രാഗീത് ആർ ബാലൻ
വിജു പ്രസാദ്
അതിരാവിലെ ആർത്തിരമ്പുന്ന കടലിനെ കണ്ടു കൊണ്ടാണ് വിജുവിന്റെ ഒരു ദിവസം തുടങ്ങുന്നത്… കടലിന്റെ തിരകൾ നോക്കി നിൽക്കുമ്പോൾ അയാളുടെ മനസ്സും ഒരു കടൽ തിരമാല പോലെ അലയടിക്കുന്നുണ്ടാകാം…തങ്ങളുടെ അമ്മയുടെ ആത്മഹത്യ നൽകിയ ഒരു മെന്റൽ trauma യിലൂടെ ആണ് വിജുവും സഹോദരൻ കുഞ്ഞനും ജീവിക്കുന്നത്.ഒരിക്കൽ തന്റെയും സഹോദരന്റെയും ദുരന്ത പൂർണമായ ജീവിതം മാറി മറയുമെന്ന് വിജുവിന് വിശ്വാസം ഉണ്ട്..ഒരു മോട്ടിവേഷണൽ സ്‍പീക്കറുടെ കരിയർ തിരഞ്ഞെടുക്കാൻ വിജുവിനെ പ്രേരിപ്പിക്കുന്നതും ചിലപ്പോൾ അതൊക്കെ തന്നെ ആകണം..
കണ്ണാടിക്ക് മുൻപിൽ വിജു ഒരുങ്ങി നിൽക്കുമ്പോൾ അയാളുടെ മനസ്സു മന്ത്രിക്കുന്നത് “Today my life will be eventful, fruitful, wonderful, beautiful and successful” ഇങ്ങനെ ആണ്..ഇന്ന് എന്റെ ജീവിതം സംഭവബഹുലവും ഫലപുഷ്ടിയുള്ളതും അത്ഭുതകരവും മനോഹരവും വിജയകരവുമായിരിക്കും”
വിജു പ്രസാദ് എന്ന മനുഷ്യൻ തൻ്റെ ജീവിതത്തിൽ ഓരോ ഘട്ടത്തിലൂടെയും കടന്നു പോകുന്ന മാനസിക അവസ്ഥയുണ്ട് ഒരുപക്ഷെ അത് തന്നെയാണ് എന്നെ ആകർഷിച്ചതും.
നമുക്ക് ചുറ്റും ഇങ്ങനെ എത്രയെത്ര മനുഷ്യൻമാരുണ്ട് കണ്ണാടിയിൽ നോക്കി സ്വയം ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഈ വിജു പ്രസാദിനെ പോലെ നമ്മോട് ചിരിച്ചും, കളിച്ചും ആത്മവിശ്വാസം പ്രകടിപ്പിച്ച് നമുക്ക് സന്തോഷം പകർന്നും തരുന്ന മനുഷ്യർ അവരുടെ സ്വകാര്യതയിൽ ഏകാന്തതയിൽ സ്വയം എരിഞ്ഞു തീരുന്ന മനുഷ്യർ ആണ്..നമ്മൾ കാണാതെ പോകുന്ന തിരിച്ചറിയാതെ പോകുന്ന ഒരിക്കൽ മറഞ്ഞു പോകുന്ന മനുഷ്യർ ആണ്.മനസ്സിന്റെ ഉള്ളിൽ വലിയൊരു അഗ്നിപർവ്വതം കൊണ്ട് നടക്കുന്ന മനുഷ്യർ…
വിജു ജീവിച്ചത് മുഴുവൻ അയാളുടെ അനിയന് വേണ്ടി ആണ്.. കറന്റ് ബില്ല് അയാളുടെ അടക്കാൻ കൊടുത്ത കാശിനു അനിയൻ New Paradise എന്ന ഹോട്ടലിൽ നിന്നും ചിക്കൻ നൂഡിൽസും സൂപ്പും കഴിക്കുന്നു.. അതുമൂലം വീട്ടിലെ കറന്റ് കട്ട് ആകുന്നു..അനിയൻ വിജുവിനോട് സോറി പറയുമ്പോൾ അയാൾ നൽകിയ മറുപടി
“ഞാൻ ഉണ്ടാക്കുന്നത് കഴിച്ചു എനിക്ക് തന്നേ ബോർ അടിച്ചു തുടങ്ങി ഇനി പോകുമ്പോ എന്നെയും വിളിച്ചാൽ മതി ”
സത്യത്തിൽ വിജു പോലും അയാളുടെ ജീവിതം മടുത്താണ് ഓരോ ദിവസവും തള്ളി നീക്കുന്നത്..ഒരുപാട് പ്രശ്നങ്ങൾ ഫേസ് ചെയ്താണ് വിജു അയാളുടെ അനിയനും ആയി ജീവിക്കുന്നത്..അപ്പോൾ പോലും അയാൾ അനിയനോട് പറയുന്നത് “We have to fight some days to get the best days of life ” എന്നാണ്… വാടകവീടും അവിടുത്തെ ഇടുങ്ങിയ മുറിയും അല്ലാതെ ലൈഫിൽ എക്സ്പീരിയൻസ് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാൾ..ആയിര കണക്കിന് ആളുകൾ packed ആകണം ഒരു ഓഡിറ്റോറിയത്തിൽ അയാളുടെ speech കേൾക്കാൻ അതാണ് വിജുവിന്റെ ഒരു ആഗ്രഹം..
ജീവിതം മടുത്തു വിജുവിൻ്റെ സഹോദരൻ ഒരു “നീണ്ട യാത്ര’ക്കു പോകുകയാണ് എന്ന് സൂചിപ്പിക്കുന്ന കത്തു എഴുതി വെക്കുന്നു “എത്ര എത്ര രാത്രികൾ ആണ് ചേട്ടാ ചേട്ടൻ എനിക്ക് വേണ്ടി ഉറക്കമുളച്ചു കൂട്ടു ഇരുന്നിട്ടുള്ളത് I’ve always loved you”അങ്ങനെ ജീവിതം അവസാനിപ്പിക്കുന്നു. അവിടെ നിന്ന് വിജുവിൻ്റെ യാത്ര വിജു പ്രസാദ് എന്ന മനുഷ്യനിൽ നിന്നും ജോഷ്വാ കാള്‍ട്ടണിലേക്ക് ആണ്..വലിയൊരു നിലയിൽ എത്തിച്ചേരുമ്പോൾ പോലും സഹോദരൻ്റെ ആത്മഹത്യയുടെ മെന്റൽ trauma യിലൂടെ ആണ് അയാൾ സഞ്ചരിക്കുന്നത്.. പിന്നിട്ട വഴികൾ അയാളെ വേട്ടയാടുന്നു..
ട്രാൻസ് കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ഫഹദ് ഫാസിലിന്റെ കണ്ണുകളിലാണ് സിനിമയുടെ നരേറ്റീവും കഥാപാത്രത്തിന്റെ ട്രാന്‍സഫര്‍മേഷനുമെന്ന്.
ട്രാൻസ് എന്ന സിനിമ ചർച്ച ചെയ്ത വിഷയത്തെക്കാൾ ഉപരി ഞാൻ സഞ്ചരിച്ചത് വിജുവിലൂടെയാണ്.ശരീരഭാഷ കൊണ്ടും ശബ്ദം കൊണ്ടും ഉള്‍വലിവും മനോദൗര്‍ബല്യവുമുള്ള നിസഹായ മനുഷ്യനായി എന്നെ വളരെ ഏറെ അത്ഭുതപെടുത്തിയിട്ടുണ്ട് ഫഹദ് ട്രാന്‍സില്‍.
ഫഹദിന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് അതാണ് ട്രാൻസിലെ വിജു പ്രസാദും പാസ്‌റ്റർ ജോഷ്വ കാൾട്ടനും..ഒരു താരമാകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും മികച്ചൊരു നടനാകാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമകളും സാക്ഷ്യപ്പെടുത്തുകയാണ്.നമുക്ക് ചുറ്റും ഒരുപാട് വിജു പ്രസാദുമാർ ഉണ്ട്…കണ്ണാടിയിൽ നോക്കി സ്വയം ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന നമ്മളോട് ചിരിച്ചും കളിച്ചും ആത്മവിശ്വാസം പ്രകടിപ്പിച്ച് നമുക്ക് സന്തോഷം പകർന്നും തരുന്ന മനുഷ്യർ… സ്വയം എരിഞ്ഞു തീരുന്ന മനുഷ്യർ ആണ് അവരൊക്കെ…നമ്മൾ കാണാതെ പോകുന്ന തിരിച്ചറിയാതെ പോകുന്ന ഒരിക്കൽ മറഞ്ഞു പോകുന്ന മനുഷ്യർ ആണ്.മനസ്സിന്റെ ഉള്ളിൽ വലിയൊരു അഗ്നിപർവ്വതം കൊണ്ട് നടക്കുന്ന മനുഷ്യർ…