Faisal K Abu
godfather…
ലൂസിഫറിൻ്റെ തെലുങ്ക് റീമേക്ക് അനൗൺസ് ചെയ്തത് മുതൽ ഒരു വിഭാഗം പ്രേക്ഷകർ തികഞ്ഞ അവഞ്യയോടെ എഴുതി തള്ളിയ ഒരു സിനിമ ആയിരുന്നു ഗോഡ്ഫാദർ… ട്രെയിലറുകൾ വന്നപ്പോഴും മലയാളവും ആയി താരതമ്യം ചെയ്ത് ഒരുപാട് ട്രോളുകളും കണ്ടിരുന്നു… ഒടുവിൽ സിനിമ ഇറങ്ങിയതിന് ശേഷവും ഇതേ താരതമ്യം മുൻനിർത്തിയുള്ള ചില റിവ്യൂ കാണുകയും ചെയ്തു…തീർച്ചയായും മലയാളത്തിൽ വമ്പൻ ഹിറ്റ് ആയ ഒരു സിനിമ അന്യഭാഷയിൽ റീമേക്ക് ചെയ്യുമ്പോൾ അതും മോഹൻലാൽ ചെയ്ത ഒരു ഐകോണിക് കഥാപാത്രം ചിരഞ്ജീവി ചെയ്യുമ്പോൾ താരത്മ്യങ്ങൾ ഉണ്ടാകും എന്നത് ശരിയാണ്… പക്ഷേ ആ താരത്മ്യങ്ങളെ രണ്ട് വ്യത്യസ്ത ഇൻഡസ്ട്രികളിൽ ആയി ഇറങ്ങുന്ന സിനിമകൾ എന്ന രീതിയിൽ കൂടി പരിഗണിച്ച് ചെയ്തിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായേനെ എന്ന് തോന്നി…
ഇനി സിനിമയിലേക്ക് വന്നാൽ ഗോഡ്ഫാദർ ഒരു തെലുങ്ക് സിനിമ എന്ന നിലയിൽ ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഒരു റീമേക്ക് ശ്രമം തന്നെ ആണ്… മലയാളം ലൂസിഫർ ഒരുപാട് തവണ കണ്ടിട്ടുള്ള ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരു രീതിയിലും ഒറിജിനലിനെ വികലമായി അവതരിപ്പിച്ചതായി തോന്നിയില്ല….
ലൂസിഫർ എന്ന സിനിമയുടെ പ്രധാന പ്രമേയം/മൂല കഥ അതേ പോലെ നിലനിർത്തി, തിരക്കഥയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് സിനിമ കഥ പറയുന്നത്… ചിരഞ്ജീവി തന്നേ പറഞ്ഞത് പോലെ ഒരു ക്ലാസ്സ് മാസ്സ് ഫിലിം എന്ന മലയാളം കൺസെപ്റ്റ് മാറ്റി നിർത്തി ഒരു പക്കാ കമേഴ്സ്യൽ മാസ്സ് ഫിലിം എന്ന രീതിയിൽ ആണ് സിനിമ അവതരിപ്പിച്ചു ഇരിക്കുന്നത്… ഒറിജിനൽ സ്ക്രിപ്റ്റിലെ ഒരുപാട് ഹിഡൻ ലെയറുകളെ വേണ്ടെന്ന് വച്ചു വളരെ സിംപിൾ ആയി കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി ആണ് സിനിമ മുന്നോട്ടു പോകുന്നത്… സ്പൂൺ ഫീഡിങ് നല്ല പോലെ ഉണ്ട്…
എബ്രഹാം ഖുറേഷി എന്ന സ്റ്റീഫൻ നെടുമ്പള്ളി ബ്രഹ്മ ആകുമ്പോൾ കഥാപാത്രത്തിൻ്റെ ഷേഡ് തന്നേ മാറുന്നുണ്ട്… സ്റ്റീഫനിൽ നാം കണ്ട ചെകുത്താൻ്റെ അംശം ബ്രഹ്മയിൽ ഇല്ല…ബ്രഹ്മ നമുക്ക് കണ്ടൂ പരിചയം ഉള്ളൊരു നായക കഥാപാത്രം ആണ്. അത് ചിരഞ്ജീവി നന്നായി ചെയ്തിട്ടുണ്ട്…സത്യപ്രിയ ആയി വരുന്ന നയൻതാരയുടെ പ്രകടനം ഒട്ടും തന്നേ കൺവിൻസിങ് ആയി തോന്നിയില്ല… അവർക്ക് ചേരാത്ത വേഷം പൊലെ തോന്നി…വർമ ആയി വരുന്ന മുരളി ശർമ നന്നായി തൻ്റെ ഭാഗം ചെയ്തിട്ടുണ്ട്. സിനിമയിലെ ഏറ്റവും പവർഫുൾ പ്രകടനം ജയ് ആയി എത്തുന്ന സത്യദേവിൻ്റെ ആണ്… ലൂസിഫറിലെ ബോബിയെക്കാൾ കുറച്ചു കൂടി ക്രൂരനും സ്വാർഥനും ആണ് ജയ്.എതിരാളിയുടെ ശക്തി അറിയാതെ അയാൾക്ക് എതിരെ പോരാടാൻ ഇറങ്ങിയ കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ സത്യദേവ് അവതരിപ്പിച്ചിട്ടുണ്ട്..
മസൂദ് ആയി വരുന്ന സൽമാൻ ഖാൻൻ്റെ ക്യാമിയോ രസകരം ആയി അവതരിപ്പിച്ചിട്ടുണ്ട്… ബ്ലാസ്റ്റ് സീനിലെ ദുരന്തം VFX മാറ്റി നിർത്തിയാൽ ബാക്കി ഒന്നും സൽമാൻ ഖാൻ ലെവലിൽ വലിയ പ്രശ്നം ആയി തോന്നിയില്ല. ആകെ തുകയിൽ നന്നായി എൻഗേജിങ് ആയി എടുത്തിട്ടുള്ള ഒരു കൊമേഴ്സ്യൽ സിനിമ തന്നെ ആണു ഗോഡ്ഫാദർ… ഒറിജിനൽ സിനിമ കണ്ടിട്ടുള്ളവർക്കും ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ ഒരുക്കിയ ഒന്ന്…
NB. വ്യക്തിപരമായി ടോവിനോ ചെയ്ത ജതിൻ രാം ദാസിൻ്റെ കഥാപാത്രത്തെ സിനിമയിൽ നിന്നും ഒഴിവാക്കിയതിൽ വിഷമം തോന്നി… ലൂസിഫർ സ്റ്റീഫന് മുകളിൽ മാസ്സ് കാണിക്കാൻ അവസരം കിട്ടിയ കഥാപാത്രം ആയിരുന്നു അത്… മിക്കവാറും അതായിരിക്കും ഒഴിവാക്കപ്പെടാൻ ഉള്ള കാരണവും…