ഒരു സിൻസാറുൽ ഹഖിൽ ഒതുങ്ങുന്നില്ല ഇത്തരം കോപ്രായങ്ങൾ

454
എഴുതിയത് : Fahad Shams

കഴിഞ്ഞ ഏപ്രിൽ മാസം വില്ലേജ് ആഫീസ് വിഷയവുമായി ബന്ധപെട്ട ഒരു പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി 10 ദിവസം എമർജൻസി ലീവ് അടിച്ച് നാട്ടിൽ വന്നിരുന്നു . വില്ലേജിൽ പോയി തിരിച്ച് വരുമ്പോൾ ക്യഷ്ണപുരത്ത് വെച്ച് ഒരു ചെറുപ്പക്കാരൻ ലിഫ്റ്റ് ചോദിച്ചു കായംകുളം റെയിൽ വേ സ്റ്റേഷൻ വരെ . അയാൾ കോഴിക്കോട് നാദാപുരത്ത് നിന്ന് വരുകയാണെന്നും . ഇപ്പോൾ ഒരു ട്രയിനുണ്ട് കോഴിക്കോട്ടേക്കും അത് കിട്ടിയിരുന്നേൽ വലിയ ഉപകാരമായിരിക്കുമെന്ന് പറഞ്ഞു .

യാത്ര മദ്ധ്യേ പലകാര്യങ്ങളും സംസാരിച്ച കൂട്ടത്തിൽ അദ്ദേഹം രാഷ്ട്രീയം പറയാൻ തുടങ്ങി . ഇവിടുത്തെ സ്ത്രീകളെ കണ്ടിട്ട് മുസ്ലിമാണൊ?,ക്യസ്തിയാനിയാണൊ? ഹിന്ദുവാണൊന്ന് തിരിച്ചറിയാനേ കഴിയുന്നില്ല ..എല്ലാവരും അനിസ്ലാമിക വേഷം ധരിച്ചാണല്ലോ നടപ്പ് ,ആരാണ് ഇവിടുത്തെ ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടി?? ഞാൻ പറഞ്ഞു കമ്മികളാ കായംകുളം ഭരിക്കുന്നത് . 😍
ആഹ് ചുമ്മാതല്ല ഇവിടെ ലീഗിനു ശക്തിയില്ലേ മുസ്ലിംകളുടെ ഇടയിൽ ?
ഞാൻ പറഞ്ഞു അങ്ങനൊരു സാധനം ഈ നാട്ടിൽ മരുന്നിനു പോലും ഇല്ല 😎

ലീഗില്ലാത്തിന്റെ ഒരു കുറവ് ഈ നാട്ടിൽ കാണുന്നുണ്ട് . പ്രതേകിച്ച് മുസ്ലിം സ്ത്രീകളിൽ , ആർക്കും ആഖിറം വേണ്ട ഖുഫ്റിനെ പോലെ നടന്നാൽ മതി മോശം തന്നെ .

റെയിൽ വേ സ്റ്റേഷനിൽ എത്തിയ സമയത്ത് ഞാൻ പറഞ്ഞു , ചേട്ടൻ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണു , കായംകുളത്ത് ലീഗില്ലാത്തിന്റെ ഒരുപാട് കുറവുണ്ട് . പത്താം ക്ലാസ് കഴിഞ്ഞ മുസ്ലിം പെൺകുട്ടികൾ വീട്ടിൽ കുത്തിയിരിക്കാതെ ഉപരി പഠനത്തിനു പോകുന്നു , ഉപരി പഠനം കഴിഞ്ഞ് ജോലി സമ്പാദിക്കുന്നു , എല്ലാ മതവിഭാഗത്തില്പെട്ടവരുടെ കൂടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു . വിവിധ മതവിഭാഗങ്ങൾക്ക് ഒപ്പം ഒരേ പ്ലേറ്റിനു ചുറ്റുമിരുന്ന് ആഹാരം ഷെയർ ചെയ്ത് കഴിക്കുന്നു . സ്വതന്ത്രമായി സഞ്ചരിക്കുന്നു . മതം തലക്ക് പിടിക്കാത്ത മാന്യമായ വസ്ത്രം ധരിക്കുന്നു . ഓണവും ,പെരുന്നാളും ,വിഷുവും ഒരുമിച്ച് ആഘോഷിക്കുന്നു സദ്യയുണ്ണുന്നു .. ഒരു മതഭ്രാന്തൻ നേതാക്കന്മാരും കായംകുളത്ത് വന്ന് വർഗ്ഗീയത പ്രസംഗിക്കില്ല കാരണം മുട്ടുകാൽ തല്ലിയൊടിക്കും ഇവിടുത്തെ ജനങ്ങൾ . ലീഗില്ലാത്തത് കാരണം ഇത്തരം ഒരുപാട് കുഴപ്പങ്ങൾ കായംകുളത്തുണ്ട് ചേട്ടാ ..

ചേട്ടൻ കോഴിക്കോട്ട് ചെന്ന് പ്രാർത്ഥിക്കണേ അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിൽ കായംകുളത്ത് നിന്നും ഒരു ലീഗ് എം എൽ എ കിട്ടാൻ വേണ്ടി … 🙂
മുഖം ചുളിച്ച് അയാൾ സ്റ്റേഷനിലേക്ക് നടന്ന് പോയി .

ഒരു സിൻസാറുൽ ഹഖിൽ ഒതുങ്ങുന്നില്ല ഇത്തരം കോപ്രായങ്ങൾ .ലീഗിന്റെ മുഖരാഷ്ട്രീയമാണു മുകളിൽ വിവരിച്ചത് .നമ്മുടെ ഇടയിലുള്ള ഓരോ ശരാശരി ലീഗ്കാരനും ഇതേ മാനസിക ചിന്താഗതിയുള്ളവരാണു . അതാണവരുടെ പ്രിമൈസിംഗ് തിയറി