1. ഓറഞ്ച് ചര്‍മ്മത്തിന് നിറം നല്കുന്ന കാര്യത്തില്‍ ഒന്നാമനാണ്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരില്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്ലെങ്കില്‍ ഓറഞ്ച് തൊലി അരച്ച് തൈരില്‍ ചേര്‍ത്ത് ഉപയോഗിക്കാം. വെളുക്കും.
2. മഞ്ഞള്‍പ്പൊടി നാരങ്ങാനീരും തൈരും ചേര്‍ത്ത് മുഖത്തു പുരട്ടിയാലും നിറം ലഭിക്കും. ഇത് സ്ഥിരം ചെയ്യുന്നത് കാര്യമായ വ്യത്യാസങ്ങള്‍ വരുത്തും.
3. ഉരുളക്കിഴങ്ങും നല്ലൊരു ബ്ളീച്ചിംഗ് ഏജന്റാണ്. ഉരുളക്കിഴങ്ങ് അരച്ച് മുഖത്തു പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും.
4. വെള്ളരിക്കാനീരും തേനും ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.
5. ബദാം അരച്ച് പച്ചപ്പാലില്‍ കലക്കി മുഖത്തു പുരട്ടുന്നത് നിറം കൂട്ടും. മുഖത്ത് കറുത്ത പാടുകളുണ്ടെങ്കില്‍ മാറുകയും ചെയ്യും.
ഇത്തരം മാര്‍ഗ്ഗങ്ങള്‍ കറുപ്പിനെ പൂര്‍ണ്ണമായും വെളുപ്പാക്കില്ലെങ്കിലും പ്രയോജനമുണ്ടാകുമെന്നത് തീര്‍ച്ച. ചര്‍മ്മത്തിനും ഇവ വളരെ നല്ലതാണ്.