CUTTPUTLLI…
Faisal K Abu
രാക്ഷസൻ എന്ന സിനിമ കണ്ടവർക്ക് അറിയാം ആ സിനിമ ഒരു പ്രേക്ഷകൻ എന്ന നിലയിൽ നമ്മളെ എത്രത്തോളം മുൾമുനയിൽ നിർത്തിയ ഒന്നാണ് എന്ന്… അത് കൊണ്ട് തന്നെ വെറുതെ എന്തായിരിക്കും ചെയ്ത് വച്ചിരിക്കുന്നത് എന്ന് അറിയാൻ ഉള്ള ജിജ്ഞാസ യൂടെ പുറത്ത് ആണ് Cuttputlli എന്ന റീമേക്ക് കാണുവാൻ തീരുമാനിച്ചത്… കണ്ടൂ കഴിഞ്ഞപ്പോൾ മനസ്സിലായി രാക്ഷസൻ പോലൊരു സിനിമയെ ഇങ്ങനെ ഒക്കെ കൊന്നു കൊലവിളിക്കാം എന്ന്.സിനിമയുടെ പ്രശ്നങ്ങൾ എന്താണു എന്ന് ചോദിച്ചാൽ പ്രശ്നങ്ങൾ മാത്രമെ ഒള്ളൂ എന്ന് പറയേണ്ടി വരും.. എന്നിരുന്നാലും എടുത്ത് പറയേണ്ട ചിലത് മാത്രം താഴെ കൊടുക്കുന്നു.
ഒരു സീനിലും ഒരു രീതിയിലും കാണികളെ പിടിച്ചിരുത്താൻ കെൽപ്പില്ലാത്ത ദുർബലമായ തിരക്കഥ. ഒറിജിനൽ സിനിമയിലെ ഒരു വിധം പ്രധാന സംഭവങ്ങൾ എല്ലാം തിരക്കഥയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എങ്കിലും അതിൻ്റെ തണുപ്പൻ ആയ അവതരണം കൂടി ആകുമ്പോൾ പൂർത്തിയായി എന്നെ പറയാൻ ഒള്ളൂ.
അത് പോലെ ഒറിജിനൽ സിനിമയിൽ Christopher എന്ന കഥാപാത്രത്തിനു ഉള്ള പ്രാധാന്യം എന്താണു എന്ന് സിനിമ കണ്ട ആർക്കും സംശയം ഉണ്ടാകില്ല.അത്രക്ക് ഇംപാക്ട് ഉണ്ടായിരുന്നു ആ റോളിന്.എന്നാൽ അത് ഇവിടെ വരുമ്പോൾ വെറും ഒരു കോമഡിപീസ് എന്നതിന് അപ്പുറം ഒന്നും തന്നെ തോന്നുന്നില്ല.കഥക്ക് മുകളിൽ അക്ഷയ് കുമാർ എന്ന നായകന് വേണ്ടി സിനിമ എടുത്തപ്പോൾ സംഭവിച്ച ദുരന്തം എന്നെ അതിനെ കുറിച്ച് പറയാൻ ഒള്ളൂ..
പിന്നെ സിനിമയുടെ BGM ഒരു രീതിയിലും സീനുകളുടെ എലിവേറ്റ് ചെയ്യുന്നില്ല.ഒരു ത്രില്ലറിന് ചേർന്ന ഒന്നല്ല അത്.സിനിമയിൽ ആകെ നല്ലത് എന്ന് പറയാൻ ഉള്ളത്… ലേഡി പോലീസിനെ അവതരിപ്പിച്ച രീതി ആണ്. രാക്ഷസനിലെ പോലെ തുടക്കം മുതൽ ഒടുക്കം വരെ ഇഗോയുടെ പുറത്തു മസില് പിടിച്ചു ഇരുത്താതെ, കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങുന്നതോടെ സെൻസിബിൾ ആയി പെരുമാറുന്ന ഒരു പോലീസുകാരി ആയാണ് അവരെ അവതരിപ്പിച്ചു ഇരിക്കുന്നത്.ഒരു സിനിമ കാണണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വിവേചനം ആയതു കൊണ്ട് തന്നെ ഒന്നും പറയുന്നില്ല…