ധൂമത്തിൽ അവിനാഷ് എന്ന കഥാപാത്രം ആയി ഫഹദ് ഫാസിൽ എത്തുന്നു

FAHADH FAASIL as AVINASH

19-ആം വയസ്സിൽ നായകനായി അരങ്ങേറ്റം കുറിച്ച ശേഷം ഏകദേശം എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്ത് നിർമ്മിച്ച കേരള കഫേയിലൂടെ തിരിച്ചു എത്തി ഇന്ന് മലയാള സിനിമ ഇൻഡസ്‌ട്രിയിലെ എക്കാലത്തെയും മികച്ചതും അസാധാരണവുമായ നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. ഒരു റോളർ കോസ്റ്റർ റൈഡായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അത്ര വിജയിക്കാത്ത അരങ്ങേറ്റത്തിൽ നിന്ന് മലയാളത്തിന്റെ ഇപ്പോഴത്തെ ഹൃദയസ്പർശിയായി ഫഹദ് ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു .

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ സിനിമകളിൽ എല്ലാം തന്റേതായ സ്ഥാനം ഉറപ്പിച്ച ഫഹദ്. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ മിന്നും താരം ആണ്. തന്റെ അനായാസ അഭിനയ ശൈലി കൊണ്ടു ഏതു പ്രേക്ഷകരെയും ഞെട്ടിക്കുന്ന താരം. ജൂൺ 23ന് തിയ്യേറ്ററുകളിൽ എത്തുന്ന ധൂമം എന്ന ചിത്രത്തിൽ അവിനാഷ് എന്ന കഥാപാത്രം ആയി സ്ക്രീനിൽ എത്തുമ്പോൾ ഒരിക്കൽ കൂടി ഫഹദിന്റെ അഭിനയ വിസ്മയങ്ങൾ നമുക്ക് കാണാൻ കഴിയും എന്നത് ഉറപ്പാണ്. സൂപ്പർ ഹിറ്റ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിച്ചു പവന്‍ കുമാർ സംവിധാന ചെയ്തു ഫഹദ് ഫാസിലും അപർണ ബാലമുരളിയും പ്രധാന വേഷത്തിത്തി മലയാളം, തമിഴ്, കന്നഡ ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ സിനിമ “ധൂമം” ജൂൺ 23ന് തിയ്യേറ്ററുകളിൽ എത്തുന്നു..!!

Leave a Reply
You May Also Like

ഇവരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒട്ടു മിക്കതും ഇത്തരത്തിൽ ക്ലീൻ ഇമേജിനു നിരക്കുന്നതായിരുന്നില്ല എന്നതാണ് ഏറെ കൗതുകകരം

Roy VT  ഷീല  മലയാള സിനിമയുടെ എക്കാലത്തേയും വലിയ താരചക്രവർത്തിനി ..അഭിനേതാക്കൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രതിഛായയക്ക്…

‘അഞ്ചക്കള്ളകോക്കാൻ’- ഇന്നിന്റെ ഭാഷയിൽ പറഞ്ഞാൽ ശരിക്കുമൊരു ‘വെടിച്ചില്ല് ഐറ്റം’

Vani Jayate എൺപതുകളുടെ രണ്ടാം പകുതിയിൽ, ചാട്ടയെയും ലോറിയെയും പോലെയുള്ള ഭരതന്റെ ചില സിനിമകൾ ഇറങ്ങിയിരുന്നു.…

ഉണ്ണി മുകുന്ദന് ആശ്വാസം, സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കി, ഒത്തുതീർപ്പിലെത്തിയെന്ന് പരാതിക്കാരി

നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിന്മേൽ ആണ് താരത്തിനെതിരെ കേസെടുത്തത്…

കേരളത്തിൽ ആദ്യ ദിവസത്തെ കളക്ഷനിൽ ഒടിയനെ മലർത്തിയടിച്ചു കെജിഎഫ്- 2

ആദ്യ ദിവസത്തെ കളക്ഷനിൽ ഒടിയനെ മലർത്തിയടിച്ചു കെജിഎഫ് -2. കേരളത്തിൽ നിന്നും ആദ്യദിനം ഏഴേകാൽ (7.25…