടന്മാരുടെ ശ്രദ്ധയ്ക്ക് ; നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടിലെത്തും

ഓണ്‍ലൈനില്‍ നിന്ന് പുതിയ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിരുതന്മാരെ കുടുക്കാന്‍ പൈറസി ക്രാക്കര്‍ എന്ന സോഫ്റ്റ്‌വെയറുമായി എത്തിയിരിക്കുകയാണ് ആന്റി പൈറസി സെല്‍.

ഫേസ്ബുക്കില്‍ ഇനി ശബ്ദം കേള്‍ക്കുക മാത്രമല്ല, വായിക്കുകയും ചെയ്യാം.!

ഫേസ്ബുക്കില്‍ ഒരു ശബ്ദസന്ദേശം വരുമ്പോള്‍ നമ്മുടെ സിസ്റ്റത്തിലെ (അലെങ്കില്‍ മൊബൈല്‍) ശബ്ദം ഉയരത്തി ഇട്ട ശേഷം നമ്മള്‍ ആ സന്ദേശം കേള്‍ക്കും അല്ലെ ?