2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത് പ്രവേശിക്കുന്നത് . 2008ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ്‌ റിയാലിറ്റി ഷോകളിൽ നർത്തകിയായി പ്രവർത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016-ൽ ദുൽഖർ സൽമാൻന്റെ നായിക ആയി കലി എന്ന ചിത്രത്തിലും അഭിനയിച്ചു.ജൂലൈ 15ന് റിലീസ് ചെയ്ത ഗാർഗിയാണ് നടിയുടെ അവസാനമായി പുറത്തിറങ്ങിയ തമിഴ് ചിത്രം. അഭിനയ മികവ് കൊണ്ടും നൃത്ത ചുവടുകൾ കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തെന്നിദ്ധ്യൻ താര സുന്ദരിയാണ് സായ് പല്ലവി.

ഇപ്പോഴിതാ വീണ്ടും സായ് പല്ലവിയുടെ വിവാഹ വാർത്തകൾ സജീവമായിരിക്കുകയാണ്. എന്നാലിത്തവണ ‘വിവാഹ ചിത്രം’ ഉൾപ്പെടെയാണ് പ്രചാരണം. സായ്‌ പല്ലവിയും ഒരു പുരുഷനും ഹാരങ്ങൾ അണിഞ്ഞുകൊണ്ടു നിൽക്കുന്ന ചിത്രം ആണ് പ്രചരിക്കുന്നത്. പ്രണയത്തിന് നിറമൊന്നും പ്രശ്‌നമല്ലെന്നും, സായ് പല്ലവി യഥാര്‍ത്ഥ പ്രണയത്തിലാണ് വിശ്വസിക്കുന്നതെന്നും ആരാധകരിൽ ചിലർ കുറിച്ചിരുന്നു.

ഇതിന്‍റെ സത്യാവസ്ഥ എന്താണെന്ന് നോക്കാം.

എന്നാല്‍ ഈ വാദങ്ങള്‍ എല്ലാം തെറ്റാണെന്ന് ട്രേഡ് അനലിസ്റ്റായ ക്രിസ്റ്റഫര്‍ കനകരാജ് വ്യക്തമാക്കി. ഈ ചിത്രങ്ങള്‍ തമിഴ് സൂപ്പര്‍ താരം ശിവ കാര്‍ത്തികേയന്റെ 21ാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ചിത്രമാണ്. ലോഞ്ചിംഗിനിടെ എടുത്ത ചിത്രമാണ് സായ് പല്ലവിയുടെ വിവാഹമെന്ന പേരില്‍ പ്രചരിക്കുന്നത്.

ചിത്രത്തില്‍ സായ് പല്ലവിക്കൊപ്പം മാലയിട്ട് നില്‍ക്കുന്നത് ശിവ കാര്‍ത്തികേയന്‍ സിനിമയുടെ സംവിധായകനായ രാജ്കുമാര്‍ പെരിയസാമിയാണ്. പൂജാ ചടങ്ങുകളുടെ ഭാഗമായിട്ടാണ് ഇരുവരും മാല ധരിച്ചത്. സംവിധായകന്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഇതൊരു വിവാഹ ചിത്രമല്ലെന്നും, ചിത്രത്തിന്റെ പൂജയുടെ ഭാഗമായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഈ ചിത്രം മെയ് ഒന്‍പതിന് രാജ്കുമാര്‍ പെരിയസാമി തന്നെ ട്വീറ്റ് ചെയ്തിരുന്നു. സായ് പല്ലവിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ട്വീറ്റ്. അതേസമയം രാജ്കുമാറും, സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്താണ് ഈ ചിത്രം പ്രചരിപ്പിച്ചത്. പൂജാ ചടങ്ങിന്റെ മറ്റ് ചിത്രങ്ങളും രാജ്കുമാര്‍ ട്വീറ്റ്‌ചെയ്തിട്ടുണ്ട്.

You May Also Like

കിടിലൻ നൃത്ത വീഡിയോയുമായി മലയാളികളുടെ പ്രിയ നടിമാർ.

ആരാധകരെ എത്തിക്കുന്ന കിടിലൻ ഡാൻസുമായി മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ

റാം – നിവിൻ പോളി ഒന്നിക്കുന്ന ‘ഏഴു കടൽ ഏഴു മലൈ ‘ അഞ്ജലി ഫസ്റ്റ്ലുക്ക്

റാം – നിവിൻ പോളി ഒന്നിക്കുന്ന ‘ഏഴു കടൽ ഏഴു മലൈ ‘ അഞ്ജലി ഫസ്റ്റ്ലുക്ക്..നിവിൻ…

ഏലിയൻ ആയി അനാർക്കലി മരയ്ക്കാർ, ‘ഗഗനചാരി’ ട്രെയിലർ

“ഗഗനചാരി” ട്രെയിലർ. ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന…

സഞ്ജയ് നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം ചില യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയെടുത്ത ബോൾഡ് ഡ്രാമയാണ്

Sajeesh T Alathur  മാലൈ നേര മല്ലിപ്പൂ (തമിഴ്-2022) സഞ്ജയ് നാരായണൻ സംവിധാനം ചെയ്ത ഈ…