Entertainment
ചതുഷ്കോൺ, തികച്ചും വ്യത്യസ്തമാർന്ന ഒരു മിസ്റ്ററി ത്രില്ലർ ചിത്രം

Chotushkone…
Faisal K Abu
62nd നാഷണൽ ഫിലിം അവാർഡിൽ ശ്രീജിത്ത് മുഖർജിക്ക് മികച്ച തിരക്കഥക്കും, സംവിധായകനും ഉള്ള പുരസ്കാരവും, സുദീപ് ചാറ്റർജിക്ക് മികച്ച ഛായാഗ്രഹണത്തിനും ഉള്ള പുരസ്കാരം ലഭിച്ച ബംഗാളി ചിത്രം…ചതുഷ്കോൺ… തികച്ചും വ്യത്യസ്തമാർന്ന ഒരു മിസ്റ്ററി ത്രില്ലർ ചിത്രം.
ബംഗാളി സിനിമയിലെ പ്രഗൽഭരായ നാലു സംവിധായകർ, അവർക്ക് ഒരു ഓഫർ വരുന്നു. ബഡ്ജറ്റ് പ്രശ്നങ്ങൾ ഇല്ലാതെ നാലു ലഘു ചിത്രങ്ങൾ അടങ്ങുന്ന ഒരു അന്തോളജി ചിത്രം ചെയ്യുവാൻ ഉള്ളൊരു ഓഫർ… കൂട്ടത്തിൽ പ്രായം കുറഞ്ഞ ജോയിയേ ആണ് നിർമാതാവ് ഈ ഓഫറും ആയി സമീപിക്കുന്നത്, ജോയ് ആണ് മറ്റുള്ളവരെ അപ്രോച്ച് ചെയ്യുന്നതും. നിർമാതാവിന് ഒരു ഡിമാൻഡ് മാത്രം ആണ് ഉണ്ടായിരുന്നത് ഈ നാലു ചിത്രങ്ങളുടെയും തീം മരണം ആയിരിക്കണം… അങ്ങിനെ ഈ നാലുപേരും ചേർന്ന് നിർമാതാവിനെ കണ്ടൂ കഥ പറയുവാൻ കൊൽക്കത്തയിൽ നിന്നും വളരെ അകലെയുള്ള ഒരു ദ്വീപിലേക്ക് പോകുന്നതും, ഈ യാത്രക്കിടയിൽ അവർ ഓരോരുത്തരും തങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമയുടെ കഥ പറയുന്നതും തുടർന്നു നടക്കുന്ന സംഭവങ്ങളുടെ ആണ് സിനിമ പറയുന്നത്.
ഈ സിനിമയുടെ തിരക്കഥയും മേക്കിങ്ങും ഒരു റഫറൻസ് ആയി എടുക്കാൻ കഴിയുന്ന ഒന്നാണു… ഈ സിനിമയുടെ കഥപറച്ചിൽ രീതി ശരിക്കും കുഴപ്പിക്കുന്നത് ആണ്.തുടക്കം മുതൽ ഒടുക്കം വരെ കാണികളെ ഉദ്യേഗഭരിതർ ആക്കുന്ന പൊടികൈകളോ, കാണികൾക്ക് ചിന്തിക്കാൻ സമയം കൊടുക്കാതെ വളരെ വേഗത്തിൽ കഥ പറഞ്ഞ് പോകുന്ന ശൈലിയൊ ഒന്നും ആല്ല ചിത്രം പിന്തുടരുന്നത്… ഒരു വേള ഈ ചിത്രം കണ്ട് നിങ്ങൾക്ക് ഉറക്കം വരുവാനും സാധ്യത ഉണ്ട്… എന്നിട്ടും തികച്ചും അപ്രതീക്ഷിതമായ ഒരുപാട് ബ്രില്ലിയൻ്റ് നിമിഷങ്ങൾ ഈ സിനിമ നമുക്ക് സമ്മാനിക്കുന്നുണ്ട്. അത് അനുഭവിച്ചു തന്നെ അറിയേണ്ടത് ആണ്.
ഈ നാലു സംവിധായകർ പറയുന്ന കഥക്ക് പുറമെ സമാന്തരം ആയി സഞ്ചരിക്കുന്ന അഞ്ചാമത് ഒരു കഥയും കൂടി സിനിമക്ക് ഉണ്ട്… ശരിക്കും ഡിസ്റ്റർബിങ് ആയ ഒന്നു… അതു കൂടി ചേരുമ്പോൾ ആണ് സിനിമ പൂർത്തിയാകുന്നതും…സിനിമയുടെ ക്ലൈമാക്സ് ഒക്കെ ശരിക്കും ഞെട്ടിച്ചു എന്നു പറയാം.
അപർണ സെൻ, പരമ്പ്രത ചാറ്റർജി, ഗൗതം ഘോസ്,ചിരഞ്ജിത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമയുടെ ചായാഗ്രഹണവും, എഡിറ്റിങ്ങും പ്രത്യേകത പരാമർശം അർഹിക്കുന്നുണ്ട്… നാം പൊതുവിൽ കണ്ട് പരിചയം ഇല്ലാത്ത മിസ്റ്ററി ത്രില്ലർ സിനിമകൾ കാണുവാൻ താൽപര്യം ഉള്ളവർ കണ്ടൂ നോക്കേണ്ട ഒന്നു തന്നെ ആണ് ഈ ചിത്രം… വ്യക്തിപരമായി ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ത്രില്ലർ സിനിമകളിൽ ഒന്നു തന്നെ ആണ് ഈ ചിത്രം…ചിത്രം ആമസോൺ പ്രൈംൽ ലഭ്യമാണ്..
628 total views, 4 views today