അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ ഇന്ത്യ ഒട്ടാകെ ഏറെ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു . കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ആദ്യഭാഗത്തിൽ ഫഹദ് ഫാസിലിന്റെ ഭൻവർ സിംഗ് ഷെഖാവത്ത് എന്ന വേഷം പ്രേക്ഷക നിരൂപ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു . രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന പുഷ്പയുടെ രണ്ടാംഭാഗം 2023 ഡിസംബറിൽ ആയിരിക്കും പ്രദര്‍ശനത്തിനെത്തുക. . രണ്ടാം ഭാഗത്തിൽ മക്കൾ സെൽവൻ വിജയി സേതുപതിയും ഭാഗമാകും എന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന രണ്ടാംഭാഗമായ പുഷ്പ ദി റൂളിന്റെ ചിത്രീകരണം ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കാനിരിക്കെ പുഷപ 2വിൽ ആദ്യ ഭാഗത്തിന്റെ അഞ്ചിരട്ടി പ്രതിഫലം ആവശ്യപ്പെട്ടിരിക്കുകയാണ് ഫഹദ് ഫാസിൽ. നീണ്ട ഷെഡ്യൂളുമായി ആരംഭിക്കാൻ പോകുന്ന ചിത്രത്തിനായി 20 കോടി രൂപയോളം ആണ് പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ടോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . വാർത്തകൾ സത്യമാണെങ്കിൽ ഒരു സിനിമയ്ക്കുവേണ്ടി ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന മലയാള താരമാകുകയാണ് ഫഹദ് ഫാസിൽ.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം കാണിക്കുന്ന ചിത്രം
Po Di Sangui (Tree of Blood) (1996/ France, Guinea-Bissau/French) [Drama]{6.7/10of