റിലയൻസിനെ ഒരു പാഠം പഠിപ്പിക്കാൻ ‘ലോക് റിലയൻസ് ‘കാമ്പയിൻ

588

Faharu N M

ഇതൊരു നിശ്ശബ്ദ വിപ്ലവത്തിനുള്ള ആഹ്വാനമാണ്. ആത്മാഭിമാനമുള്ള എല്ലാ ഇന്ത്യക്കാരും ഇതിൽ പങ്കുചേരണം. അപ്പോൾ കേന്ദ്ര സർക്കാരിന്റെ 56 ഇഞ്ച് നെഞ്ചളവുള്ള ഹുങ്ക് ചീട്ടു കൊട്ടാരം പോലെ തകർന്ന് വീഴും. എന്തും ചെയ്യാം ആരും ചോദിക്കില്ല എന്ന അഹംകാരത്തെ നിലക്ക് നിർത്താം.

നമ്മുടെ ഡിമാൻഡ് ഇതാണ് Diesel 40 രൂപ Petrol 50 രൂപ LPG 500 രൂപ എന്നത് maximum Price ആയി നിശ്ചയിക്കുക. മാസത്തിൽ തവണ മാത്രം വില പുനർ നിർണയിക്കുക. Oil price ഇതിൽ കൂടുതൽ ഉയർന്നാൽ കേന്ദ്ര സർക്കാർ സബ്സിഡി കൊടുക്കുക
ചെയ്യേണ്ടത് ഇതു മാത്രം Reliance എന്ന brand ബഹിഷ്കരിക്കുക. ഇന്നു മുതൽ Reliace Jio Recharge ചെയ്‌യാതെ ഇരിക്കുക. Jio ഉള്ള എല്ലാവർക്കും മറ്റൊരു number എന്തായാലും കാണും. ആ number മാത്രം ഉപയോഗിക്കുക. കൂടാതെ Reliance Fresh, Reliance Mart , Reliance Trends തുടങ്ങിയ മുകേഷ് അംബാനി ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളും ബഹിഷ്കരിക്കുക. Reliance പെട്രോൾ പമ്പ് ഏറ്റവും ആദ്യം ഉപേക്ഷിക്കുക.

ഇതു ഒരു ഓർമപ്പെടുത്തലാണ് . ഇന്ത്യയെ ബാധിച്ചിരിക്കുന്ന കഷ്ടതയുടെ മർമം ഏതാണ് എന്ന ഓർമ്മപ്പെടുത്തൽ
ഇനി കാരണം പറയാം, കേന്ദ്ര സർക്കാരിന്റെ main sponsor ആണ് Mukesh Ambani. Economy യെ ബാധിക്കുന്ന എല്ലാ നയങ്ങളും Ambani, Adani എന്നിവരാണ് തീരുമാനിക്കുന്നത്. ഇവർക്ക് വേദനിച്ചാൽ Mr. മോദിക്കും വേദനിക്കും. മണിക്കൂറുകൾക്കകം തീരുമാനം വരും. കൊടി പിടിച്ചോ മുദ്രാവാക്യം വിളിച്ചോ ഇവരെ വേദനിപ്പിക്കാനാവില്ല. ഇവർക്ക് നോവണമെങ്കിൽ ബിസിനസ്‌ തകരണം. വളരെ സൈലന്റ് ആയി നമുക്ക് ഇവരെ നമ്മുടെ വഴിക്കു കൊണ്ടു വരാം. നമ്മുടെ ഡിമാൻഡ് അംഗീകരിക്കും വരെ RELIANCE JIO , പെട്രോൾ , Trendz , Mart, Reliace Fresh തുടങ്ങിയ അവരുടെ എല്ലാ സ്ഥാപനങ്ങളും സേവനങ്ങളും നമുക്ക് ബഹിഷ്ക്കരിക്കാം.
Gujarat Lobby ആണ് ഇന്നു ഇന്ത്യക്കാരുടെ ജീവിതം എങ്ങനെയാവണമെന്നു തീരുമാനിക്കുന്നത്. അംബാനി , അദാനി മാരുടെ തീരുമാനം അവരുടെ എക്സിക്യൂട്ടീവ് സ്റ്റാഫ്‌ Mr. Modi , Mr. അമിത് ഷാ എന്നിവർ നടപ്പാക്കുന്നു.

ഇന്നു മുതൽ ഈ ആഹ്വാനം ഇന്ത്യയിൽ ഉടനീളം പ്രചരിപ്പിക്കുക. English , Hindi , Tamil, Kannada, thelungu, Odiya, Bangali തുടങ്ങിയ എല്ലാ ഭാഷകളിലേക്കും translate ചെയ്തു മറ്റു സംസ്ഥാനങ്ങളിലേക്കും പ്രചരിപ്പിക്കുക. കാരണം കേരളം അവർക്കു പുല്ലാണ്. ഒരു സംസ്ഥാനത്തെ ബിസിനസ്‌ കുറഞ്ഞാലും അവർ അനങ്ങില്ല. Octobar മാസം Reliance ഗ്രൂപ്പിന്റെ turnover graph കൂപ്പു കുത്തണം. അപ്പോൾ അംബാനി കാരണം ചോദിക്കും. മാനേജർ സാറന്മാർ പറഞ്ഞു കൊടുക്കും , സോഷ്യൽ മീഡിയയിൽ കൂടി ചങ്കുറപ്പുള്ള പിള്ളേർ തന്ന പണിയാണെന്ന് . ഈ movement പൊളിക്കാൻ അംബാനി Jio ക് വീണ്ടും ഫ്രീ ഓഫർ തരും. അതിൽ വീഴരുത്. ചെറിയ ലാഭത്തിനു വേണ്ടി വലിയ ലക്ഷ്യം വിസ്മരിക്കരുത് .

എല്ലാ ഇന്ത്യക്കാരും ഇതിൽ പങ്കു ചേരണം. എങ്കിൽ കേന്ദ്ര സർക്കാർ ഇളകും. നമ്മുടെ ഡിമാൻഡ് അംഗീകരിക്കാൻ നിർബന്ധിതരാകും.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓയിൽ പ്രൈസ് ഹൈക്കിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് Reliance Industries ആണ് . പയർ കടല വർഗങ്ങളുടെ കൃത്രിമക്ഷാമം സൃഷ്ടിച്ചു വില കുത്തനെ ഉയർത്തിയിട്ട് അധികകാലമായിട്ടില്ല. Corporates നെ സഹായിക്കാനുള്ള നയരൂപീകരണം നിർത്തിയില്ലെങ്കിൽ corporates നെ ജനം നിലക്ക്‌ നിർത്തുമെന്ന് കാണിച്ചു കൊടുക്കണം
വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാവുന്ന കാര്യമാണ് ഈ ബഹിഷ്കരണം. കാരണം ഈ പറഞ്ഞ എല്ലാത്തിനും മറ്റു കമ്പനികളുടെ സാധനങ്ങളും സേവനങ്ങളും ലഭ്യമാണ്. Petrol, Diesel, LPG എന്നിവ ആണ് യഥാർത്ഥത്തിൽ ബഹിഷ്‌കരിൽകേണ്ടത്. പക്ഷേ അത് അസാധ്യമായത് കൊണ്ടാണ് ഇത്തരം corporates നെ target ചെയ്തുള്ള ചികിത്സ വേണ്ടി വരുന്നത്.

സെപ്റ്റംബർ 22 ലെ കരിദിനം നല്ലത് തന്നെ. പക്ഷെ അതു കൊണ്ടു ആർക്കെന്ത് ചേതം. വില കൂട്ടുന്നവർ കൂട്ടികൊണ്ടേയിരിക്കും. അന്നത്തോടെ ഈ ബഹിഷ്കരണം പൊതുജനം ചർച്ച ചെയ്തു തുടങ്ങണം. WhatsApp , facebook എന്നിവ ഉപയോഗിക്കാത്തവരിലും ഈ വാർത്ത എത്തണം . സെപ്റ്റംബർ 15 ലെ മീറ്റിംഗിൽ ഇതു ചർച്ച ചെയ്യണം.
#LockReliance എന്ന് ഈ മൂവ്മെന്റ് നു നമുക്ക് പേര് വിളിക്കാം
ജയ് ഹിന്ദ്