രാഗീത് ആർ ബാലൻ

ചില കഥാപാത്രങ്ങളോട് സിനിമ കണ്ട് ഇറങ്ങി കഴിയുമ്പോൾ അങ്ങേയറ്റം ദേഷ്യം തോന്നാറുണ്ട്.. അവർക്ക് എത്രത്തോളം സിനിമയിൽ സ്ക്രീൻ പ്രെസെൻസ് ഉണ്ടോ അത്രത്തോളം കാണുന്ന പ്രേക്ഷകനെ അവർ അസ്വസ്ഥതരാക്കും..അത് ശെരിക്കും ഒരു നടന്റെ വിജയം തന്നെ ആണ്.ഫഹദ് ഫാസിൽ അവതരിപ്പിച്ച മാമന്നൻ എന്ന സിനിമയിലെ രത്നവേൽ എന്ന പ്രതിനായക കഥാപാത്രം അത്തരത്തിൽ ഒന്നാണ്..

” നിന്നേക്കാൾ ഉയർന്നവനോട് തോൽക്കാം..നിന്റെയൊപ്പം പോന്നവനോടും തോൽക്കാം.. എന്നാൽ നിന്നേക്കാൾ താഴെ ഉള്ളവനോട് ഒരിക്കലും തോൽക്കരുത് ” എന്നതിനെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാൾ. തന്റെ ജാതിയും പദവിയും മാത്രം നോക്കി ജീവിക്കുന്ന സ്വാര്‍ത്ഥനായ രത്നവേലിനെ അങ്ങേയറ്റം വെറുപ്പിക്കാൻ ഫഹദിനു സാധിച്ചിട്ടുണ്ട്.സിനിമകളിൽ നായകനൊപ്പം തന്നെ പ്രാധാന്യമുള്ളയാളാണ് വില്ലൻ.പേടിപ്പിക്കുന്ന വില്ലന്മാരെ നാം ഒരുപാട് കണ്ടിട്ടുണ്ട്. ചിരിപ്പിക്കുന്നവരെയും കണ്ടിട്ടുണ്ട്. നായകനെ പോലെ തന്നെ മാസ്സ് ഡയലോഗുകളും ഇൻട്രോ സീനുകളും വേണം വില്ലന് അകമ്പടി ആയി പത്തു ഇരുപതു സ്കോർപിയോ ടാറ്റാ സുമോ വണ്ടികൾ ഉണ്ടാകണം ഇത്രയൊക്കെ ഉണ്ടായിട്ടു അവസാനം നായകന്റെ ഇടിയിൽ തീരുന്നതാണ് ഒട്ടുമിക്ക വില്ലൻ കഥാപാത്രങ്ങളും.

എന്നാൽ ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രം രത്നവേൽ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു വില്ലൻ ആയിട്ടാണ് എനിക്ക് തോന്നിയത്. തന്റെതായ മാനറിസങ്ങളും അഭിനയവും കൊണ്ട് വില്ലത്തരത്തിന്റെ ഏറ്റവും ശക്തമായ ഒരു മുഖം ആണ് അയാളിൽ ഉള്ളത്.വേട്ടപ്പട്ടികളുടെ ക്രൂരത ആണ് അയാളുടെ മനസ്സിന്.യാതൊരു പതർച്ചയും ഇല്ലാതെ അത്രയ്ക്ക് സൂക്ഷ്‌മതയോടെ മുഷിപ്പിക്കാതെ കാണുന്ന പ്രേക്ഷകനെ ഞെട്ടിക്കുന്ന അങ്ങേയറ്റം വെറുപ്പിക്കുന്ന രീതിയിൽ തന്നെ ആണ് ഫഹദ് രത്നവേലിനിലേക്ക് പ്രവേശിച്ചിട്ടുള്ളത്.സിനിമ കഴിഞ്ഞിറങ്ങിയിട്ടും എന്റെ മനസ്സിൽ ശക്തമായ ഒരു സ്വാധീനം ചെല്ലുത്തുവാൻ രത്നവേലിനു സാധിച്ചിട്ടുണ്ട്.

Leave a Reply
You May Also Like

ആർക്കും മറികടക്കാൻ ആകാത്തൊരു റെക്കോർഡ് ഉണ്ട് പെലെ ക്ക്, ഫുട്ബാൾ കളിക്കുവേണ്ടി ഒരു യുദ്ധം നിർത്തിവെപ്പിച്ച ഒരേയൊരു കാൽപ്പന്തുകാരൻ.

Shibu Gopalakrishnan (സോഷ്യൽ മീഡിയയിൽ കുറിച്ചത്) കളിച്ച കളികളുടെ കണക്കിൽ, അടിച്ച ഗോളുകളുടെ എണ്ണത്തിൽ, ഉയർത്തിയ…

ബോക്‌സ് ഓഫീസിൽ 100 ​​കോടി നേടി കുതിച്ച മികച്ച 4 മോളിവുഡ് ചിത്രങ്ങൾ – ഇതാ ലിസ്റ്റ് !

അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രം മഞ്ഞുമ്മേൽ ബോയ്‌സിന് മികച്ച സ്വീകാര്യത ലഭിക്കുകയും 100 കോടി ബോക്‌സ്…

പുതുമുഖങ്ങൾ ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; ആദ്യ ഗാനം റിലീസ്സായി

പുതുമുഖങ്ങൾ ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; ആദ്യ ഗാനം റിലീസ്സായി വേ ടു…

സാമ്രാജ്യത്തിന്റെ വിജയവും ജോമോൻ എന്ന സംവിധായകനും (എന്റെ ആൽബം- 68)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…