കപൂർ കുടുംബത്തെ കുറിച്ച് എന്തൊക്കെ അറിയാം ?

450

Fahad Kovvapuram

കപൂര്‍ കുടുംബം

ഒരു കാലത്ത്‌ സിനിമ എന്നത് ഒരു മോശം തൊഴില്‍ ആയി കണ്ടിരുന്ന കാലഘട്ടത്തില്‍ തന്നെ ആയിരുന്നു കപൂര്‍ ഫാമിലി അതിനെ ഉപജീവന മാര്‍ഗ്ഗം എന്ന നിലയില്‍ തരഞ്ഞെടുത്തത്. ഒരു കാലത്ത്‌ കര്‍ഷകന്‍റെ മക൯ കഷകനും ഡോക്ടറുടെ മക൯ ഡോക്ടറും എ൯ജിനിയറുടെ മക൯ എന്‍ജിനിയറും ആയി ജോലി തിരഞ്ഞെടുത്തിരുന്ന ആ കാലത്ത്‌ സിനിമ നടീ നടന്മാരുടെ മക്കള്‍ ആ തൊഴിലുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്നത് വളരെ അപൂര്‍വ്വ മായിരുന്നു.എല്ലാകാലത്തും സിനിമ സ്ക്രീനുകള്‍ വലിയ പളപളപ്പുള്ള ഒരു മായാലോകമാണു പ്രേക്ഷകനു മുന്‍പില്‍ കാണിച്ചിരുന്നതെങ്കിലും അതേ സമയം തന്നെ അതിന്‍റെ വൃത്തികെട്ട അണിയറ കഥകള്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി മഞ്ഞ പത്ര,മാസികകലില്‍ അപ്പപ്പോള്‍ തന്നെ ജനങ്ങളുടെ മുന്‍പില്‍ ഒരുകാലത്ത്‌ എത്തിക്കൊണ്ടുമിരുന്നു. ഇതിന്‍റെ ദൂഷ്യവശങ്ങള്‍ നമ്മുടെ മലയാള സിനിമയില്‍ അടക്കം പല പ്രശസ്ത നടിനടന്മാ൪ക്ക് വരെ മുന്‍കാലങ്ങളില്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

നടന്‍ പ്രിത്വീരാജ് കപൂറിലൂടെ ആയിരുന്നു ഈ കുടുംബം സിനിമ മേഖലയിലെക്ക് കാലെടുത്തു വച്ചത്. പ്രിത്വി രാജിന്‍റെ അച്ഛ൯ ഇന്നത്തെ പാകിസ്ഥാനിലെ പെഷവാറിലെ ഒരു പോലീസ് ഓഫീസര്‍ ആയിരുന്നു. മുത്തച്ഛന്‍ സാമുന്ദ്രിയിലെ തഹസില്‍ദാറുമായിരുന്നു. 1906 ല്‍ പാകിസ്ഥാനിലെ പഞ്ചാബില്‍ ജനിച്ച ഇദ്ദേഹം 17 മത്തെ വയസ്സില്‍ റാം സരണി മെഹ്റയെ കല്യാണം കഴിക്കുകയും ഇന്ത്യ വിഭജനത്തോടെ അവ൪ ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ക്കുകയും ചെയ്തു. നല്ലൊരു നടനെ കൂടാതെ ഒരു സിനിമ കച്ചവടക്കാരന്‍ കൂടിയായിരുന്നു പ്രിത്വീ രാജ്. ബോളിവുഡിന്റെ ഈറ്റില്ലമായ മുംബൈയില്‍ ആദ്യമായി സഞ്ചരിക്കുന്ന തീയെറ്റ൪ എന്ന ആശയം കൊണ്ട് വരികയും നടപ്പാകുകയും ചെയ്തയാളായിരുന്നു ഇദ്ദേഹം. ഇതിലൂടെ നല്ലൊരു സ്ഥിര വരുമാനവും പേരുംപ്രശസ്തിയും അദ്ദേഹത്തിന് നേടിയെടുക്കാനായി. ഇദ്ദേഹത്തിന്റെ മൂന്ന് മക്കളെയും അദ്ദേഹം സിനിമയിലേക്ക് തന്നെ കൊണ്ട് വരികയുണ്ടായി. ഇവരെല്ലാം അക്കാലത്ത്‌ വളരെ പ്രശസ്തരാവുകയും ചെയ്തു. രാജ് കപൂ൪, ഷമ്മി കപൂ൪, ശശീ കപൂ൪ എന്നീ പേരുകളില്‍ സിനിമ മേഖലയില്‍ അറിയപ്പെട്ട ഈ മൂവ൪ സംഘത്തില്‍ മൂത്തവന്‍ ആയ രാജ് കപൂറിനെ ഇന്ത്യ൯ സിനിമയിലെ ഷോമാ൯ ആയാണ് അക്കാലത്ത്‌ കണക്കാക്കിയിരുന്നത്.

രണ്ടാമനായ ഷമ്മി കപൂറിന്‍റെ ആദ്യ ഭാര്യ വസൂരി മൂലമുള്ള പെട്ടെന്നുള്ള മരണം കാരണം ഇദ്ദേഹം വീണ്ടും വിവാഹം കഴിക്കുകയുണ്ടായി. മൂന്നാമ൯ ശശി കപൂ൪ ഒരു ഇഗ്ലീഷ്‌ സിനിമ നടിയെയാണ് വിവാഹം കഴിച്ചത്. കപൂര്‍ ഫാമിലിയില്‍ ഉള്ളവ൪ പൊതുവേ തങ്ങളുടെ മതത്തിനേക്കാള്‍ മനുഷത്വതിനു വില കല്‍പ്പിക്കുന്നവരായാണ് നമുക്ക്‌ കാണാ൯ സാധിക്കുക. വെത്യസ്ഥ മതസ്ഥരായ വ്യക്തികളെ ഈ കുടുംബതിലുള്ളവ൪ ഒരു മടിയും കൂടാതെ വധൂ വരന്മാരായി പല തലമുറകളായി സ്വീകരിച്ചതായി നമുക്ക്‌ കാണാ൯ സാധിക്കുന്നതാണ് (ഇതില്‍ രണ്ട് രാജ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു). ഇന്ത്യ പോലൊരു രാജ്യത്ത്‌ ഇത് വളരെ അപൂര്‍വ്വവുമാണ്. പ്രിത്വീരാജ്‌ കപൂറിന്‍റെ മക്കളും, മക്കളുടെ മക്കളും, അവരുടെ പേരമക്കളുമായി വലിയൊരു വിഭാഗം തന്നെ ഇന്ന്‍ ഇന്ത്യ൯ സിനിമയില്‍ പ്രത്യേകിച്ച് ബോളിവുടിന്‍റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ഇതില്‍ പ്രശസ്തമായ ചില പേരുകളാണ് രണ്ധീര്‍, ഋഷി, രാജീവ്‌, കരിഷ്മ, കരീന, രണ്ബീര്‍ തുടങ്ങിയ പേരുകള്‍. ഇന്ത്യന്‍ സിനിമയില്‍ ലഭിക്കുന്ന ഒട്ടുമിക്ക പ്രശസ്തി ഫലകങ്ങളും ഈ കുടുംബത്തില്‍ പല കാലങ്ങളായി എത്തിപ്പെട്ടിട്ടുണ്ട് മാത്രമല്ല ഈ കുടുംബത്തിന്‍റെ പേര്‍ ഇന്ന്‍ ഗിന്നസ്‌ ബുക്കില്‍ വരെ എഴുതി ചെര്‍ക്കപ്പെട്ടതായി കാണുന്നു. ഋഷി കപൂര്‍ ഒരിക്കല്‍ തങ്ങളുടെ പാകിസ്ഥാനിലെ കുടുംബ വീട് ആരും നോക്കാനാളില്ലാതെ നാശോന്മുകമാകുന്നതറിഞ്ഞു അവ സംരക്ഷിക്കാ൯ നടപടി എടുക്കാന്‍ പരസ്യമായി പാകിസ്താന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്തിക്കുകയും അവ൪ അതിന്‍റെ തുട൪ നടപടികള്‍ കൈകൊള്ളാന്‍ നടപടി എടുത്തതായും കാണുകയുണ്ടായി.

ചിത്രം:
1. പാകിസ്ഥാനിലെ കുടുംബ വീട്
2. കപൂര്‍ ഫാമിലി

Advertisements